തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സംരംഭകര്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് നിയമാനുസൃതമുള്ള ലൈസന്‍സുകളൊ ക്ലിയറന്‍സുകളൊ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ ടൗണ്‍ പ്ലാനിങ് വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതികളാണ്. ഇവയുടെ ജില്ലാ ഓഫീസുകളിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. മുദ്രപ്പത്രത്തില്‍ മൂലധനത്തിന്റെ വിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം, മൂന്നുവര്‍ഷത്തെ ഫീസടച്ച രസീത്, എ-4 പേപ്പറില്‍ 100 മീറ്റര്‍ ചുറ്റളവിലെ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയുടെ വിവരങ്ങള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
ഫാക്ടറിനിയമത്തിന്റെ പരിധിയില്‍വരുന്ന സംരംഭങ്ങളുടെ കെട്ടിടങ്ങള്‍ക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍നിന്നുള്ള അംഗീകാരവും വേണം. ഇതിനുപുറമെ ഫാക്ടറിനിയമത്തിന്റെ 6, 7, 8 വകുപ്പുകള്‍ പ്രകാരമുള്ള രജിസ്ട്രേഷനും ആവശ്യമാണ്. ഭൂഗര്‍ഭ, ഖനന മേഖലകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണെങ്കില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍നിന്നുള്ള എന്‍ഒസി നിര്‍ബന്ധമാണ്. ഇതിന് വകുപ്പിന്റെ ജില്ലാ ഓഫീസില്‍ ഫോറം എട്ടിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറില്‍നിന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ് ലഭിക്കുന്നതിനായി നിര്‍ദിഷ്ട അപേക്ഷാഫോറത്തില്‍ സൈറ്റ് പ്ലാനിന്റെ രണ്ടു കോപ്പി, ടാക്സ് രസീത്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ വാടകച്ചീട്ടോ, കെട്ടിടത്തിന്റെ പ്ലാന്‍, ലൊക്കേഷന്‍ സ്കെച്ച്, 100 മീറ്റര്‍ ചുറ്റളവിലുള്ളവരുടെ എന്‍ഒസി എന്നിവയാണ് നല്‍കേണ്ടത്. പ്രിന്റിങ് പ്രസ്സാണ് തുടങ്ങുന്നതെങ്കില്‍ ജില്ലാ മജിസ്ട്രേട്ടിന്റെ ക്ലിയറന്‍സ് ആവശ്യമാണ്.
ഇതുപോലെ ഇലക്ട്രിക് ഹീറ്റര്‍, ഇലക്ട്രിക് അയേണ്‍, എല്‍പിജി സിലിന്‍ഡറുകള്‍, സിമന്റ്, പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ തുടങ്ങി നൂറിലേറെഉല്‍പ്പന്നങ്ങള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് നിര്‍ബന്ധമായും വാങ്ങണം. ഇനി അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് ഡ്രഗ്സ് കണ്‍ട്രോളറുടെ ലൈസന്‍സും ക്ലിയറന്‍സും നിര്‍ബന്ധമാണ്. ഫര്‍ണിച്ചര്‍, പ്ലൈവുഡ്, സോമില്‍ എന്നിവ ആരംഭിക്കുന്നതിന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ചെയര്‍മാനായ സംസ്ഥാനതല സമിതിയുടെ അനുവാദം നിര്‍ബന്ധമാണ്. തീപ്പെട്ടി,പടക്കം, സോള്‍വെന്റുകള്‍ തുടങ്ങിയവയ്ക്ക് എക്സ്പ്ലോസീവ് നിയമപ്രകാരം നാഗ്പുരിലെ എക്സ്പ്ലോസീവ്ഡയറക്ടറേറ്റ് നല്‍കുന്ന ലൈസന്‍സ് ആവശ്യമാണ്. നികുതിസംബന്ധമായ രജിസ്ട്രേഷനെക്കുറിച്ച് അറിയാനും സംരംഭങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം ഉണ്ടാകുമല്ലോ. വാല്യു ആഡഡ് ടാക്സ് പ്രകാരമുള്ള രജിസ്ട്രേഷന്‍ ലഭിക്കാന്‍ ബന്ധപ്പെട്ട കമേഴ്സ്യല്‍ ടാക്സ് ഓഫീസറെയാണ് സമീപിക്കേണ്ടത്.
ഫോറം 1, 2എ എന്നിവയിലെ അപേക്ഷയോടൊപ്പം ഡെപ്പോസിറ്റ് തുകയും അടയ്ക്കണം. കമ്പനികള്‍ക്ക് മെമ്മോറാണ്ടം ഓഫ് ആര്‍ട്ടിക്കിള്‍സ്, പങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക് പാര്‍ട്ണര്‍ഷിപ്പ് ഡീഡ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഐഡി പ്രൂഫ്, പാന്‍കാര്‍ഡ്, സത്യവാങ്മൂലം, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ വാടകച്ചീട്ടോ, തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ ലൈസന്‍സ് എന്നിവയും ഇതോടൊപ്പം ഹാജരാക്കണം. സ്ഥാപനം തുടങ്ങുന്നത് പങ്കാളിത്താടിസ്ഥാനത്തിലാണെങ്കില്‍ തിരുവനന്തപുരത്തെ രജിസ്ട്രേഷന്‍ ഐജി ഓഫീസിലും കമ്പനികള്‍ എറണാകുളത്ത് കാക്കനാടുള്ള കമ്പനി രജിസ്ട്രാര്‍ ഓഫീസിലും രജിസ്ട്രേഷന്‍ നടത്തിയശേഷമാകണം പ്രവര്‍ത്തനം തുടങ്ങേണ്ടത്. ജില്ലാ വ്യവസായകേന്ദ്രം മുന്‍ ജനറല്‍ മാനേജര്‍