ചില തലച്ചോർ ചിന്തകൾ

എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ്‌  അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല  തലയിലെ മര്മ്മപ്രധാനമായ തലച്ചോറിനെ കുറിച്ചാകാം ചിന്ത എന്ന് തിരുമാനിച്ചു. കൂടുതൽ ആലോചിക്കുന്നതിനു മുമ്പ് ഗൂഗിൾ അമ്മാവൻ ചില ക്ലു തന്നു. അതാകാം  ആദ്യം.

നിങ്ങള്‍ക്ക് എത്ര തലച്ചോറുകളുണ്ട്? 
സ്വാഭാവികമായിട്ടും ഒന്ന് എന്നായിരിക്കും ഉത്തരം. പക്ഷേ, ഇടതും വലതുമായി രണ്ട് അര്‍ധഗോളങ്ങളായി തലച്ചോര്‍ നെടുകെ വിഭജിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. ഓരോ അര്‍ധഗോളത്തിനും ഒരു പരിധിവരെയെങ്കിലും അതിന്റെതായ ധര്‍മങ്ങളും പ്രവര്‍ത്തനരീതികളുമുണ്ട്. മാത്രമല്ല ഓരോ അര്‍ധഗോളവും വ്യത്യസ്ത സ്വഭാവവിശേഷങ്ങളുടെ ഇരിപ്പിടമാണത്രേ. ഈ കണ്ടെത്തലിനാണ് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ റോജര്‍സ്‌പെര്‍റിക്ക് 1981 - ല്‍ നോബല്‍ സമ്മാനം ലഭിച്ചത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മസ്തിഷ്‌കത്തിന്റെ ഇടത് അര്‍ധഗോളം യുക്തിചിന്തയുടെയും വലത് അര്‍ധഗോളം സര്‍ഗാത്മകകഴിവുകളുടെയും ഇരിപ്പിടമാണ്. അല്പംകൂടി വിശദമായിട്ടു പറഞ്ഞാല്‍ നമ്മുടെ സങ്കല്പങ്ങള്‍, ഉള്‍ക്കാഴ്ച, കലാബോധം, ത്രിമാനത്തില്‍ ചിന്തിക്കാനുള്ള കഴിവുകള്‍, സംഗീതാവബോധം, ശരീരത്തിന്റെ ഇടത്തേ പകുതിയുടെ മൊത്തത്തിലുള്ള നിയന്ത്രണം തുടങ്ങിയവയുടെയെല്ലാം ആസ്ഥാനം വലത് അര്‍ധഗോളമാണ്. അതുപോലെത്തന്നെ വസ്തുതകളെ കാര്യകാരണസഹിതം വിലയിരുത്താനുള്ള കഴിവ്, യുക്തിചിന്ത, ശാസ്ത്രബോധം, എഴുതാനുള്ള കഴിവ്, ഗണിത പാടവം, സംസാരവൈഭവം, ശരീരത്തിന്റെ വലതു പകുതിയുടെ മൊത്തത്തിലുള്ള നിയന്ത്രണം തുടങ്ങിയവയെല്ലാം ഇടത് അര്‍ധഗോളത്തിന്റെ നിയന്ത്രണപരിധിയില്‍ വരുന്നു. ഈ രണ്ടു ഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ ഇടതു-വലത് അര്‍ധഗോളങ്ങളെ പരസ്​പരം കൂട്ടിച്ചേര്‍ക്കുന്ന ഭാഗമാണ് കോര്‍പ്പസ് കാലോസം. 200-250 കോടി ആക്‌സോണുകളാല്‍ നിര്‍മിതമായ നാരുകളുടെ കൂട്ടമായ ഈ ഭാഗമാണ് ഇവയ്ക്കിടയിലെ വിനിമയപാത.

സ്ത്രീകളില്‍ കോര്‍പ്പസ് കാലോസം (Corpus Callosum) പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ വലിപ്പമേറിയതും ശക്തവുമാണെന്നു മാത്രമല്ല തലച്ചോറിന്റെ ഇരു അര്‍ധഗോളങ്ങളെയും ബന്ധപ്പെടുത്തുന്ന കണക്ഷനുകള്‍ അവര്‍ക്ക് 30% ശതമാനത്തോളം (Time Magazine, Jan. 20, 1992, pp. 36-42; Newsweek Magazine, March 27, 1995, pp. 51) കൂടുതലുണ്ടെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ന്യൂറോളജിസ്റ്റ് റോജര്‍ ഗോര്‍സ്‌കി പറയുന്നു. കുഞ്ഞുന്നാളില്‍ ആണ്‍കുട്ടികളുടെ തലച്ചോറിലെ വലത് അര്‍ധഗോളം ഇടത് അര്‍ധഗോളത്തെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ വികാസം പ്രാപിക്കുന്നു. പെണ്‍കുട്ടികളില്‍ ഇക്കാലത്ത് ഇരു അര്‍ധഗോളങ്ങള്‍ തമ്മിലുള്ള കണക്ഷനുകള്‍ കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കും. പകരം ആണ്‍കുട്ടികളില്‍ വലത് അര്‍ധഗോളത്തിനുള്ളിലെത്തന്നെ കണക്ഷനുകള്‍ കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്യുന്നത്.


സ്വാഭാവികമായും ഇരുവിഭാഗങ്ങളും തമ്മിലുള്ള വിവരവിനിമയത്തിന്റെയും ഏകോപനത്തിന്റെയും തോത് സ്ത്രീകളില്‍ കൂടും. അതുകൊണ്ടായിരിക്കാം സംഭാഷണചാതുരി, ഒന്നില്‍ക്കൂടുതല്‍ കാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള കഴിവ് തുടങ്ങിയ ഗുണവിശേഷങ്ങള്‍ പുരുഷന്മാരില്‍ സാധാരണയായി കാണപ്പെടാറുള്ളതിലും കൂടിയ അളവില്‍ സ്ത്രീകളില്‍ കാണപ്പെടുന്നത്. ഒരേ പ്രവൃത്തി ചെയ്യുമ്പോള്‍ത്തന്നെ തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളാണ് സ്ത്രീകളും പുരുഷന്മാരും ഉപയോഗപ്പെടുത്തുന്നതെന്നുകൂടി റോജര്‍ ഗോര്‍സ്‌കി തെളിയിച്ചിട്ടുണ്ട്.
വിവിധ കഴിവുകളുടെ ആസ്ഥാനങ്ങള്‍

കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ മസ്തിഷ്‌കത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ അദ്ഭുതകരമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. മാഗ്‌നറ്റിക് റിസോണന്‍സ് ഇമേജിങ് (MRI) സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സ്‌കാനറുകളുടെസഹായത്തോടെ തലച്ചോറിന്റെ വ്യത്യസ്ത ധര്‍മങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ആസ്ഥാനങ്ങള്‍ എവിടെയെല്ലാമാണെന്ന് ഏറക്കുറെ കൃത്യമായിത്തന്നെ വേര്‍തിരിച്ചറിയാന്‍ ഇന്ന് ശാസ്ത്രജ്ഞര്‍ക്കു കഴിയും. ഉദാഹരണത്തിന് ഇത്തരം പഠനങ്ങളുടെ വെളിച്ചത്തില്‍ സംസാരത്തെ നിയന്ത്രിക്കുന്ന നാഡീകേന്ദ്രങ്ങളുടെ എണ്ണത്തിലും വണ്ണത്തിലുമെല്ലാം സ്ത്രീ പുരുഷനെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

അപകടങ്ങളിലും മറ്റും തലച്ചോറിനു ക്ഷതമേറ്റ രോഗികളിലാണ് ഇത്തരം പ്രത്യേക നാഡീകേന്ദ്രങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇടത് അര്‍ധഗോളത്തിനു പരിക്കേറ്റ പുരുഷന്മാരില്‍ ചിലര്‍ക്ക് സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതായിക്കണ്ടപ്പോള്‍ അതേ തരത്തില്‍പ്പെട്ട, ക്ഷതങ്ങളേറ്റ സ്ത്രീകളില്‍ സംസാരശേഷി നിലനില്ക്കുന്നതായിക്കണ്ടു. സ്ത്രീമസ്തിഷ്‌കങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ സംസാരകേന്ദ്രങ്ങള്‍ (speech centres) ഉണ്ടാകാനുള്ള സാധ്യതയിലേക്കാണല്ലോ അതു വിരല്‍ചൂണ്ടുന്നത്.

രോഗങ്ങളാലോ അപകടങ്ങളാലോ മറ്റു ശാരീരികകാരണങ്ങളാലോ സംസാരശേഷി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടാനുള്ള സാധ്യത സ്ത്രീകളെക്കാള്‍ പുരുഷന്മാരില്‍ നാലു മടങ്ങിലധികം കൂടുമത്രേ. ഒരിക്കല്‍ നഷ്ടപ്പെട്ട ശേഷി വീണ്ടുകിട്ടാനുള്ള സാധ്യതയും അതുപോലെത്തന്നെ പുരുഷന്മാരില്‍ കുറവാണ്. വിക്ക് പോലുള്ള സംസാരവൈകല്യങ്ങള്‍ സ്ത്രീകളില്‍ വളരെക്കുറവാണെന്ന കാര്യവും ഇതോടു ചേര്‍ത്തു വായിക്കണം.

ഫ്രോണ്ടല്‍ ലോബില്‍ - അത് ഇടത് അര്‍ധഗോളത്തിലോ വലത് അര്‍ധഗോളത്തിലോ ആകട്ടെ - പരിക്കേല്ക്കുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സാധാരണയായി സംസാരശേഷി നഷ്ടപ്പെടാറുള്ളതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഒന്റാറിയോയിലെ പ്രൊഫസര്‍ ഡൊറീന്‍ കിമുറാ (Doreen Kimura) അഭിപ്രായപ്പെട്ടിട്ടുണ്ട്.


തലച്ചോറിലെ ആശയവിനിമയകേന്ദ്രങ്ങളുടെ എണ്ണത്തിലും അവയുടെ മൊത്തത്തിലുള്ള വ്യാപ്തത്തിലും പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ വളരെ പുറകിലാണ്. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. പുരുഷന്റെയും സ്ത്രീയുടെയും ആശയവിനിമയകേന്ദ്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ളത് യഥാക്രമം കറുപ്പ്, ചാര നിറങ്ങളിലാണ്. ചാരനിറത്തിന്റെ ആധിക്യം സ്ത്രീ ഈ മേഖലയില്‍ എന്തുമാത്രം മുന്നിലാണെന്നത് വ്യക്തമാക്കുന്നുണ്ടല്ലോ.

പുരുഷന്മാര്‍ സംസാരത്തിനായി ഇടത് അര്‍ധഗോളം മാത്രം ഉപയോഗപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ ഇരു മസ്തിഷ്‌കങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന മുന്‍ നിഗമനങ്ങളെ പ്രസിദ്ധമായ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ഗവേഷകര്‍ 1995-ല്‍ നടന്ന പഠനങ്ങളിലൂടെ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിച്ചിട്ടുണ്ട്. സംസാരസമയത്ത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലെ രക്തപ്രവാഹത്തിലുണ്ടാകുന്ന നേര്‍ത്ത വ്യതിയാനങ്ങളെ ങഞക വഴി സൂക്ഷ്മമായി അപഗ്രഥിച്ചാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്.

മസ്തിഷ്‌ക വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ഇടതു മസ്തിഷ്‌കത്തിന്റെ വളര്‍ച്ച ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളില്‍ ദ്രുതഗതിയിലായിരിക്കും. അതുകൊണ്ടാണ് അവര്‍ വളരെ നേരത്തേതന്നെ സംസാരിച്ചുതുടങ്ങുന്നതും വായനയിലും അതുപോലുള്ള ഭാഷാപരമായ കഴിവുകളിലും മികവു കാണിക്കുന്നതും.

പല കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാനുള്ള കഴിവ്
പെണ്ണുങ്ങള്‍ക്ക് ദൈവം കനിഞ്ഞു നല്കിയിട്ടുള്ള ഒരനുഗ്രഹമാണ് പല കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുള്ള കഴിവ്. ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അതില്‍നിന്നും കണ്ണെടുക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുക, അതേസമയംതന്നെ ഇളയകുഞ്ഞിനെ ഉപദ്രവിക്കുന്ന മൂത്ത കുട്ടിയുടെ ചെവിക്കു പിടിക്കുക, അപ്പോള്‍ത്തന്നെ അടുത്തുനിന്ന് ആരെങ്കിലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആംഗ്യഭാഷയില്‍ മറുപടി കൊടുക്കുക... ഇങ്ങനെയിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കുള്ളതുപോലെ പുരുഷന്മാരില്‍ കാണപ്പെടുക അത്യപൂര്‍വമാണ്. ഇങ്ങനെ നിരവധി കാര്യങ്ങളില്‍ ഒന്നിച്ചു ശ്രദ്ധയൂന്നാന്‍ കഴിവു നല്കുന്ന വിധത്തിലാണ് സ്ത്രീമസ്തിഷ്‌കങ്ങള്‍ പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ആണുങ്ങളുടെ സ്ഥിതി ഇക്കാര്യത്തില്‍ വളരെ പരിതാപകരമാണ്. ഒരു നേരം ഒരു കാര്യത്തില്‍ മാത്രമേ അവനു ശ്രദ്ധയൂന്നാനൊക്കൂ. ഷേവ് ചെയ്യുന്ന ഭര്‍ത്താവിനോട് ഭാര്യ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താല്‍ മുഖം മുറിഞ്ഞതുതന്നെ. ചുമരില്‍ ആണിയടിക്കുന്ന ഭര്‍ത്താവിനോട് ഭാര്യ എന്തെങ്കിലും പറഞ്ഞു ശ്രദ്ധതിരിച്ചാല്‍ കൈക്ക് അടിയേല്ക്കുമെന്ന് ഏറക്കുറെ ഉറപ്പിക്കാം.

ബുദ്ധിശക്തിയില്‍ കേമി സ്ത്രീ?
പ്രായപൂര്‍ത്തിയെത്തിയ പുരുഷന് സമപ്രായക്കാരിയായ സ്ത്രീയെക്കാള്‍ നാനൂറു കോടി മസ്തിഷ്‌കകോശങ്ങള്‍ അധികം കാണുമെന്ന് 1987-ല്‍ നടന്ന കോപ്പന്‍ഹേഗന്‍ മുനിസിപ്പല്‍ ഹോസ്​പിറ്റലിന്റെ ന്യൂറോളജി വിഭാഗം ഡാനിഷ് ശാസ്ത്രജ്ഞനായ ഡോ.ബെന്റെ പാക്കെന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു.


പെണ്ണിന്റത്ര ബുദ്ധിയില്ല ആണിന്...!
എന്നിട്ടുപോലും ശരാശരി ബുദ്ധിശക്തിയുടെ കാര്യത്തില്‍ മൂന്നു ശതമാനത്തിന്റെ വ്യത്യാസത്തിലെങ്കിലും സ്ത്രീകളാണ് മുന്നിട്ടുനില്ക്കുന്നതെന്നാണ് ഡോ. ബെന്റെ പാക്കെന്‍ബെര്‍ഗിന്റെ പക്ഷം.

ഓ... അതു കുറെ ഉപയോഗിച്ച സാധനമാണെന്നേ...!
രോഗിയുടെ ബന്ധുക്കള്‍ ഓപ്പറേഷന്‍ തിയേറ്ററിനു മുന്‍പില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എല്ലാവരുടെയും മുഖത്തു കടുത്ത ഉത്കണ്ഠ പ്രകടമാണ്. പുരുഷന്മാര്‍ പുറമേ കരുത്ത് അഭിനയിക്കുമ്പോള്‍ സ്ത്രീകളുടെയെല്ലാം മുഖം വിവര്‍ണമാണ്. അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന് എല്ലാവരും ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തിയേറ്ററിന്റെ വാതില്‍ തുറന്നു ഡോക്ടര്‍ പുറത്തുവന്നു. എല്ലാവരും അദ്ദേഹത്തെ പൊതിഞ്ഞു.
'തുറന്നു പറയുന്നതില്‍ ക്ഷമിക്കണം. രോഗി വളരെ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. തലച്ചോറു മാറ്റിെവക്കുകയല്ലാതെ വേറെ മാര്‍ഗങ്ങളില്ല,' ഡോക്ടര്‍ പറഞ്ഞു. നല്ല വില കൊടുത്താല്‍ നല്ല ഇനം തലച്ചോറുകള്‍ ആശുപത്രിയില്‍ത്തന്നെ ലഭ്യമാണെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരെണ്ണത്തിനെന്തു വിലവരും സാര്‍,' ബന്ധുക്കളിലൊരാള്‍ ചോദിച്ചു.
'ആണ്‍ തലച്ചോറിന് പത്തു ലക്ഷം, പെണ്‍ തലച്ചോറു മതിയെങ്കില്‍ രണ്ടു ലക്ഷം.' ഉള്ളില്‍ വിരിഞ്ഞ പുഞ്ചിരി അടക്കിവെക്കാന്‍ പണിപ്പെട്ടുകൊണ്ട് ആണുങ്ങളിലൊരാള്‍ ചോദിച്ചു:
' അതെന്താണു സാര്‍ പെണ്‍ തലച്ചോറിന് ഇത്ര ഭയങ്കര വിലക്കുറവ്?'
'ഓ... അതു നേരത്തേ കുറെ ഉപയോഗിച്ച സാധനമാണെന്നേ...?'

(സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
---------------------------------------------------------------------------------------------
http://archives.mathrubhumi.com/books/article/excerpts/2315/#storycontent
------------------------------------------------------------------------------------------------

വലുപ്പത്തിലല്ല ഷെയിപ്പിലാണ്‌ കാര്യം.... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

യൂണിവേഴ്‌സിറ്റി ഓഫ്‌ വിയന്ന നടത്തിയ പഠനത്തിലാണ്‌ ഈ പുതിയ വെളിപ്പെടുത്തല്‍. തലച്ചോറിന്‌ വലുപ്പമുണ്ടെങ്കിലും ബുദ്ധിയുണ്ടാകണമെന്നില്ല എന്നാണ്‌ ഇവര്‍ പറയുന്നത്‌. കാരണം വലുപ്പത്തിലല്ല ഷെയിപ്പിലാണ്‌ കാര്യം. വലുപ്പമുള്ള തലയുള്ളവര്‍ ഉയര്‍ന്ന ബുദ്ധിയുള്ളവരാണെന്ന ചിന്താഗതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ തെറ്റാണെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ വിയന്ന പറയുന്നു. അതായത്‌ വലുപ്പം കുറഞ്ഞ തലച്ചോര്‍ ഉള്ളവര്‍ക്ക്‌ ഐക്യൂ കൂടുതലായിരിക്കും.

പലപ്പോഴും സ്‌ത്രീയെക്കാള്‍ വലുപ്പമുള്ള തലച്ചോര്‍ പുരുഷന്മാര്‍ക്കാണ്‌ ഉള്ളത്‌. എന്നാല്‍ ഇവര്‍തമ്മില്‍ ഐക്യൂവില്‍ കാര്യമായ വിത്യാസം ഇല്ല. എന്നാല്‍ തലച്ചോറിന്റെ സ്‌ട്രക്‌ച്ചറല്‍ വ്യത്യാസമാണ്‌ ഐക്യൂവിനെ നിയന്ത്രിക്കുന്ന ഘടകം.

തലച്ചോറിന്റെ ഇടത്‌ വലത്‌ വശങ്ങളിലുള്ള രണ്ട്‌ ഭാഗങ്ങളാണ്‌(ഹിപ്പോകാമ്പി) ഓര്‍മ്മയേയും ബുദ്ധിയേയും നിയന്ത്രിക്കുന്നത്‌. ഭാവിയില്‍ നിങ്ങള്‍ക്ക്‌ മറവിയുണ്ടാകുമോ എന്ന്‌ ഈ ഭാഗത്തിന്റെ ഷെയിപ്പ്‌ അനുസരിച്ച്‌ മനസിലാക്കാം. ഈ ഭാഗത്തിന്‌ വലുപ്പം കൂടുതലുള്ളവക്ക്‌ സാധാരണ ഓര്‍മ്മശക്‌തിയായിരിക്കും ഉള്ളത്‌.

എന്നാല്‍ ഹിപ്പോകാമ്പിയുടെ ഏതെങ്കിലും ഒരു വശത്ത്‌ വലുപ്പം കൂടുതലും മറുവശത്ത്‌ വലുപ്പം കുറവുമുള്ളവര്‍ മികച്ച ഓര്‍മ്മശക്‌തി ഉള്ളവരായിരിക്കും. വിയന്ന യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണല്‍ ന്യൂറോ സയന്‍സാണ്‌ ഈ പഠനം പുറത്തു വിട്ടത്‌.

See more at: http://www.mangalam.com/life-style/life-style/369809#sthash.WSuKN4Xy.dpuf
-------------------------------------------------------------------

അടുത്തറിയാം നാഡീസംബന്ധ രോഗങ്ങള്‍

നാഡീ വ്യവസ്‌ഥയിലുണ്ടാകുന്ന തകരാറുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും. ഇത്തരം തകരാറുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്‌ നയിക്കുന്നതാണ്‌.

അതിനാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പരിശോധനയും അടിയന്തിര ചികിത്സയും നടത്തണം.

ശരീരത്തിലെ മുഴുവന്‍ ചലനങ്ങളെയും നിയന്ത്രിക്കുന്നത്‌ നാഡീവ്യവസ്‌ഥയാണ്‌. ഇത്‌ അത്യന്തം സങ്കീര്‍ണമാണ്‌. ബുദ്ധിവികാസങ്ങള്‍, വികാരപ്രകടനങ്ങള്‍, ആശയവിനിമയം, ഓര്‍മ്മ എന്നിങ്ങനെ മനുഷ്യന്‌ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്‌ നാഡീവ്യവസ്‌ഥയാണ്‌.

മനസ്‌ അറിയാതെ ചെയ്‌തുപോകുന്ന പ്രവൃത്തികളെ പോലും നിയന്ത്രിക്കുന്നത്‌ നാഡീവ്യവസ്‌ഥയാണ്‌. ഉറക്കം, ശ്വസനം, ഹൃദയമിടിപ്പ്‌, കുടലിലെ ചലനങ്ങള്‍ എന്നിവ ഇതിന്‌ ഉദാഹരണമാണ്‌. മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.

മസ്‌തിഷ്‌കവും സുഷുമ്‌നാ നാഡിയും ചേര്‍ന്ന കേന്ദ്ര നാഡീവ്യവസ്‌ഥ (സെന്‍ട്രല്‍ നേര്‍വസ്‌ സിസ്‌റ്റം) യും പ്രാന്തനാഡീവ്യവസ്‌ഥ (പെരിഫറല്‍ നേര്‍വസ്‌ സിസ്‌റ്റം) യും. നാഡീ വ്യവസ്‌ഥയിലുണ്ടാകുന്ന തകരാറുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും.

ഇത്തരം തകരാറുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്‌ നയിക്കുന്നതാണ്‌. അതിനാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ പരിശോധനയും അടിയന്തിര ചികിത്സയും നടത്തണം.
മസ്‌തിഷ്‌ക്കാഘാതം

തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്നു നിലയ്‌ക്കുകയോ, ഭാഗികമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്‌ഥയാണ്‌ മസ്‌തിഷ്‌ക്കാഘാതം അഥവാ സ്‌ട്രോക്ക്‌.

ഏതെങ്കിലും കാരണവശാല്‍ കോശങ്ങള്‍ക്ക്‌ ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. തലച്ചോറിലെ ഏതു ഭാഗത്തെ കോശങ്ങള്‍ക്കാണോ ഇത്തരത്തില്‍ നാശമുണ്ടാകുന്നത്‌ ആ ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നിലയ്‌ക്കുന്നു.

ഒരിക്കല്‍ നശിച്ചാല്‍ പിന്നീട്‌ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതാണ്‌ തലച്ചോറിലെ കോശങ്ങള്‍. ഇത്‌ സ്‌ട്രോക്കിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

തലച്ചോറിലെ കോശങ്ങളിലേക്ക്‌ രക്‌തമെത്തിക്കുന്ന ധമനികില്‍ കൊഴുപ്പടിഞ്ഞ്‌ അവ അടഞ്ഞുപോവുക, ധമനികളില്‍ രക്‌തക്കട്ടവന്ന്‌ തടഞ്ഞ്‌ രക്‌തപ്രവാഹം നിന്നുപോവുക, ധമനികളള്‍ വീര്‍ത്ത്‌ പൊട്ടി മസ്‌തിഷ്‌കത്തില്‍ രക്‌തസ്രാവമുണ്ടാവുക എന്നീ കാരണങ്ങള്‍കൊണ്ട്‌ സ്‌ട്രോക്ക്‌ ഉണ്ടാകാം.

ഇതില്‍ സാധാരണയായി കണ്ടുവരുന്നത്‌ തലച്ചോറിലേക്ക്‌ രക്‌തമെത്തിക്കുന്ന ധമനികളില്‍ രക്‌തക്കട്ട വന്ന്‌ അടിയുന്നതാണ്‌. ഏറ്റവും ഗുരുതരമായി കാണപ്പെടുന്നതും ഇതാണ്‌. പ്രധാനമായും രണ്ടു രീതിയിലാണ്‌ സ്‌ട്രോക്ക്‌ ഉണ്ടാകുന്നത്‌.

തലച്ചോറിലേക്കുള്ള രക്‌തധമനികളില്‍ തടസമുണ്ടായി തലച്ചോറില്‍ രക്‌തയോട്ടം താല്‍ക്കാലികമായി നിലയ്‌ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇസ്‌കീമിക്‌ സ്‌ട്രോക്കും അമിത രക്‌തസമ്മര്‍ദം മൂലം രക്‌തധമനികള്‍ പൊട്ടി മസ്‌തിഷ്‌കത്തില്‍ രക്‌തസ്രാവമുണ്ടാകുന്നതിനെത്തുടര്‍ന്നുള്ള ഹെമ റാജിക്‌ സ്‌ട്രോക്കും. ഇവ രണ്ടായാലും തലച്ചോറിലെ കോശങ്ങള്‍ക്ക്‌ നാശം സംഭവിക്കും.

മസ്‌തിഷ്‌കത്തില്‍ എവിടെയും സ്‌ടോക്ക്‌ ഉണ്ടാകാം. വലതുപകുതിയിലാണെങ്കില്‍ ശരീരത്തിന്റെ ഇടതു ഭാഗത്തെ ബാധിക്കും. ഇതിനെ ഇടത്‌ ഹെമീപ്ലീജിയ എന്നുപറയുന്നു. ഇടതുഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക്‌ വലതു ഭാഗത്തെയും ബാധിക്കും. ഇതിനെ വലത്‌ ഹെമിപ്ലീജിയ എന്നു പറയുന്നു.

തലച്ചോറിന്റെ പിന്‍ ഭാഗമായ സെറിബല്ലത്തിലും സ്‌ട്രോക്ക്‌ ഉണ്ടാകാറുണ്ട്‌. തലച്ചോറിന്റെ ചുവടുഭാഗമായ ബ്രെയിന്‍ സ്‌റ്റെംമിനെ ബാധിക്കുന്ന സ്‌ട്രോക്ക്‌ ഗുരുതരമാകാറുണ്ട്‌. ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ ഇത്‌ ഇടയാക്കും.

മൈനര്‍സ്‌ട്രോക്ക്‌, മേജര്‍ സ്‌ട്രോക്ക്‌ എന്നിങ്ങനെ രണ്ടു രീതിയില്‍ സ്‌ട്രോക്ക്‌ വരാം. മേജര്‍ സ്‌ട്രോക്ക്‌ വന്നാല്‍ അടിയന്തിര ചികിത്സ ആവശ്യമാണ്‌.- See more at: http://www.mangalam.com/health/family-health/294617#sthash.XXVgklsc.dpuf

-------------------------------------------------------------

സ്പ്ലിറ്റ് ബ്രെയിന്‍ സിന്‍ഡ്രോം: പകുതി വിശ്വാസിയും, പകുതി നിരീശ്വരവാദിയും..!!

വിശ്വാസികള്‍ പറയുന്ന പ്രകാരം മരണശേഷം അവിശ്വാസിയുടെ ആത്മാവ് നരകത്തിലും വിശ്വാസിയുടേത് സ്വര്‍ഗത്തിലും എത്തുമെങ്കില്‍ സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിക്ക് എന്ത് സംഭവിക്കാം? സ്വര്‍ഗ്ഗവും നരകവും കൂടാതെ വല്ല സ്വരകമോ മറ്റോ ഉണ്ടോ?”
നമ്മുടെ തലച്ചോറിന്റെ സുപ്രധാന ഭാഗമായ സെറിബ്രമാണ്‌ ഏറ്റവും വലുതും, സുബോധം ഉളവാക്കുന്നതുമായ മസ്തിഷ്ക ഭാഗം. സെറിബ്രത്തിന്റെ മുന്‍ഭാഗം(frontal lobe) ആണ്‌ സംസാരം, വിചാരം, വികാരം, വൈദഗ്ദ്ധ്യമാര്‍ന്ന ചലനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം. സ്പര്‍ശം ചൂട് വേദന തുടങ്ങിയവ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുന്നത്, സെറിബ്രത്തിന്റെ മുന്‍ഭാഗത്തിനു തൊട്ടു മുന്‍പിലുള്ള ഭാഗം(partietal lobe) ആണ്. സെറിബ്രത്തിന്റെ പിന്‍ഭാഗത്തെ മധ്യമേഖലയിലാണ്(occipital lobe} ദൃശ്യബിംബങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്. സെറിബ്രത്തിന്റെ രണ്ടു വശങ്ങളും(temporal lobes) കേള്‍വിയെ നിയന്ത്രിക്കുന്നു.കൂടാതെ ഓര്‍മ്മകള്‍ സംഭരിച്ചു വയ്ക്കുന്നത് സെറിബ്രത്തിന്റെ പ്രധാന ധര്‍മ്മമാണ്. സെറിബ്രം രണ്ട് അര്‍ദ്ധഗോളങ്ങളിലായി(ഇടതും-വലതും) സ്ഥിതി ചെയ്യുന്നു. ഈ രണ്ട് അര്‍ദ്ധഗോളങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗത്തിന്‌ കോര്‍പ്പസ് കലോസം(CORPUS CALLOSUM) എന്നാണ് പറയുന്നത്. ന്യൂറോണുകളുടെ ഒരു ശൃംഖലയാണ് ഇത്. രണ്ട് ഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കയും, പ്രവര്‍ത്തനങ്ങളെ എകൊപിപ്പിക്കയുമാണ് കോര്‍പ്പസ് കലോസത്തിന്റെ ധര്‍മ്മം.
02
അപസ്മാര രോഗത്തിന്റെ തീവ്രമായ ചില അവസ്ഥകളില്‍ മരുന്നുകള്‍ ഫലവത്താകാതെ വരുമ്പോള്‍, പ്രതിവിധി ആയി, ഇടതു-വലത് തലച്ചോറുകളെ ബന്ധിപ്പിക്കുന്ന മേല്‍പറഞ്ഞ കോര്‍പ്പസ് കലോസം ശസ്ത്രക്രിയ ചെയ്ത് വിഛേദിക്കാറുണ്ട്. ഇങ്ങനെ മസ്തിഷ്കത്തിന്റെ രണ്ട് ഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം ഇല്ലാതാവുന്നു. തലച്ചോറില്‍ ഉണ്ടാകുന്ന ചില ക്ഷതങ്ങളും ഇതിന്‌ കാരണമാകാം. ഇങ്ങനെ രണ്ട് ഭാഗങ്ങളും സെപ്പറേറ്റ് ആയി സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്‌ SPLIT BRAIN SYNDROME (സ്പ്ളിറ്റ് ബ്രെയിന്‍ സിണ്ട്രം; do not get confused with split personality).
നമ്മുടെ ശരീരത്തിന്റെ വലതുഭാഗത്തെ നിയന്ത്രിക്കുന്നത്‌ ഇടത് തലച്ചോറും, ഇടത് ഭാഗത്തെ നിയന്ത്രിക്കുന്നത്‌ വലത് തലച്ചോറും ആണ്. അതായത്, വലത് ‘വിഷ്വല്‍ ഫീള്‍ഡില്‍’ കാണുന്ന ദ്രിശ്യങ്ങള്‍ തലച്ചോറിന്റെ ഇടത് ഭാഗത്തേയ്ക്കും, ഇടത് ‘വിഷ്വല്‍ ഫീള്‍ഡില്‍’ കാണുന്നത് തലച്ചോറിന്റെ വലത് ഭാഗത്തേയ്ക്കും ആണ് പോവുന്നത്. ചിത്രം കാണുക.
03
സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിയുടെ ഇടത് VISUAL FIELDല്‍ കാണുന്ന വസ്തുക്കളുടെ പേര് പറയാന്‍ അയാള്‍ക് സാധിക്കില്ല. കാരണം, കുടുതല്‍ ആളുകളിലും സംസാരത്തെ നിയന്ത്രിക്കുന്നത്‌ ഇടത് തലച്ചോര്‍ ആണ്. എന്നാല്‍ ഇടതു VISUAL FIELDല്‍ കണ്ട ചിത്രം പോവുന്നതാവട്ടെ വലതു തലച്ചോറിലെക്കും. നേരെ മറിച്ച്, സംസാര നിയന്ത്രണം വലത് മസ്തിഷ്കം ചെയ്യുന്നവരില്‍, വലത് വിഷ്വല്‍ ഫീള്‍ഡില്‍ കണ്ട വസ്തുക്കളുടെയും പേര് പറയാനാവില്ല. തലച്ചോറിലെ രണ്ടു ഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം നഷ്ടമാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുക.
ഇനിയാണ് രസകരമായ വസ്തുത. ചില കാര്യങ്ങളില്‍ മസ്തിഷ്കത്തിന്റെ ഈ രണ്ട് ഭാഗങ്ങള്ക്കും വെത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് എങ്ങനെ തിരിച്ചറിയാം? സിമ്പിള്‍.. ഒരു ചോദ്യം(yes or no question) എറിഞ്ഞുകൊടുത്തിട്ട്, അല്ലെങ്കില്‍, എന്തെങ്കിലും കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിച്ച ശേഷം, ഓപ്ഷന്‍സില്‍ നിന്നും ഓരോ കൈ കൊണ്ടും അഭിപ്രായം തിരഞ്ഞെടുക്കാന്‍ പറയുക. ഇടത് കൈ ചൂണ്ടുന്ന ഉത്തരം ആയിരിക്കില്ല വലത് കൈ കാണിക്കുന്നത്..!!
04
തലച്ചോറിന്റെ ഒരു പകുതി വിശ്വാസിയായിരിക്കയും, അടുത്ത ഭാഗം നിരീശ്വര വാദത്തില്‍ നില്‍കുകയും ചെയ്യുന്ന ചില കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്..!! അപ്പോള്‍ ചോദ്യം ഇതാണ്.. മത ഗ്രന്ഥങ്ങള്‍ പറയുന്ന പ്രകാരം മരണ ശേഷം അവിശ്വാസിയുടെ ആത്മാവ് നരകത്തിലും വിശ്വാസിയുടേത് സ്വര്‍ഗത്തിലും എത്തുമെങ്കില്‍ ഇത്തരം വിശ്വാസി-അവിശ്വാസി സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിക്ക് എന്ത് സംഭവിക്കാം? സ്വര്‍ഗ്ഗവും നരകവും കൂടാതെ വല്ല സ്വരകമോ മറ്റോ ഉണ്ടോ?  അതോ ഇനി ആത്മാവിനെ രണ്ട് പീസാക്കി രണ്ടിടത്തേക്കും അയക്കുമോ? വിശ്വാസങ്ങള്‍ വീണ്ടും ശാസ്ത്രത്താല്‍ ചോദ്യം ചെയ്യപ്പെടുന്നു.. :)

http://boolokam.com/archives/130829

-------------------------------------------------------



ബുദ്ധിവികാസത്തില്‍ കലകളുടെ പങ്ക്

വരാനിരിക്കുന്നത് യുവജനോത്സവങ്ങളുടെ കാലം. ആട്ടവും പാട്ടും മേളവുമായി അരങ്ങൊഴിയാത്ത രാവും പകലും. കലാമേളകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും അക്കാദമിക പഠനത്തോടനുബന്ധിച്ച് കലാപഠനത്തിനുള്ള അവസരങ്ങള്‍ സ്കൂളുകളില്‍ താരതമ്യേന കുറവാണ്. കൂടാതെ ഇന്ന് കലകള്‍ അഭ്യസിക്കുന്നത് യുവജനോത്സവ വേദികളില്‍ സമ്മാനം നേടുന്നതിനും പരീക്ഷക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ നേടുന്നതിനും വേണ്ടിയാണ്. അതോടൊപ്പം കുട്ടികളുടെ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും ഇവയ്ക്കുള്ള പങ്കിനെ കുറിച്ചും തികഞ്ഞ അജ്ഞത നിലനില്‍ക്കുന്നു.
പൊതുവേ കലകളോട് അതിയായ താല്പര്യം കാണിക്കുന്നവരാണ് കുഞ്ഞുങ്ങള്‍. അത് പാട്ടോ നൃത്തമോ അഭിനയമോ എന്തുമാവാം. മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ കുഞ്ഞുങ്ങള്‍ അമ്മമാര്‍ പാടി കൊടുക്കുന്ന താരാട്ട് പാട്ടുകള്‍ ആസ്വദിക്കാന്‍ തുടങ്ങും. പിന്നീട് പതിയെ താളം പിടിക്കാനും. ഇത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക പാട്ടുകേള്‍ക്കാനായിരിക്കും താല്പര്യം. ചിലര്‍ക്ക് ഈ പാട്ടുകള്‍ക്കൊത്ത് ചുവടുവക്കാനായിരിക്കും ഇഷ്ടം. എന്തായാലും ഇത്തരം കലാവാസനകള്‍ കുഞ്ഞിലേ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും പരിശീലനം നല്‍കാനും മാതാപിതാക്കള്‍ ശ്രമിക്കുകയാണെങ്കില്‍ അതവരില്‍ അത്ഭുതകരമായ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുക.
ഇടത്തോ വലത്തോ ?
മനുഷ്യന്റെ തലച്ചോറിന് പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളത്. അവ ഇടത്തും വലത്തും ഭാഗങ്ങളാണ്. ഇതില്‍ യുക്തിപരമായി ചിന്തിക്കാനും കാര്യങ്ങളെ അപഗ്രഥിക്കാനും സഹായിക്കുന്നത് തലച്ചോറിന്റെ ഇടത് ഭാഗമാണ്. കുട്ടികളെ സ്കൂളില്‍ വച്ച് പഠിപ്പിക്കുന്ന കാര്യങ്ങള്‍ സയന്‍സ്, ഗണിതം, വായന തുടങ്ങിയവ മനസ്സിലാക്കാനും പഠിക്കാനും അവര്‍ക്ക്‌ സാധിക്കുന്നത് തലച്ചോറിന്റെ ഇടത് വശത്തിന്റെ പ്രവര്‍ത്തനം കാരണമാണ്. അതുപോലെ വലത് ഭാഗത്തിനുമുണ്ട് ചില ധര്‍മ്മങ്ങള്‍. ക്രിയാത്മകത, വൈകാരികത, പ്രതിഭ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഈ ഭാഗത്താണ്.
സാധാരണ പഠനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തലച്ചോറിന്റെ ഇടത് വശം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ക്രിയാത്മക പഠനത്തില്‍ / കലാപഠനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് വലതുഭാഗം പ്രവര്‍ത്തിക്കുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ സ്കൂള്‍ കരിക്കുലത്തിലൊന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നില്ല. തലച്ചോര്‍ കാര്യക്ഷമമാവണമെങ്കില്‍ അതിന്റെ ഇരുവശവും ഒരുപോലെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കലാപഠനത്തിലൂടെ വലതുഭാഗത്തെ ഉദ്ദീപിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുമ്പോള്‍ മസ്തിഷ്കത്തിന്റെ രണ്ട് ഭാഗങ്ങളും തമ്മിലുള്ള ബന്ധത്തെ അത് കൂടുതല്‍ ബലപ്പെടുത്തുന്നു.
കുഞ്ഞുങ്ങള്‍ക്ക്‌ അക്ഷരങ്ങളും വാക്കുകളും പഠിപ്പിച്ച് കൊടുക്കുന്നതിനോടൊപ്പം തന്നെ കലകള്‍ പഠിക്കാനും അവസരമൊരുക്കണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കുഞ്ഞിലേയുള്ള സംഗീതപഠനം കുട്ടികളുടെ ബുദ്ധിയെ ഉദ്ദീപിപ്പിക്കുകയും നൃത്തം മോട്ടോര്‍ സ്കില്ലുകളുടെ വികാസത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ അഭിനയം അല്ലെങ്കില്‍ നാടകപഠനത്തിലൂടെ കുഞ്ഞുങ്ങള്‍ വ്യത്യസ്ത വികാരങ്ങളെ തിരിച്ചറിയാന്‍ പ്രാപ്തരാകുകയും പ്രശ്നപരിഹാരശേഷി പോലുള്ള കഴിവുകള്‍ നേടിയെടുക്കുകയും ചെയ്യുന്നു.
ഏതെങ്കിലും കലകള്‍ അഭ്യസിക്കുന്നതും അത് സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് കുഞ്ഞുങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാം. കൂടാതെ ഇത്തരം അവസരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ മറ്റുകുട്ടികളോടും മുതിര്‍ന്നവരോടും ഇടപഴകാനുള്ള സങ്കോചവും മാറ്റിയെടുക്കുന്നു.
സംഗീതം
കുട്ടികളുടെ മോട്ടോര്‍ സ്കില്ലുകളിലും ബുദ്ധിഘട്നയിലും വളരെ കാലം നിലനില്‍ക്കുന്ന മാറ്റങ്ങളാണ് സംഗീത പഠനം സൃഷ്ടിക്കുന്നത്. പാട്ടിലൂടെ കുഞ്ഞുങ്ങളെ വളരെ എളുപ്പത്തില്‍ ഭാഷയുമായി ബന്ധപ്പെടുതാനാകും. കുഞ്ഞുങ്ങള്‍ക്ക്‌ പാട്ട് കേള്‍പ്പിച്ച് കൊടുത്താല്‍എ അവര്‍ പെട്ടെന്ന് പ്രതികരിക്കും. പാട്ടിന്റെ താളത്തിനനുസൃതമായി കുഞ്ഞുങ്ങള്‍ സ്വന്തമായി വരികളുണ്ടാക്കി പാടാനും ശ്രമിക്കാറുണ്ട്.
നൃത്തം
കുട്ടികള്‍ നേടിയെടുക്കുന്ന അറിവില്‍ അവരുടെ നൃത്തപഠനം നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ട്. സ്ഥിരമായി നൃത്തം അഭ്യസിക്കുന്നതിലൂടെ ഓരോ നൃത്ത ചുവടുകളും ഒന്നില്‍ നിന്നും അടുത്തതിലേക്ക് മാറുന്നതെങ്ങിനെയെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ ചിട്ടയായുള്ള നൃത്ത പഠനത്തിലൂടെ ക്രമാനുഗതമായി കാര്യങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നു. വിവിധ പാറ്റേണുകള്‍ തിരിച്ചറിയുക, കൃത്യമായ തീരുമാനങ്ങളില്‍ എത്തിച്ചേരുക തുടങ്ങിയ ശേഷികളും ഇതിലൂടെ കുട്ടികള്‍ നേടുന്നു.
നാടകം
കുഞ്ഞുങ്ങള്‍ക്ക്‌ പാട്ടും നൃത്തവും പോലെത്തന്നെയാണ് അഭിനയവും. ഇവയെല്ലാം അവരെ ഒരുപോലെ സന്തോഷിപ്പിക്കുന്നു. വ്ഹെരുപ്പത്തില്‍ ചോറും കറിയും വച്ച് കളിക്കുന്നതും ടീച്ചറും കുട്ടിയും കളിക്കുന്നതുമൊക്കെ ഇതിന്റെ ആദ്യഘട്ടങ്ങളാണ്. കുഞ്ഞുങ്ങളെ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരു മാധ്യമമാണ് നാടകം. അവരുടെ ഭാഷാശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല ഇതിലൂടെ കുഞ്ഞുങ്ങളുടെ മനോഘടനയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കലാപഠനത്തിലൂടെ കുട്ടികള്‍ പലശേഷികളും ആര്‍ജ്ജിച്ചെടുക്കുന്നു. കലകളുടെ പ്രധാനപ്പെട്ട ഒരു സവിശേഷതാണ് അത് പരിചയപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍, വിവിധ കലാരൂപങ്ങളെ അറിയുകയും അവ പരിശീലിക്കുകയും ചെയ്യുന്നതിലൂടെ പല ദേശങ്ങളെയും സംസ്കാരത്തേയും പൈതൃകത്തേയും അടുത്തറിയാന്‍ കുട്ടികള്‍ക്ക്‌ അവസരം ലഭിക്കുന്നു. പഠനത്തിലെ എല്ലാ വിഷമതകളും തരണം ചെയ്യാന്‍ കലകളിലുള്ള പരിശീലനത്തിലൂടെ കുട്ടികള്‍ക്ക് സാധിക്കും. അതുവഴി അവരുടെ പഠനം കൂടുതല്‍ രസകരമാകുകയും ചെയ്യും.
------------------------------------------------
സഹായത്തിന്‍റെ വലതു പക്ഷം!
നിങ്ങള്‍ ആരോടെങ്കിലും സഹായം തേടാന്‍ ആഗ്രഹിക്കുന്നോ? ആവശ്യപ്പെടുന്ന സഹായം ഏതു തരത്തിലുള്ളതും ആവട്ടെ, അത് വലത് ചെവിയിലൂടെ അഭ്യര്‍ത്ഥിച്ചാല്‍ ഫലം സിദ്ധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

വലത് ചെവിയിലൂടെ സഹായാഭ്യര്‍ത്ഥന കേള്‍ക്കുന്ന കൂടുതല്‍ പേരും അത് സ്വീകരിക്കാനുള്ള മനോഭാവം കാണിക്കുന്നു എന്നാണ് ഇറ്റലിയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഇറ്റലിയിലെ, ഷീറ്റിയിലുള്ള ഗബ്രിയേലെ ഡി‌അനുണ്‍‌സിയോ സര്‍‌വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പരീക്ഷണ പരമ്പര നടത്തിയത്.

ഇറ്റലിയിലെ, പാട്ടും ബഹളവുമൊക്കെയുള്ള ക്ലബുകളില്‍ വരുന്ന 286 സന്ദര്‍ശകരെയാണ് ആദ്യ പരീക്ഷണത്തില്‍ നിരീക്ഷിച്ചത്. ഇവരില്‍ 72 പേരും കൂടെയുള്ളവരുടെ വലത് ചെവിയെ ലക്‌ഷ്യമാക്കിയാണ് സംസാരിച്ചിരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി.

അടുത്ത പരീക്ഷണത്തില്‍ 160 പേരെയാണ് പങ്കെടുപ്പിച്ചത്. ബാറിലെ ബഹളത്തിനിടയില്‍ ഇവരോട് അവ്യക്തമായ ശബ്ദത്തില്‍ സംസാരിച്ചുനോക്കി. കേള്‍ക്കുന്നത് വ്യക്തമാവാനായി, ഭൂരിഭാഗം പേരും തങ്ങളുടെ വലത് ചെവിയാണ് ശബ്ദ സ്രോതസിലേക്ക് അടുപ്പിച്ചത്.

അടുത്ത പരീക്ഷണമാവട്ടെ, അതീവ രസകരമായിരുന്നു. ക്ലബുകളില്‍ സംഗീതവും ആസ്വദിച്ചുകൊണ്ടിരുന്ന 176 ആളുകളെയാണ് ഇത്തവണ ഗവേഷകര്‍ സമീപിച്ചത്. ഇവരില്‍ ചിലരുടെ ഇടത് ചെവിയിലൂടെയും ചിലരുടെ വലത് ചെവിയിലൂടെയും ഗവേഷകര്‍ സിഗരറ്റ് ആവശ്യപ്പെട്ടു. വലത് ചെവിയിലൂടെ ചോദിച്ചപ്പോഴാണ് അധികം പേരും സിഗരറ്റ് തന്നതെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.

വലത് ചെവിയിലൂടെ ഒരാള്‍ സ്വീകരിക്കുന്ന അഭ്യര്‍ത്ഥന തലച്ചോറിന്‍റെ ഇടത് ഭാഗത്താണ് വിശകലനം ചെയ്യപ്പെടുന്നത്. ഭാഷയും സംഭാഷണവുമൊക്കെ വിശകലനം ചെയ്യുന്നത് തലച്ചോറിന്റെ ഇടത് ഭാഗമായതിനാല്‍ വലത് ചെവിയിലൂടെ കേള്‍ക്കുന്നതെല്ലാം യുക്തിസഹമായി വിശകലനം ചെയ്യപ്പെടും. ഇതാണ് വലതു ചെവിയിലൂടെ നടത്തുന്ന സഹായാഭ്യര്‍ത്ഥനകള്‍ എളുപ്പത്തില്‍ സ്വീകരിക്കപ്പെടുന്നതിനുള്ള കാരണമായി ഗവേഷകര്‍ പറയുന്നത്.

ഫോണോ മൊബൈലോ ഉപയോഗിക്കുമ്പോള്‍ മിക്കയാ‍ളുകളും വലത് ചെവിയോടാണ് ചേര്‍ത്ത് പിടിക്കുന്നത് കേള്‍ക്കുന്നത് ശരിക്ക് മനസിലാക്കാനാണെന്നും ഗവേഷകര്‍ പറയുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരും മൊബൈലും ഫോണും ഇടത് ചെവിയോടാണ് ചേര്‍ത്ത് പിടിക്കുന്നതെന്ന് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് വേണം കരുതാന്‍!
--------------------------------------------------------------------------
മുഷ്ടി ചുരൂട്ടൂ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കൂ.....

ദേഷ്യം വരുമ്പോള്‍ നമ്മള്‍ മുഷ്ടി ചുരുട്ടി ഇടിക്കാറില്ലേ? ഇനി ഇടിക്കാന്‍ മാത്രമല്ല ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുവാനും മുഷ്ടി ചുരുട്ടാമെന്ന് അമേരിക്കയിലുള്ള മനശാസ്ത്രജ്ഞര്‍ പറയുന്നു. വെറുതെ ഇരിക്കുമ്പോള്‍ മുഷ്ടി ചുരുട്ടി ഇരുന്നാല്‍ മതി. വലത് കൈ 90 സെക്കന്റ് ചുരുട്ടിയിരുന്നാല്‍ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുവാനും ഇടത് കൈ ചുരുട്ടി ഇരിക്കുന്നത് പഴയ ഓര്‍മ്മകളെ തിരിച്ചു പിടിക്കാനും സാധിക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍ നടത്തിയപഠനങ്ങളില്‍ അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച പഠനഫലം പ്ലോസ് വണ്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഷ്ടി ചുരുട്ടി ഇരിക്കുന്നത്

തലച്ചോറിലെ ഓര്‍മ്മകളെ ശക്തിപ്പെടുത്തുന്ന ഭാഗങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ചെറിയ ശരീര ചലനങ്ങള്‍ വരെ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുമെന്ന് ന്യൂജേഴ്‌സിയിലെ മോന്റ് ക്ലെയര്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ റൂഥ് പ്രോപ്പര്‍ പറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും ശരീരചലനങ്ങള്‍ കൊണ്ട് കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടത്,വലത് കൈകള്‍ മാറി മാറി മുഷ്ടി ചുരുട്ടുന്നത് ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുന്നു. വലത് കൈമുഷ്ടി തലച്ചോറിന്റെ ഇടത് ഭാഗത്തെ ഹെമിസ്ഫിയറിനെയും ഇടത് കൈമുഷ്ടി വലത് ഹെമിസ്ഫിയറിനെയും സ്വാധീനിക്കുന്നു. ഇതാണ് ഓര്‍മ്മ ശക്തിയെ വര്‍ധിപ്പിക്കുന്നതും.

മാനസിക വികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഓര്‍മ്മ ശക്തി വര്‍ധിക്കുന്നത്. വികാരങ്ങള്‍ക്ക് അനുസരിച്ചാണ് മനുഷ്യന്‍ മുഷ്ടി ചുരുട്ടുന്നതുമെന്ന്

പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതായത് ദേഷ്യം വരുമ്പോഴോ, സന്തോഷം തോന്നുമ്പോഴോ ആണ് നാം വലത് കൈ ചുരുട്ടുന്നത്. ഉത്കണ്ഠയും

സങ്കടവും വരുമ്പോള്‍ ഇടതു കൈയും.

തലച്ചോറിന്റെ ഇരു വിഭാഗങ്ങളും ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. തലച്ചോറിന്റെ ഇടത് ഭാഗം സന്ദേശങ്ങളെ

കോഡുകളാക്കി മാറ്റുമ്പോള്‍ വലത് ഭാഗം നഷ്ടപ്പെട്ടുപോയ ഓര്‍മ്മകളെ തിരിച്ചുകൊണ്ടു വരുകയാണ് ചെയ്യുന്നത്. മുഷ്ടി ചുരുട്ടി ഓര്‍മ്മശക്തി മാത്രമല്ല മറ്റേതെങ്കിലും മാനസിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമോയെന്ന് ഇനി പഠിക്കേണ്ടതെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗിനിറ്റീവ് ന്യൂറോസയന്‍സ് കൊളേജിലെ പ്രൊഫ. നീല്‍ ബര്‍ഗസ്സ് പറയുന്നു.
-----------------------------------------------------------------------------
ഇടതു കൈ ഉപയോഗിച്ച് എഴുതുന്നവര്‍

ഓര്‍ക്കുക നിങ്ങളുടെ വലതു കൈയുടെ എഴുതുവാനുള്ള നിര്‍ദേശം വരുന്നത് നിങ്ങളുടെ തലച്ചോറിന്‍റെ ഇടതു വശത്തു നിന്നാണ്. അത് പോലെ തന്നെ നിങ്ങളുടെ മകനോ മകളോ ഇടതു കൈ ഉപയോഗിച്ച് എഴുതുവാന്‍ താല്‍പര്യപ്പെടുമ്പോള്‍ അതിന്‍റെ ...

http://www.malayaleepathram.com.au/?p=3622

-----------------------------------------------------------------------

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ