വരൂ...സംരംഭകരാകാം

മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത് ചില കഴിവുകള്‍ നേടിയെടുക്കുകയാണ്. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും. ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും. വളര്‍ച്ചയിലേക്കുയര്‍ന്ന ഏതാനും സംരംഭകരെ നിരീക്ഷണ വിധേയമാക്കിയപ്പോള്‍ അവരില്‍ പൊതുവായി കണ്ടെത്തിയ ചില സവിശേഷതകളുണ്ട്.


ആത്മവിശ്വാസം - അവര്‍ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. സ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്‍മാരാണ്. വിജയം നേടിയെടുക്കാന്‍ സാധിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളവരാണ്. അത് അവര്‍ക്ക് സാധിക്കുന്നുണ്ടു താനും.


വലിയ സ്വപ്‌നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു - പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്. പുതിയ ബിസിനസ് സാധ്യതകളും പുതിയ ആശയങ്ങളും ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങളും അവരുടെ ശ്രദ്ധ പിടിച്ചുപറ്റും.


റിസ്‌ക് എടുക്കാനുള്ള തന്റേടം - മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്നവര്‍ തിരിച്ചറിയും. എന്നാല്‍ വ്യക്തമായ കണക്കൂകൂട്ടലുകളോടെയാവും അവര്‍ റിസ്‌ക് എടുക്കുന്നത്.


ആസൂത്രണം - വ്യക്തമായ ആസൂത്രണത്തോടെയായിരിക്കും അവര്‍ ഓരോ ചുവടും വെക്കുന്നത്. അവര്‍ക്കു ഹ്രസ്വകാല പഌനും ദീര്‍ഘകാല പഌനും ഉണ്ടായിരിക്കും. വളരെ കൃത്യമായി ലക്ഷ്യവും അവര്‍ തീരുമാനിച്ചിരിക്കും.


ഊര്‍ജസ്വലത - പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കും അവര്‍ പ്രവര്‍ത്തിക്കുന്നത്.


സ്വന്തം ബിസിനസിനെക്കുറിച്ചുള്ള അറിവ് ബിസിനസ് നടത്തുന്ന മേഖലയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കും. ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാന്‍ ശ്രമിക്കും.


മികച്ച പ്രതിച്ഛായ നേടിയെടുക്കാന്‍ ശ്രമിക്കും - നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരും നേടിയെടുക്കാന്‍ ശ്രമിക്കും. മത്സരം നേരിടുന്നതില്‍ ഇത് നിര്‍ണായമാണെന്ന് അവര്‍ കരുതുന്നു.


ഉദാരമതികള്‍ - ഉദാരമനസ്‌കതമറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കും. സാധുസഹായത്തിനും പൊതുകാര്യങ്ങള്‍ക്കുമൊക്കെ കയ്യയച്ചു സംഭാവന നല്‍കും. ഇത് ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ് ബിസിനസിന് ഗുണം ചെയ്യും.


മാറ്റത്തിനു തയാര്‍ - ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കും അവര്‍ക്ക്. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ അവര്‍ മടികാണിക്കുന്നില്ല.


ഉപഭോക്താവ് - എപ്പോഴും ഉപഭോക്താവ് കേന്ദ്ര ബിന്ദു. ഉപഭോക്താവാണു തങ്ങളെ നയിക്കേണ്ടതെന്നു വിശ്വസിക്കുന്നു. ഈ മനോഭാവം ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തില്‍ ജയിക്കാന്‍ സഹായിക്കുന്നു.


ടൈം മാനേജ്‌മെന്റ് - സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രദ്ധിക്കും. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കുന്നില്ല. വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു.


സ്വയം പ്രചോദിതര്‍ - എപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇക്കൂട്ടര്‍ പരാജയം എന്ന വാക്കിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരും അവരുടെ ലക്ഷ്യം.


സ്വന്തം വളര്‍ച്ചയ്ക്കായി പണവും സമയവും ചെലവിടും - സെല്‍ഫ് ഡെവലപ്‌മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്തകങ്ങള്‍ വായിക്കാനും അവര്‍ തയാറാകുന്നു.


മറ്റുള്ളവരെ അഭിനന്ദിക്കല്‍ - നല്ല കാര്യങ്ങള്‍ ചെയ്തവരെ അഭിനന്ദിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കില്ല. ചുരുക്കത്തില്‍ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സമര്‍ത്ഥരാണവര്‍.


മനുഷ്യവിഭവശേഷിക്കു പ്രാധാന്യം നല്‍കുന്നു - വരുംകാലങ്ങളില്‍ ഏറ്റവും വിലയേറിയ സ്വത്ത് മനുഷ്യശക്തിയാണെന്ന തിരിച്ചറിവില്‍ ഇതിനായി പണം ചെലവിടും. ജീവനക്കാര്‍ക്കു തുടര്‍ച്ചയായി പരിശീലനങ്ങള്‍ നല്‍കാന്‍ തയാറാകുന്നു.


സിസ്റ്റത്തെക്കുറിച്ച് ചിന്തിക്കുന്നു - തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ് ഭംഗിയായി നടക്കണമെന്നു കാംക്ഷിക്കുന്നു. വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക് കാണാന്‍ കഴിയും.

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ