Showing posts with label Health Corner. Show all posts
Showing posts with label Health Corner. Show all posts

തേന്‍കൊണ്ടുള്ള ചില ചികിത്സകള്‍



Related Subject


തേൻ അപകടകാരിയാണോ?...



തേനിന്റെ ഔഷധ ഗുണം

വളരെ ഔഷധ പ്രാധാന്യമുള്ള ഒരു അല്‍ഭുത മരുന്നാണ് തേന്‍. വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളുമെന്നപോലെ നാടന്‍ ചികിത്സാ ആചാര്യന്മാര്‍വരെ ഇതിന്റെ മേന്മ വ്യക്തമാക്കിയിട്ടുണ്ട്. അനവധി രോഗങ്ങള്‍ക്കുള്ള ശമനം തേനിലുണ്ടെന്ന് ആധുനിക ശാസ്ത്രം പോലും പറയുന്നു. തേനിന്റെ ഔഷധ മൂല്യങ്ങളെ പ്രവാചകന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

”നിന്റെ നാഥന്‍ തേനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു- മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിക്കൊള്ളുക. പിന്നെ, എല്ലാത്തരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട്, നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളില്‍നിന്ന് വ്യത്യസ്ത വര്‍ണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട”് (അന്നഹ്ല്‍: 68-69).))

തേനില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ടെന്നാണ് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ പ്രവാചകരും ഇതേ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തേനിനെ ഒരു ഔഷധമായി കാണുകയും പരിചയപ്പെടുത്തുകയും ചെയ്ത പ്രവാചകന്‍ വെള്ളമൊഴിച്ച് നേര്‍പ്പിച്ച തേന്‍ വെറും വയറ്റില്‍കുടിക്കാറുണ്ടായിരുന്നു (സാദുല്‍ മആദ്). അബൂഹുറൈറയില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: എല്ലാ മാസങ്ങളിലും മൂന്നു പ്രഭാതങ്ങളില്‍ ആരെങ്കിലും തേന്‍ കുടിക്കുകയാണെങ്കില്‍ വന്‍ രോഗങ്ങള്‍ അവന് പിടിപെടുകയില്ല (ഇബ്‌നു മാജ).

മുഹമ്മദ് ബിന്‍ ബശ്ശാറില്‍നിന്നും നിവേദനം. ഒരാള്‍ പ്രവാചകരുടെ അടുത്തുവന്ന് തന്റെ സഹോദരന് വയറിളക്കം പിടിപെട്ടിട്ടുണ്ടെന്നു പറഞ്ഞു. നീ അവന് തേന്‍ കുടിപ്പിക്കുകയെന്നായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം. അയാള്‍ സഹോദരന് തേന്‍ നല്‍കി. വീണ്ടും പ്രവാചക സവിധത്തിലെത്തി. തേന്‍ നല്‍കിയിട്ടും രോഗം മാറുന്നില്ലെന്നും രോഗം വര്‍ദ്ധിക്കുകയാണെന്നും പരാധിപ്പെട്ടു. പ്രവാചകന്‍ അതേ മറുപടി തന്നെ ആവര്‍ത്തിച്ചു: ‘നീ അവന് തേന്‍ നല്‍കുക.’ അയാള്‍ പോയി തേന്‍ നല്‍കി; വീണ്ടും തിരിച്ചു വന്ന് അതേ പരാധി തന്നെ പറഞ്ഞു. ഇതു കേട്ടപ്രവാചകന്‍ പറഞ്ഞു: അല്ലാഹു സത്യവാനാണ്. നിന്റെ സഹോദരന്റെ വയറിനാണ് കുഴപ്പം. നീ അവനെ തേന്‍ കുടിപ്പിക്കുക. അങ്ങനെ അദ്ദേഹം തേന്‍ കുടിപ്പിക്കുകയും രോഗം ശമിക്കുകയും ചെയ്തു (തുര്‍മുദി).

അദ്ദേഹം തേന്‍ ദഹിക്കാനുള്ള സമയം കാത്തിരിക്കാതെ ധൃതി കാണിക്കുകയോ രോഗം ശമിക്കാന്‍ ആവശ്യമായ അളവില്‍ തേന്‍ കഴിക്കാതിരിക്കുകയോ ചെയ്തതാവാം രോഗം മാറാതിരുന്നതിന്റെ കാരണമെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. എങ്ങനെയാണെങ്കിലും ഇത് വയറിളക്കത്തിനുള്ള മരുന്നാണെന്നാണ് പ്രവാചകന്‍വ്യക്തമാക്കുന്നത്.

പ്രവാചകന്‍ മറ്റൊരിടത്ത് പറയുന്നു: നിങ്ങള്‍ തേന്‍ ഉപയോഗിക്കുക. തേന്‍ സൂക്ഷിക്കുന്ന വീട്ടുകാര്‍ക്കുവേണ്ടി മലക്കുകള്‍ പൊറുക്കലിനെ തേടും. ആയിരം രോഗമുള്ള ഒരു വ്യക്തി അതുപയോഗിച്ചാല്‍ അതത്രയും അവന് സുഖപ്പെടുന്നതാണ് (തസ്ഹീലുല്‍ മനാഫിഅ്: 22).
മുന്‍കാല പണ്ഡിതന്മാര്‍ തേനിന്റെ ഔഷധ രഹസ്യം മനസ്സിലാക്കിയവരും അത് പല രോഗങ്ങള്‍ക്കും മരുന്നായി സേവിക്കുന്നവരുമായിരുന്നു. ഔഫ് ബിന്‍ മാലികുല്‍ അശ്ജഈ ഖുര്‍ആന്‍ വാക്യമനുസരിച്ച് തേന്‍കൊണ്ട് സുറുമയിടുകയും അതിനെ പലവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗികുക്കയും ചെയ്തിരുന്നു(മുഅ്്ജിസാത്തുശ്ശിഫാഅഫാ).

തേനിന്റെ ഔഷധ മൂല്യം ആധുനിക ശാസ്ത്രവും വ്യക്തമാക്കിയിട്ടുണ്ട്. ബാക്ടീരിയയുടെ നിലനില്‍പിന്നാവശ്യമായ ഈര്‍പ്പം നശിപ്പിക്കുന്ന പൊട്ടാസ്യം തേനില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ബാക്ടീരിയകള്‍ക്ക് അതില്‍ പ്രവേശനം സാധിക്കുകയോ തേനിനെ നശിപ്പിക്കാന്‍ കഴിയുകയോ ചെയ്യുന്നില്ല. തേനില്‍ അടങ്ങിയ പഞ്ചസാരയുടെ അളവ് മറ്റു കൃത്രിമ പഞ്ചസാരകളുടെ ഇരട്ടിയാണത്രെ. ഇതിലെ ഫേക്‌ടോസ്, ഗ്ലൂക്കോസ്,സക്‌റോസ്, മാല്‍റ്റോസ് തുടങ്ങിയ പഞ്ചാസരകളുടെ ഇനങ്ങള്‍ പതിനഞ്ചിലേറെ വരും.

മനുഷ്യശരീരത്തിനാവശ്യമായ അനവധി വിറ്റാമിനുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, ബി-2, ബി-3,ബി-4, ബി-5, ബി-6, ഡി, കെ, യു, എച്ഛ്, ഫോളിക് ആസിഡ്, നിക്കോളിക്ക് ആസിഡ് തുടങ്ങിയവ അതില്‍ ചിലതാണ്. അനേകം ഭക്ഷണ സാധനങ്ങളില്‍ പരന്നു കിടക്കുന്ന വിറ്റാമിനുകള്‍ ഒരു തേന്‍തുള്ളിയില്‍നിന്നും ലഭിക്കുന്നു.കൂടാതെ, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം, അയഡിന്‍, പൊട്ടാസ്യം, സോഡിയം, ക്ലോറിന്‍, കോപ്പര്‍,ക്രോമിയം, നിക്കല്‍, ലഡ്, സിലിക്കണ്‍, മാന്‍ഗനീസ്, അലൂമിനിയം, ബോറോണ്‍, ലിഥിയം, ടിന്‍, സിങ്ക്, ടൈറ്റാനിയംതുടങ്ങിയ ലവണങ്ങളും ധാതുക്കളും തേനില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യനെ സൃഷ്ടിക്കാന്‍ അല്ലാഹു ഉപയോഗിച്ച മണ്ണിന്റെ ഘടകങ്ങളാണ് ഇവയെന്നതാണ് അല്‍ഭുതകരം.
തേനില്‍ മനുഷ്യശരീരത്തിന്റെ ജീവസ്സിനും ഉന്മേഷത്തിനും ആവശ്യമായ നിരവധി എന്‍സൈമുകളും (ഫോസ്‌ഫേറ്റ്) ആസിഡുകളും (ഫോര്‍മിക് ആസിഡ്, ലാറ്റിക് ആസിഡ്, സൈട്രിക് ആസിഡ്, താര്‍താരിക് ആസിഡ്) അടങ്ങിയിട്ടുണ്ടത്രെ. അതുപോലെ മനുഷ്യന് ശക്തിയേകുന്നതും ഉന്മേഷദായകവുമായ നിരവധി ഹോര്‍മോണുകളും കാന്‍സറിനെ പ്രതിരോധിക്കുന്ന ഡ്യുറ്റീരിയം അടക്കം നിരവധി രോഗപ്രതിരോധ ഘഠകങ്ങളും തേനിന്റെ തന്നെ പ്രത്യേകതയാണ്.

യഥാര്‍ത്ഥ തേനല്ലാത്തവ തിരിച്ചറിയാന്‍ തേന്‍ തുള്ളികള്‍ ആല്‍ക്കോഹോളുമായി ചേര്‍ത്തുനോക്കിയാല്‍ മതി. രണ്ടും കൂടിച്ചേര്‍ന്നു ഒന്നാകുന്നുവെങ്കില്‍ യഥാര്‍ത്ഥ തേനാണെന്നു മനസ്സിലാക്കാം. അല്ലാത്ത പക്ഷം വേറിട്ട് നൂലുപോലെ മേല്‍ഭാഗത്ത് കാണാന്‍ സാധിക്കും.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് തേന്‍ മരുന്നായി ഉപയോഗിക്കാന്‍ നബി തങ്ങള്‍ അരുള്‍ ചെയ്തു. ഇത്രമാത്രം രഹസ്യങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്നുകൂടി മനസ്സിലാക്കിയാല്‍ തിരുവചനത്തിന്റെ അര്‍ത്ഥസാഗരം നമുക്കു മുമ്പില്‍ തെളിഞ്ഞുവരുന്നു.

തേന്‍കൊണ്ടുള്ള ചില ചികിത്സകള്‍

സ്ത്രീസൗന്ദര്യം
മുഖത്ത് തേന്‍ പുരട്ടി പതിനഞ്ച് മിനുട്ടിനു ശേഷം ചൂടുവെള്ളംകൊണ്ട് കഴുകുക. ഉണങ്ങിയ ശേഷം അല്‍പം സൈതൂനെണ്ണ പുരട്ടുക. ഇപ്രകാരം ഒരാഴ്ച തുടരുക.

മുറിവുകള്‍
തേന്‍ പുരട്ടി കെട്ടുക. മൂന്നു ദിവസത്തിനു ശേഷമല്ലാതെ അഴിക്കരുത്.

പേന്, ഈര്
തലയില്‍ തേനിട്ട് തലയുടെ അടിഭാഗത്ത് എത്തുവോളം ഉരസുക. ഉറങ്ങുന്നതിനു മുമ്പായി തലമുടി കെട്ടുന്നത് വളരെ ഉപകാരപ്രദമാണ്. രാവിലെ ചൂടുവെള്ളത്തില്‍ കുളിച്ച് മുടി ചീകുക. ഇപ്രകാരം തുടര്‍ച്ചയായി ഒരാഴ്ച ചെയ്യുക.

ഉറക്കമില്ലായ്മ
ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് ഒരു ടീസ്പൂണ്‍ തേന്‍ ഉപയോഗിച്ച് മധുരിപ്പിച്ച ഒരു കപ്പ് പാല്‍ കുടിക്കുക.

കണ്ണുരോഗങ്ങള്‍
രാവിലെയും ഉറങ്ങുന്നതിനു മുമ്പും തേനുപയോഗിച്ച് സുറുമയിടുക. ദിനേന ഒരു ടീസ്പൂണ്‍ കുടിക്കുകയും ചെയ്യുക.

മലബന്ധം
വയറിളക്കത്തിനു തേന്‍ മരുന്നായതുപോലെ മലബന്ധത്തിനും അതുപയോഗിക്കാവുന്നതാണ്. രാവിലെയുംവൈകുന്നേരവും ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത ഒരു കപ്പ് തണുത്ത പാല്‍ ആമാശയത്തെ ശുദ്ധിയാക്കാന്‍ മതിയായതാണ്.

ഛര്‍ദ്ദി
ഗ്രാമ്പൂ നന്നായി തിളപ്പിച്ച് തേന്‍ ചേര്‍ത്ത് മധുരിപ്പിച്ചത് എല്ലാ ഭക്ഷണത്തിനും മുമ്പായി ഒരു കപ്പ് കുടിക്കുക.

നെഞ്ചുരോഗങ്ങള്‍
മധുരമുള്ളങ്കിയുടെ നീര് ഒരു ടീസ്പൂണ്‍ തേനോടു കൂടെ ഒരു കപ്പ് ചൂടുവെള്ളത്തില്‍ രാവിലെയുംവൈകുന്നേരവും കഴിക്കുക. അതുപോലെ മണിക്കുന്തിരിക്കം വെള്ളത്തില്‍ തിളപ്പിച്ചത് തേന്‍കൊണ്ട് മധുരിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശത്തിന് ശക്തിയും ഉന്മേഷവും നല്‍കുന്നു.

വായനാറ്റം
രണ്ട് സ്പൂണ്‍ വെള്ളത്തില്‍ കലക്കി പുകയുണ്ടാകുന്നതുവരെ ചൂടാക്കി പുകക്കുഴലുപയോഗിച്ച് വായ വഴി ആവി പിടിക്കുക. തേന്‍മെഴുക്ക് ചവക്കല്‍ പതിവാക്കുന്നതോടൊപ്പം ഇത് കുറച്ചു ദിവസം തുടരുക.

പകര്‍ച്ചപ്പനി
തേനും ചെറിയ ഉള്ളിത്തൊലിയുരിഞ്ഞതും വെള്ളത്തിലിട്ട് പുകയുയരുന്നതുവരെ തിളപ്പിച്ച് ആവി പിടിക്കുകയും എല്ലാ ഭക്ഷണത്തിനു ശേഷവും ഒരു സ്പൂണ്‍ വീതം തേന്‍ കുടിക്കുകയും ചെയ്യുക.

മോണവേദന
തേന്‍ സുര്‍ക്കയില്‍ കലര്‍ത്തി പ്രഭാതത്തിലും പ്രദോഷത്തിലും കുലുക്കുഴിയുക. തേന്‍കൊണ്ട് മോണ ഉരസുക. പല്ലു തേക്കാന്‍ ബ്രഷും പേസ്റ്റായി തേനും ഉപയോഗിക്കുക. ദന്തക്ഷയത്തിനും പല്ലുകള്‍ക്ക് ശക്തി ലഭിക്കാനും ഇത്സഹായകമാണ്.

ചലക്കുരു
ദിവസേന മൂന്നു പ്രാവശ്യം തേന്‍ പുരട്ടി ലോലമായി ഉരസുകയും എല്ലാ ഭക്ഷണതിനു ശേഷവും ഓരോ സ്പൂണ്‍ തേന്‍ കുടിക്കുകയും ചെയ്യുക.

ചീര്‍ക്കല്‍
തേനീച്ചയുടെ പശയുപയോഗിച്ച് ചീര്‍ത്ത ഭാഗം ബാന്റേജിടുകയും ദിനേന വൃത്തിയാക്കി ബാന്റേജ് മാറ്റുകയും ചെയ്യുക. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനു മുമ്പായി ഒരു സ്പൂണ്‍ തേന്‍ കഴിക്കുക.

ശാസകോശക്ഷയം
പനിനീര്‍ വെള്ളം തേനില്‍ കലര്‍ത്തി രാവിലെയും വൈകുന്നേരവും ഒരു കപ്പ് കഴിക്കുക. നെഞ്ചിലും പിരടിയിലും തേന്‍ ചേര്‍ത്ത സൈത്തൂനെണ്ണ പുരട്ടുക.

ഹൃദയമിടിപ്പ്
ദിവസേന ഭക്ഷണത്തിനു ശേഷം ഒരു മാസത്തോളം ഒരു സ്പൂണ്‍ തേന്‍ കുടിക്കുകയും ഒരു കപ്പ് മുള്ളങ്കി നീരോ മുളച്ചുവരുന്ന ഗോതമ്പിന്റെ നീരോ കുടിക്കുകയും ചെയ്യുക.

ചെവിവേദന
അല്‍പം ലവണം ചേര്‍ത്ത വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുമ്പായി ചെവിയില്‍ ഉറ്റിക്കുക.

വാതരോഗം
തേന്‍ ഒരു സ്പൂണ്‍ കരിഞ്ചീരകമെണ്ണയില്‍ കലര്‍ത്തി ഒരു കപ്പ് ചൂടുവെള്ളത്തില്‍ കുടിക്കുക. അതോടൊപ്പം കരിഞ്ചീരകമെണ്ണയും സൈത്തൂനെണ്ണയും കര്‍പ്പൂരത്തിന്റെ എണ്ണയും സമമായ അളവില്‍ തേനില്‍ കലര്‍ത്തി പുരട്ടുക. ഇത് ഉറങ്ങുന്നതിന് മുമ്പായി രോമത്തുണികൊണ്ട് കൂടുതല്‍ മുറുക്കം കൂടാതെ പൊതിഞ്ഞുകെട്ടുക.അതുപോലെ വാതരോഗം പൂര്‍ണമായി മാറുന്നതിന് വേദനയുള്ള സ്ഥലത്ത് തേനീച്ചയെ കുത്തിക്കുകയും കുത്തിയ സ്ഥലത്ത് തേന്‍ പുരട്ടുകയും ചെയ്യുക.

അരിമ്പാറ, പാലുണ്ണി
തേനീച്ചയുടെ പശ ചൂടാക്കി അരിമ്പാറ, പാലുണ്ണിയുടെ മേല്‍ ശക്കമായി വെച്ചു കെട്ടി, മൂന്നു ദിവസത്തിനു ശേഷം മാറ്റുക. മാറുന്നതുവരെ ഇത് തുടരുക.

വൃക്കയിലെ കല്ല്

ചീരയില വേവിച്ച് മൂന്ന് സ്പൂണ്‍ തേനും ഒരു കപ്പ് പശുവിന്‍ നെയ്യും ശരിയായി കലര്‍ത്തി വൃക്കാസ്വാസ്ഥ്യം അനുഭവപ്പെടുന്ന സമയത്ത് ഒരു കപ്പ് കുടിക്കുക. ഇപ്രകാരം ഒരാഴ്ച തുടരുക.

സ്ത്രീരോഗങ്ങളും സുഖപ്രസവവും
പ്രസവവേദനയുടെ തുടക്കത്തില്‍ സ്ത്രീ ഒരു കപ്പ് തേന്‍ കുടിക്കുന്നത് സുഖപ്രസവം സാധ്യമാക്കുന്നു. പ്രസവശേഷം നാടന്‍ ഗോതമ്പു പത്തിരിയോടുകൂടെ തേന്‍ കഴിക്കുന്നത് സ്ത്രീക്ക് ഉത്തമമാണ്. രാവിലെയും വൈകുന്നേരവും ഉലുവ നന്നനായി തിളപ്പിച്ചത് തേന്‍ മധുരിപ്പിച്ച് ഒരു കപ്പ് കുടിക്കുന്നത് ആര്‍ത്തവം സുഗമമായി പുറത്തുവരുന്നതിനും വേദനകള്‍ ഇല്ലാതാകുന്നതിനും സഹായകമാണ്.

പുനരുല്‍പാദനശേഷി
മൂന്നു ചുവന്നുള്ളി ഇടിച്ച് നീരെടുത്ത് അത്രതന്നെ തേനമായി കലര്‍ത്തി തേനിന്റെ നുരയില്ലാതാകുന്നതുവരെ ചൂടാക്കിയ ശേഷം ഗ്ലാസില്‍ സൂക്ഷിക്കുക. ദിവസേന പ്രഭാത ഭക്ഷണത്തിനു ശേഷം ഒരു സ്പൂണ്‍ സേവിക്കുക. ഇത് കരിഞ്ചീരകവുമായി ചേര്‍ത്താല്‍ വയസ്സേറിയവരായാല്‍പോലും നന്നായി ശക്തി വര്‍ദ്ധിക്കുന്നതാണ്.അതുപോലെയാണ് ഇത് തര്‍ക്കാരിക്കിഴങ്ങിന്റെ വിത്തുകളോടെ ജാം രൂപത്തില്‍ കഴിക്കുന്നതും.



പാലുണ്ണിയും അരിമ്പാറയും മാറ്റാൻ ഹോമിയോ മാർഗങ്ങൾ

പാലുണ്ണി

പാലുണ്ണി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുമെങ്കിലും മുഖത്തു സാധാരണയായി കാണാറുണ്ട്. തിളക്കമുള്ള മൃദുവായ ചെറിയ കുരുക്കൾക്ക് 2 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെ വലുപ്പം ഉണ്ടാകും. കുരുക്കൾക്കകത്തു മെഴുകുപോലുള്ള വസ്തുക്കൾ ഉണ്ടാകും. നടുഭാഗം അകത്തേക്ക് അൽപം കുഴിഞ്ഞും കാണപ്പെടും. സാധാരണ ഗതിയിൽ ചികിത്സ നൽകിയില്ലെങ്കിലും തനിയെ മാറാറുണ്ട്. ഒരിക്കൽ പാലുണ്ണി വന്നിട്ടുള്ളവർക്ക് വീണ്ടും വരാൻ സാധ്യതയുണ്ട്. കൽക്കേരിയ കാർബ്, കാർസിനോസിൻ, സൈലീഷിയ, തൂജ മുതലായ മരുന്നുകൾ ലക്ഷണങ്ങൾക്കും രോഗിയുടെ പ്രത്യേകതകൾക്കും അനുസരിച്ച് ഉപയോഗിക്കാം.

അരിമ്പാറ
വൈറസ് മൂലമുണ്ടാകുന്ന മറ്റൊരു അണുബാധയാണ് വാർട്ട് അഥവാ അരിമ്പാറ. മറ്റു ശരീരഭാഗങ്ങളിലും മുഖത്തും വരാറുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് ഇതിനു കാരണം. പലതരത്തിലുള്ള അരിമ്പാറകൾ ഉണ്ട്. ഇവയിൽ ഫ്ളാറ്റ് വാർട്ട്സ്, ഫില്ലിഫോം വാർട്ട്സ് എന്നിവയാണു സാധാരണ മുഖത്തു വരാറുള്ളത്. മറ്റു വൈറൽ അണുബാധകളെ പോലെ വാർട്ട്സും പകരുന്നതാണ്. തൂജ, നാട്രാംമോർ, ഡൽക്കാമന, കോസ്റ്റിക്കം മുതലായ മരുന്നുകൾ ഉപയോഗിക്കാം.

തലനീരിറക്കം

മുതിന്നവരി വളരെയധികം കേക്കുന്ന ഒന്നാണ് തലനീരിറക്കം. ശിരസ്സി നിന്നിറങ്ങുന്ന നീക്കെട്ട് എല്ലാ അവയവങ്ങളെയും ബാധിച്ച് വിവിധ രോഗങ്ങക്കു കാരണമാകുന്നു. ശിരസി നിന്നിറങ്ങുന്ന നീക്കെട്ട് അസ്ഥിയി സഞ്ചിതമായാ കൈകളുടെയും കാലുകളുടെയും മുട്ടുവേദന, തോസന്ധിവേദന, സന്ധിവേദന മുതലായവ ഉണ്ടാകാം, ഇതിനെ രക്തവാതമെന്നും പറയുന്നു.

തലനീരിറങ്ങി ഉണ്ടാകുന്ന വേദനക പലപ്പോഴും കുത്തിനോവ് ഉണ്ടാകുന്ന പോലത്തെ അനുഭവമാകും ഉണ്ടാക്കുന്നത്. ആയുവേദ പ്രകാരം ശാരീരിക രോഗങ്ങക്കും പ്രധാന കാരണം രക്തത്തിലെ മാലിന്യങ്ങളി നിന്നുള്ള നീര് ആണ്. ഈ നീര് ഭാവിയി വിവിധ രോഗങ്ങളായി മാറും. ആയുവേദ ചികിത്സാരീതിയി തലനീരിറക്കത്തിന് ഒരു ശാസ്ത്രീയവശം തന്നെയുണ്ട്. കഫത്തിന്റെ ദോഷമായിട്ടാണ് ശരീരത്തി നീക്കെട്ട് ഉണ്ടാകുന്നത്. നീക്കെട്ട് ശരീരത്തിന്റെ ഏത് ഭാഗത്താണോ പറ്റിപിടിക്കുന്നത് ആ അവയവത്തിലേക്കുള്ള രക്തയോട്ടവും വായുസഞ്ചാരവും തടസ്സപ്പെടുന്നു. ആ ശരീരഭാഗത്ത്  രോഗം ഉണ്ടാകാനുള്ള സാധ്യതകളും കൂടുന്നു. രക്തത്തി തിങ്ങി നിറഞ്ഞ മാലിന്യങ്ങ ശിരസ്സി സഞ്ചരിക്കുകയും വെള്ളം താഴോട്ടൊഴുകുന്നതുപോലെ ജലസ്വഭാവമുള്ള ദോഷങ്ങ താഴെ ശരീരത്തിലേക്ക് ഇറങ്ങുകയും ശരീരത്തിന്റെ പലഭാഗങ്ങളിലായി പറ്റി പിടിക്കുകയും ചെയ്യുന്നു.

ശരീരത്തിന്റെ ദോഷങ്ങ മനസിനെയും മറിച്ച് മനസിന്റെ ദോഷങ്ങ ശരീരത്തെയും ബാധിക്കും. നീക്കെട്ടുക നിറഞ്ഞ ശരീരത്തി കുടികൊള്ളുന്ന മനസിനെയും ഒരുപാട് ദോഷങ്ങ ബാധിക്കുകയും മാനസികമായിട്ടുള്ള പല രോഗങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ദുഷിക്കാതിരിക്കുന്ന വായു ആരോഗ്യത്തിനും ദുഷിച്ച വായു രോഗങ്ങക്കും കാരണമായി തീരുന്നു. നീക്കെട്ടുക ശരീരകോശങ്ങളിലും സൂക്ഷ്മ കോശങ്ങളിലും പ്രാണവായുവും കലന്ന രക്തം എത്തിച്ചേരാതിരിക്കുന്നതിനാ ആ അവയവത്തിന്റെ പ്രവത്തനം ഭാഗികമായി സ്തംഭിച്ച് രോഗ കാരണമാകുന്നു.

വ്യായാമം ചെയ്യാതിരിക്കുക,അമിതമായി ആഹാരം കഴിക്കുക, കഫസ്വഭാവമുള്ള ആഹാരസാധനങ്ങ കഴിക്കുക, ക്രമം തെറ്റിയ ആഹാരരീതിക എന്നിവയും ഒഴിവാക്കേണ്ടതാണ്.

ആയുവേദ പ്രകാരം ശാരീരിക രോഗങ്ങക്ക് പ്രധാന കാരണങ്ങളിലൊന്ന് നീര് തന്നെയാണ്.   നീക്കെട്ടിനെ തുടച്ചുനീക്കുകയും ശരീരത്തിന് ബലത്തെ പ്രദാനം ചെയ്യുന്നതിലൂടെയും ശരീരത്തിന് രോഗത്തെ ചെറുക്കാ സാധിക്കുന്നു. കഴിയുന്നതും പകലുറക്കം ഒഴിവാക്കുക. ചൂടുവെള്ളം മാത്രം കുടിക്കാ ശ്രദ്ധിക്കുക. അമിതമായ ഉപ്പ്, എരിവ് എന്നിവ ഒഴിവാക്കുക. ഇതുകൂടാതെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ശരീരത്തി നീക്കെട്ടിനുള്ള സാധ്യതക വളരെ കൂടുതലാണ്. ഈപ്പം കൂടിയ വായു നിറഞ്ഞ കാലാവസ്ഥ നീക്കെട്ട് വദ്ധിക്കുന്നതായി കണ്ടുവരുന്നു. കേരളത്തി ഹ്യുമിഡിറ്റിയുടെ അളവ് അന്തരീക്ഷത്തി കൂടുതലാണ്. അത് കൊണ്ടുതന്നെ നീരിറക്കവുമായി ബന്ധപ്പെട്ട രോഗങ്ങളും കൂടുതലാണ്. 

നീക്കെട്ട് രക്തത്തി സഞ്ചിതമായാ ത്വക്ക് രോഗങ്ങളായ കരിവാളിച്ച, ത്വക്കി നിറവ്യത്യാസം, എക്സിമ എന്നിവയും കൂടാതെ ഉറക്കമില്ലായ്മ, പെട്ടെന്ന് ദേഷ്യം വരിക, മാനസിക അസ്വസ്ഥത, ജോലി ചെയ്യാ താല്പര്യമില്ലായ്മ എന്നിവയ്ക്കും കാരണമാകാറുണ്ട്. തലനീരിറക്കം പല നേത്രരോഗങ്ങക്കും കാരണമാകുന്നു. ചിലരി നീക്കെട്ട് ശിരസി സഞ്ചയിക്കുകയും തന്മൂലം തലവേദന, തലകറക്കം, തുമ്മ, മൂക്കടപ്പ്, ചെവിവേദന തുടങ്ങിയവയും കണ്ടുവരാറുണ്ട്.

ഡോ. അശ്വതി തങ്കച്ചി
മാനേജിംഗ് ഡയറക്ട
സിദ്ധസേവാമൃതം ക്ലിനിക്
അമ്പലമുക്ക്
തിരുവനന്തപുരം
ഫോ: 9048210046

നെല്ലിക്ക ദിവസവും കഴിച്ചാല്‍

നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

- See more at: http://www.mangalam.com/life-style/environment/376885#sthash.CJUre8O0.dpuf


നെല്ലിക്ക ജൂസ്





ഉണ്ടാക്കുന്ന വിധം 

3 വലിയ നെല്ലിക്ക ,
അര ഇഞ്ചി  ക്കഷണം ,
പത്തു കറി വേപ്പില ,
പകുതി പച്ചമുളക് ,
കാൽ സ്പൂണ്‍ കല്ലുപ്പ് ,
1 കപ്പ്‌ വെള്ളം, 

ഈ മിശ്രിതങ്ങൾ നന്നായി അരച്ചെടുത്ത് മിക്സിയിൽ ഒരു കപ്പ്‌ വെള്ളം ഒഴിച്ച് 
മിക്സ്‌ ചെയ്യുക 

നെല്ലിക്ക എട്ട്
ചെറുനാരങ്ങ രണ്ട്
ഇഞ്ചി ഒരു ചെറിയ കഷ്ണം
ഉപ്പ് ആവശ്യത്തിന്
വെള്ളം മൂന്ന് കപ്പ്
തയാറാക്കുന്നവിധം
നെല്ലിക്ക കുരുകളഞ്ഞ് ചെറു കഷ്ണങ്ങളാക്കുക. ഇഞ്ചി ചെറുതായി മുറിക്കുക. 

നാരങ്ങാ പിഴിഞ്ഞുചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും 
ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ബാക്കി വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് 
അരിച്ച് ഗ്ലാസുകളില്‍ പകരാം. ഇഞ്ചിക്കു പകരം കാന്താരി മുളകും ഉപയോഗിക്കാം.

തൈറോയ്‌ഡ് : അറിയൂ ഈ പത്ത് ലക്ഷണങ്ങൾ


തൊണ്ടയി ഒരു മുഴ വളരുന്നുവെന്നറിയുമ്പോ ഡോക്‌ടറെ കാണും. തൈറോയ്‌ഡ് രോഗമെന്നാ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റ അഥവാ തൊണ്ട മുഴയി മാത്രം ഒതുങ്ങി നിക്കുന്നതാണ്. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തി പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടി പോകരുത്.
ഇതാ പത്ത് ലക്ഷണങ്ങ
തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാ ചികിത്സ എളുപ്പമാണ്. താഴെപ്പറയുന്ന ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.
ക്ഷീണം
രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തിക ചെയ്യുന്നതിനുള്ള ഉന്മേഷം ചോന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോമോണുകളുടെ പ്രവത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയി ഉറക്കം കിട്ടാതെയും വരാറുണ്ട്. പക മുഴുവ അവ തളന്നു കാണപ്പെടുന്നു. ഹൈപ്പതൈറോയിഡിസം ഉള്ള ചില പതിവിലേറെ ഉജസ്വലരായി കാണപ്പെടാറുമുണ്ട്.
ഭാരവ്യതിയാനങ്ങ
നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്‌ഡ് ഹോമോണുക കൂടിയാ ശരീരഭാരം കുറയും. ഹോമോ കുറഞ്ഞാ ശരീരഭാരം കൂടും. അതിനാ ഭാരവ്യതിയാനങ്ങ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പതൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.
ഉത്‌കണ്‌ഠയും വിഷാദവും
മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്‌കണ്‌ഠയും. മൂഡ്‌മാറ്റം എന്നു പറഞ്ഞു തള്ളാ വരട്ടെ. ഡിപ്രഷനു പിന്നി ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുക കൊണ്ടു പ്രയോജനമുണ്ടാകില്ല.
കൊളസ്‌ട്രോ
ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കോളസ്‌ട്രോ കുറയ്‌ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്‌ട്രോ ലെവ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്‌ട്രോ ലെവ കുറയുന്നുണ്ടെങ്കി അത് ഹൈപ്പതൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തി ചീത്ത കൊളസ്‌ട്രോളായ എഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎ കുറയുകയും ചെയ്യും. ചിലരി ട്രൈഗ്ലിസറൈഡ് വളരെ ഉയന്ന അളവി കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തി കോളസ്‌ട്രോ ഇല്ലാതിരിക്കെ ചെറുപ്രായത്തി കൊളസ്‌ട്രോധന കണ്ടാ തൈറോയ്‌ഡ് ഹോമോ പരിശോധന ചെയ്യണം.
കുടുംബപാരമ്പര്യം
അച്‌ഛ, അമ്മ, സഹോദരങ്ങ ഇവരിലാക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കി നിങ്ങക്കും വരാ ഉയന്ന സാധ്യതയുണ്ട്. അതിനാ തൈറോയ്‌ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.
ത്തവക്രമക്കേടുകളും വന്ധ്യതയും
തുടരെ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആത്തവം... ഇവ ആത്തവപ്രശ്‌നങ്ങ മാത്രമാണെന്നു കരുതിയെങ്കി തെറ്റി. ഹൈപ്പോതൈറോയിഡിസമുള്ളവരി ഈ ലക്ഷണങ്ങ വരാം. സമയം തെറ്റി വരുന്ന ആത്തവം, ശുഷ്‌കമായ ആത്തവദിനങ്ങ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്‌ഡ് രോഗം വന്ധ്യതയ്‌ക്കു കാരണമാകാം. തൈറോയ്‌ഡ് ഹോമോ കൂടിയാഭമലസുന്നതിനുള്ള സാധ്യത കൂതുടലാണ്. ഭ്രൂണത്തിനു വളച്ചക്കുറവും വരാം.
ഉദരപ്രശ്‌നങ്ങ
നിങ്ങക്കു ദീഘകാലമായി നീണ്ടു നിക്കുന്ന, കടുത്ത മലബന്ധപ്രശ്‌നമുണ്ടോ? അത് ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബി ബവ സിഡ്രോം എന്നിവയും ഹൈപ്പതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുടി-ചമ്മ വ്യതിയാനങ്ങ
മുടിയുടെയും ചമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോമോ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരി മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങ കാണാറുണ്ട്. ചമ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പ തൈറോയിഡിസത്തി കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചമ്മം നേത്തു ദുബലമാകുന്നു.
കഴുത്തിന്റെ അസ്വാസ്‌ഥ്യം
കഴുത്തി നീക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോ അസ്വാസ്‌ഥ്യം, കാഴ്‌ചയി കഴുത്തി മുഴപോലെ വീപ്പു കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയ്‌ഡ് ഹോമോ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.
പേശീസന്ധിവേദനക
പേശികക്കും സന്ധികക്കും വേദന, ബലക്ഷയം, ഇവ തൈറോയ്‌ഡ് രോഗ സുചനകളാണ്. തൈറോയ്‌ഡ് ഹോമോ കൂടുന്നതിന്റെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടാം.
തൈറോയ്‌ഡ് രോഗങ്ങ
ഗോയിറ്റ, ഹൈപ്പതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങ.
ഗോയിറ്റ തൈറോയ്‌ഡ് രോഗങ്ങളി എല്ലാവക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ് ഗ്രന്ഥി പ്രകടമായ രീതിയി വലുപ്പം വയ്‌ക്കുന്ന അവസ്‌ഥയാണിത്.
കാരണങ്ങ
ഹൈപ്പതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റ കണ്ടേക്കാം. കൂടാതെ ഹോമോ നിമ്മാണ രാസപ്രക്രിയയി ചില എസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുക, അയഡിന്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റ പൊതുവെ മലമ്പ്രദേശങ്ങളി കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു. (ഇന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിലെല്ലാം അയഡി നിശ്‌ചിത അളവി ചേത്തിരിക്കുന്നതിലാ അയഡി അപര്യാപ്‌തത കുറവാണ്.)
ഹൈപ്പതൈറോയിഡിസം
തൈറോയ്‌ഡ് ഹോമോണിന്റെ അളവ് ശരീരത്തിധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പതൈറോയിഡിസം അഥവാ തൈറോടോക്‌സിക്കോസിസ്. 20-50 വയസിനിടയി പ്രായമുള്ള സ്‌ത്രീകളിലാണ് ഈ രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്.
കാരണങ്ങ
തൈറോയ്ഡ് ഗ്രന്ഥി ആകെ വീങ്ങി ആവശ്യത്തിലേറെ ഹോമോണുക ഉത്‌പാദിപ്പിക്കുന്ന രോഗമാണ് ഗ്രേവ്‌സ് ഡിസീസ്. ഗ്രേവ്‌സ് രോഗമാണ് ഹൈപ്പതെറോയിഡിസത്തിന്റെ പ്രധാനകാരണം. തൈറോയ്‌ഡ് ഗ്രന്ഥിയിലെ ചെറുമുഴകളും ചെറിയ തോതി കാരണമാകുന്നുണ്ട്.
ഹൈപ്പോതൈറോയിഡിസം
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവത്തനക്കുറവുമൂലം ഹോമോണുക കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം
കാരണങ്ങ
തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡിക രൂപപ്പെടുന്നതിനാലുണ്ടാകന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീവീക്കമുണ്ടാകുന്ന അവസ്‌ഥായണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂവ്വമായി കാരണമാകാറുണ്ട്.
തൈറോയിഡൈറ്റിസ്
തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങക്കുണ്ടാകുന്ന നീക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.
കാരണങ്ങളുടെ അടിസ്‌ഥാനത്തി തൈറോയിഡൈറ്റിസ് നാലു വിഭാഗമുണ്ട്.
ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്
സബ് അക്യൂട്ട് തൈറോയിഡൈറ്റിസ്-വൈറ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് സബ്‌അക്യൂട്ട് തൈറോയിഡൈറ്റിസ്. അക്യൂട്ട് തൈറോയിഡൈറ്റിസ്-ഏതെങ്കിലും തരത്തിലുള്ള അണുബാധ മൂലം അപൂവ്വമായി ഉണ്ടാകുന്ന രോഗമാണിത്.
പോസ്‌റ്റ്‌പാട്ടം തൈറോയിഡൈറ്റിസ്-പ്രസവശേഷം സ്‌ത്രീകളി തൈറോയ്‌ഡ് ഹോമോ അളവിനു വ്യതിയാനമുണ്ടാകുന്ന അവസ്‌ഥയാണ് പോസ്‌റ്റ്‌പാട്ടം തൈറോയിഡൈറ്റിസ്. പലപ്പോഴും ചികിത്സ കൂടാതെ ഭേദമാകുമെങ്കിലും ഹോമോ വ്യതിയാനങ്ങ ഇവരി വീണ്ടും വരാനിടയുണ്ട്. ഒരിക്ക ഈ രോഗം വന്നിട്ടുള്ളവ പ്രത്യേകിച്ചും വീണ്ടും ഗഭം ധരിക്കുന്നതിനു മുമ്പ് നിബന്ധമായും തൈറോയ്‌ഡ് ഹോമോ ടെസ്‌റ്റ് ചെയ്യണം.
തൈറോയ്‌ഡ് കാ: വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ് തൈറോയ്‌ഡ് കാ. മുമ്പേയുള്ള രോഗനിണ്ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാ കൂടുതലായി കാണുന്നത്.
തൈറോയ്‌ഡ് കാ വിവിധ തരമാണ്. പാപ്പില്ലറി കാസിനോമ, ഫോളിക്യുലാ കാസിനോമ, മെഡുല്ലറി കാസിനോമ, അനാപ്ലാസ്‌റ്റിക് കാസിനോമ, ലിംഫോമ.
കാരണങ്ങ
ബാല്യകാലത്ത് റേഡിയേഷക്കുന്നത്, അയഡി കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്‌ഡ് ഗ്രന്ഥി വീക്കം എന്നിവ തൈറോയ്‌ഡ് കാസറിന്റെ കാരണങ്ങളിപ്പെടുന്നു. അപൂവ്വമായ മെഡുല്ലറി കാസിനോമ പാരമ്പര്യമായി കണ്ടു വരുന്നതാണ്.
സ്‌ത്രീക ശ്രദ്ധിക്കുക
മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മുലമാണ് വരുന്നത്. സ്‌ത്രീകളി ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെകുട്ടികളി തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. അത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും. കൗമാരത്തിത്തവപ്രശ്‌നങ്ങളോ മറ്റു തൈറോയ്‌ഡ് പ്രശ്‌നങ്ങളോ കണ്ടാ നിസ്സാരമാക്കരുത്. ആത്തവം വൈകിയാലും ശ്രദ്ധിക്കണം. നിബന്ധമായും രക്‌തത്തിലെ ഹോമോണിന്റെ അളവ് പരിശോധിച്ചറിയണം. വഷത്തി ഒരു തവണ തൈറോയ്‌ഡ് പരിശേധിപ്പിക്കണം.
തൈറോക്‌സി ഗുളിക കഴിക്കുമ്പോ
ഹൈപ്പോതൈറോയിഡിസം സവ്വസാധാരണമാണ്. ഇതിനു തൈറോക്‌സി ഗുളിക കഴിക്കുമ്പോ കുറേ കാര്യങ്ങ ശ്രദ്ധിക്കണം.
സാധാരണ 100 ഗുളികക അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്‌ക്കും. അതിനാ ഇരുണ്ട നിറമുള്ള കുപ്പികളി ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം.
ഗുളിക രാവിലെ വെറുംവയറ്റി കഴിക്കണം. സോയ, പാപ്പന്നങ്ങ, ആഹാരം, കാത്സ്യം, അയ ഇവ അടങ്ങിയ മരുന്നുക, ചില അസിഡിറ്റി മരുന്നുക എന്നിവ തൈറോക്‌സിന്റെ ആഗിരണം തടസ്സപ്പെടുത്തും.
തൈറോക്‌സി കൃത്യ അളവി കഴിച്ചാ ഒരു പാശ്വഫലവുമില്ല. പതിവായി ഉയന്ന ഡോസ് കഴിച്ചാ എല്ലുകക്കു തേയ്‌മാനം, ഹൃദയതാളം തെറ്റുക, ശരീരഭാരം കുറയുക, പ്രമേഹം എന്നിവ വരാനിടയുണ്ട്.
ഭിണിക അറിയേണ്ടത് ഭധാരണത്തിനു മുമ്പേ തൈറോയ്‌ഡ് പ്രവത്തനം സാധാരണ നിലയിലാണോ എന്നു പരിശോധിച്ചറിയണം. ഗഭസ്‌ഥ ശിശുവിന് ആദ്യ മൂന്നുനാലു മാസം, തൈറോയ്‌ഡ് ഹോമോ ഉത്‌പാദിപ്പിക്കാനുള്ള കഴിവില്ല. ഈ സമയത്ത് അമ്മയി നിന്നു കിട്ടുന്ന തൈറോയ്‌ഡ് ഹോമോ കുഞ്ഞിന്റെ തലച്ചോറിന്റെ വളച്ചയ്‌ക്ക് വളരെ അത്യാവശ്യമാണ്. അതിനാഭാവസ്‌ഥയി അമ്മയുടെ തൈറോയ്‌ഡിന്റെ ശരിയായ പ്രവത്തനം അത്യാവശ്യമാണ്. ഗഭകാലത്തുടനീളം തൈറോയ്‌ഡ് പരിശോധന തുടരണം.
തൈറോയ്‌ഡ് മരുന്നുകഭകാലത്തും മുടങ്ങരുത്. ഹൈപ്പതൈറോയിഡിസമുള്ളവരി മരുന്നു മുടങ്ങിയാഭമലസാം. ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോമോ റീപ്ലേസ്‌മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാ കുട്ടിയുടെ ബൗദ്ധിക വളച്ച മുരടിച്ചു ക്രെട്ടിനിസംപോലുള്ള രോഗാവസ്‌ഥകളിലേക്കും വഴിതെളിക്കാം.
അയഡി കിട്ടാ കഴിക്കേണ്ടത് തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവത്തനത്തിന് അയഡി ആവശ്യമാണ്. വിവിധ ആഹാരപദാഥങ്ങളിലൂടെ അയഡി ലഭിക്കും.തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തൈറോയ്‌ഡ് രോഗങ്ങ തടയാ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തി അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം.
അയഡിനെ അറിയാം നമ്മുടെ ശരീരത്തി തൈറോയ്‌ഡ് ഉപാപചയപ്രവത്തനത്തെ നിയന്ത്രിക്കുന്ന ധാതുവാണ് ആയഡി. ശരീരത്തിലെ മൂന്നി രണ്ടു ഭാഗം അയഡിനും കാണപ്പെടുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയിലാണ്. അയഡിന്റെ കുറവുണ്ടായാ തൈറോയ്‌ഡ് ഗ്രന്ഥിക്ക് ഹോമോ ഉത്‌പാദിപ്പിക്കാനാകില്ല. ദിവസവും 150 മൈക്രോഗ്രാം അയഡി നമുക്ക് ആവശ്യമാണ്. ഗഭിണികക്കും പാലൂട്ടുന്നവക്കും ദിവസവും 200 മൈക്രോഗ്രാം അയഡി ആവശ്യമാണ്. അയഡി സമൃദ്ധമായ മണ്ണി വളരുന്ന പച്ചക്കറിക, അയഡി അടങ്ങിയ വെള്ളം, അയഡി ഉപ്പ് ഇവയിലൂടെ അയഡി ലഭിക്കുന്നു. സസ്യഭുക്കുകളിലെ അയഡിന്റെ അഭാവം അയഡി ഉപ്പുകൊണ്ടു പരിഹരിക്കാനാകും.
കട വിഭവങ്ങളി സമൃദ്ധം
ലോകമാകെ നോക്കിയാ അയഡിന്റെ ഏറ്റവും നല്ല ഉറവിടം കട വിഭവങ്ങളാണ്. മത്സ്യവും മറ്റു കട ജീവികളും കടലിലെ ഉപ്പുവെള്ളത്തി വളരുകയും അവയുടെ ചമ്മം ഉപ്പു വലിച്ചെടുത്ത് മാംസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണിതിനു കാരണം. മത്സ്യങ്ങ സ്വാഭാവികമായി അയഡി സമൃദ്ധമാണ്. അയഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താ ഒരു വഴിയുണ്ട്. ആഴ്‌ചയി മൂന്നു ദിവസം കട മത്സ്യം ആഹാരത്തിലുപ്പെടുത്തുക.
കെപ് എന്ന ആഗ അയഡിന്റെ മികച്ച ഉറവിടമാണ്. ഇത് സലാഡുകളിലും മറ്റും ഉപയോഗിക്കുന്നു. കൊഞ്ച്, ചെമ്മീ, ഓയസ്‌റ്റ, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങ, അണ്ടിപ്പരിപ്പുക, സ്‌ട്രോബെറി, യോഗട്ട്, അരി, പശുവിപാ ഇവയിലും അയഡി ഉണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാലി, കടല, ആട്ടിറച്ചി, ഞണ്ട് ഇവയി സിങ്കുണ്ട്.
ടൈറോസിനടങ്ങിയ ആഹാരം
തൈറോയ്‌ഡ് ഹോമോണുക (തൈറോക്‌സിനും ട്രൈഅയഡോ തൈറോണിനും) അടിസ്‌ഥാനപരമായി പ്രോട്ടീ തന്മാത്രക ആണ്. തൈറോയ്‌ഡ് ഹോമോണുകളുടെ പ്രധാന ഘടകമാണ് ടൈറോസി എന്ന അമിനോ ആസിഡ്. സോയ ഉപ്പന്നങ്ങ, ചിക്ക, മത്സ്യം, ക്കിക്കോഴിയുടെ മാംസം, നിലക്കടല, പാലും പാലുപ്പന്നങ്ങളും (പാക്കട്ടി, പനീ, തൈര്, മോര്) മത്തക്കുരു, എള്ള് എന്നിവയിലെല്ലാം ടൈറോസി സമൃദ്ധമാണ്.
അയഡി ഉപ്പ് അത്യന്താപേക്ഷിതം
തൈറോയ്‌ഡ് രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാ അയഡി ഉപ്പിനു കഴിയും. തൈറോയ്‌ഡ് രോഗങ്ങളെ നിയന്ത്രിക്കുന്നതി അയഡി ഉപ്പിന് നിണ്ണായകമായ പങ്കുണ്ട്. ലോകമാകെ 740 മില്യ ആളുക ഓരോ വഷവും അയഡി അപര്യാപ്‌തത കൊണ്ടു ബുദ്ധിമുട്ടനുഭിവക്കുന്നുവെന്നാണ് കണക്കുക പറയുന്നത്.അയഡി അടങ്ങിയ ഭക്ഷ്യവസ്‌തുക്ക പ്രത്യേകിച്ച് മത്സ്യവും കട വിഭവങ്ങളും കഴിക്കാത്തവ ആയഡി ഉപ്പ് നിബന്ധമായും ആഹാരത്തിപ്പെടുത്തണം. ഇന്ന് ലഭിക്കുന്ന പായ്‌ക്കറ്റ് ഉപ്പുകളെല്ലാം അയഡി ചേത്തവയാണ്.
അയഡി ഉപ്പിനെ അറിയാം
കറിയുപ്പ് അഥാവാ സോഡിയം ക്ലോറൈഡി നിശ്‌ചിത അളവി അയഡി മിശ്രിതം ചേത്താണ് അയഡി ഉപ്പ് തയ്യാറാക്കുന്നത്. ഉപ്പി അയഡിന്റെ സാന്നിധ്യമെത്തുമ്പോ അയഡി അപര്യാപ്‌തത പരിഹരിക്കപ്പെടും. അയഡിന്റെ അഭാവത്താലുണ്ടാകുന്ന പ്രശ്‌നങ്ങ ഇപ്പോ പൊതുവേ കുറവാണ്. അയഡി ഉപ്പിന്റെ ഗുണത്തേക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാന്മാരാണ്.അയഡി ഉപ്പിന്റെ മണവും രുചിയുമെല്ലാം സാധാരണ ഉപ്പിന്റേതുപോലെയാണ്.എല്ലാ ആഹാരസാധനങ്ങളിലും ഉപ്പ് വീണ്ടും ചേക്കേണ്ടതില്ല. പ്രിസവേറ്റീവുകളും മറ്റും ചേത്തു സൂക്ഷിക്കുന്ന ആഹാരസാധനങ്ങളി ഉപ്പിന്റെ അളവ് പൊതുവേ കൂടുതലായിരിക്കും. അവയി വീണ്ടും ഉപ്പ് ചേക്കേണ്ടതില്ല.കല്ലുപ്പ് ഉപയോഗിക്കുന്നവ ദിവസം ഒരു പ്രാവശ്യമെങ്കിലും അയഡി ഉപ്പ് ആഹാരത്തിലുപ്പെടുത്തണം. കല്ലുപ്പ് വിപണിയിലേക്കുള്ള യാത്രയിലുടനീളം തുറന്നിരിക്കുന്നതിനാ അയഡി നഷ്‌ടമാകാനിടയുണ്ട്.
*ശ്രദ്ധിക്കേണ്ടത് *
സൂര്യപ്രകാശം അമിതമായി ഏക്കുന്ന സ്‌ഥലങ്ങളി അയഡി ഉപ്പ് വയ്‌ക്കരുത്. സൂര്യപ്രകാശം അധികമേറ്റാ ഉപ്പിലെ അയഡി നഷ്‌ടപ്പെടാം.
അയഡി ഉപ്പ് വായുവി തുറന്നു വയ്‌ക്കാനും പാടില്ല. ഉപ്പി നിന്ന് അയഡി സാവധാനം ബാഷ്‌പീകരിച്ച് നഷ്‌ടമാകാനിടയുണ്ട്.
അയഡി ഉപ്പ് ഇരുണ്ട നിറമുള്ള പ്ലാസ്‌റ്റിക് പാത്രങ്ങളിലോ തടി, മണ്ണ് എന്നിവകൊണ്ടു നിമ്മിച്ച പാത്രങ്ങളിലോ സൂക്ഷിക്കണം. മുറുകിയ അടപ്പുക കൊണ്ട് അടച്ചുവയ്‌ക്കണം.
ആറുമാസത്തിനുള്ളി അയഡൈസ്‌ഡ് ഉപ്പ് പായ്‌ക്കറ്റ് ഉപയോഗിച്ചു തീക്കണം.
കറികളിലും മറ്റും ഈ ഉപ്പു ചേത്തു കഴിഞ്ഞാ വെള്ളം ഊറ്റിക്കളയരുത്. അയഡി നഷ്‌ടപ്പൊടാം.
ആരാണ് അയഡിന്റെ ശത്രുക്ക?
തൈറോയ്‌ഡ് രോഗങ്ങളുള്ളവ എന്തു കഴിക്കണം? എന്ത് കഴിക്കാ പാടില്ല എന്ന് ആശങ്കപ്പെടാറുണ്ട്. പൊതുവെ ഗോയിറ്റ ഉള്ളവരാണ് ആഹാരത്തി കൂടുത ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാഥങ്ങളും പച്ചക്കറികളും ഇവ ഒഴിവാക്കണം. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവ, ബ്രൊക്കോളി എന്നിവയി അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുക എന്ന ചില സംയുക്‌തങ്ങ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുക, ഫ്ലാറനോയിഡുക എന്നിവയാണ് പ്രധാന ഗോയിട്രോജനുക. കാബേജ്, കപ്പ, കോളിഫ്ലവ എന്നിവ തുടരെ ഉപയോഗിക്കുമ്പോ ഈ ഗോയിട്രോജനുക അയഡിന്റെ പ്രവത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്‌ഡ് പ്രശ്‌നങ്ങളില്ലാത്തവക്ക് ഇവ കഴിക്കാം. എന്നാ തുടരെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യുമ്പോ ഇവയുടെ പ്രശ്‌നങ്ങ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുക ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ല. കടുകിന്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ പതിവായി കഴിക്കുന്നവരി ഗോയിറ്റ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്‌നകാരി.കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും. മീനി അയഡി സമൃദ്ധമായുണ്ട്.

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ