
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പെട്ടെന്നു കുറയുന്നതാണ് ഡെങ്കി ഉണ്ടാക്കുന്ന മുഖ്യപ്രശ്‌നം. പപ്പായയുടെ മധ്യമ മൂപ്പുള്ള ഇലകളുടെ സത്ത് എടുത്ത് രണ്ടു സ്പൂണ്‍ വീതം ആറ് മണിക്കൂര്‍ ഇടവിട്ട് രോഗികള്‍ക്ക് നല്‍കുന്നതിലൂടെ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. ഭോപ്പാലിലെ 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് ', മലേഷ്യയിലെ എ.ഐ.എം.എസ്.ടി. യൂണിവേഴ്‌സിറ്റി, ശ്രീലങ്കയിലെ ശ്രീജയവര്‍ധനേപുര ഹോസ്പിറ്റല്‍, പാകിസ്താനിലെ ക്വയിദ് -ആസം യൂണിവേഴ്‌സിറ്റി തുടങ്ങി പല സ്ഥാപനങ്ങള്‍ ഇതു ശാസ്ത്രീയമായി ഫലവത്താണെന്നു കണ്ടെത്തി. പപ്പായയിലയിലുള്ള അമ്പതോളം ഔഷധഘടകങ്ങളാണ് ഈ ഗുണത്തിനു കാരണം.