പ്രമേഹം, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ …!

പ്രമേഹം

രക്തത്തിലെ ഗ്ളൂക്കോസും ഇന്സുഗലിനും തമ്മിലുള്ള അനുപാതം തെറ്റുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം. അതായത്, ഇന്സുനലിന്‍ ഹോര്മോമണിന്റെ കുറവുമൂലമോ ഇന്സുരലിന്റെ പ്രവര്ത്ത ന മാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ളൂക്കോസിന്റെ അളവ് വര്ദ്ധിെക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം.

നമ്മുടെ ശരീരത്തിനാവശ്യമായ ഊര്ജ്ജം ലഭിക്കുന്നത്  ആഹാരത്തില്‍ നിന്നാണല്ലോ. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ളൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ളൂക്കോസിനെ ശരീരത്തില്‍ നടക്കേണ്ട രാസപ്രവര്ത്തഭനങ്ങള്ക്കാ യി വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ ഇന്സു ലിന്‍ എന്ന ഹോര്മോാണിന്റെ സഹായം ആവശ്യമാണ്. പാന്ക്രി യാസ് ഗ്രന്ഥിയാണ് ഈ ഹോര്മോ്ണ്‍ ഉല്പാദിപ്പിക്കുന്നത്. ഇന്സുമലിന്റെ അളവിലോ ഗുണത്തിലോ കുറവു സംഭവിച്ചാല്‍ ശരീരകലകളിലേക്കുള്ള ഗ്ളൂക്കോസിന്റെ ആഗിരണം കുറയും. ഇത് രക്തത്തിലെ ഗ്രൂക്കോസിന്റെ നില വ്യത്യാസപ്പെടാന്‍ കാരണമാകും. അതോടെ മൂത്രത്തില്‍ ഗ്ളൂക്കോസിന്റെ സാന്നിധ്യം കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ഗ്ളൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയോ താഴുകയോ ചെയ്താല്‍ അപകടം സംഭവിക്കുന്നു

പ്രമേഹം നിയന്ത്രിക്കാന്‍ ആയുര്‍വേദം :

  • പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിലൂടെ ഫലപ്രദമായി സാധിക്കും. ശരിയായ ഔഷധപ്രയോഗത്തോടൊപ്പം പഥ്യാഹാരവും വ്യായാമവും എണ്ണതേച്ചുകുളി തുടങ്ങിയവയും ശീലിക്കണം. മധുരം, പുള്, എരിവ്, പകലുറക്കം അലസത എന്നിവ ഉപേക്ഷിക്കുകയും വേണം.
  • പ്രമേഹചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്. എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്. ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം.
  • ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല. മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിന് ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ആഹാരത്തെത്തന്നെ ഔഷധമാക്കി മാറ്റുന്നു. പ്രമേഹരോഗികള്‍ ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  • ചിട്ടയായ വ്യായാമം പ്രമേഹരോഗനിയന്ത്രണത്തോടൊപ്പം രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അമിതവണ്ണവും കുറക്കുകയും മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുകയും ചെയ്യും.
  • നാല്പാമരാദികേരം, ഏലാദികേരം, ധന്വന്തരം കുഴമ്പ്, പിണ്ഡതൈലം ഇവയില്‍ ഏതെങ്കിലും ദേഹത്ത് തേച്ചുകുളിക്കുന്നത് നാഡികളെയും പാദങ്ങളെയും ത്വക്കിനെയും കണ്ണുകളെയും ഒരുപോലെ സംരക്ഷിക്കും. പ്രമേഹരോഗി ഔഷധോപയോഗത്തോടൊപ്പം ഉലുവ പൊടിച്ചോ വെള്ളത്തിലിട്ടുവെച്ചോ ഉപയോഗിക്കുന്നത് ഉത്തമമാണ്. ഭക്ഷണത്തില്‍ മഞ്ഞളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും ശ്രദ്ധിക്കണം.
  • 15 മില്ലി നെല്ലിക്കാനീരില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം. വാഴപ്പിണ്ടിനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് ഉപയോഗിക്കുന്നതും കടുക്കാത്തൊണ്ട്, കുമ്പിള്‍വേര്, മുത്തങ്ങ, പാച്ചോറ്റിത്തൊലി ഇവ സമം കഷായംവെച്ചു കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്. നിശാകതകാദി കഷായം പതിവായി സേവിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.

പ്രമേഹരോഗികളുടെ ആഹാരക്രമം :

  • പഴങ്ങള്‍ ദിവസം ഒന്നോ രണ്ടോ മാത്രം കഴിക്കുകപച്ചക്കറികളും ഇലവര്‍ഗങ്ങളും എല്ലാ ഭക്ഷണത്തിനൊപ്പവും ഉള്‍പ്പെടുത്തുക.
  • തൊലികളഞ്ഞ കോഴിയിറച്ചി കഴിക്കാം. മാട്ടിറച്ചി പരമാവധി ഒഴിവാക്കണം. പൊറോട്ട, ബേക്കറി ഉല്‍പന്നങ്ങള്‍  ലഘുപാനീയങ്ങള്‍ ഒഴിവാക്കുക.
  • ഉപ്പിന്റെ ഉപയോഗം കുറക്കുക. ഉപ്പിനു പകരം ഇന്തുപ്പ് ശീലിക്കുക,  തവിടോടുകൂടിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • പാലിന്റെ അളവ് നിയന്ത്രിക്കുക. കാപ്പിയും ചായയും അമിതമായി കഴിക്കരുത് ദിവസവും 8 മുതല്‍ 12 വരെ ഗ്ലാസ്സ് വെള്ളം കുടിക്കുക.
  • പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍  അടങ്ങിയ ഭക്ഷണങ്ങള്‍ ശീലിക്കുക   ഇവ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യും. പാവയ്ക്ക, ഉലുവയില പോലുള്ള കയ്പുള്ള പച്ചക്കറികള്‍ പ്രമേഹനിയന്ത്രണത്തിന് വളരെ സഹായകമാണ്. ഇവ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
  • തൈര് പ്രമേഹരോഗികള്‍ക്കു പറ്റിയ മറ്റൊരു ഭക്ഷണമാണ്. കൊഴുപ്പു കുറഞ്ഞ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം ലഭ്യമാക്കും. മാത്രമല്ല, വയറിനും നല്ലതു തന്നെയാണ്.
  • ഇലക്കറികള്‍നാരുകലര്ന്ന പഴങ്ങള്, പച്ചക്കറികള്  , പാവയ്ക്ക, മുരിങ്ങയ്ക്ക, വാഴച്ചുണ്ട്, വാഴപ്പിണ്ടി തവിടു കളയാത്ത ധാന്യങ്ങള്‍ തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക.
  • നാരങ്ങ വര്‍ഗത്തില്‍ പെട്ട പഴവര്‍ഗങ്ങള്‍ പ്രമേഹരോഗികള്‍ കഴിയ്ക്കണം. ഇതിലെ വൈറ്റമിന്‍ സി പ്രമേഹം കാരണമുണ്ടാകുന്ന ക്ഷീണം തടയാന്‍ സഹായിക്കും.

പ്രമേഹരോഗികള്‍  അറിഞ്ഞിരിക്കാന്‍ 

  • പ്രമേഹം സാവധാനം കണ്ണ്, ഹൃദയം തുടങ്ങിയ മറ്റവയവങ്ങളിലേക്കും ബാധിക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ വര്‍ഷത്തില്‍ ഒരിക്കലോ ആറു മാസത്തില്‍ ഒരിക്കലോ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് നന്നായിരിക്കും. 
  • മധുരം ഒഴിവാക്കുക. എണ്ണയും തേങ്ങയും നിയന്ത്രിക്കുക. വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക. കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കുക. 
  • അര ടീസ്പൂണ്‍ കരിഞ്ചീരികയെണ്ണ കട്ടന്‍ ചായയില്‍ ചേര്‍ത്ത് രണ്ട് നേരം കഴിക്കുക, കൊഴുപ്പുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങളും ഉപേക്ഷിക്കുക, കരിഞ്ചീരിക ചികിത്സയോടൊപ്പം 'ഡയാബിനില്‍' ചൂര്‍ണ്ണവുമുപയോഗിക്കുക. 
  • ഡയബെറ്റിസ് കാഴ്ചയെ ബാധിക്കും. ഇതിനെ തടയാന്‍ മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്. 
  • പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ നിന്നും കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കഴിവതും കുറയ്ക്കണം. അരി, ഉരുളക്കിഴങ്ങ് എന്നിവ കുറയ്ക്കുക. ബ്രൗണ്‍ റൈസ്, ഗോതമ്പ് തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക. 
  • പ്രമേഹം നിയന്ത്രണവിധേയമാകാനും ഹൃദയ സംരക്ഷണത്തിനും വ്യായാമം പ്രയോജനം ചെയ്യും. വേഗത്തില്‍ നടക്കുക, നീന്തുക, സൈക്കിള്‍ സവാരി മുതലായ വ്യായാമമുറകളാണ്.

കൊളസ്ട്രോള്‍

കരള്‍ ഉല്‍പാദിപ്പിക്കുന്ന മെഴുകുപോലുള്ള ഒരു പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഇത് പല ഭക്ഷണപദാര്‍ത്ഥങ്ങളിലും അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ വിറ്റാമിന് ഡിയുടെയും ചില ഹോര്‍മോണുകളുടെയും ഉല്‍പാദനത്തിന് കൊളസ്ട്രോള്‍ ആവശ്യമാണ്. കൂടാതെ കോശഭിത്തിയുടെ നിര്‍മ്മാണത്തിനും കൊഴുപ്പിന്‍റെ ദഹനത്തിന് സഹായിക്കുന്ന പിത്തരസത്തിന്‍റെ ഉല്പാദനത്തിനും കൊളസ്ട്രോള്‍ ആവശ്യമാണ്. വാസ്തവത്തില്‍ ശരീരത്തിനാവശ്യമുള്ള കൊളസ്ട്രോള്‍ ശരീരത്തില്‍ തന്നെ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാലും പല ഭക്ഷണപദാര്‍ത്ഥങ്ങളിലും കൊളസ്ട്രോള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല. ശരീരത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് അമിതമായി കൂടുന്നത് ഹൃദ്രോഗം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ്  ഇവ മൂന്നും ഉണ്ടെങ്കില്‍ പ്രമേഹവും കൊളസ്ട്രോളും  എളുപ്പത്തില്‍  നിയന്ത്രിക്കാന്‍ കഴിയും.

കൊളസ്‌ട്രോള്‍ രോഗികളുടെ ആഹാരക്രമം :

  • നെല്ലിക്ക, ചുക്ക്, കുരുമുളക്, ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ സമം അളവിലെടുത്ത് അരച്ച് സൂക്ഷിക്കുക. ദിവസവും ഒരു ടീസ്പൂണ്‍ വീതം ഇത് കഴിക്കുന്നത് പ്രമേഹത്തിനും കൊളസ്‌ട്രോള്‍ പ്രശ്‌നത്തിനും നല്ലതാണ്.
  • ചീര, മത്സ്യം എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ രണ്ടിനും കൊളസ്‌ട്രോള്‍ തടയാനുള്ള കഴിവുണ്ട്. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം ചെയ്യുന്നത്. മത്തി, അയില തുടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സോയാബീന്‍സ്, ഫഌക്‌സ് സീഡ്, വാള്‍നട്ട് എന്നിവയിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുണ്ട്. ചീരയിലെ ഫ്‌ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
  • കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയും ചെറുനാരങ്ങനീരും അല്പം പനംചക്കരയും സ്വാദിന് ചേര്‍ക്കാം.
  • സ്ഥിരമായി ഗ്രീന്‍ ടീ കുടിച്ചാല്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ ഗണ്യമായി കുറയുമെന്ന്‌ പഠനറിപ്പോര്‍ട്ട്‌ , ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍സ്‌ എന്ന ആന്റി ഓക്‌സിഡന്റ്‌ ഘടകമാണ്‌ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്നത്‌…..
  • ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു പഴമാണ് ഈന്തപ്പഴം.രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
  • കൊളസ്‌ട്രോള്‍ പ്രതിരോധത്തില്‍ മോരിന് വലിയ പ്രാധാന്യമുണ്ട്. കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ വഴിയൊരുക്കുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനം തടഞ്ഞ് അവയെ പുറന്തള്ളാന്‍ മോര് സഹായകമാണ്. ധാരാളം ഉലുവയും കറിവേപ്പിലയും ചേര്‍ത്ത് മോരുകാച്ചി ധാരാളമായി കഴിക്കുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും പ്രതിരോധത്തിനും സഹായകമാണ്.
  • സോയാബീന്‍ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണ്. കറിവേപ്പില, മല്ലിയില, അധികം പഴുക്കാത്ത പേരക്ക, വെളുത്തുള്ളി, എന്നിവ ദിവസേന കഴിക്കുക. കാബേജ്, കാരറ്റ്, ബീന്‍സ്, പയര്‍ തുടങ്ങിയ പച്ചക്കറികള്‍ ശീലിക്കുക. തൊലിയോടെ പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണ്.
  • കശുവണ്ടി, ബദാം, തവിട് അടങ്ങിയ ധാന്യം, ഓട്സ്, ബാര്‍ലി എന്നിവയും പതിവായി കഴിക്കുക. മധുര പലഹാരങ്ങള്‍, ചായ, കാപ്പി, മാസാഹാരം, കോള എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. കേക്ക്, പേസ്ട്രി, ന്യൂഡില്‍സ്, ചോക്ലേറ്റ്, ഐസ്ക്രീം എന്നിവയും ഒഴിവാക്കുന്നത് നന്ന്.
  • ജീവകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇതിലുണ്ട്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്.
  • കറിവേപ്പിലയരച്ച് ചെറുതായി ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ കഴിക്കുകയാണങ്കില്‍ കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

കൊളസ്‌ട്രോള്‍ രോഗികള്‍ അറിഞ്ഞിരിക്കാന്‍ :

  • മദ്യപാനം, പുകവലി എന്നിവയുള്ളവര്‍ അവ നിശ്ശേഷം ഉപേക്ഷിക്കുക. 
  • ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇവ മൂന്നും നിലനിര്‍ത്തിയാല്‍ കൊളസ്ട്രോളും എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും. 
  • പകല്‍ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക. 
  • ഉപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ സാധാരണ ഉപ്പിനു പകരം ഇന്തുപ്പ് ശീലിച്ചാല്‍ കൊളസ്ട്രോള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. 
  • എണ്ണയുടെ അമിത ഉപയോഗം പ്രമേഹവും കൊളസ്‌ട്രോളും വരുത്താന്‍ കാരണമാകും. പകരം ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് ഇതിനൊരു പരിഹാരമാണ്. 
  • നാരുകൂടിയ ഭക്ഷണം കഴിക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക. ഇറച്ചി കഴിയുന്നതും ഒഴിവാക്കുക. മീന്‍ പൊരിച്ചതിനു പകരം കറിവെച്ച് കഴിക്കുക. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. പൂരിതകൊഴുപ്പുകള്‍ അടങ്ങിയ എണ്ണ ഉപയോഗിക്കരുത്.

Courtesy http://muslimvoi.wordpress.com/

 

 

സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികള്‍

തലമുടി നരയ്ക്കുന്നത് മുമ്പ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായഭേദമെന്യേ ഒട്ടുമിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. അമിതമായ ടെന്‍ഷനും പരിസര മലിനീകരണവും ഒപ്പം താളം തെറ്റിയ ജീവിത ശൈലികളും മറ്റും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്. നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികളുണ്ട്. ഇത്തരം വഴികള്‍ ഏതൊക്കെയെന്നു നോക്കൂ,

ഇഞ്ചി ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

തേന്‍ കുളിയ്ക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ മുടിയില്‍ പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം തിരികെ ലഭിയ്ക്കും.

അല്‍പം ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം സ്വാഭാവികമായി ലഭിയ്ക്കും.

തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും.

സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം നല്‍കും.

കറിവേപ്പില അരച്ചു തലയില്‍ പുരട്ടുന്നതും ഇതിട്ട വെള്ളം കൊണ്ട് തല കഴുകുന്നതുമെല്ലാം മുടിയ്ക്ക് കറുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കും.

തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം നല്‍കും.

നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക കറുപ്പു നിറം നല്‍കും. നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്.

തേയിലവെള്ളം തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇതും മുടിയ്ക്കു കറുപ്പുനിറം നല്‍കും

 

താരന്‍ പോവാന്‍ പല വഴികള്‍

കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്‍. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്‍ന്നുകിടക്കുന്ന ശിരോചര്‍മത്തില്‍ നിന്ന് ഇളകിവരുന്ന ഒരുതരം വെളുത്തപൊടിയാണിത്. ചിലപ്പോള്‍ അസഹ്യമായ ചെറിച്ചിലും കൂടുതലായാല്‍ മുടികൊഴിച്ചിലും ചിലരിലെങ്കിലും ചര്‍മരോഗമായി മാറാനും സാധ്യതയുള്ളതിനാല്‍ തുടക്കത്തിലേ ചികിത്സ ആവശ്യമുള്ള ഒരു രോഗമാണിത്.
പിറ്റിറിയാസിസ് കാപ്പിറ്റിസ് എന്നാണ് താരന്‍്റെ ശാസ്ത്രീയ നാമം. തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് പ്രധാന കാരണം. സാധാരണ എല്ലാവരുടെയും തലയില്‍ വളരുന്ന പിറ്റിറോസ്പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലാണിത്. പൊതുവെ നിരുപദ്രവകാരിയായ ഈ പൂപ്പല്‍ അനിയന്ത്രിതമായി വളര്‍ന്ന് പെരുകുമ്പോഴാണ് തലയില്‍ താരന്‍ പ്രത്യക്ഷമാകുന്നത്.


ശിരോചര്‍മത്തിലെ എണ്ണമയം കൂടുന്നതുകൊണ്ടും മറ്റുചില ശാരീരിക രോഗങ്ങളുടെ ഭാഗമായും തലയില്‍ താരനുണ്ടാവാം. പാര്‍ക്കിന്‍സണിസം എന്ന രോഗമുള്ളവരില്‍ താരന്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ രോഗത്തിന്‍െറ ഭാഗമായി ശിരോചര്‍മത്തില്‍ എണ്ണമയം കൂടുന്നത് കൊണ്ടാണിത്. ദീര്‍ഘകാലമായി പ്രമേഹമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലും താരന്‍ സാധാരണയാണ്. അപൂര്‍വമായി അപസ്മാരരോഗികളിലും താരന്‍െറ ശല്യം കണ്ടുവരാറുണ്ട്.


ജീവിതശൈലി മൂലവും താരന്‍ പ്രത്യക്ഷപ്പെടാം. രാസവസ്തുക്കള്‍ അടങ്ങിയ ഷാമ്പൂകളുടെ അമിത ഉപയോഗം മൂലം ശിരോചര്‍മം വരണ്ട് താരനുണ്ടായേക്കാം. അമിത മദ്യപാനികളിലും താരന്‍െറ ഉപദ്രവം കണ്ടുവരുന്നുണ്ട്.
ശരീരത്തിലെ ചില വിറ്റമിനുകളുടെ കുറവും ചിലതരം മരുന്നുകളുടെ പാര്‍ശ്വഫലമായും താരന്‍ ഉണ്ടാവാമെന്ന് കണ്ടത്തെിയിട്ടുണ്ട്. ബി കോംപ്ളക്സ് വിറ്റമിനുകളിലെ ചില ഘടങ്ങളുടെ കുറവും രക്തസമ്മര്‍ദത്തിനും മാനസികരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന പ്രത്യേകതരം മരുന്നുകളുടെ ഉപയോഗം മൂലമുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും താരന് കാരണമായേക്കാമെന്ന് പഠനങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്.
നിസ്സാരമെന്ന് കരുതുന്ന ഈ പ്രശ്നത്തിന് കൃത്യമായ ചികിത്സയോ പൂര്‍ണമായ പരിഹാരമോ ഇല്ളെന്നതാണ് വാസ്തവം. ജീവിതചര്യ ക്രമപ്പെടുത്തുകയും ചികിത്സാമാര്‍ഗങ്ങള്‍ സ്ഥിരമായി പാലിക്കുകയും ചെയ്താല്‍ വലിയതോതില്‍ ഈ രോഗത്തെ മാറ്റിനിര്‍ത്താനാവും.


പിറ്റിറോസ്പോറം ഒവേല്‍ എന്ന പൂപ്പലിനെ നശിപ്പിക്കുന്ന ആന്‍്റി ഫംഗസ് മരുന്നുകളാണ് അലോപ്പതിയില്‍ ഇതിനുള്ള ചികിത്സ. കീറ്റോകൊനസോള്‍, സിങ്ക് പൈറത്തിയോണ്‍ എന്നിവയടങ്ങിയ ഷാമ്പൂകളും ചികിത്സയുടെ ഭാഗമായി നല്‍കാറുണ്ട്. രോഗം രൂക്ഷമായി ചര്‍മരോഗമായി പരിണമിച്ചാല്‍ ആന്‍്റി ബയോട്ടിക്കുകളും സ്റ്റിറോയ്ഡ് ക്രീമുകളും ആന്‍്റിഫംഗല്‍ ഗുളികകളും ചേര്‍ന്നുള്ള ചികിത്സയാണ് നല്‍കുക.


ഹോമിയോയിലും താരന് ഫലപ്രദമായ ചികിത്സയുണ്ട്. രോഗത്തിന്‍്റെ കാരണം കണ്ടത്തെിയും രോഗിയുടെ പ്രത്യേകതകള്‍ പരിഗണിച്ചുമാണ് ഹോമിയോയില്‍ ചികിത്സ നിശ്ചയിക്കുന്നത്. ആര്‍ണിക്ക അടങ്ങിയ ഓയിലുകളും ഹോമിയോചികിത്സയില്‍ ഉപയോഗിക്കുന്നുണ്ട്.


ആയുര്‍വേദത്തില്‍ പലതരം എണ്ണകളാണ് ചികിത്സയുടെ ഭാഗമായുള്ളത്. പ്രധാനമായും ദുര്‍ദൂരപത്രാദി എണ്ണ, ഏലാദി വെളിച്ചെണ്ണ എന്നിവയാണ് നല്‍കുന്നത്. ചികിത്സയുടെ കൂടെ പഥ്യവും ആയുര്‍വേദത്തില്‍ നിര്‍ബന്ധമാണ്. ഇതിനുപുറമെ, കഷായങ്ങളും അരിഷ്ടങ്ങളും അകത്തേക്ക് നല്‍കുന്ന രീതിയും ആയുര്‍വേദത്തിലുണ്ട്.


എന്നാല്‍ നാട്ടുമരുന്നുകളാണ് താരന്‍്റെ കാര്യത്തില്‍ കൂടുതലുള്ളത്. ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലുള്ള നാടന്‍ ചികിത്സാരീതികളില്‍ അധികവും.


ചെറുപയര്‍ ഉണക്കിപ്പൊടിച്ച് തൈരില്‍ ചാലിച്ച് തലയില്‍ പുരട്ടി തലയോട്ടിയില്‍ വിരലുകള്‍ കൊണ്ട് നന്നായി തേച്ചുപിടിപ്പിച്ച ശേഷം നേരിയ ചൂടുവെള്ളത്തില്‍ തല കഴുകുന്നതാണ് ഇതില്‍ ഒരു രീതി. രണ്ട് ടേബ്ള്‍സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് പൊടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ചശേഷം കഴുകിക്കളയുക, തലയില്‍ സോപ്പിന് പകരം ചെമ്പരത്തി താളിയും ചെറുപയര്‍ പൊടിയും ഉപയോഗിക്കുക, കൂവളത്തിന്‍െറ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക, ഒലിവ് എണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ തേക്കുക, കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക, കീഴാര്‍നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിന് മുമ്പ് തേക്കുക എന്നിവയെല്ലാം നാടന്‍ ചികിത്സയുടെ ഭാഗമാണ്.


തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ച് കുളിക്കുക, വേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളത്തില്‍ തല കഴുകുക, ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തല കഴുകുക, കുളിക്കുന്നതിനു മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക എന്നിവയും നാട്ടുചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നുണ്ട്.
ചികിത്സിക്കാന്‍ തുടങ്ങിയാല്‍ അപ്രത്യക്ഷമാവുകയും ചികിത്സ അവസാനിപ്പിച്ചാല്‍ വീണ്ടും പ്രത്യക്ഷപ്പെടുകയുമാണ് ഈ രോഗത്തിന്‍െറ പ്രത്യേകത.

Courtesy: madhymum online  

 

How I can check/know my Iqama expiry date and occupation/profession details by SMS?

check your Iqama expiry date and occupation/profession

Type 12*Sponsor ID number*your Iqama Number and sent SMS (Message)  

STC          : 888994,
Mobily      : 624444
Zain          : 709444
Example   :12*123456789*123456789


Please note SMS cost 1.5 SR

Todays's Exchange Rate Arab National Bank

http://www.anb.com.sa/cex.asp

കൊതുകിനെ കുപ്പിയിലാക്കാന്‍ പുതിയ മാര്ഗം

ദുബൈ:കൊതുകിനെ പിടികൂടാന്‍ ദുബൈ നഗരസഭ പുതിയ വഴി കണ്ടെത്തി. ലളിതവും പരിസ്ഥിതി സൗഹൃദവുമാണ് പുതിയ വഴിയെന്ന് പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ എഞ്ചി. താലിബ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ വ്യക്തമാക്കി.

വേഗം ലഭ്യമാകുന്ന സാമഗ്രികളാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കൃഷിവകുപ്പ് ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഒന്നര-രണ്ട് ലിറ്ററിന്റെ ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലില്‍ പകുതിയോളം ചൂടുവെള്ളം നിറച്ച് 50 ഗ്രാം പഞ്ചസാരയും ഒരു ഗ്രാം ബ്രെഡ് യീസ്റ്റും കലക്കിവെച്ചാല്‍ കൊതുകും മറ്റും പ്രാണികളും ആകര്‍ഷിക്കപ്പെടും.
വാട്ടര്‍ ബോട്ടിലിന്റ ഭാഗം മുറിച്ചെടുക്കണം. 200 മില്ലി വെള്ളമാണ് അഭികാമ്യം. വാട്ടര്‍ ബോട്ടിലിന്റെ മുറിച്ചെടുത്ത ഭാഗം വാട്ടര്‍ ബോട്ടലില്‍ കമഴ്ത്തിവെക്കണം. കൊതുകും പ്രാണികളും ബോട്ടിലിനുള്ളില്‍ കുടുങ്ങും. നഗരസഭാ ഹോര്‍ട്ടി കള്‍ച്ചര്‍ വിഭാഗത്തിന്റെ കണ്ടുപിടുത്തം ഗ്രാമങ്ങളിലെ വീടുകളില്‍ പരീക്ഷിച്ചു. പൂര്‍ണവിജയമാണെന്ന് എഞ്ചി. താലിബ് അബ്ദുല്‍ കരീം ജുല്‍ഫര്‍ പറഞ്ഞു.
കണ്ടുപിടുത്തം നടത്തിയ ഹോര്‍ട്ടി കള്‍ച്ചര്‍ സര്‍വീസ് വിഭാഗം മേധാവി നബീല്‍ ബിന്‍ ഹൈദര്‍, സീനിയര്‍ സ്‌പെഷ്യലിസ്റ്റ് മുനീര്‍ ഹസന്‍ ഗൈത്ത്, കെമിക്കല്‍ അനാലിസ്റ്റി എഞ്ചി. നസീം അബ്ദുല്‍ മാലിക് അല്‍ നാഖിബ് എന്നിവരെ നഗരസഭ ആദരിച്ചു. കേരളത്തില്‍ വിശേഷിച്ച് കൊച്ചിപോലെ കൊതുകുശല്യം ഏറെയുള്ള സ്ഥലങ്ങളില്‍ ഈ മാര്‍ഗം അവലംബിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Courtesy: www.sirajlive.com

എങ്ങിനെ എസ് എം എസ് വഴി റെയില്‍വേ ടിക്കറ്റ് ബുക്ക്‌ ചെയ്യാം?/How to make Booking Railway Ticket online?

എസ് എം എസ് വഴി ടിക്കറ്റ് ലഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്:

മൊബൈല്‍ നമ്പര്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ ആര്‍ ടി സി) വെബ്‌സൈറ്റിലും ഏതെങ്കിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യുക.

ഇപ്പോള്‍ ബാങ്ക് മൊബൈല്‍ മണി ഐഡന്റിഫയറും (mmid) ടിക്കറ്റ് തുക അടയ്ക്കാനുള്ള വണ്‍ ടെം പാസ്‌വേഡും ലഭിക്കും.

ഇനി ടിക്കറ്റിന് വേണ്ടിയുള്ള സന്ദേശം അയക്കാം. തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍, പോകുന്ന സ്ഥലം, യാതാ തീയതി, ഏത് ക്ലാസ്, യാത്രക്കാരന്റെ പേര്, വയസ്സ്, പുരുഷനോ സ്ത്രീയോ എന്നീ വിവരങ്ങള്‍ 139, 5676714 എന്നീ നമ്പറുകളിലേക്ക് എസ് എം എസ് വഴി അയക്കണം.

മറുപടിയായി പണം നല്‍കാനുള്ള നമ്പര്‍ (Transaction ID) ലഭിക്കും.

ഇതിന് മറുപടിയായി Pay എന്ന സന്ദേശവും തുടര്‍ന്ന് ട്രാന്‍സാക്ഷന്‍ ഐ ഡിയും എം എം ഐ ഡിയും പാസ്‌വേഡും അയക്കണം.

അതോടെ ടിക്കറ്റ് ബുക്ക് ചെയ്യും.

 

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി റെയില്‍വേ നടപ്പാക്കിയത്.

മൊബൈല്‍ സന്ദേശങ്ങള്‍ക്ക് മൂന്ന് രൂപയാണ് റെയില്‍വേ ഇടാക്കുക. അയ്യായിരം രൂപ വരെയുള്ള ടിക്കറ്റിന് അഞ്ച് രൂപയും അതിന് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് പത്ത് രൂപയും ചാര്‍ജ് ഈടാക്കും.

 

How I pay my Electricity Bill Online? എങ്ങിനെ എന്റെ കറന്റ് ബില്‍ ഓണ്‍ലൈന്‍ആയി അടക്കാം


1. Select electrical section name
2. Consumer number
3. your bill number
3. E-mail Address
4. Mobile number
and press show bill details.

Then you follow the instruction.


Oruma-Online - The LT Consumer Portal of KSEB

KSEB LT Bill Online Payment - Instructions
© KSEB 2013 | Powered by: Team OrumaWEB, IT-Computerisation Unit, Thiruvananthapuram
Recommends Firefox/Chrome at 1024x768 screen resolution for best performance.
Keep your latest Electricity Bill near by, before attempting • the Payment.
Select the Section.
Enter Consumer number and Bill Number
Enter the Email id and/or Mobile Number. Click Show Bill Details
In the case of Central Server Sections (Puthenchantha and Vellayambalam of Thiruvananthapuram Dist.) number of
Pending Regular Energy Bills and the total amount due will be shown.
For other sections, the last Regular Energy Bill is available for payment, provided the payment being made 2 days
before Disconnection date and the Consumer is not having any other arrear.
Select the desired mode of transaction - Net Banking, Credit Card or Debit Card.
Balance amount in full, along with Surcharge applicable (if any) and applicable transaction charges will be shown. For
Net Banking, transaction charge will displayed in the Payment Gateway site.
For Central Server Sections, Surcharge for belated payment will be intimated in the next Bill.
Click Confirm Payment
Finally, a confirmation screen with net transaciton amount will be shown.
Click Make Payment
• User will be carried to Payment Gateway Site. Make secure payment.
Once payment is completed, the transaction details will be displayed. User can take printout of the same.
The details will be send to the given Email/Mobile also.
In the case of Central Server Sections, the payment will be immediately effected in the concerned Section Offices.
For other sections, it will be updated the next day. However the date of payment will be the date of actual payment
through Online portal.
Where is my Section Code/Consumer Number/Bill Number?
• Consumers can make payment of Regular Electricity Bills through Net Banking or Credit/Debit cards.
• Transaction charge will be deducted from Consumers account.
Transaction charge for Online payments
Name of Transaction
Rate per transaction
Rate Service Tax Total
Debit Card 0.88% 0.091% 0.971%
Credit Card 0.88% 0.091% 0.971%
Net Banking
HDFC bank Rs 12 Rs 1.2 Rs 13.2
City bank 1.5% 0.15% 1.65%
All other banks Rs 5 Rs 0.515 Rs 5.515
• Bills under litigation will not be considered
In case of dispute regarding the bill amount shown in this portal and the original bill kept in the Section Office,the latter
shall prevail.
For sections other than Central Server Sections, the payment made by the Consumer in Section Office
counter/FRIENDS counter will not be reflected in the Online portal.
In case Consumer make payment of such Electricity Bills again, such amount will be treated as advance.
During Online Payment, if the amount is debited from bank account and the transaction details are not generated
online, please allow us 48 hours to generate the transaction details. If the Online transaction details are not generated
even after 48 hours and money is not refunded to the bank account, please report the problem to the KSEB Support
Team with Section Code, Consumer Number, Date of Payment and Bill Number.
email id: LTPAYMENTSUPPORT@ksebnet.com
Phone: 9446008892, 04712514648

നിങ്ങളുടെ ജോലി ചെയ്യുന്ന സ്ഥാപനം അല്ലങ്കില്‍ കമ്പനി എതു കാറ്റഗറിയില്‍ പെട്ടത് എന്ന് അറിയാന്ഉള്ള വിവിധ മാര്ഗതങ്ങള്‍.

ടെലിഫോണ്‍ വഴി അറിയുവാന്‍

ഈ നമ്പരില്‍ വിളിക്കുക Tel: 920 011 884

 

SMS വഴി അറിയുവ്വാന്‍

From SAWA/STC MOBILE

 

 

44*ID NUMBER/ഇക്കാമ നമ്പര്‍

 

To

 

888996

From MOBILY

626666

From ZAIN

709446

 

ഓണ്‍ലൈന്‍ വഴി (online)

http://mol.gov.sa/Services/Inquiry/NonSaudiEmpInquiry.aspx

നിങ്ങളുടെ ഇക്കാമ നമ്പര്‍/പാസ്പോര്‍ട്ട്‌ നമ്പര്‍/ അല്ലെങ്ങില്‍ നിങ്ങള്‍ സൗദി അറേബ്യയില്‍ ഇറങ്ങ്ങുമ്പോള്‍ നിങ്ങളുടെ പാസ്പോര്‍ട്ടില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും അടിക്കുന്ന എന്‍ട്രി നമ്പര്‍ ഇത് എന്തെങ്കിലും ഒന്ന് എന്റര്‍ ചെയ്യുക.

 

 

 

അകലത്തെ വഴികാട്ടി

<![if !vml]><![endif]>

വിദ്യാഭ്യാസമാണ് എക്കാലത്തെയും ഉറ്റസുഹൃത്തെന്ന് പറയാറുണ്ട്. വിദ്യാസമ്പന്നന്‍ എവിടെയും ആദരിക്കപ്പെടുന്നു. എന്നാല്‍, ആഗ്രഹിച്ചിട്ടും ഉപരിപഠനത്തിന് അവസരം ലഭിക്കാത്തവര്‍ നമുക്കിടയിലേറെയാണ്. ജോലി, വിവാഹം, സ്ഥലംമാറ്റം, ദൂരം, സമയം എന്നിങ്ങനെ പലകാരണങ്ങളാല്‍ ഉപരിപഠനം സാധ്യമാകാതെ വരുന്നവര്‍... അവര്‍ക്ക് ആശ്വാസമാകുന്നത് വിദൂരവിദ്യാഭ്യാസമേഖലയാണ്.

ഒട്ടുമിക്ക സര്‍വകലാശാലകളും പരമ്പരാഗത വിദ്യാഭ്യാസ സംവിധാനത്തിനൊപ്പംതന്നെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നടത്തുന്നുണ്ട്. എന്നാല്‍, സാര്‍വത്രികവും സുതാര്യവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ വിദൂരവിദ്യാഭ്യാസ മേഖലയില്‍ത്തന്നെ മാറ്റത്തിന്റെ തിരിതെളിയിച്ചത് 'ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി' (ഇഗ്‌നോ) ആണ്. വിദൂരവിദ്യാഭ്യാസ മേഖലയ്ക്ക് പ്രൊഫഷണല്‍, സാങ്കേതിക, അക്കാദമിക മികവിന്പുറമേ ഒരു ജനകീയമുഖം കൂടി 'ഇഗ്‌നോ' സമ്മാനിച്ചിട്ടുണ്ട്.

1985-ലെ പാര്‍ലമെന്റ് നിയമപ്രകാരം കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴില്‍ രൂപവത്കരിക്കപ്പെട്ട 'ഇഗേ്‌നാ' ഇന്ന് 30 ദശലക്ഷം വിദ്യാര്‍ഥികളുമായി ലോകത്തെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായി മാറിയിരിക്കുകയാണ്. രാജ്യത്താകമാനം 67 പ്രാദേശികകേന്ദ്രങ്ങളും 36 വിദേശരാജ്യങ്ങളിലായി 67 പഠനകേന്ദ്രങ്ങളുമായി 'ഇഗേ്‌നാ'യുടെ പഠനശൃംഖല വ്യാപിച്ചു കിടക്കുന്നു.

പരമ്പരാഗത പാഠ്യവിഷയങ്ങള്‍ക്ക് പുറമേ ഉപരിപഠനം, തുടര്‍വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ ഇഗേ്‌നായില്‍ ലഭ്യമാണ്. മാനേജ്‌മെന്റ്, വിദ്യാഭ്യാസം, നിയമം, കാര്‍ഷികമേഖല, സയന്‍സ്, സോഷ്യല്‍സയന്‍സ്, എന്‍ജിനീയറിങ്, പെര്‍ഫോമിങ് ആര്‍ട്‌സ്, ജേണലിസം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനവികവിഷയങ്ങള്‍, വിദേശഭാഷകള്‍, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിങ്ങനെ വിവിധ വിഷയങ്ങളായി രൂപവത്കരിച്ച 21- ഓളം സ്‌കൂളുകളിലൂടെ 500-ഓളം പ്രോഗ്രാമുകളാണ് 'ഇഗേ്‌നാ' നടത്തുന്നത്.

ഇഗേ്‌നായുടെ പ്രവേശനത്തിന്റെ പ്രത്യേകത- പ്രായം, പ്രോഗ്രാം പൂര്‍ത്തിയാക്കാനെടുക്കുന്ന കാലയളവ്, സ്ഥലം, സമയം എന്നീ മാനദണ്ഡങ്ങളിലുള്ള സുതാര്യതയാണ്. 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും യോഗ്യതയും താത്പര്യവുമനുസരിച്ച് പ്രവേശനം നേടാം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇഗേ്‌നായുടെ 'ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം'. ഇത് ഇഗേ്‌നായുടെ മറ്റ് ഡിഗ്രിപ്രോഗ്രാമുകള്‍ പഠിക്കാനുള്ള ഒരു ബ്രിജ് പ്രോഗ്രാമാണ്. അതായത് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത 18 വയസ്സ് കഴിഞ്ഞവര്‍ക്ക് ബി.പി.പി. പ്രോഗ്രാമില്‍ ചേരാനും അത് പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ ഇഗേ്‌നായുടെ മറ്റ് ഡിഗ്രി പ്രോഗ്രാമുകളില്‍ ചേരാനും സാധിക്കും.

പഠിതാക്കളുടെ ഇടയില്‍ ഇഗേ്‌നാ കോഴ്‌സുകള്‍ സ്വീകാര്യമാക്കുന്ന, മറ്റൊരു ഘടകം അതിന്റെ സ്റ്റഡിമെറ്റീരിയലുകളാണ്. ഇഗേ്‌നാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 21-ഓളം സ്‌കൂളുകളിലെ അധ്യാപകരും ഉന്നത വിദ്യാഭ്യാസമേഖലയിലെ മറ്റ് പ്രഗല്ഭരും ചേര്‍ന്ന് തയ്യാറാക്കുന്നതാണ് ഈ പഠനസഹായികള്‍. സിവില്‍ സര്‍വീസ് പോലുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍പോലും റഫര്‍ ചെയ്യുന്ന തരത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ് ഇവ.

സ്റ്റഡി മെറ്റീരിയലുകള്‍ക്ക് പുറമേ വിവിധ കോഴ്‌സുകളുമായി ബന്ധപ്പെട്ട തിയറി/ പ്രാക്ടിക്കല്‍ അക്കാദമിക് കൗണ്‍സലിങ് പഠനകേന്ദ്രങ്ങളില്‍ നടത്തുന്നുണ്ട്. നേരിട്ടുള്ള ഇത്തരം കൗണ്‍സലിങ് കൂടാതെ ഇന്റര്‍ ആക്ടീവ് റേഡിയോ കൗണ്‍സലിങ്, ടെലികോണ്‍ഫറന്‍സിങ്, വെബ് കോണ്‍ഫറന്‍സിങ് തുടങ്ങി ബഹുമുഖങ്ങളായ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠനരീതിയാണ് ഇഗേ്‌നാ പിന്തുടരുന്നത്.

വിദ്യാഭ്യാസ ചാനലായ ഗ്യാന്‍വാണി എഫ്.എം. പ്രവേശനസംബന്ധമായ കാര്യങ്ങള്‍, ഇഗേ്‌നാ പ്രോഗ്രാമുകളെ സംബന്ധിച്ച പരിപാടികള്‍, പൊതുവായ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ദിവസേന പ്രക്ഷേപണം ചെയ്യുന്നു. ഇഗേ്‌നാ ആസ്ഥാനത്തുള്ള ഇലക്‌ട്രോണിക് മീഡിയാ പ്രൊഡക്ഷന്‍ സെന്റര്‍ വിവിധ പഠനമേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവര്‍, അധ്യാപകര്‍ എന്നിവരുമായി ടെലികോണ്‍ഫറന്‍സിങ്ങിലൂടെ സംവദിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും കൂടുതല്‍ വിജ്ഞാനം ആര്‍ജിക്കാനുമുള്ള അവസരം ഒരുക്കുന്നു. ഇഗേ്‌നായുടെ എല്ലാ പ്രാദേശികകേന്ദ്രങ്ങളിലും ഡി.ടി.എച്ച്. മുഖേനയുള്ള ടെലികോണ്‍ഫറന്‍സിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഗേ്‌നായുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in -ലും ഈ പരിപാടികള്‍ ലഭ്യമാണ്.

ഇഗേ്‌നായുടെ അക്കാദമികരംഗത്തെ മികവിന്റെ മറ്റൊരു മുഖമുദ്രയാണ് 'ഇ-ഗ്യാന്‍കോശ്'. യൂണിവേഴ്‌സിറ്റിയുടെ വെബ്‌റിസോഴ്‌സ് ആയ ഇ-ഗ്യാന്‍കോശ് ഇന്ന് ലോകത്തെതന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്രോതസ്സുകളില്‍ ഒന്നാണ്. 2200 -ലധികം കോഴ്‌സുകളും 2000-ലധികം വീഡിയോ പ്രഭാഷണങ്ങളും ഇതില്‍ ലഭ്യമാണ്. വിജ്ഞാനമാര്‍ജിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സൗജന്യമായി ഇ-ഗ്യാന്‍കോശില്‍ രജിസ്റ്റര്‍ ചെയ്യാനും അതിലുള്ള വിവരങ്ങളുടെ പ്രിന്റുകളും വീഡിയോയും എടുക്കാനും സാധിക്കും.

ഒരു അക്കാദമികവര്‍ഷത്തില്‍ രണ്ടുതവണയാണ് ഇഗേ്‌നാ പ്രവേശനം നടത്തുന്നത്. ഒന്ന് ജൂലായിലും മറ്റൊന്ന് ജനവരിയിലും. മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, ബി.എസ്.എം.എഡ്. ചില മെഡിക്കല്‍പ്രോഗ്രാമുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം ദേശീയതലത്തില്‍ നടക്കുന്ന പ്രവേശനപരീക്ഷ മുഖേനയും മറ്റുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേരിട്ടുമാണ് നടത്തുന്നത്. ജൂലായില്‍ ആരംഭിക്കുന്ന അടുത്ത അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനത്തിന്റെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15 ആണ്.ഇഗേ്‌നായെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in ലും ഇഗേ്‌നായുടെ തിരുവനന്തപുരം, കൊച്ചി, വടകര മേഖലാകേന്ദ്രങ്ങളിലും ലഭ്യമാണ്.


കേരളത്തിലെ ഇഗേ്‌നാ മേഖലാകേന്ദ്രങ്ങള്‍


തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍, തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകള്‍
കൊച്ചി: എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്,
ഇടുക്കി, മലപ്പുറം
വടകര: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്.


പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍


ബിരുദാനന്തര ബിരുദം: മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സോഷ്യല്‍ വര്‍ക്ക്
ബിരുദം: ബി.സി.എ, ബി.ടി.എസ്, ബി.എ. ഡിഗ്രി പ്രോഗ്രാമുകള്‍, ബി.കോം.
ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം (ബി.പി.പി.)
mspriyamol@ignou.ac.in


Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ