തണ്ണിമത്തങ്ങ:
ഈ സീസണില്‍ ഏത് വഴിയരികിലും കാണുന്ന തണ്ണിമത്തനില്‍ 90 ശതമാനത്തിലധകം ജലമാണ്. പ്രതിരോധശേഷി കൂട്ടുന്ന ഘടകമുണ്ട്. വിറ്റമിന്‍ സിയും പൊട്ടാസ്യവും കൊണ്ട് സമ്പുഷ്ടമായ ഇതില്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന ഓക്‌സിഡന്റുകളുടെ സാന്നിധ്യവുമുണ്ട്. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കഴവുള്ളതിനാല്‍ ഹൃദ്രോഗത്തില്‍ നിന്നും അമിത വണ്ണത്തില്‍ നിന്നും രക്ഷിക്കാന്‍ തണ്ണിമത്തന് കഴിവുണ്ടെന്ന് ഈയിടെ പര്‍ഡ്യു സര്‍വകലാശാലയില്‍ നടന്ന പഠനം ചൂണ്ടിക്കാണിക്കുന്നു.
ഓറഞ്ച്:
ഒരു ദിവസത്തേക്ക് വേണ്ട വിറ്റമിന്‍ സി നല്‍കാന്‍ ഒരു ഓറഞ്ച് മതിയാകുമത്രെ. പൊട്ടാസ്യവും വേണ്ടു വോളമുണ്ട്. കോളസ്‌ട്രോള്‍ കുറയ്ക്കാനും മൂത്രത്തിലെ കല്ലുകള്‍ അലിയിക്കാനും കഴിവുള്ള ഓറഞ്ച് കോളന്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് ആധുനിക പഠനങ്ങള്‍. സൗന്ദര്യ സംരക്ഷണത്തിലും പ്രധാന താരമാണിത്.
കിവി:
ഇപ്പോള്‍ നമ്മുടെ നാട്ടിലും ലഭ്യമായ കിവിയില്‍ ഓറഞ്ചിന്റെ ഇരട്ടി വിറ്റമിന്‍ സി ഉണ്ട്. മാത്രമല്ല നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റമിന്‍ ഇ തുടങ്ങിയവയാല്‍ സമ്പന്നമാണ് കിവി. തിമിരത്തിനുള്ള സാധ്യത കുറയ്ക്കാന്‍ ഇതിനാകും.
ആപ്പിള്‍:
ഡോക്ടറെ അകറ്റുമെന്ന ഖ്യാതി ആപ്പിളിന് പണ്ടെയുണ്ടല്ലോ. ആപ്പിള്‍ തൊലിയോടെ കഴിക്കുക. കോളന്‍ കാന്സര്‍, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക് തുടങ്ങിയ രോഗങ്ങളെ തടയാന്‍ ആപ്പിളിന് കഴിവുണ്ട്.
സ്‌ട്രോബെറി:
ടൈപ്പ് 2 ഡയബറ്റിക്‌സ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മുഴകള്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ കഴിവുള്ള സ്‌ട്രോബെറി വിറ്റമിന്‍ സി കൊണ്ടും മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും സമ്പുഷ്ടമാണ്.
പപ്പായ:
കേരളത്തില്‍ സുലഭമായ പപ്പായയില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകള്‍ക്ക് നല്ലതാണ്. വിറ്റമിന്‍ സി ഏറെയുണ്ട്. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനത്തെ സഹായിക്കുന്നു.