ഉപരിപഠന കോഴ്സുകൾ- 4

  • നാനോ സയൻസ്
  • എൻറ്റർപ്രേണർഷിപ് മാനേജ്മെൻറ്റ്
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ച്
  • ആയുർവേദ ഫാർമസി കോഴ്സുകൾ
  • കൃഷി
  • റോബോട്ടിക്സ്
  • കൊമേഴ്സ്യൽ പൈലറ്റ്
  • ശാസ്ത്ര പഠനം
  • പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ്
  • എൻ വി റ്റി ഐ
  • വസ്ത്ര കയറ്റു മതി
  • പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ
  • പോളിടെക്നിക് കോഴ്സുകൾ
  • ഫിസിക്സ്
  • രസതന്ത്രം
  • ഗണിത ശാസ്ത്രം
  • ഡെമോഗ്രാഫി
  • വിഷ്വൽ കമ്മ്യൂണിക്കേഷൻ
  • ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ
  • ആനിമേഷൻ


നാനോ സയൻസ്


ഗവേഷണാഭിരുചിയും അധ്വാന ശീലവും ഭാവനയും തുറന്ന മനസ്സുമുള്ളവർക്ക് വിഹരിക്കുവാൻ പറ്റിയ മേഖലയാണു നാനോ സയൻസ്. ഇന്ന് ശൈശവ ദിശയിലുള്ള ഈ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ അനന്തമാണു. അതിനാൽ തന്നെ നാനോ സയൻസിലെ ഉന്നത പഠനം ഉയരങ്ങൾ കീഴടക്കുവാൻ പര്യാപ്തമായി മാറുമെന്നുള്ളതിനു പക്ഷാന്തരമില്ല.

ദ്രവ്യത്തെ അതിൻറ്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി. പരമാണു തലം എന്നാൽ ഒരു മൈക്രോ മീറ്ററിൽ താഴെ എന്നാണ്. ഈ അളവിൽ ഉള്ള സുക്ഷ്മ യന്ത്രങ്ങളുടെ നിർമ്മാണം അവയുടെ പരിരക്ഷ തുടങ്ങിയവയും നാനോ ടെക്നോളജിയുടെ പരിധിയിൽ വരുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാനോ ടെക്നോളജി ഒരു പ്രത്യേക ശാസ്ത്ര ശാഖയുടെ കീഴിൽ വരുന്നില്ല എന്നതാണ്. ഇതിൽ നിന്നു കിട്ടുന്ന ഗവേഷണ ഫലങ്ങൾ എല്ലാ ശാസ്ത്ര മേഖലകൾക്കും ഗുണം ചെയ്യും.

ദ്രവ്യത്തെ നാനോതലത്തിൽ ചെറുതായി പരുവപ്പെടുത്തുമ്പോൾ അത് ഭൌതിക-കാന്തിക-രാസ മാറ്റങ്ങൾക്ക് വിധേയമാകും. ഇങ്ങനെ നാനോ അവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾ നിർമിക്കുക എന്നതാണ് നാനോ സാങ്കേതിക വിദ്യയുടെ പ്രധാന ലക്ഷ്യം. നാനോ മീറ്റർ എന്നതിൻറ്റെ ചുരുക്ക രൂപമാണ് നാനോ എന്ന് അറിയപ്പെടുന്നത്. ഒരു മീറ്ററിൻറ്റെ നൂറുകോടിയിൽ ഒരംശം അഥവാ 10-9 മീ. ആണ് ഒരു നാനോമീറ്റർ.
ദ്രവ്യത്തിൻറ്റെ നാനോ മീറ്റർ തലത്തിലുള്ള സ്വഭാവവും പെരുമാറ്റവും പഠന വിധേയമാക്കുന്ന ശാസ്ത്ര ശാഖയാണ് നാനോ സയൻസ്. 1 നാ. മീ. മുതൽ 100 നാ. മീ. വരെയാണ് ഇതിൻറ്റെ പരിധിയിൽ വരുന്നത്. നാനോ സയൻസിനെ അവലംബിച്ച് ഉത്പന്നങ്ങളും സേവനങ്ങളും സാധ്യമാക്കുമ്പോൾ അതിനെ നാനോ സാങ്കേതികവിദ്യ എന്നു പറയുന്നു. വിവിധ അടിസ്ഥാന ശാസ്ത്ര ശാഖകളുമായി ചേർത്തും ഈ രംഗത്ത് പഠന ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഉദാ. നാനോ ഫിസിക്സ്, നാനോ കെമിസ്ട്രി, നാനോ ബയോളജി. ഇതു കൂടാതെ ചില എഞ്ചിനീയറിങ് വിഷയങ്ങളുമായി സംയോജിപ്പിച്ചുള്ള പഠനവും മുന്നേറുന്നുണ്ട്. ഉദാ. നാനോ മെറ്റീരിയൽസ്, നാനോ റോബോട്ടിക്സ്, നാനോ ട്രൈബോളജി, നാനോ ബയോടെക്നോളജി, ഫോറൻസിക് നാനോ ടെക്നോളജി
തുടങ്ങിയവ.

കോഴ്സുകളും പഠന സൗകര്യങ്ങളും

നാനോ ടെക്നോളജിയിൽ ബിരുദത്തിനു ചുരുക്കം ചില സ്ഥാപനങ്ങളിൽ മാത്രമേ അവസരമുള്ളു. കൂടുതലും ബിരുദാനന്തര ബിരുദ സൗകര്യങ്ങളാണു ഇന്ത്യയിൽ ഈ രംഗത്തുള്ളത്. എം എസ് സി, എം ഫിൽ, എം ടെക്, പി എച്ച് ഡി കോഴ്സുകൾ. ഫിസിക്സ്, കെമിസ്ട്രി, ഗണിത ശാസ്ത്രം, ജൈവ ശാസ്ത്രങ്ങൾ എന്നിവയിൽ ബിരുദമെടുത്തവർക്ക് എം എസ് സിക്ക് ചേരാം. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, ബയോ ടെക്നോളജി, ബയോ മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബി ടെക് നേടിയവർക്ക് എം ടെക്കിനു അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയവർക്കും എം ടെക്കിനപേക്ഷിക്കാം.

അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ ടെക്നോളജി നൊയ്ഡായിൽ ബി ടെക് കോഴ്സുണ്ട്.

ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെൻറ്റർ ഫോർ നാനോ സയൻസ് ആൻഡ് എഞ്ചിനിയറിങ്ങിൽ (www.cense.iisc.ernet.in/) എം ടെക് നാനോ സയൻസ് ആൻഡ് എഞ്ചിനിയറിങ്ങ് ഉണ്ട്. ഹൈദരാബാദിലെ ജെവഹർ ലാൽ നെഹ്രു സാങ്കേതിക സർവ കലാശാലയിലെ Centre for Nano Science & Technology (CNST) (www.jntuh.ac.in/) യിൽ എം എസ് സി നാനോ സയൻസ് ആൻഡ് ടെക്നോളജി, എം ടെക് നാനോ ടെക്നോളജി എന്നിവയുണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഇൻറ്റർനാഷണൽ റിലേഷൻസ് ആൻഡ് അക്കാദമിക് അഡ്മിഷൻസ് വിഭാഗം എം എസ് സി നാനോ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്നുണ്ട്. ബി എസ് സി ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.cusat.ac.in. തഞ്ചാവൂരിലെ സാസ്ത്ര യൂണിവേഴ്സിറ്റിയിൽ (www.sastra.edu/) എം ടെക് മെഡിക്കൽ നാനോ ടെക്നോളജിയിൽ ഇൻറ്റഗ്രേറ്റഡ് കോഴ്സുണ്ട്. +2 സയൻസ് കഴിഞ്ഞവർക്കാണു അവസരം. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (www.nitc.ac.in/) എം ടെക് നാനോ ടെക്നോളജിയുണ്ട്. മെക്കാനിക്കൽ, പ്രൊഡക്ഷൻ, കെമിക്കൽ എഞ്ചിനിയറിങ്ങ് എന്നിവയിൽ ബി ടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. റൂർക്കി ഐ ഐ ടി (www.iitr.ac.in/), വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡെൽഹി യൂണിവേഴ്സിറ്റി (www.du.ac.in/du/), ജാമിയ മിലിയ ഇസ്ലാമിക് സർവകലാശാല ന്യൂ ഡൽഹി (http://jmi.ac.in/), ആന്ധ്ര സർവകലാശാല (www.andhrauniversity.edu.in/), അണ്ണാമല സർവകലാശാല (http://annamalaiuniversity.ac.in/), അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ (www.annauniv.edu/), പെരിയാർ മനിയാൺമ യൂണിവേഴ്സിറ്റി (www.pmu.edu/) തഞ്ചാവൂർ, മുംബൈ (www.iitb.ac.in/), അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ ടെക്നോളജി നൊയ്ഡാ (http://amity.edu/aint/), ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി റാഞ്ചി (www.bitmesra.ac.in) തുടങ്ങി നിരവധി സ്ഥാപനങ്ങളിലും നാനോ ടെക്നോളജിയിൽ എം ടെക് കോഴ്സുണ്ട്.

കൊച്ചി എളമക്കരയിലെ അമൃത സെൻറ്റർ ഫോർ നാനോ സയൻസിൽ (www.amrita.edu) എം ടെക് നാനോ മെഡിക്കൽ സയൻസ് എന്ന കോഴ്സുണ്ട്. ബി ടെക് (മെറ്റീരിയൽ സയൻസ്/കെമിക്കൽ എഞ്ചിനിയറിങ്ങ്/ബയോ എഞ്ചിനിയറിങ്ങ്/ബയോ മെഡിക്കൽ എഞ്ചിനിയറിങ്ങ്) എം എസ് സി (ബയോ ടെക്നോളജി/ബയോ കെമിസ്ട്രി/ബയോളജി/കെമിസ്ട്രി/ഫിസിക്സ്), എം ബി ബി എസ്/ബി ഡി എസ്/ബി ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

തൊഴിൽ സാധ്യതകൾ

സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ വൻ കിട കമ്പനികൾ തുടങ്ങിയവയെല്ലാം നാനോ ടെക്നോളജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. അതിനനുസൃതമായി ഈ മേഖലകളിൽ തൊഴിൽ സാധ്യതകളും വർദ്ധിക്കുകയാണു. കൃഷി, സ്പെയിസ് സയൻസ്, ബയോ ടെക്നോളജി, ഫുഡ് സയൻസ്, ജെനറ്റിക്സ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നാനോ ടെക്നോളജിയിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അധ്യാപകരായും അവസരമുണ്ട്.
ഇന്ത്യൻ കൌൺസിൽ ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻറ്റെ നേതൃത്വത്തിൽ നാനോ രംഗത്തെ ഗവേഷണത്തിനായി 38 ലബോറട്ടറികൾ ആരംഭിച്ചിട്ടുണ്ട്. നാനോ രംഗത്തെ രാജ്യത്തിലെ ആദ്യത്തെ ടെക്നോളജി പാർക്ക് (നാനോ ടെക്നോളജി ആൻഡ് ബയോമെഡിസിൻ ടെക്നോളജി പാർക്ക്) 2008-ൽ ഹിമാചൽ പ്രദേശിൽ ആരംഭിച്ചു.

ഇന്ന് പല രാജ്യങ്ങളും നാനോഗവേഷണരംഗത്തും, നാനോ പദാർഥങ്ങളുടെ നിർമാണത്തിലും സജീവമാണ്. അമേരിക്കയിലെ നാഷണൽ നാനോ ടെക്നോളജി ഇനീഷ്യേറ്റീവ്, നാസ (NASA) എന്നിവ ഈ രംഗത്ത് ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾ നടത്തിയ സ്ഥാപനങ്ങളാണ്. കംപ്യൂട്ടേഷണൽ നാനോ ടെക്നോളജി, കംപ്യൂട്ടേഷണൽ ഒപ്ടോ ഇലക്ട്രോണിക്സ് എന്നീ നാനോ രംഗങ്ങളിലാണ് നാസ കൂടുതൽ ശ്രദ്ധ നല്കുന്നത്. യൂറോപ്യൻ യൂണിയൻ നാനോ രംഗത്തെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാൻ അംഗ രാജ്യങ്ങൾക്ക് ധനസഹായം നല്കുന്നുണ്ട്. ജപ്പാൻ, ചൈന, ഉത്തരകൊറിയ, തായ്വാൻ തുടങ്ങിയവയാണ് നാനോ രംഗത്ത് കൂടുതൽ സജീവമായ ഏഷ്യൻ രാജ്യങ്ങൾ.

ഭാവിയിലെ സാങ്കേതിക വിദ്യയായി വിലയിരുത്തപ്പെടുന്ന നാനോ സാങ്കേതികരംഗത്ത് 1990-കളിലാണ് രാജ്യങ്ങൾ ശ്രദ്ധ നൽകിത്തുടങ്ങുന്നത്. ഇന്ത്യയിൽ ബയോടെക്നോളജി, ഫോറൻസിക് സയൻസ്, ജനറ്റിക്സ്, ആരോഗ്യം, കൃഷി എന്നീ രംഗങ്ങളിൽ നാനോ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
എൻറ്റർപ്രേണർഷിപ് മാനേജ്മെൻറ്റ്

സംരംഭകരാക്കാൻ ഒരു മാനേജ്മെൻറ്റ് പഠന ശാഖ

പരമ്പരാഗത മാനേജ്മെൻറ്റ് പഠന ശാഖകളിൽ നിന്നും വ്യത്യസ്തമായൊരു പഠന മേഖല, ഒപ്പം സ്വയം തൊഴിൽ കണ്ടെത്തുവാൻ പ്രാപ്തരാക്കുന്ന നിലയിലുള്ള സിലബസ്. ഇതാണു ഈ അടുത്ത കാലത്തായി പ്രചാരമേറി വരുന്ന എൻറ്റർപ്രേണർഷിപ് ആൻഡ് ഫാമിലി ബിസിനസ്സ് മാനേജ്മെൻറ്റ്. മാനുഫാച്വറിങ്ങ്, ഭഷ്യസംസ്കരണം, സുഗന്ധവ്യജ്ഞനം, സമുദ്രോത്പന്ന വ്യവസായം തുടങ്ങിയവയോടൊപ്പം തന്നെ ഐ ടി, ഇലക്ട്രോണിക്സ് വ്യവസായങ്ങൾ വളർന്ന് വരുന്നത് വ്യവസായ ശാലകളുടെ ചിത്രം തന്നെ മാറ്റുന്നുണ്ട്. യുവ തലമുറ കൂടുതലായി ഈ മേഖലയിലേക്ക് ചുവട് വെക്കുന്നുണ്ട് എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ആശ്വാസം നൽകുന്നയൊന്നാണു. കോളേജ് വിദ്യാർഥികളുടെ പല സംരംഭങ്ങളും ഇന്ന് വളർന്ന് പന്തലിച്ചതിൻറ്റെ വർത്തമാന കാല ഉദാഹരണങ്ങൾ ധാരാളം നമുക്കു മുൻപിലുണ്ട്. മാത്രവുമല്ല കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകൾ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ ചില പദ്ധതികൾ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം ടെക്നോ പാർക്ക് ടെക്നോ ബിസിനസ് ഇൻക്യുബേറ്റർ (ടി ബി ഐ), എറണാകുളത്തെ സ്റ്റാർട്ട് അപ് വില്ലേജ്, കോഴിക്കൊട് എൻ ഐ ടി യിലെ ഇൻക്യുബേറ്റർ എന്നിവ ഏതാനും ഉദാഹരണങ്ങളാണു. മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്മെൻറ്റ്, ഐ ടി അനുബന്ധ വ്യവസായങ്ങൾ തുടങ്ങി സാധ്യതകൾ ഏറെയാണു. അതിനാൽ തന്നെ എങ്ങനെ സംരംഭകരാവാം എന്ന് ശാസ്ത്രീയമായി പഠിപ്പിക്കുന്ന ഈ പഠന ശാഖക്ക് പ്രസക്തിയേറുന്നു.

പഠന വിഷയങ്ങൾ

സാധാരണ എം ബി എ ക്കുള്ള പഠന വിഷയങ്ങളായ മാർക്കറ്റിങ്ങ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റംസ്, ഫിനാൻസ്, ഓപ്പറേഷൻസ് റിസേർച്ച് തുടങ്ങിയവയുണ്ടാവും. ഒപ്പം

• നിലവിലുള്ള വ്യവസായത്തെ വിപുലീകരിക്കുവാനും വൈവിധ്യവൽക്കരിക്കാനുമുള്ള പ്രായോഗിയതയിലൂന്നിയ പാഠങ്ങൾ.
• പുതുതായി വ്യവസായ രംഗത്തെന്നുന്നവർക്ക് ഉണ്ടാവാനിടയുള്ള വെല്ലുവിളികൾ തരണം ചെയ്യുവാനുതകുന്ന പരിശീലനം.
• നിലവിലുള്ള വിപണി വിപുലീകരിക്കുവാനും പുത്തൻ വിപണി കണ്ടെത്തുവാനുമുള്ള പരിശീലനം
• വിദേശ രാജ്യങ്ങളിലെ സാധ്യതകൾ കണ്ടെത്തുവാനും പ്രയോജനപ്പെടുത്തുവാമുള്ള പാഠങ്ങൾ
• സ്വന്തം സംരംഭം ആരംഭിക്കുവാനുള്ള വിഭവ സമാഹരണം നടത്തുവാനുള്ള പരിശീലനം

സംരംഭകത്വ മനോഭാവം വളർത്തുവാനുതകുന്ന ക്ലാസുകൾ, നിക്ഷേപകരെ കണ്ടെത്തുവാനുള്ള വഴികൾ, വിജയം വരിച്ച സംരംഭകരുമായുള്ള നേരിട്ടുള്ള സമ്പർക്കം, സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ യൂണിറ്റുകളിലേക്കുള്ള പഠന യാത്രകൾ, വ്യവസായ അസോസിയേഷനുമായി ബണ്ഡപ്പെടുത്തിയുള്ള ചർച്ചാ ക്ലാസ്സുകൾ തുടങ്ങിയവയും പാഠ്യ പദ്ധതിയുടെ ഭാഗമാണു.

യോഗ്യതയെന്ത്?

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി എടുത്തവർക്കാണു സാധാരണയായി എം ബി എ ക്ക് ചേരവാൻ കഴിയുക. എന്നാൽ ചില സ്ഥാപനങ്ങളിൽ പത്താം ക്ലാസ് കഴിഞ്ഞ സംരംഭകത്വ മനോഭാവമുള്ളവർക്കായി ഹ്രസ്വ കാല കോഴ്സുകളും നടത്തുന്നുണ്ട്.

എവിടെ പഠിക്കാം?

ഈ മേഖലയിലെ ഏറ്റവും കീർത്തി കേട്ട സ്ഥാപനമാണു ഗുജറാത്ത് ഗാന്ധിനഗറിലെ Entrepreneurship Development Institute of India (www.ediindia.org/). Post Graduate Diploma in Management - Business Entrepreneurship (PGDM-BE) ആണു ഇവിടുത്തെ കോഴ്സ്. 120 സീറ്റുണ്ട്.

സംരംഭക വിദ്യാഭ്യാസം നൽകുന്ന മറ്റു പ്രമുഖ സ്ഥാപനങ്ങൾ
സ്ഥാപനം കോഴ്സ് സീറ്റ്

1. ഐ ഐ എം ബാംഗ്ലൂർ (എൻ എസ് രാഘവ സെൻ റ്റർ ഫോർ എൻറ്റർപ്രേണർഷിപ് സ്റ്റഡീസ്) (www.nsrcel.org/)
Management Programme for Entrepreneurs and Family Business
45 സീറ്റ്

2. നാർസീ മോൻജീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് (www.nmims.edu/)
MBA Entrepreneurship and Family Business Management

3. നിർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് അഹമ്മദാബാദ് (www.imnu.ac.in/)
MBA (Family Business & Entrepreneurship) 120 സീറ്റ്

4. എസ് പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് ആൻഡ് റിസേർച്ച് (www.spjimr.org/)
Post Graduate Program in Family Managed Business

5. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ഹൈദരാബാദ്
(/www.isb.edu/)
Management Programme For Family Business

6. അമൃത് മോഡി സ്കൂൾ ഓഫ് മാനേജ്മെൻറ്റ്
അഹമ്മദാബാദ് (www.ahduni.edu.in/)
Entrepreneurial - MBA 40 സീറ്റ്

7. പ്രിൻ. എൽ എൻ വെലിങ്കാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെൻറ്റ് ഡവലപ്മെൻറ്റ് റിസേർച്ച് മുംബൈ (www.welingkar.org/)
Post Graduate Program in Entrepreneurship 30 സീറ്റ്

8. സേവ്യർ ലേബർ റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട്
ജാംഷെഡ്പൂർ (www.xlri.ac.in/)
Post Graduate Programme for Certificate in Entrepreneurship Management

9. എൻറ്റർപ്രൈസസ് ഡവലപ്മെൻറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത
Executive Masters of Business Creation & Administration (EMBCA)

10. സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് പൂനൈ (www.sibm.edu/)
MBA in Innovation & Intrapreneurship
Postgraduate Diploma in Innovation and Corporate Entrepreneurship (PGDICE)
Programme Structure for Postgraduate Diploma in Family Business (PGDFB)

കൂടാതെ ഐ ഐ എം പോലെയുള്ള പ്രശസ്ത സ്ഥാപനങ്ങൾ ഹൃസ്വ കാല പ്രോഗ്രാമുകൾ നൽകുന്നുണ്ട്. ഐ ഐ എം ബാംഗ്ലൂരിലെ Post Graduate Certificate Program In Family Owned Business And Entrepreneurship (PGCFOBE) ഉദാഹരണമാണു. ഏതാനും ആഴ്ചകൾ മാത്രം ദൈർഖ്യമുള്ള സംരംഭക വിദ്യാഭ്യാസ പദ്ധതികൾ കേന്ദ്ര സർക്കാർ സ്ഥാപനമായ എം എസ് എം ഇ നടത്തുന്നുണ്ട്. വിശദ വിവരങ്ങൾക്ക് (www.msmedibangalore.gov.in/) സന്ദർശിക്കുക.

ഇന്ന് മൂലധന സമാഹാരം സംരഭകർക്ക് മുൻപിൽ ഒരു വെല്ലുവിളിയല്ല. വെഞ്ച്വൽ ക്യാപിറ്റേഴ്സ്, എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സ്…. ഇങ്ങനെ സാധ്യതകൾ നിരവധിയുണ്ട്. ഇതൊന്നും പറ്റിയില്ലെങ്കിൽ മാത്രം ബാങ്കുകളേയോ സിഡ്ബി/കെ എസ് ഐ ഡി സി/കെ എഫ് സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളേയോ സമീപിച്ചാൽ മതിയാകും. സത്യത്തിൽ മൂലധനമല്ല ക്രിയേറ്റീവ് ആയ ആശയങ്ങളുള്ളവരെയാണു ഇന്ന് സമൂഹത്തിനാവശ്യം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ച്

കേരളത്തിലെ കുട്ടികളുടെ മനസ്സിൽ +2 കഴിയുന്നതിനു മുൻപേ ഉയരുന്ന ചോദ്യമാണു എഞ്ചിനിയറിങ്ങോ അതോ മെഡിസിനോ എന്നത്. ബഹു ഭൂരിപക്ഷവും ഈ വഴി തന്നെ തിരഞ്ഞെടുക്കുന്നുണ്ട് താനും. എഞ്ചിനിയറിങ്ങിനു തന്നെ പോകുന്നതെന്തിനെന്ന ചോദ്യത്തിനു ജോലി കിട്ടുന്ന മറ്റെന്തുണ്ടുവെന്ന മറു ചോദ്യമെറിഞ്ഞ എൻട്രൻസ് വിദ്യാർഥിയെ ഓർത്ത് പോകുന്നു. ഏതെങ്കിലുമൊരു എഞ്ചിനിയറിങ്ങ് കോളേജിൽ ഏതെങ്കിലുമൊരു ബ്രാഞ്ചിൽ അഡ്മിഷൻ കിട്ടിയാൽ മതിയെന്ന രീതിയിൽ നെട്ടോട്ടമോടുന്നത് കാണുമ്പോൾ മറ്റൊരു പ്രൊഫഷനും ജോലി കിട്ടില്ലായെന്നാണോ അതോ മറ്റൊരു ജോലിക്കും സമൂഹത്തിൽ വിലയില്ലായെന്നാണോ പലരുടേയും ചിന്തയെന്ന് മനസിലാകുന്നില്ല. എഞ്ചിനിയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള വ്യക്തിയെന്ന നിലക്ക് എഞ്ചിനിയറിങ്ങ് വിരുദ്ധനല്ലായെന്ന് ഓർപ്പിക്കട്ടെ. മറ്റു പ്രൊഫഷനുകൾക്കും മാന്യതയുണ്ടെന്നും ആരോഗ്യപരമായൊരു സാമൂഹ്യ വ്യവസ്ഥിതിക്ക് എല്ലാത്തരം ജോലി ചെയ്യുന്നവരും ഇവിടെ ആവശ്യമാണെന്ന ചിന്ത ഭരിക്കുന്നുവെന്ന് മാത്രം.

സത്യത്തിൽ അസാമാന്യ മേധാ ശക്തിയുള്ളവരാണു നിങ്ങളെങ്കിൽ പോകേണ്ടത് അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിനാണു. അടിസ്ഥാന ശാസ്ത്ര ഗവേഷണ രംഗത്ത് അതിൻറ്റെ ഉന്നതിയിൽ നിൽക്കുന്ന സ്ഥാപനമാണു ഒറീസയിലെ ഭൂവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് (NISER). 2006 ൽ ആരംഭിച്ച ഈ സ്ഥാപനത്തിലെ ഇൻറ്റഗ്രേറ്റഡ് MSc യ്ക്കുള്ള എൻട്രൻസ് ടെസ്റ്റ് ആണു NEST (നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ്). 60 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയങ്ങളിലെ +2 ആണു അടിസ്ഥാന യോഗ്യത. കേന്ദ്ര ആണവ ഊർജ്ജ ഡയറക്ട്രേറ്റിൻറ്റെ (Department of Atomic Energy) കീഴിലുള്ള പഠന ഗവേഷണ കേന്ദ്രമാണിത്. ഗണിത ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ഗവേഷണം നടത്തുവാൻ യുവാക്കളെ പ്രാപ്തരാക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്. സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണം ആലോചനയിലാണു. തികച്ചും വ്യത്യസ്തമായൊരു സ്ഥാപനം. പഠനത്തിനും ഗവേഷണത്തിനും മാത്രമായി സമർപ്പിച്ച കേന്ദ്രം
.
പരീക്ഷാ രീതി

നെസ്റ്റിനു 3 പേപ്പറുകളുണ്ട്. ആദ്യത്തേത് 50 മാർക്കിൻറ്റെ ജനറൽ പേപ്പർ. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയാണു അടുത്ത 4 പേപ്പറുകൾ. 50 മാർക്ക് വീതം. 3 എണ്ണം തിരഞ്ഞെടുക്കാം. ആകെ 200 ൽ ലഭിച്ച മാർക്കിൻറ്റെ അടിസ്ഥാനത്തിലാണു പ്രവേശനം. 3 മണിക്കൂറാണു സമയ ദൈർഖ്യം.

സ്കൂളുകൾ

ആകെ 5 സ്കൂളുകളാണുള്ളത്. സ്കൂൾ ഓഫ് മാത്തമാറ്റിക്കൽ സയൻസ്, സ്കൂൾ ഓഫ് ഫിസിക്കൽ സയൻസ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസ്, സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസ്, സ്കൂൾ ഓഫ് ഹ്യുമാനിറ്റിക്സ് ആൻഡ് സോഷ്യൽ സയൻസ് എന്നിങ്ങനെയാണു സ്കൂളുകൾ.

പ്രോഗ്രാമുകൾ

ഇൻറ്റഗ്രേറ്റഡ് എം എസ് സി യാണു പ്രധാന ആകർഷണീയത. 5 വർഷത്തെ ഈ കോഴ്സിൽ +2 കഴിഞ്ഞ് ചേരാം. ഒന്നാം വർഷം കഴിഞ്ഞാണു സ്പെഷ്യലൈസേഷൻ. ഇടക്ക് വിഷയം മാറാം. ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി എന്നീ മാനവിക വിഷയങ്ങളും ശാസ്ത്ര ചരിത്രം, പരിസ്ഥിതി, ഊർജ്ജം, സാങ്കേതിക ആശയ വിനിമയം (Technical Communication) തുടങ്ങിയവയും പഠിക്കേണ്ടതുണ്ട്.

ഇൻറ്റഗ്രേറ്റഡ് എം എസ് സി – പി എച്ച് ഡി യാണു മറ്റൊരു പ്രോഗ്രാം. ബി ടെക്കോ, ബി എസ് സിയോ വിജയിച്ചവർക്ക് ഈ പ്രോഗ്രാമിനു ചേരാം.

ശാസ്ത്ര വിഷയങ്ങളിലൊ എഞ്ചിനിയറിങ്ങിലോ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് പി എച്ച് ഡിക്ക് നേരിട്ട് ചേരാം. പി എച്ച് ഡി ക്കും ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡി ക്കുമുള്ള എൻട്രൻസ് ആണു JEST (Joint Entrance Screening Test).

NEST ലൂടെ തന്നെയാണു മുംബൈ സർവകലാശാലയിൽ ആണവോർജ്ജ വകുപ്പ് നടത്തുന്ന സെൻറ്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസിലെ (UMDAE CBS) (http://cbs.ac.in/) പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് എം എസ് സിയിലേക്കുള്ള പ്രവേശനവും
.
നൈസറിനെ കൂടുതൽ അറിയുവാൻ സന്ദർശിക്കുകwww.niser.ac.in/. തിളക്കമാർന്ന ഒരു കരിയറിനു വഴി തെളിക്കുന്നതാണു അടിസ്ഥാന ശാസ്ത്ര ഗവേഷണം. ഒപ്പം മാനവ രാശിക്കൊരു മുതൽക്കൂട്ടും.
ആയുർവേദ ഫാർമസി കോഴ്സുകൾ

കേരളത്തിൻറ്റെ തനത് ചികിൽസാ രീതി എന്ന നിലയിൽ പ്രശസ്തമാണു ആയുർവേദം. അതിൽ തന്നെ ഫാർമസി കോഴ്സുകൾക്ക് പ്രിയമേറും. എന്നാൽ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്ന മേഖലയിലൊന്നാണിത്. ടൂറിസത്തിൻറ്റെ വളർച്ച ആയുർവേദ ചികിൽസക്ക് പ്രചാരമേറ്റിയിട്ടുണ്ട്. കൂണുകൾ പോലെ ആയുർവേദ മസാജ് സെൻറ്ററുകൾ മുളക്കുന്ന ഈ കാലഘട്ടത്തിൽ അംഗീകൃത കോഴ്സുകളുടെ പ്രസക്തി വർദ്ധിക്കുന്നു. സർട്ടിഫിക്കറ്റ്, ബി ഫാം, പി ജി കോഴ്സുകളാണു സർക്കാർ തലത്തിൽ അംഗീകൃത കോഴ്സുകളായിട്ടുള്ളത്.

കോഴ്സുകളും സ്ഥാപനങ്ങളും

ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ്

ആയുർവേദ മരുന്നുകളുടെ കൂട്ടും കഷായങ്ങളിലെ ഘടകങ്ങളും ആയുർവേദ ഔഷധങ്ങളുടെ പഥ്യവും മരുന്നുകളുടെ അളവും എല്ലാം കൃത്യമായി ഗ്രഹിക്കുന്ന ഒരാൾക്കേ ആയുർവേദ ഫാർമസിസ്റ്റായി ജോലി ചെയ്യുവാനാകു. ഡയറക്ട്രേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഓഫ് കേരള ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് നടത്തുന്നുണ്ട്. 1 വർഷം കാലാവധിയുള്ള ഈ കോഴ്സിൻറ്റെ പ്രായപരിധി 17 – 23 വയസാണു. 50% മാർക്കോടെയുള്ള എസ് എസ് എൽ സി വിജയമാണു പ്രവേശന യോഗ്യത. തിരുവനന്തപുരം, തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകൾക്ക് പുറമേ നിരവധി കോളേജുകളിലായി 199 സീറ്റാണുള്ളത്. കോളേജുകൾക്കും സീറ്റുകളുടെ എണ്ണത്തിനുമായി http://www.ayurveda.kerala.gov.in/സന്ദർശിക്കുക.

ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്

ആയുർവേദ ചികിൽസയുടെ പ്രധാന ഭാഗമാണു പിഴിച്ചിൽ. പരമ്പരാഗത മാതൃകയിൽ ആയുർവേദ ചികിൽസക്കുതകുന്ന വിധത്തിൽ പിഴിച്ചിൽ പരിശീലനം നൽകി പ്രഗത്ഭരായവരെ വാർത്തെടുക്കതിനു പര്യാപ്തമാണു ഈ കോഴ്സ്. എസ് എസ് എൽ സി വിജയമാണു പ്രവേശന യോഗ്യത. തിരുവനന്തപുരം, കണ്ണൂർ, തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകൾ തുടങ്ങി നിരവധി കോളേജുകളിലായി 441 സീറ്റാണുള്ളത്. കോളേജുകൾക്കും സീറ്റുകളുടെ എണ്ണത്തിനുമായി http://www.ayurveda.kerala.gov.in/സന്ദർശിക്കുക.

ബി ഫാം

കേരളത്തിൽ ബി ഫാം ആയുർവേദ കോഴ്സ് നടത്തുന്ന സ്ഥാപനമാണു കണ്ണൂരിലെ പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ്. നാലു വർഷം ദൈർഖ്യമുള്ള ഈ കോഴ്സിൽ 50 പേർക്കാണു ഇപ്പോൾ പ്രവേശനം. ബയോളജി ഉൾപ്പെടുന്ന +2 വാണു യോഗ്യത. ഇത് ഒരു സ്വകാര്യ സ്വാശ്രയ സ്ഥാപനമാണു.

ആയുർവേദ മരുന്നുകളുടെ നിർമ്മാണം, വിതരണം, എന്നീ മേഖലകളിൽ സാങ്കേതികത്തികവോട് കൂടി ജോലി ചെയ്യുവാൻ കഴിവുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണു ഈ കോഴ്സിൽ ചെയ്യുന്നത്. ആധുനിക ശാസ്ത്രീയ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ആയുർവേദത്തിൻറ്റെ പാരമ്പര്യ മഹിമ ഒട്ടും ചോർന്ന് പോകാതെ മരുന്നുകൾ നിർമ്മിക്കുന്നതിൻറ്റേയും പായ്ക്ക് ചെയ്യുന്ന വേളയിൽ ഗുണ മേന്മ ഉറപ്പ് വരുത്തേണ്ടതിൻറ്റേയും ഉത്തരവാദിത്വം ഇവർക്കാണു. ഡ്രഗ് മാനുഫാച്വറിങ്ങ് കമ്പനികളിലും ഗവേഷണ സ്ഥാപനങ്ങളിലുമാണു ഇവർക്ക് ജോലി സാധ്യത കൂടുതൽ. കൂടുതൽ വിവരങ്ങൾക്ക് The Principal, Parrassinikkadavu Ayurvda Medical College, Kannur – 50. Ph: 0497 2781453.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് ഫാർമസ്യൂട്ടിക്കൽ സയൻസ്, ഗുജറാത്ത്

ആയുർവേദ ഫാർമസി കോഴ്സുകൾ നടത്തുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നാണു ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് ഫാർമസ്യൂട്ടിക്കൽ സയൻസ്. ഈ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിയിൽ ഡിപ്ലോമ, ബിരുദ, കോഴ്സുകൾ നടത്തപ്പെടുന്നു.

ഡിപ്ലോമ കൊഴ്സിൻറ്റെ കാലാവുധി 2 വർഷമാണു. എസ് എസ് എൽ സി വിജയിച്ച 15 വയസ് പൂർത്തിയാക്കിയവർക്കാണു പ്രവേശനം. ആകെ 60 സീറ്റാണുള്ളത്. സാധാരണ ജൂലൈ മാസത്തിലാണു കോഴ്സ് ആരംഭിക്കുന്നത്. ആയുർവേദ ഹോസ്പിറ്റലുകളിൽ ഫാർമസിസ്റ്റായി ജോലി ലഭിക്കുവാൻ ഇത് മതിയായ യോഗ്യതയാണു.

+2 സയൻസോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് നാലു വർഷം ദൈർഖ്യമുള്ള ആയുർവേദ ബി ഫാം കോഴ്സിനു ചേരാം. 17 വയസാണു പ്രായപരിധി. ആകെ 60 സീറ്റാണുള്ളത്. ആയുർവേദ ഡിപ്ലോമ കഴിഞ്ഞവർക്ക് സീറ്റ് സംവരണമുണ്ട്. വിദ്യാർത്ഥികളുടെ അക്കാദമിക് മികവിൻറ്റേയും ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു റ്റ്തിരഞ്ഞെടുപ്പ്. സാധാരണ ജൂലൈ മാസത്തിലാണു കോഴ്സ് ആരംഭിക്കുന്നത്. വിശദ വിവരങ്ങൾക്ക് www.iaps.ac.in/ സന്ദർശിക്കുക.
കൃഷി

അഭ്യസ്ത വിദ്യരായ യുവജനങ്ങൾ പലരും ഇന്ന് കൃഷിയിലേക്ക് തിരിയുന്നത് ഒരു വർത്തമാന യാഥാർത്ഥ്യമാണു. വിഷമയമില്ലാത്ത പച്ചക്കറികൾ കഴിക്കുവാനുള്ള ആഗ്രഹമാവാം അതിൻറ്റെയൊരു കാരണം. അതിനാൽ തന്നെ ഇന്ന് കാർഷിക മേഖലയിലെ അവസരങ്ങൾ മുൻപെന്നതിനേക്കാളേറെ വർദ്ധിച്ചതായി കാണാം. കാർഷിക പഠനമിന്ന് വളരെ വൈവിധ്യമാർന്ന മേഖലയാണു.

കോഴ്സുകളും യോഗ്യതകളും

ഡിഗ്രി, പി ജി കോഴ്സുകൾ

കാർഷിക മേഖലയിലെ പ്രധാന രണ്ട് ഡിഗ്രി കോഴ്സുകളാണു ബി എസ് സി അഗ്രിക്കൾച്ചറും ബി ടെക് അഗ്രിക്കൾച്ചറും. ബി എസ് സി അഗ്രിക്കൾച്ചർ പുതിയ ഇനം വിത്തുകളിലും കൃഷി രീതിയിലും ഊന്നൽ കൊടുക്കുമ്പോൾ ബി ടെക് അഗ്രിക്കൾച്ചർ കൃഷിയിൽ എഞ്ചിനിയറിങ്ങിൻറ്റെ പ്രയോഗത്തിനാണു പ്രാധാന്യം കൊടുക്കുന്നത്. കൃഷിയിലെ യന്ത്രവൽക്കരണമെല്ലാം ബി ടെക് കോഴ്സിലാണുൾപ്പെടുന്നത്. കേരളത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെയാണു ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം. ബയോളജി ഉൾപ്പെടുന്ന പ്ലസ് ടുവാണു ബി എസ് സി അഗ്രിക്കൾച്ചറിൻറ്റെ യോഗ്യതയെങ്കിൽ ബി ടെക് അഗ്രിക്കൾച്ചറിൻറ്റെ യോഗ്യത മാത്തമാറ്റിക്സ് ഉൾപ്പെടുന്ന പ്ലസ് ടുവാണു. 4 വർഷമാണു 2 കോഴ്സുകളുടേയും കാലാവുധി.

ബി ടെക് അഗ്രിക്കൾച്ചറിനു ശേഷം എം ടെക്, പി എച്ച് ഡി എന്നിവയും ചെയ്യാവുന്നതാണു.

ബി എസ് സി അഗ്രിക്കൾച്ചറിനു ശേഷം വ്യത്യസ്ത വിഷയങ്ങൾ സ്പെഷ്യലൈസ് ചെയ്ത് 2 വർഷത്തെ എം എസ് സി അഗ്രിക്കൾച്ചർ ചെയ്യാവുന്നതാണു. ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ എന്നീ നിലകളിൽ ജോലി നേടുവാൻ ഇത് സഹായകമാണു. അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, അഗ്രോണമി, പ്ലാൻറ്റ് ബ്രീഡിങ്ങ് & ജെനറ്റിക്സ്, സോയിൽ സയൻസ് & അഗ്രിക്കൾച്ചറൽ കെമിസ്ട്രി, സീഡ് ടെക്നോളജി, അഗ്രിക്കൾച്ചറൽ എൻറ്റമോളജി, പ്ലാൻറ്റ് പാത്തോളജി, അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, അഗ്രിക്കൾച്ചറൽ മിറ്റീരിയിയോളജി, അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, ഫ്ലറി കൾച്ചർ, ടോക്സിക്കോളജി, സെറികൾച്ചർ, അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ തുടങ്ങി നിരവധി മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം. എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദങ്ങൾക്കും അവസരമുണ്ട്.

ഡിപ്ലോമ കോഴ്സുകൾ

ഇതു കൂടാതെ തൃശൂർ കാർഷിക സർവ്വകലാശാലയിൽ ബയോളജി ഉൾപ്പെടുന്ന സയൻസ് പ്ലസ് ടു കഴിഞ്ഞവർക്കായി ഒരു വർഷത്തെ Diploma Course in ‘Organic Agriculture, 2 വർഷത്തെ Diploma in Agricultural Sciences, ബി എസ് സി/ബി ടെക് കഴിഞ്ഞവർക്കായി ഒരു വർഷത്തെ PG Diploma in Solid Waste Management, സയൻസ് പ്ലസ് ടു പഠിച്ച് ഏത് ഡിഗ്രി കഴിഞ്ഞവർക്കുമായി ഒരു വർഷത്തെ Post Graduate Diploma Course in Analytical Techniques in Soil Fertility and Crop Production എന്നീ കോഴ്സുകളും നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്www.kau.edu/ സന്ദർശിക്കുക
.
മാനേജ്മെൻറ്റ് കോഴ്സുകൾ

അഗ്രിക്കൾച്ചർ ഡിഗ്രി തലത്തിൽ പഠിച്ചവർക്ക് അഗ്രി ബിസിനസ് ഇക്കണോമിക്സിൽ എം ബി എ ചെയ്യാവുന്നതാണു. കേരള കാർഷിക സർവ്വകലാശാലയിൽ ഇത് പഠിക്കാവുന്നതാണു. കൃഷിയുടെ മാനേജ്മെൻറ്റ് തലത്തിലേക്ക് പ്രവേശിക്കുവാൻ ഈ കോഴ്സ് സഹായിക്കുന്നു. പല സ്ഥാപനങ്ങളും അഗ്രിക്കൾച്ചറിൽ ഡിഗ്രി കഴിഞ്ഞവർക്കായി അഗ്രിക്കൾച്ചറൽ ബിസിനസ്സ് മാനേജ്മെൻറ്റിൽ പി ജി ഡിപ്ലോമ നടത്തുന്നുണ്ട്. ഇതിൽ പ്രമുഖമായത് ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്റിലെ (www.manage.gov.in/) അഗ്രിക്കൾച്ചറൽ ബിസിനസ്സ് മാനേജ്മെൻറ്റ്, അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്റ് എന്നിവയാണു. ഐ ഐ എം ക്യാറ്റ് വഴിയാണു സിലക്ഷൻ.
ബിക്കനീറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി ബിസിനസ്സ് മാനേജ്മെൻറ്റും (http://iabmbikaner.org/) സമാന കോഴ്സുകൾ നടത്തുന്നുണ്ട്. അഗ്രിക്കൾച്ചറിൽ ഡിഗ്രി യോഗ്യതയായ ഇവിടെയും ഐ ഐ എം ക്യാറ്റ് വഴിയാണു സിലക്ഷൻ.

സ്ഥാപനങ്ങൾ

സ്ഥാപനങ്ങൾ കേരളത്തിൽ

ഇന്ത്യയിൽ 35 സംസ്ഥാന തല കാർഷിക സർവ്വകലാശാലകളുണ്ട്. കേരളത്തിലെ കോഴ്സുകൾ കേരള കാർഷിക സർവ കലാശാലയുടെ കീഴിലാണു. തിരുവനന്തപുരം വെള്ളായണിയിലെ കോളേജ് ഓഫ് അഗ്രിക്കൾച്ചർ (www.kauvellayani.ac.in/), കാസർകോട് പടന്നക്കടിലെ കോളേജ് ഓഫ് അഗ്രിക്കൾച്ചർ (www.kaupad.edu.in/), തൃശൂർ വെള്ളാനിക്കരയിലെ കോളേജ് ഓഫ് ഹോർട്ടിക്കൾച്ചർ (www.kauhort.in/), തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവ്വകലാശാല (www.kau.edu/) എന്നിവിടങ്ങളിൽ ബി എസ് സി, എം എസ് സി കോഴ്സുകളുണ്ട്. മലപ്പുറം തവനൂറിലെ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചർ എഞ്ചിനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ (www.kau.edu/kcaettavanur.htm) ബി ടെക്, എം ടെക് കോഴ്സുകളുണ്ട്.

മറ്റു പ്രധാന സ്ഥാപനങ്ങൾ

വരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (www.bhu.ac.in/), ഇംഫാലിലെ സെൻറ്റർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (www.cau.org.in/), ബാംഗ്ലൂരിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ് (www.uasbangalore.edu.in/), അലിഗാർ മുസ്ലീം യൂണിവേഴ്സിറ്റി (www.amu.ac.in/), ജാർഖണ്ഡിലെ ബിർസാ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (www.bauranchi.org/), കോയമ്പത്തൂരിലെ തമിൾനാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (www.tnau.ac.in/) തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളാണു.

തൊഴിൽ അവസരങ്ങൾ

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ചിൻറ്റെ കീഴിൽ 42 ഗവേഷണ സ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയൊക്കെ ശാസ്ത്രജ്ഞരാവാൻ അവസരമുണ്ട്. ദേശീയ തലത്തിൽ എം എസ് സി അഗ്രിക്കൾച്ചർക്കാർക്കായി ICAR നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ അഗ്രിക്കൾച്ചറൽ റിസേർച്ച് സർവീസ് ജയിച്ചാൽ അഗ്രിക്കൾച്ചറൽ റിസേർച്ച് സയൻറ്റിസ്റ്റ് തസ്തികയിലേക്ക് നേരിട്ട് പ്രവേശിക്കാം. പ്രീലിമിനറി, മെയിൻ എന്നി 2 തലങ്ങളും ഇൻറ്റർവ്യൂവുമുണ്ടിതിനു. വിശദ വിവരങ്ങൾക്ക്http://asrb.org.in/ സന്ദർശിക്കുക.

അഗ്രിക്കൾച്ചറൽ ഡെവലപ്മെൻറ്റ് ഓഫീസർ, കൃഷി ഓഫീസർ, സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങളിലെ റിസേർച്ച് സയൻറ്റിസ്റ്റ്, ലാബ് ടെക്നീഷ്യൻ, തുടങ്ങി നിരവധി തസ്തികകളുണ്ട്. ബാങ്കുകൾ, ഫിനാൻസ് കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയും ഫീൽഡ് ഓഫീസർ, റൂറൽ ഡവലപ്മെൻറ്റ് ഓഫീസർ, അഗ്രിക്കൾച്ചറൽ പ്രൊബേഷണറി ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് കൃഷി, ബിരുദ ബിരുദാനന്തര ബിരുദ ധാരികളെ നിയമിക്കാറുണ്ട്.

ഫാം മാനേജ്മെൻറ്റ്, ലാൻഡ് അപ്രൈസൽ, ഗ്രേഡിങ്ങ്, പാക്കേജിങ്ങ്, ലേബലിങ്ങ്, സ്റ്റോറേജ്, വെയർ ഹൗസിങ്ങ്, പ്രോസസിങ്ങ് തുടങ്ങി ഒട്ടനവധി അവസരങ്ങളുണ്ട്. സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ്റ്, സ്പൈസസ് ബോർഡ്, വളം, കീടനാശിനി, വിത്ത്, ഭക്ഷ്യോത്പ്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനികൾ തുടങ്ങിയവയിലെല്ലാം അവസരങ്ങളുണ്ട്.
റോബോട്ടിക്സ്

കുറഞ്ഞ ചിലവിൽ എങ്ങനെ കൂടുതൽ ഉല്പാദനം നടത്താമെന്ന മനുഷ്യൻറ്റെ ചോദ്യത്തിനുള്ളയുത്തരം ഇന്ന് ചെന്ന് നിൽക്കുന്നത് റോബോട്ടിലാണു. മനുഷ്യൻ ചെയ്യുന്ന ജോലികളെല്ലാം തന്നെ അല്ലായെങ്കിൽ മനുഷ്യനു ചെയ്യുവാൻ ദുഷ്കരമായ ജോലികളെല്ലാം തന്നെ ഫലപ്രദമായി ചെയ്യുവാൻ ഇന്ന് വ്യാവസായിക മേഖലകളിലും, ഗവേഷണ മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളാണിതിൽ മുൻപിൽ. പ്രത്യേകിച്ചും ജപ്പാനും കാനഡയും. കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ വലിപ്പം, ഘനം രൂപം, താപനില, മാർദ്ദവം, നിറം എന്നിവയൊക്കെ ഇവക്ക് തിരിച്ചറിയുവാൻ കഴിയും.


ഉരുക്ക് നിർമ്മാണം, എണ്ണ ശുദ്ധീകരണം, മാലിന്യ സംസ്കരണം, അണുനിരീക്ഷണം, പ്രതിരോധം ഇവിടെയെല്ലാം ഇന്ന് റോബോട്ടുകളുടെ സേവനം അനിവാര്യമാണു. ശമ്പളം വേണ്ട, ചുരുങ്ങിയ ചിലവ്, വർദ്ധിച്ച ഉൽപ്പാദനം, ഗുണ നിലവാരമുള്ള ഉൽപ്പന്നം തുടങ്ങിയ പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ റോബോട്ടുകളുടെ പ്രസക്തി ഇനി കൂടി വരുമെന്ന് തീർച്ച. ആയതിനാൽ തന്നെ ഇതിനോടനുബന്ധിച്ചുള്ള തൊഴിലവസരങ്ങളും വർദ്ധിക്കുന്നു.

ഡിസൈനിങ്ങ്, മേൽനോട്ടം, ഗവേഷണം എന്നീ മൂന്ന് മേഖലകൾ റോബോട്ടിക്സ് താൽപ്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കുവാൻ കഴിയും. ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എന്നും ഈ മേഖല അറിയപ്പെടുന്നു.

പഠനാവസരങ്ങളും സ്ഥാപനങ്ങളും

എഞ്ചിനിയറിങ്ങ് ബിരുദത്തിനു ശേഷം പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലാണു ഇന്ന് ഇന്ത്യയിൽ റോബോട്ടിക്സ് പഠനാവസരമുള്ളത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എന്നീ ശാഖകളിൽ ബിരുദം നേടിയതിനു ശേഷം എം ടെകിനു ചേരാം.

ഐ ഐ ടി ഖരക്പൂർ (www.iitkgp.ac.in/), ഐ ഐ ടി ബോംബൈ (http://www1.iitb.ac.in/), തുടങ്ങിയവയിൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിൽ പഠിക്കുവാൻ കഴിയും. കൊൽക്കത്തയിലെ ജാദവ് പൂർ സർവകലാശാല (www.jaduniv.edu.in/htdocs/newindex.htm), ഹൈദരാബാദ് സർവകലാശാല (www.uohyd.ac.in/), ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റി (www.msubaroda.ac.in/), കോയമ്പത്തൂരിലെ പി എസ് ജി കോളേജ് ഓഫ് ടെക്നോളജി (www.psgtech.edu/), കാഞ്ചിപുരത്തെ എസ് ആർ എം സർവകലാശാല (www.srmuniv.ac.in/), പിലാനിയിലെ ബിർലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (www.bits-pilani.ac.in/) എന്നിവിടങ്ങളിലും പഠന സൗകര്യമുണ്ട്.

മീററ്റ്, ഭോപ്പാൽ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോബോട്ടിക്സിലും (www.indianinstituteofrobotics.com/) റോബോട്ടിക്സ് അനുബണ്ഡ കോഴ്സുകളുണ്ട്. കൊച്ചിൻ യൂണീവേഴ്സിറ്റിയിലെ (www.cusat.edu/academics/) ഇലക്ട്രോണിക്സ് വകുപ്പിലും ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ്, റോബോട്ടിക്സ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത് എം എസ് സി പഠിക്കാം.

ഇപ്പോൾ കൂടുതൽ സർവകലാശാലകൾ റോബോട്ടിക്സ് അനുബണ്ഡ കോഴ്സുകൾ തുടങ്ങുന്നതിനാൽ അധ്യാപക രംഗത്തും അവസരങ്ങളുണ്ടാവും.
കൊമേഴ്സ്യൽ പൈലറ്റ്

യാത്രക്കാരേയും ചരക്കു സാമഗ്രകികളേയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരെയാണു കൊമേഴ്സ്യൽ പൈലറ്റ് എന്ന് വിളിക്കുന്നത്. നല്ല ആശയ വിനിമയ ശേഷിയും വിദേശ ഭാഷാ പരിജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ജോലിയാണിത്. ഉയർന്ന ഉത്തരവാദിത്വമുള്ള ജോലിയാണു ഒരു പൈലറ്റിൻറ്റേത്. വിമാനത്തിലെ സങ്കീർണ്ണ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുക, ഇന്ധനത്തിൻറ്റെ അളവ് വേണ്ടത്രയുണ്ടോ, എയർ ട്രാഫിക് കൺട്രോളുമായുള്ള വിനിമയം എങ്ങനെ തുടങ്ങിയെല്ലാക്കാര്യങ്ങളും നേരിട്ട് ഉറപ്പ് വരുത്തേണ്ടതുണ്ട്. ടേക്ക് ഓഫും ലാൻറ്റിങ്ങും എങ്ങനെ, എപ്പോൾ എന്ന് നിമിഷാർധത്തിൽ കണക്ക് കൂട്ടി നിശ്ചയിക്കണം. എത്ര ഉയരത്തിൽ എത്ര വേഗത്തിലെന്ന് ഓരോ നിമിഷവും മനസ്സിലാക്കിയിരിക്കണം. ശബ്ദം, താപനില ഇവയൊക്കെ ശ്രദ്ധിക്കുന്നതിനു പുറമേ യാത്രയിലുടനീളം വിമാനത്തിൻറ്റെ പ്രവർത്തനം വിലയിരുത്തണം. സഹായികളും ഇലക്ട്രോണിക് സംവിധാനവുമുണ്ടെങ്കിലും സ്വയം കരുതിയിരിക്കണം.

കണ്ണും കൈയും തമ്മിലെ പൊരുത്തം, നല്ല ആരോഗ്യം, കാഴ്ച, ശ്രവണ ശക്തി, സമചിത്തത ഇതെല്ലാം ഇവിടെ നിർബദ്ധമാണു. എയർ റെഗുലേഷൻസ്, ഏവിയേഷൻ മെറ്റീരിയോളജി, നാവിഗേഷൻ, ഫ്ലൈറ്റ് പ്ലാനിങ്ങ്, കോക് പിറ്റ് റിസോഴ്സ് മാനേജ്മെൻറ്റ് എല്ലാം സ്വായത്തമാക്കണം.

എങ്ങനെ കൊമേഴ്സ്യൽ പൈലറ്റാവാം?

ഒരു കൊമേഴ്സ്യൽ പൈലറ്റാവുക എന്നത് അത്യന്തം ചിലവേറിയ പരിപാടിയാണു. സ്റ്റുഡൻറ്റ് പൈലറ്റ് ലൈസൻസ് (SPL), പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL), കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) എന്നീ മൂന്ന് കടമ്പകൾ കടക്കേണ്ടതുണ്ട്. ഡയറ്ക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണു ലൈസൻസ് നൽകുന്ന അധികാരി.

കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ +2 വാണു അടിസ്ഥാന യോഗ്യത. ചില കേന്ദ്രങ്ങളിൽ പത്താം ക്ലാസ് പാസായവരേയും പരിശീലിപ്പിക്കും. 17 വയസ്സ് പൂർത്തിയാവണം.

Student Pilot License

SPL ഒരു പ്രാഥമിക കോഴ്സ് മാത്രമാണു.

1. Air Regulation.
2. Air Navigation
3. Aviation Meteorology
4. Aircraft & Engines (General & Specific)

എന്നീ 4 വിഷയങ്ങളിൽ ഒരു വാചാ (Oral) പരീക്ഷയാണു SPL ൽ ഉണ്ടാവുക. കൂടാതെ മെഡിക്കൽ പരിശോധനയുമുണ്ട്.

Private Pilot License

SPL കഴിഞ്ഞാൽ PPL ലഭിക്കാൻ 40 മുതൽ 60 മണിക്കൂർ വിമാനം പറത്തണം. 20 മണിക്കൂർ ഒരു പരിശീലകൻ കൂടെയിരിക്കും. തുടർന്ന് 20 മണിക്കൂർ സ്വന്തമായി പറത്തണം. കോസ് കൺട്രി പറക്കൽ അഞ്ച് മണിക്കൂറും ഉണ്ടായിരിക്കും. ഫ്ലൈറ്റ് റേഡിയോ ഓപ്പറേഷൻ ലൈസൻസ് ഇതോടൊപ്പം എടുത്തിരിക്കണം. ഇതു എഴുത്ത് പരീക്ഷയാണു.

ഒപ്പം

1. Air Regulation.
2. Air Navigation
3. Aviation Meteorology
4. Aircraft & Engines (General & Specific)

എന്നീ വിഷയങ്ങളിലെ പരീക്ഷയും പാസാവണം

PPL കഴിഞ്ഞാൽ പൊതു വിമാനം പറത്താൻ അർഹതയില്ല. സ്വകാര്യ വിമാനം പറത്താം. പൊതു വിമാനം പറത്തണമെങ്കിൽ CPL നേടണം.

Commercial Pilot License

PPL നേടിക്കഴിഞ്ഞവരെയാണു CPL നു പരിശീലിപ്പിക്കുക. അഭിരുചി പരീക്ഷയും ശാരിരിക ക്ഷമതയും ഇവിടെയുമുണ്ട്. 18 വയസ്സ് പൂർത്തിയായിരിക്കണം. 30 ൽ താഴെയുമാവണം. ഇവിടെ 250 മണിക്കൂർ ഫ്ലൈയിങ്ങ് പരിശീലനം നേടേണ്ടതുണ്ട്. അതിൽ 150 മണിക്കൂർ സോളോ ഫ്ലൈയിങ്ങ്. 25 മണിക്കൂർ ക്രോസ് കൺട്രി ഫ്ലൈയിങ്ങ്, 5 മണിക്കൂർ നേരം രാത്രി സോളോ ഫ്ലൈയിങ്ങ്. അടുത്ത കാലത്തായി പൈലറ്റുമാർക്ക് ക്ഷാമം നേരിട്ടതിനാൽ DGCA ഇത് 200 മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്.

1. Air Regulation.
2. Air Navigation
3. Aviation Meteorology
4. Aircraft & Engines (General & Specific)
5. Radio Telephone (Oral & Practical)

എന്നിവയാണു ഇവിടെ പാസാവേണ്ട വിഷയങ്ങൾ. സാധാരണയായി ഈ മൂന്ന് ഘട്ടവും കഴിയാൻ 3 വർഷം വേണ്ടതുണ്ട്.

എവിടെ പഠിക്കാം?

പൈലറ്റ് ലൈസൻസ് എടുക്കാൻ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥാപനം ഉത്തർ പ്രദേശിലെ റായ്ബെറേലിയിലെ Indira Gandhi Rashtriya Uran Akademi ആണു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ സ്വയം ഭരണ സ്ഥാപനമാണു. ഏകദേശം 32.5 ലക്ഷം രൂപ മുകളിൽ ചിലവ് വരും. കണക്ക്, ഫിസിക്സ് വിഷയങ്ങളിൽ ഓരോന്നിനും 55 ശതമാനം മാർക്കോടെ +2 പാസാണു വേണ്ട യോഗ്യത. സംവരണ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാവും. 60 സീറ്റുണ്ട്. ഇതിൽ 9 എണ്ണം പട്ടിക ജാതിക്കാർക്കും 5 എണ്ണം പട്ടിക വർഗ്ഗക്കാർക്കും 16 എണ്ണം ഒ ബി സി ക്കാർക്കുമാണു. മെയ് മാസത്തിൽ അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷ. ഡൽഹി, ഹൈദരാദ്, കൊൽക്കത്ത, ലക്നൗ, മുംബൈ എന്നീ സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രം. ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, റീസണിങ്ങ് ഇവയിലാണു പരീക്ഷ. സെപ്തമ്പറിൽ പരിശീലനം ആരംഭിക്കും. ലൈസൻസിനോടൊപ്പം ബി എസ് സി ഏവിയേഷൻ ഡിഗ്രി എടുക്കുവാനും അവസരമുണ്ട്. 3 വർഷമാണു കാലാവുധി. കൂടുതൽ വിവരങ്ങൾക്ക്www.igrua.gov.in/ സന്ദർശിക്കുക.

കേരളത്തിൽ തന്നെ CPL നേടുവാനുള്ള സൗകര്യം ഇപ്പോഴുണ്ട്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷൻ ട്രെയിനിങ്ങ് അക്കാദമിയിൽ. 3 വർഷം കൊണ്ട് CPL നേടാം. ഒരു മണിക്കൂർ പറത്താൻ 12000 രൂപ ചിലവ് വരും. മറ്റു ചിലവുകൾ പുറമേ. തിരുവനന്തപുരത്തു വള്ളക്കടവിലാണു ഓഫീസ്. വിശദ വിവരങ്ങൾക്ക്www.rajivgandhiacademyforaviationtechnology.org/ സന്ദർശിക്കുക.

ഇന്ത്യയിലെ മുൻ നിര പരിശീലന സ്ഥാപനങ്ങൾ ചിലത് ഇവയാണു. തമിഴ്നാട് ഏവിയേഷൻ ട്രെയിനിങ്ങ് അക്കാദമി കോയമ്പത്തൂർ, ബോംബൈ ഫ്ലൈയിങ്ങ് ക്ലബ് മുംബൈ (www.thebombayflyingclub.com/), ആന്ധ്രാപ്രദേശ് ഏവിയേഷൻ അക്കാദമി ഹൈദരാബാദ് (/apaviationacademy.in/), ഭൂവനേശ്വർ, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഗവൺമെൻറ്റ് ഫ്ലൈയിങ്ങ് ട്രൈയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മദ്രാസ് ഫ്ലൈയിങ്ങ് ക്ലബ് ചെന്നൈ, ഡൽഹി ഫ്ലൈയിങ്ങ് ക്ലബ് (www.delhiflyingclub.org/), സഫ്ദർജങ് എയർപോർട്ട് ഡൽഹി, ബാംഗ്ലൂർ എയറോനോട്ടിക്കൽ ടെക്നിക്കൽ സർവീസ് സ്കൂൾ മൈസൂർ, സഹാറാ ഇന്ത്യ ഏവിയേഷൻ അക്കാന്മി ന്യൂഡൽഹി. ഫ്ലൈയിങ്ങ് സ്കൂളുകൾക്ക് ഡയറ്ക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ അംഗീകാരമാണാവശ്യം. അംഗീകാരമുള്ള പരിശീലന സ്ഥാപനങ്ങളുടെ ലിസ്റ്റിനായി DGCA വെബ്സൈറ്റ് സന്ദർശിക്കുക. വിലാസം www.dgca.nic.in/.

എയർ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (ATPL) ആണു ഈ രംഗത്തെ ഏറ്റവും ഉയർന്ന ലൈസൻസ്. ഏത് തരം വിമാനവും പറത്താൻ ഇത് യോഗ്യത നൽകും. പൈലറ്റ് ഇൻ കമാൻറ്റ് എന്ന പ്രമോഷനു ATPL ആവശ്യമാണു. CPL എടുത്ത് കഴിഞ്ഞാൽ കൊല്ലത്തിൽ 3 തവണയെങ്കിലും പ്രൊഫിഷ്യൻസി ടെസ്റ്റും മെഡിക്കൽ ടെസ്റ്റും ഉണ്ടാവും.

സർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ (CFI) മാരാണു പൈലറ്റുകളെ പരിശീലിപ്പിക്കുന്നത്. ദീർഘകാലത്തെ പരിചയം നേടിയവരെയാണു CFI മാരായി നിയമിക്കുന്നത്.

ഔട്ട് ഫിറ്റർ എന്ന പൈലറ്റുമാരുണ്ട്. മലമടക്കുകളിലും മറ്റും സന്ദർശകരെ എത്തിക്കുന്നതും പ്രകൃതി ദുരന്തം ബാധിച്ച സ്ഥലത്ത് നിന്നു ആളുകളെ ഒഴിപ്പിക്കുന്നതും അവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്നതും ഇവരാണു. CPL കഴിഞ്ഞുള്ള സ്പെഷ്യലൈസേഷനാണിത്.

തൊഴിൽ അവസരങ്ങൾ

CPL എടുത്ത ശേഷം പരിചയം ലഭിച്ചാൽ പ്രമോഷൻ നേടി കോ പൈലറ്റായി പ്രവർത്തിക്കാം. ഫ്ലയിങ്ങിനു പുറമേ എയർ ട്രാഫിക് കൺട്രോളറുമായി. കമ്യൂണിക്കേഷൻ, മോണിറ്ററിങ്ങ്, മേൽനോട്ടം ഇവയാണു ഡ്യൂട്ടി. കോ പൈലറ്റിനെ എയർ ക്രാഫ്റ്റിലെ ഫസ്റ്റ് ഓഫീസർ എന്നും വിളിക്കുന്നു. പൈലറ്റുമാർക്ക് ഏവിയേഷൻ ട്രെയിനിങ്ങ് സെൻറ്ററുകളിൽ ഫ്ളൈറ്റ് ഇൻസ്ട്രക്ടർമാർ ആയി ജോലി ചെയ്യുവാൻ സാധിക്കും.

ത്രിൽ, കനത്ത ശമ്പളം, അതോടൊപ്പം ഉയർന്ന ഉത്തരവാദിത്വം. സാഹസികത ഇഷ്ടപ്പെടുന്ന ഊർജ്ജ സ്വലരായ യുവതീ യുവാക്കൾക്ക് അവസരങ്ങൾ അനവധി.
ശാസ്ത്ര പഠനം

പ്രൊഫഷണൽ കോഴ്സുകളുടെ കുത്തൊഴുക്കിലും പെട്ടൊന്നൊരു ജോലിയാണാണു വേണ്ടതെന്ന ചിന്തയിലും വിദ്യാർത്ഥികൾ തിരിച്ചറിയാതെ പോവുകയാണു അടിസ്ഥാന ശാസ്ത്ര പഠനത്തിലൂടെ ലഭ്യമായ അവസരങ്ങൾ. പ്ലസ്ടു വിനു സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവർക്ക് ഉപരി പഠനത്തിനു സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കാം. ഗണിത ശാസ്ത്രം, ഭൗതീക ശാസ്ത്രം, കെമിക്കൽ സയൻസ്, ജീവ ശാസ്ത്രം, ഭൗമ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, നാനോ സയൻസ് തുടങ്ങിയടിസ്ഥാനപരമായി ഇത് തരം തിരിക്കാമെങ്കിലും ഓരോന്നിലും നിരവധി സ്പെഷ്യലൈസേഷനുകൾ ലഭ്യമാണു.

1. ജീവശാസ്ത്രം

ബയോളജിക്കൽ സയൻസ്, ബയോടെക്നോളജി, പ്ലാൻറ്റ് സയൻസ്, ബോട്ടണി, സൂവോളജി, ജനറ്റിക്സ്, ഒരു ഇൻറ്റർ ഡിസിപ്ലിനറി വിഷയമായ ബയോ ഇൻഫോർമാറ്റിക്സ് തുടങ്ങിയവയാണു ലൈഫ് സയൻസിനു കീഴിൽ വരുന്ന വിഷയങ്ങൾ. ഇതിലെ ഓരോ വിഷയത്തിനും സ്പെഷ്യലൈസ്ഡ് കോഴ്സുകളുണ്ട്. ബയോ ടെക്നോളജിയിൽ പ്ലാൻറ്റ് ബയോ ടെക്നോളജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, മറൈൻ ബയോടെക്നോളജി, മെഡിക്കൽ ബയോ ടെക്നോളജി, ആനിമൽ ബയോടെക്നോളജി എന്നീ ഉപ വിഭാഗങ്ങളുണ്ട്. ബയോ കെമിസ്ട്രിയിൽ അഗ്രിക്കൾച്ചറൽ ബയോകെമിസ്ട്രി, ക്ലിനിക്കൽ ബയോകെമിസ്ട്രി, എൻവിയോണ്മെൻറ്റൽ ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ന്യൂട്രീഷണൽ ബയോകെമിസ്ട്രി, എന്നീ ഉപ വിഭാഗങ്ങളുമുണ്ട്.

കോഴ്സുകളും യോഗ്യതയും

ലൈഫ് സയൻസിൽ ഉപരി പഠനത്തിനായി പ്ലസ്ടു തലത്തിൽ ബയോളജി ഒരു വിഷയമായി പഠിക്കേണ്ടതുണ്ട്. തുടർന്ന് ബി എസ് സി, എം എസ് സി, എം ഫിൽ, പി എച്ച് ഡി തുടങ്ങിയവയിലേക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് എത്താം. പ്രധാന സ്ഥാപനങ്ങളിൽ ലൈഫ് സയൻസ് വിഷയങ്ങളിൽ പ്രവേശനം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (www.jnu.ac.in/) അഖിലേന്ത്യാതലത്തിൽ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.

തൊഴിൽ സാധ്യതകൾ

അധ്യാപനം, ഗവേഷണം തുടങ്ങിയവയ്ക്ക് പുറമേ വൈദ്യശാസ്ത്രം, മരുന്നു കമ്പനികൾ, കൃഷി അനുബണ്ഡ വ്യവസായ സ്ഥാപനങ്ങൾ, തുടങ്ങി സർക്കാർ സ്വകാര്യ മേഖലകളിൽ നിരവധി അവസരങ്ങളിന്നുണ്ട്.

2. ഭൗതീക ശാസ്ത്രം

ശാസ്ത്ര വിഷയങ്ങളിൽ എക്കാലത്തേയും താരമാണു ഭൗതീക ശാസ്ത്രം. ഫിസിക്സ്, അസ്ട്രോ ഫിസിക്സ്, സ്പെയ്സ് സയൻസ്, അസ്ട്രോണമി, ഗലാറ്റിക് സയൻസ്, മെറ്റീരിയൽ ഫിസിസ്ക്സ്, ന്യൂക്ലിയാർ ഫിസിക്സ്, ഫോട്ടോണിക്സ്, മോളിക്യുലാർ ഫിസിസ്ക്സ് തുടങ്ങി നിരവധി മേഖലകളിൽ സ്പെഷ്യലൈസ് ചെയ്തു പഠനം തുടരാം. ബി എസ് സി, എം എസ് സി, എം ഫിൽ, പി എച്ച് ഡി തുടങ്ങിയവയാണു കോഴ്സുകൾ. പ്ലസ് ടു തലത്തിൽ ഫിസിക്സ് പഠിച്ചിട്ടുള്ളവർക്ക് ബി എസ് സിക്ക് ഫിസിക്സ് തിരഞ്ഞെടുത്തതിനു ശേഷം പി ജി തലത്തിൽ മേൽപ്പറഞ്ഞവ സ്പെഷ്യലൈസ് ചെയ്യാവുന്നതാണു.

തൊഴിൽ സാധ്യതകൾ

കൗൺസിൽ ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിൻറ്റെ (CSIR) കീഴിൽ രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ, ദേശീയ പ്രതിരോധ ഗവേഷണ ഓർഗനൈസേഷൻ (DRDO) (www.drdo.gov.in/), ഐ എസ് ആർ ഓ (www.isro.org/), ഭാഭാ ആറ്റോമിക് റിസേർച്ച് സെൻറ്റർ (BARC) (www.barc.gov.in/), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് (IIA) (www.iiap.res.in/), നാഷണൽ ഫിസിക്കൽ ലബോറട്ടറി (www.nplindia.org/) എന്നിവിടങ്ങളിലെല്ലാം ഫിസിക്സിൽ സ്പെഷ്യലൈസ് ചെയ്ത് ഉന്നത പഠനം നടത്തിയവർക്ക് ശാസ്ത്രജ്ഞരാവാം. വിദേശ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിലും അവസരങ്ങൾ ധാരാളം. അധ്യാപനവും തിരഞ്ഞെടുക്കാവുന്ന മറ്റൊരു മേഖലയാണു.

3. ഭൗമ ശാസ്ത്രം

ഭൂമിയുടെ നില നിൽപ്പും അതിൻറ്റെ ആന്തരിക ഘടനയും പ്രതി പ്രവർത്തനവുമൊക്കെ ഉൾക്കൊള്ളുന്ന അതി വിശാലമായ പഠന ശാഖയാണു എർത്ത് സയസ്. ജിയോളജി, ഫിസിക്കൽ ഓഷ്യാനോഗ്രാഫി, കെമിക്കൽ ഓഷ്യാനോഗ്രാഫി, അറ്റ്മോസ്ഫെറിക് സയൻസ് (മെറ്റീരിയോളജി, ക്ലൈമറ്റോളജി, വെതർ), ഹൈഡ്രോളജി, ഗ്ലേസിയോളജി, ലിംനോളജി, ജ്യോഗ്രഫി (ഫിസിക്കൽ ജ്യോഗ്രഫി, പൊളിറ്റിക്കൽ ജ്യോഗ്രഫി, ഹിസ്റ്റോറിക്കൽ ജ്യോഗ്രഫി, ഇക്കണോമിക് ജ്യോഗ്രഫി) എന്നിവയാണു എർത്ത് സയൻസിലെ പ്രധാന വിഷയങ്ങൾ.

കോഴ്സുകളും യോഗ്യതയും

പ്ലസ് ടു യോഗ്യത നേടിയതിനു ശേഷം ചേരാവുന്ന ബിരുദ കോഴ്സുകളും ബിരുദാനന്തര കോഴ്സുകളും നിലവിലുണ്ട്. കേരളത്തിൽ ജിയോളജി, ജ്യോഗ്രഫി എന്നീ ബിരുദ കോഴ്സുകളാണുള്ളത്. ജിയോളജിയിൽ എം എസ് സി യും ജ്യോഗ്രഫിയിൽ എം എ, എം എസ് സി കോഴ്സുകളും നിലവിലുണ്ട്. എം ഫിൽ, പി എച്ച് ഡി പഠന സൗകര്യങ്ങളും ലഭ്യമാണു. ചില പ്രത്യേക വിഷയങ്ങളിൽ എം ടെക് കോഴ്സും നിലവിലുണ്ട്.

തൊഴിൽ അവസരങ്ങൾ

ജിയോളജി, ജ്യോഗ്രഫി കോഴ്സുകൾ പഠിച്ചവർക്ക് ജിയോളജിസ്റ്റായി ജോലി ചെയ്യാം. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ധാരാളം അവസരങ്ങളുണ്ട്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ () നടത്തുന്ന ജിയോളജിസ്റ്റ് എക്സാമിനേഷൻ എന്ന പരീക്ഷ പാസായാൻ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ ശാസ്ത്രജ്ഞരായി പ്രവർത്തിക്കുവാൻ കഴിയും. ജിയോ ഫിസിക്കൽ, ജിയോ കെമിക്കൽ മാപ്പിങ്ങ്, ജിയോളജിക്കൽ സർവ്വേ, മറൈൻ സർവ്വേ, തുടങ്ങിയ രംഗത്തും പ്രവർത്തിക്കാം. കേന്ദ്ര ഇരുമ്പുരുക്ക് മന്ത്രാലയത്തിനു കിഴിൽ നടക്കുന്ന വിവിധ ഖനനങ്ങൾക്കും സാധ്യതാ പഠനങ്ങൾക്കും ജിയോളജിസ്റ്റുകളെ ആവശ്യമുണ്ട്. പരിസ്ഥിതി മേഖലയിൽ ഗവേഷണത്തിനും വിവിധ നോൺ ഗവണ്മെൻറ്റൽ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ അവസരമുണ്ട്.

4. ഗണിത ശാസ്ത്രം

ശാസ്ത്ര വിഷയങ്ങൾ, അത് ഏതുമായിക്കൊള്ളട്ടെ എല്ലാറ്റിനും ആവശ്യമുള്ള വിഷയമാണു ഗണിത ശാസ്ത്രം. അതിനാൽ തന്നെ ഗണിത ശാസ്ത്രത്തിൽ ഉന്നത പഠനം നടത്തിയ പ്രതിഭാശാലികൾക്ക് നിരവധി അവസരങ്ങളുണ്ട്. അധ്യാപനം, ഗവേഷണം, ഇൻഷുറൻസ്, മാനേജ്മെൻറ്റ്, ബാങ്കിങ്ങ്, അസ്ട്രോണമി തുടങ്ങി നിരവധി മേഖലകളിലേക്ക് തിരിയുവാൻ കഴിയും.

പ്ലസ് ടു വിൽ ഗണിതശാസ്ത്രം പഠിച്ചവർക്ക് ബി എസ് സി, എം എസ് സി തുടങ്ങിയ കോഴ്സുകളിലേക്കു തിരിയാം. എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദങ്ങൾക്കും അനസരമുണ്ട്. സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസേർച്ച്, തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ്, ആക്ച്വറി, ഗ്രാഫ് തിയറി, ഗെയിം തിയറി, ടോപ്പോളജി, ന്യൂമറിക്കൽ അനാലിസിസ്, നമ്പർ തിയറി തുടങ്ങി നിരവധി സ്പെഷ്യലൈസ് മേഖലകൾ പഠിക്കുവാൻ കഴിയും.

5. പരിസ്ഥിതി ശാസ്ത്രം

ഇന്ന് ആഗോള തലത്തിൽ ഏറ്റവും അധികം അവസരങ്ങളുള്ള വിഭാഗത്തിലാണു പരിസ്ഥിതി ശാസ്ത്രം വരുന്നത്. എൻവിയോണ്മെൻറ്റൽ പ്ലാനിങ്ങ്, എൻവിയോണ്മെൻറ്റൽ എഡ്യുക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ, സോളിഡ് വേസ്റ്റ് മാനേജ്മെൻറ്റ്, ഹസാർഡ്സ് വേസ്റ്റ് മാനേജ്മെൻറ്റ്, എയർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ കൺസർവേഷൻ, ഫിഷറിസ് ആൻഡ് വൈൽഡ് ലൈഫ് മാനേജ്മെൻറ്റ് തുടങ്ങിയ മേഖലകളിലാണു
എൻവിയോണ്മെൻറ്റൽ സയൻറ്റിസ്റ്റുകൾക്ക് അവസരം ലഭിക്കുക. ഇന്ന് പുതുതായി ഏതു തരത്തിലുള്ള പദ്ധതികൾ - വൈദ്യുതി പദ്ധതികൾ, ഖനനം, വ്യവസായം, ആണവ നിലയം, റോഡ്, റെയിൽ, പാലങ്ങൾ, വിമാനത്താവളം, തുറമുഖം - വരുമ്പോഴും പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതുണ്ട്. ഈ രംഗത്തും അവസരങ്ങളുണ്ട്.

കോഴ്സുകൾ

പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയ ശേഷം ചേരാവുന്ന ബി എസ് സി എൻവിയോണ്മെൻറ്റ് കോഴ്സാണു ഇവിടെ ധാരാളമുണ്ട്. പ്ലസ് ടു വിനു ബയോളജി ഉൾപ്പെട്ട സയൻസ് കോമ്പിനേഷൻ പഠിച്ചവർക്കാണു പ്രവേശനം. ബിരുദ തലത്തിൽ എൻവിയോണ്മെൻറ്റ് മാനേജ്മെൻറ്റ് (BEM) കോഴ്സുമുണ്ട്. ബിരുദാനന്തര ബിരുദ തലത്തിൽ എം എസ് സി കോഴ്സുണ്ട്. വിവിധ കോമ്പൈനേഷനുകളുമായി ഒട്ടേറെ സ്ഥാപനങൾ എൻവിയോണ്മെൻറ്റൽ സയൻസിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സും നടത്തുന്നുണ്ട്. പ്ലസ് ടു വിനു മാത്തമാറ്റിക്സ് പഠിച്ചവർക്ക് എൻവിയോണ്മെൻറ്റൽ എഞ്ചിനിയറിങ്ങിൽ ബി ടെക് കോഴ്സിനു ചേരാം.

6. കെമിക്കൽ സയൻസ്

കെമിക്കൽ സയൻസിൽ ഉന്നത പഠനം നടത്തിയവർക്ക് വ്യവസായ ശാലകളിലാണു കൂടുതൽ അവസരം. അധ്യാപനം, ഗവേഷണം, പ്രതിരോധം, മരുന്നു നിർമ്മാണ ശാലകൾ, കൺസൾട്ടൻസി, സംരംഭകത്വം തുടങ്ങിയവയിലും അവസരമുണ്ട്. അനലറ്റിക്കൽ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഇൻ ഓർഗാനിക് കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, ടെക്സ്റ്റൈൽ കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി തുടങ്ങി ധാരാളം മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം.

കോഴ്സുകൾ

സയൻസ് വിഷയങ്ങളിൽ പ്ലസ് ടു പാസായവർക്ക് കെമിസ്ട്രിയിൽ ബി എസ് സി ക്ക് ചേരാം. എം എസ് സി, എം ഫിൽ, പി എച്ച് ഡി തുടങ്ങിയവയും വിവിധ സർവ കലാശാലകളിലായുണ്ട്.

7. നാനോ സയൻസ്

ഇന്ന് ശൈശവാവസ്ഥയിലുള്ള ഒരു ശാസ്ത്ര ശാഖയാണു നാനോ സയൻസ്. അതിനാൽ തന്നെ വരും നാളുകളിൽ ഇതിൻറ്റെ തൊഴിൽ സാധ്യതകൾ വർദ്ധിക്കുകയേയുള്ളു. ഇന്ന് ഗവേഷണത്തിലാണു കൂടുതൽ അവസരങ്ങൾ. എം എസ് സി, എം ടെക് തലത്തിലാണു കോഴ്സുകൾ അധികവും. ഫിസിക്സ്, കെമിസ്ട്രി, ബയോ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ മികച്ച രീതിയിൽ ബിരുദം പൂർത്തിയാക്കിയവർക്ക് രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകൾ തന്നെ തിരഞ്ഞെടുക്കാം. നാനോ സയൻസ് ആൻഡ് ടെക്നോളജി, നാനോ മെഡിക്കൽ സയൻസ് തുടങ്ങിയ സ്പെഷ്യലൈസേഷനുകളുമുണ്ട്.

പരമ്പരാഗതമായ കോഴ്സുകൾക്ക് പുറമേ ഏതാണ്ടെല്ലാ ശാസ്ത്ര വിഷയങ്ങളിലും 5 വർഷത്തെ ഇൻറ്റഗ്രേറ്റഡ് എം എസ് സിയും ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡിയുമുണ്ട്. രാജ്യത്തെ മുൻ നിര സ്ഥാപനങ്ങളിലാണു ഈ കോഴ്സുകളുള്ളത്. ഗവേഷണ ത്വരയുള്ള ഉൽസാഹ ശീലർക്ക് വളരെ ഉന്നതമായ തലങ്ങളിലേക്കെത്തുവാൻ പര്യാപ്തമായവയാണു ഈ കോഴ്സുകൾ.

അടിസ്ഥാന ശാസ്ത്രം പഠനം തുറന്നിടുന്ന അവസരങ്ങൾ തിരിച്ചറിയപ്പെടേണ്ടതും വിദ്യാർഥികൾ ക്രിയാത്മകമായി അതിനോട് പ്രതികരിക്കേണ്ടതുമാണു.
പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ്

ഒരു തലമുറയെ വാർത്തെടുക്കന്നവരാണു അധ്യാപകർ. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമേറിയ കാലഘട്ടമാണു ശൈശവവും കൗമാരവും. അപ്പോൾ ആർജ്ജിക്കുന്ന കഴിവുകൾ അവരുടെ വ്യക്തിത്വ രൂപികരണത്തിൽ നിർണ്ണായകമായതിനാൽ തന്നെ ആ സമയത്ത് സ്വാധീനം ചെലുത്തുന്ന അധ്യാപകരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണു. അതിനാൽ തന്നെ ഈ വിഭാഗത്തിലുള്ള അധ്യാപകരെ വാർത്തെടുക്കന്നതിലേക്കായി പ്രവർത്തന സജ്ജമാക്കിയിരിക്കുന്ന ട്രെയിനിങ്ങ് സെൻറ്ററുകളാണു പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. ശിശു മനശാസ്ത്രത്തിലധിഷ്ഠിതമായി കളികൾക്കും പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സിലബസ് ആയതിനാൽ ഈ കോഴ്സിനു ചേരുന്നവർ കലാപരമായ കഴിവുകളും കുട്ടികളിലേക്കിറങ്ങിച്ചെല്ലുവാൻ കഴിവുള്ളവരുമായിരുന്നാൽ നന്നായിരിക്കും.


യോഗ്യത

45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള +2 വിജയമാണു അടിസ്ഥാന യോഗ്യത. ഡിഗ്രി യോഗ്യതയുള്ളവർക്ക് മാർക്ക് നിബണ്ഡനയില്ല. പട്ടിക ജാതി, പട്ടിക വിഭാഗത്തിൽ പെടുന്നവർ യോഗ്യതാ പരീക്ഷ ജയിച്ചാൽ മതിയാകും. ഒ ബി സി വിഭാഗത്തിൽപ്പെടുന്നവർക്ക് 2 ശതമാനം മാർക്കിളവുണ്ട്. സംസ്ഥാന യുവജനോത്സവത്തിൽ നൃത്തം, സംഗീതം, നാടകം എന്നീയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്ക് 5 ശതമാനം മാർക്കിളവും, സ്പോർട്സ്, ഗെയിംസ്, എൻ സി സി, സ്കൗട്ട് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ളവർക്കും മാർക്കിളവ് നൽകുന്നതാണു.

പ്രായ പരിധി

17 മുതൽ 33 വയസ്സ് വരെയാണു പ്രായ പരിധി. പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ഒ ബി സിക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കുന്നതാണു.

എവിടെ പഠിക്കാം

കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൻറ്റെ കീഴിൽ 24 പി പി ടി ടി ഐ കളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് (http://www.education.kerala.gov.in/). സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള ബാല സേവികാ കോഴ്സ്, യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഡിപ്ലോമ ഇൻ ഏർളി ചൈൽഡ് ഹുഡ് കെയർ ആൻഡ് എഡ്യുക്കേഷൻ എന്നിവയും പ്രീ പ്രൈമറി തലത്തിലുള്ള അധ്യാപക വിദ്യാഭ്യാസ കോഴ്സുകളാണു.

ജോലി സാധ്യത

ബാലവാടികൾ, അംഗന വാടികൾ, നേഴ്സറികൾ എന്നിവിടങ്ങളിലാണു തൊഴിൽ സാധ്യതകൾ. ഇപ്പോൾ തന്നെ ഐ സി ഡി എസ് സൂപ്പർവൈസറി തസ്തികയിൽ നിശ്ചിത ശതമാനം അങ്കണവാടി വർക്കർമാർക്ക് പ്രമോഷൻ ട്രാൻസ്ഫർ നൽകുന്നത് പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സ് യോഗ്യതയുള്ളവർക്കാണു.
എൻ വി റ്റി ഐ

പെൺകുട്ടികൾക്കായുള്ള തൊഴിൽ പരിശീലന കേന്ദ്രം

പത്താം ക്ലാസ് കഴിഞ്ഞയുടനെ തൊഴിൽ വേണമെന്നുമുള്ള പെൺ കുട്ടികൾക്ക് തിരഞ്ഞെടുക്കാവുന്നതാണു നാഷണൽ വൊക്കേഷണൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. കേന്ദ്ര സർക്കാറിൻറ്റെ തൊഴിൽ മന്ത്രാലയത്തിൻറ്റെ കീഴിൽ 1977 ആരംഭിച്ച ഈ സ്ഥാപനത്തിനു നോയിഡയിലാണാസ്ഥാനം. നോയിഡയിലെ സെൻറ്റർ നാഷണൽ വൊക്കേഷണൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നും മറ്റു 10 സെൻറ്ററുകൾ റീജിയണൽ വൊക്കേഷണൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നും അറിയപ്പെടുന്നു. കേരളത്തിലെ സെൻറ്റർ തിരുവനന്തപുരത്തെ കഴക്കൂട്ടത്താണു. ഫാഷൻ ടെക്നോളജി, ഡ്രസ് മേക്കിങ്ങ്, ടൂറിസം, കമ്പ്യൂട്ടർ തുടങ്ങിയ മേഖലകളിലായി ഒരു വർഷം ദൈർഖ്യമുള്ള നിരവധി കോഴ്സുകളും ഒട്ടേറെ ഹ്രസ്വ കാല കോഴ്സുകളുമുണ്ട്. തയ്യൽ, ബ്യൂട്ടീഷൻ മേഖലയിലെല്ലാം തന്നെ സ്വയം തൊഴിൽ കണ്ടെത്താൻ പര്യാപ്തമാണു ഈ കോഴ്സുകൾ.


കോഴ്സുകൾ

ക്രാഫ്റ്റ്സ് മാൻ ട്രെയിനിങ്ങ് സ്കീമിൽ നടത്തുന്ന കോഴ്സുകൾ

ഇവയുടെ കാലാവധി 1 വർഷമാണു (2 സെമസ്റ്റർ). യോഗ്യത പത്താം ക്ലാസും.

1. Secretarial practice
2. Computer operator programming assistant
3. Dress making
4. Hair& skin care
5. Fashion technology
6. Tour & travel assistant

ക്രാഫ്റ്റ്സ് മാൻ ഇസ്ട്രക്ടർ ട്രെയിനിങ്ങ് സ്കീമിൽ നടത്തുന്ന കോഴ്സുകൾ

ഇവയുടെ കാലാവധിയും 1 വർഷമാണു (2 സെമസ്റ്റർ)

കോഴ്സുകളും അടിസ്ഥാന യോഗ്യതകളും

1. Dress making 1 year Dress making (Basic) or 1
year Cutting &Tailoring (Basic)
or Equivalent

2. Hair & skin care 1 year Dress making (Basic) or 1
year Cutting &Tailoring (Basic)
or Equivalent

3. Secretarial practice 1 Year Secretarial Practice
(Basic)

4. Catering & hospitality management 1 year Catering &
Hospitality (Basic)

ഹ്രസ്വ കാല കോഴ്സുകൾ: ഇവയുടെ കാലാവുധി 1 മുതൽ 2 ആഴ്ച
വരെയാണു

Sl No Course Title

1. Hair Care
2. Make – up
3. Hair Cutting & Styling
4 Henna & Threading
5 Hair Coloring
6 Facial
7 Nail Art
8 Cutting and Stitching children Garment
9 Cutting and Stitching Ladies Garments
10 Cutting and Stitching Household Accessories
11 Any other Courses design by the institute on need base

വളരെ കുറഞ്ഞ ഫീസ് മാത്രമുള്ള ഇവിടെ പൊതു പ്രവേശന പരീക്ഷയിലൂടെയാണു പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക് http://rvtitura.gov.in/ അല്ലെങ്കിൽwww.dget.nic.in സന്ദർശിക്കുക.
വസ്ത്ര കയറ്റു മതി

വസ്ത്ര കയറ്റു മതി രംഗത്തെ കോഴ്സുകളുമായി അപ്പാരൽ ട്രെയിനിങ്ങ് സെൻറ്ററുകൾ

വസ്ത്ര ഡിസൈൻ, കയറ്റുമതി രംഗത്തെ കോഴ്സുകൾ നൽകുന്നതിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണു വസ്ത്ര കയറ്റുമതി പ്രോത്സാഹന കൗൺസിലിൻറ്റെ കീഴിലുള്ള അപ്പാരൽ ട്രെയിനിങ്ങ് ആൻഡ് ഡിസൈൻ സെൻറ്റർ. ഇവിടെ എസ് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കും അതിൽ താഴെ യോഗ്യതയുള്ളവർക്കുമായും വ്യത്യസ്ത കോഴ്സുകളുണ്ട്. ഹ്രസ്വ, ദീർഘ കാല കോഴ്സുകളാണിവ. ഇന്ത്യയിൽ ഏകദേശം 200 സെൻറ്ററുകളുണ്ട്. ഇന്ത്യയിലെ വസ്ത്ര ഡിസൈൻ, മാനുഫാചറിങ്ങ്, കയറ്റുമതി രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്ലേസ്മെൻറ്റ് സെല്ലും ഇവിടെ പ്രവർത്തിക്കുന്നു.

കോഴ്സുകളും യോഗ്യതകളും

ഹ്രസ്വ കാല കോഴ്സുകൾ: 2 മാസം വരെ ദൈർഖ്യമുള്ളവ

അഞ്ചാം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

1. Industrial Sewing Machine Operation (Basic) (45 days)
2. Industrial Sewing Machine Operation (Advance) (15 days)
3. Surface Ornamentation Techniques (15 days)

എട്ടാം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

1. Apparel Finisher & Checker (30 days)
2. Industrial Sewing Mechanic Technician (45 days)

പത്താം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

1. Apparel Product Specialty Trouser/ Knits/Jackets/ Lounge wear)
(60 days)

ദീർഘ കാല ദൈർഖ്യമുള്ളവ: 2 മാസം വരെ കാലാവുധിയുള്ളത്

എട്ടാം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

1. Garment Construction Techniques (4 months)

പത്താം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

1. Apparel Pattern Making (Basic) (6 months)
2. Apparel Production Supervision and Quality Control (6 months)
3. Apparel Manufacturing Technology (Knits)-Foundation
(6 months)
4. Software Application in Pattern Making (2 months)
5. Software Application in Fashion Design (2 months)
6. Software Application in Textile Design (2 months)

+2 യോഗ്യതയുള്ള കോഴ്സുകൾ

1. Software Application in Apparel Merchandising (2 months)
2. Textile Garment Testing and Quality Control (6 months)
3. Apparel Manufacturing Technology (Woven) (1 Year)
4. Fashion Design Technology (1 Year)
5. Textile Design Technology (1 Year)
6. Apparel Quality Assurance & Compliance (1 Year)
7. Apparel Pattern Making & CAD (1 Year)

ഡിഗ്രി യോഗ്യതയുള്ള കോഴ്സുകൾ

1. Apparel Export Merchandising (6 months

പ്രത്യേക യോഗ്യതയുള്ള കോഴ്സുകൾ (1 Year)

1. Advance Apparel Manufacturing (Apparel Manufacturing
Technology) (Woven)
2. Advance Fashion Design (Fashion Design
Technology)
3. Apparel Manufacturing Technology (Apparel Manufacturing
(Knits)-Advance Technology (Knits) -
Foundation)

കേരളത്തിൽ തിരുവനന്തപുരത്താണു 2 സെൻറ്ററുകളുള്ളത്.

വിലാസം

1. എ ടി ഡി സി തിരുവനന്തപുരം മെയിൻ സെൻറ്റർ
കിൻഫ്ര അപ്പാരൽ പാർക്ക്, തുമ്പ തിരുവനന്തപുരം

2. എ ടി ഡി സി തിരുവനന്തപുരം സിറ്റി സെൻറ്റർ
പി ടി പി റോഡ്, മരുത്തും കുഴി ജംഗ്ഷൻ, തിരുവനന്തപുരം – 695030

വിശദ വിവരങ്ങൾക്ക്: http://www.atdcindia.co.in/
പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ

മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഡോക്ടറും നേഴ്സുമല്ലാതെ നിരവധി പ്രൊഫഷണലുകൾ ഉണ്ടുവെന്ന യാഥാർഥ്യം പലരും ഓർക്കാറില്ല. അതു കൊണ്ട് തന്നെ പാരാ മെഡിക്കൽ പ്രൊഫഷൻറ്റെ സാധ്യതകൾ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നു. ഇന്ന് ആശുപത്രികളുടെ എണ്ണം വർദ്ധിച്ചതോടെ പാരാ മെഡിക്കൽ മേഖലയിലും അവസരങ്ങൾ വർദ്ധിച്ചിരിക്കുന്നു. പാരാ മെഡിക്കൽ മേഖലയിലെ കോഴ്സുകളെ ഡിപ്ലോമാ, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് എന്നിങ്ങനെ തിരിക്കാം. ചുരുങ്ങിയ സമയത്തിനുള്ളിൽ മെച്ചപ്പെട്ടൊരു പ്രൊഫഷനിലേക്കെത്തുവാൻ സഹായകരമായതാണു പാരാ മെഡിക്കൽ കോഴ്സുകൾ.

പൊതു മേഖലയിൽ പന്ത്രണ്ട് പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റ് നടത്തുന്നുണ്ട്. +2 വോ തത്തുല്യ യോഗ്യതയോ ലഭിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ പാർട്ട്-2 (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) വിഷയങ്ങൾക്ക് മിനിമം 40% ശതമാനം മാർക്ക് വേണം. 17 വയസിനും 35 വയസിനുമിടക്കായിരിക്കണം പ്രായം. കോഴ്സുകൾ താഴെപ്പറയുന്നവയാണു. .

1. ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി (DMLT)

രോഗ നിർണ്ണയത്തിനു ഡോക്ടറെ സഹായിക്കുന്നവരാണു ലബോറട്ടറി ടെക്നീഷ്യന്മാർ. ശരീര സ്രവങ്ങൾ വിശദമായി പരിശോധിച്ച് അണുബാധ കണ്ടെത്തി ചികിൽസാ വിധി നിർണ്ണയിക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്. മെഡിക്കൽ ലബോറട്ടറികളിലും ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളിലും ഇവർക്ക് തൊഴിൽ അവസരമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ലഭിക്കാം.

2. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (DRT)

മെഡിക്കൽ ഇമേജിങ്ങ് ടെക്നിക് ഉപയോഗിച്ച് രോഗ നിർണ്ണയം നടത്തുന്നതാണു റേഡിയോളജി. സ്കാനിങ്ങ്, എക്സ് റേ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഒഴിവാക്കാനാവാത്തവരാണു റേഡിയോളജിസ്റ്റുകൾ.

3. ഡിപ്ലോമ ഇൻ ഓഫ്താൽമിക് അസിസ്റ്റൻറ്റ് (DOA)

കണ്ണു ഡോക്ടറുടെ നിർദ്ദേശ പ്രകാരം രോഗികളുടെ കണ്ണ് പരിശോധന നടത്തേണ്ടവരാണു ഓഫ്താൽമിക് അസിസ്റ്റൻറ്റുമാർ. പരിശോധനാ ഫലങ്ങൾ ഡോക്ടർമാർക്ക് മുൻപിൽ അവതരിപ്പിക്കുവാനുള്ള റിപ്പോർട്ടായി മാറ്റേണ്ടതും ഇവരുടെ ചുമതലയാണു.

4. ഡിപ്ലോമ ഇൻ ദെന്തൽ മെക്കാനിക് (DDM)

കൃത്രിമ പല്ലുകളും മറ്റ് ദെന്ത സംരക്ഷണത്തിനായുള്ള ഉപകരണങ്ങളും വികസിപ്പിക്കുകയാണു ദെന്തൽ മെക്കാനിക്കിൻറ്റെ ചുമതല. വസ്തുക്കളെ ഭാവനയിൽ ത്രിമാന രൂപത്തിൽ കാണുവാൻ കഴിവുള്ളവരായിരിക്കുന്നത് ഈ ജോലിക്ക് ഏറെ സഹായകരമാണു. രോഗികളുമായി നേരിട്ട് ബന്ധമില്ലാത്ത ഇവർക്ക് ഹോസ്പിറ്റലുകളിലായിരിക്കില്ല ലാബുകളിലും കമ്പനികളിലുമായിരിക്കും ജോലി സാധ്യത.

5. ഡിപ്ലോമ ഇൻ ദെന്തൽ ഹൈജിനിസ്റ്റ് (DDH)

ദന്ത സംരക്ഷണത്തിലും ചികിൽസയിലും ദെന്തിസ്റ്റുകളെ സഹായിക്കുകയാണു ദെന്തൽ ഹൈജിനിസ്റ്റിൻറ്റെ ചുമതല.

6. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (DOT & AT)

ഓപ്പറേഷൻ തിയേറ്ററിനുള്ളിലെ ഡോക്ടർമാരുടെ അസിസ്റ്റൻറ്റുകളാണു ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിസ്റ്റുകൾ. ഓപ്പറേഷൻ ചെയ്യപ്പെടേണ്ട രോഗിയെപ്പറ്റി മാത്രമല്ല തിയേറ്ററിനുള്ളിലെ എല്ലാ ഉപകരണങ്ങളെപ്പറ്റിയെല്ലാം സമഗ്ര അറിവുള്ളവരായിരിക്കണമിവർ.

7. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (DCVT)

ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് അവരുടെ രോഗ നിർണ്ണയത്തിലും തുടർന്ന് ഓപ്പറേഷൻ അടക്കമുള്ള ചികിൽസ രീതികളിലും അവരെ സഹായിക്കുന്ന പ്രൊഫഷണലുകളാണു കാർഡിയോ വാസ്കുലർ ടെക്നീഷ്യൻമാർ.

8. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (DNT)

നാഡീ വ്യൂഹത്തിൻറ്റെ തകരാറുകൾ കണ്ടെത്തുന്ന പരീക്ഷണ, നിരീക്ഷണ ജോലിയാണു ന്യൂറോ ടെക്നോളജിസ്റ്റുകൾക്ക് നിർവ്വഹിക്കുവാനുള്ളതു. നാഡീ വ്യൂഹത്തിൻറ്റെ പ്രവർത്തനം അപഗ്രഥിച്ച് രോഗ നിർണ്ണയത്തിനു വിദഗ്ദരെ സഹായിക്കുകയാണു ഇവരുടെ കർത്തവ്യം.

9. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT)

വൃക്ക രോഗികൾക്ക് ഡോക്ടറുടെ സാന്നിധ്യത്തിൽ ഡയാലിസിസ് നടത്തുന്നവരാണു ഡയാലിസിസ് ടെക്നോളജിസ്റ്റുകൾ. വൃക്ക മാറ്റ ശസ്ത്രക്രിയാ വേളകളിലും ഇവരുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണു.

10. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (DET)
ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകളെ സഹായിക്കുവാനുള്ള പരിചയ സമ്പന്നരായ പ്രൊഫഷണലുകളാണു എൻഡോസ്കോപിക് ടെക്നോളജിസ്റ്റുകൾ. എൻഡോസ്കോപ്പി മെഷീനുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണു.

11. ഡിപ്ലോമ ഇൻ ദെന്തൽ ഓപ്പറേറ്റിങ്ങ് റൂം അസിസ്റ്റൻറ്റ് (DDORA)

പല്ലിൻറ്റെ സർജറി ആവശ്യമായൈ വരുന്നിടത്ത് അതിനു മുൻപും പിൻപും ആവശ്യമായ ഉപകരണങ്ങളും മറ്റു സാധനങ്ങളും സജ്ജമാക്കുകയാണു ഇവരുടെ ചുമതല.

12. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (DRT)

ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസ കോശ രോഗങ്ങൾ നിർണ്ണയിക്കാനുള്ള പരിശോധന നടത്തുന്നവരാണു റെസ്പിറേറ്ററി തെറാപ്പി ടെക്നോളജിസ്റ്റുകൾ. വെൻറ്റിലേറ്റർ, പൾസ്-ഓക്സീമീറ്റർ കമ്പനികളിലും ഇവർക്ക് തൊഴിൽ സാധ്യതയുണ്ട്.

വിശദ വിവരങ്ങൾക്ക് http://lbscentre.org/ അല്ലെങ്കിൽwww.lbskerala.com/
പോളിടെക്നിക് കോഴ്സുകൾ

സാങ്കേതിക രംഗത്ത് സാധാരണയായി 3 ലെവലിലുള്ള ജോലികളാണുള്ളത്. ഡിസൈൻ നടത്തുന്ന എഞ്ചിനിയേഴ്സ്, അവർ നൽകിയ ഡിസൈനിനനുസരിച്ച് ജോലി ചെയ്യേണ്ട ടെക്നീഷ്യൻസ് എന്നിവരാണു രണ്ട് കൂട്ടർ. എന്നാൽ ഇവർ രണ്ട് കൂട്ടരുടേയും ഇടയിൽ പ്രവർത്തിക്കേണ്ട സൂപ്പർവൈസർ കാറ്റഗറിയിലുള്ള ഒരു കൂട്ടരുണ്ട്. ഇവർക്ക് സാങ്കേതിക ജ്ഞാനം മാത്രം പോര നല്ല നയ ചാതുര്യവും വേണം. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ജീവനക്കാരെ ഒരുമിപ്പിച്ച് കൊണ്ട് പോകേണ്ട ഭാരിച്ച ഉത്തരവാദിത്വം നിർവഹിക്കേണ്ടതുള്ളതിനാൽ തന്നെ മികച്ച മാനേജ്മെൻറ്റ് തന്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നവരായിരിക്കണം. ഇങ്ങനെയുള്ള സാങ്കേതിക വിദഗ്ദരെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളാണു പോളിടെക്നിക് കോളേജുകൾ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറ്റെ നിയന്ത്ര ണത്തിലാണിവ. ഇവിടെ നിന്നും നൽകപ്പെടുന്ന സർട്ടിഫിക്കറ്റുകൾ ഡിപ്ലോമ എന്നാണു അറിയപ്പെടുന്നത്.

ഡിപ്ലോമ പ്രോഗാമുകളെ 2 വിഭാഗമായി തിരിച്ചിരിക്കുന്നു.

1. എഞ്ചിനിയറിങ്ങ്/ടെക്നോളജി ബ്രാഞ്ചുകൾ
2. കോമേഴ്സ്/മാനേജ്മെൻറ്റ് ബ്രാഞ്ചുകൾ

ഇന്ന് കേരളത്തിൽ 28 വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണു. നിലവിലുള്ള പോളിടെക്നിക്കുകളിൽ 7 എണ്ണം വനിതാ പോളിടെക്നിക്കുകളാണു. 9 എണ്ണം സ്വകാര്യ മേഖലയിലും.

പ്രവേശനം

പത്താം ക്ലാസാണു ഈ കോഴ്സുകൾക്ക് ചേരുവാനുള്ള അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ആനുകൂല്യമുണ്ടാവും. സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മാർക്കിൽ 5% ഇളവുണ്ട്. ഇവരുടെ വാർഷിക വരുമാനം 600000 ൽ താഴെയായിരിക്കണം. എൻകിനിയറിങ്ങ്/ടെക്നോളജി വിഭാഗം ബ്രാഞ്ചുകളുടെ 10% സീറ്റുകൾ റ്റി എച്ച് എസ് എൽ സി യോഗ്യതയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. ഐ ടി ഐ/കെ ജി സി ഇ യോഗ്യത നേടിയവർക്കും വി എച്ച് എസ് സി ക്കാർക്കും നിയമാനുസൃത സംവരണമുണ്ട്.
പോളിടെക്നിക്കുകളിലേക്കുള്ള പ്രവേശനം ജില്ലാടിസ്ഥാനത്തിലായിരിക്കും. വിവിധ ജില്ലകളിലേക്കുള്ള അപേക്ഷകൾക്ക് ഒരു അപേക്ഷ ഫോം മതിയാകുന്നതാണു.

ബ്രാഞ്ചുകൾ

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ഏവിയോണിക്സ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻറ്റേഷൺ, ഇലക്ട്രോണിക്സ് & പ്രൊഡക്ഷൻ, ടെലികമ്യൂണിക്കേഷൻ, ഇൻഫൊർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെൻറ്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ്, ആർക്കിടെക്ചർ, ഓട്ടൊമൊബൈൽ, ബയോ മെഡിക്കൽ, കെമിക്കൽ, കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ്സ് മാനേജ്മെൻറ്റ്. കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിൻറ്റനൻസ്, ഇൻഫൊർമേഷൻ ടെക്നോളജി, മെഡിക്കൽ ഇലക്ട്രോണിക്സ്, മെഡിക്കൽ ഇൻസ്ട്രുമെൻറ്റേഷൻ, പോളിമർ ടെക്നോളജി, പ്രിൻറ്റിങ്ങ് ടെക്നോളജി, ടെക്സ്റ്റൈൽ ടെക്നോളജി, വുഡ് ടെക്നോളജി, ടൂൾ & ഡൈ മെയ്ക്കിങ്ങ്, ക്വാളിറ്റി സർവേയിങ്ങ് & കൺസ്ട്രക്ഷൻ മാനേജ്മെൻറ്റ്, കോമേഴ്സ്യൽ പ്രാക്ടീസ്

കാലാവുധി

എല്ലാ ബ്രാഞ്ചുകളുടേയും കാലാവുധി 6 സെമസ്റ്റർ (3 വർഷം) ആയിരിക്കും. ഇതിനു പുറമേ ടൂൾ ആൻഡ് ഡൈ പ്രോഗ്രാമിനു 12 മാസത്തെ നിർബന്ധിത വ്യാവസായിക പരിശീലനം ഏർപ്പെടുത്തിയിട്ടുണ്ട്.

ജോലി സാധ്യത

പോളിടെക്നിക് കോഴ്സുകൾ പാസായവർക്ക് പൊതു മേഖലാ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലായി നിരവധി തൊഴിലവസരങ്ങളുണ്ട്. വിദേശത്തും അവസരങ്ങൾ അനവധിയുണ്ട്. സ്വയം തൊഴിൽ കണ്ടെത്തുകയുമാവാം.

ഉപരി പഠനം

പോളിടെക്നിക് കോഴ്സുകൾ ഒരു ടെർമിനൽ കോഴ്സായിട്ടാണു ഡിസൈൻ ചെയ്തിരുന്നുവെങ്കിലും പഠിച്ച ബ്രാഞ്ചിൽ തന്നെ ഉപരി പഠന സാധ്യതകൾ ഇന്നുണ്ട്. 3 വർഷത്തെ പഠനത്തിനു ശേഷം ലാറ്ററൽ എൻട്രി വഴി എഞ്ചിനിയറിങ്ങിൻറ്റെ മൂന്നാമത്തെ സെമസ്റ്ററിലേക്ക് (രണ്ടാം വർഷം) നേരിട്ട് പ്രവേശിക്കാം. ഒട്ടു മിക്ക കാര്യങ്ങൾക്കും എഞ്ചിനിയറിങ്ങ് ബിരുദത്തിനു തുല്യമായ എ എം ഐ ഇ/എ എം ഐ ടി ഇ തുടങ്ങിയ പ്രൊഫഷണൽ അംഗ്വത്തത്തിനു ശ്രമിക്കാം. തുടർന്ന് എം ടെ ക്കിനോ, എം ബി എക്കോ ചേരാം. മറ്റൊരു വഴി അപൂർവ്വമായിട്ടെങ്കിലുമുള്ള പോസ്റ്റ് ഡിപ്ലോമ പ്രോഗ്രാമിനു ചേരുകയെന്നതാണു. അതായത് പഠിച്ച ബ്രാഞ്ചിൽ തന്നെ തുടർ പഠനം സാധ്യമെന്നർത്ഥം. ജോലിയോട് കൂടി പാർട്ട് ടൈം ആയി എഞ്ചിനിയറിങ്ങ് പഠിക്കുവാനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്http://polyadmission.org/
ഫിസിക്സ്

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ എന്നും സാധ്യതയുള്ള വിഷയമാണു ഫിസിക്സ്. ഉത്സാഹ ശീലർക്കു മുൻപിൽ കരിയറിൻറ്റെ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്ന ഈ വിഷയം പഠിക്കുവാൻ ഇന്ന് ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലും തന്നെ സൗകര്യമുണ്ട്. രാജ്യത്തിൻറ്റെ അഭിമാന സ്തംഭങ്ങളായ നിരവധി ഗവേഷണ സ്ഥാപനങ്ങൾ ഫിസിക്സിൽ ഉന്നത ബിരുദ ധാരികളെ കാത്തിരിക്കുന്നു.

കോഴ്സുകൾ

ഫിസിക്സിൽ ബി എസ് സിക്ക് ചേരുവാൻ +2 വിനു സയൻസ് വിഷയമെടുത്തു പഠിച്ചാൽ മതി. തുടർന്ന് എം എസ് സി ക്ക് ശേഷം എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദങ്ങളിലേക്ക് തിരിയാം.
ഇന്ന് ഫിസിക്സ് വളരെയധികം സ്പെഷ്യലൈസഡ് ആയി മാറിക്കഴിഞ്ഞു. അസ്ട്രോ ഫിസിക്സ്, ന്യൂക്ലിയാർ ഫിസിക്സ്, മോളിക്യുലാർ ഫിസിക്സ്, മെറ്റീരിയൽ ഫിസിക്സ്, ഫോട്ടോണിക്സ് തുടങ്ങി വൈവിധ്യമാർന്ന നിരവധി പഠന ശാഖകളിൽ ഉപരി പഠനം നടത്തുവാൻ അവസരങ്ങളുണ്ട്.

പഠന സൗകര്യങ്ങൾ

ഇന്ത്യയിലെ ഒട്ടു മിക്ക കലാലയങ്ങളിലും ഫിസിക്സിൽ ബിരുദ സൗകരമുണ്ട്. സ്പെഷ്യലൈസഡ് വിഷയങ്ങൾ എടുക്കേണ്ടവർക്ക് ബിരുദാനന്തര ബിരുദത്തിലാണു അതിനുള്ള അവസരം. അല്ലായെങ്കിൽ ഫിസിക്സിൽ തന്നെ പി ജി എടുക്കാം. കേരളത്തിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് (http://www.keralauniversity.ac.in/), കോട്ടയം സി എം എസ് (http://www.cmscollege.ac.in/) കോളേജ് തുടങ്ങിയവ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണു. സി എം എസ് കോളേജിൽ എം എസ് സി ഫിസിക്സും എം എസ് സി അപ്ലൈഡ് ഫിസിക്സുമാണുള്ളതു. ചങനാശേരി എസ് ബി കോളേജിലെ (http://depts.sbcollege.org/) എം എസ് സി നോൺ കൺവെൻഷണൽ എനർജി സിസ്റ്റം സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതാണു. ഇവിടെ ഇലക്ട്രോണിക്സ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമുണ്ട്. പത്തനം തിട്ട കാതോലിക്കേറ്റ് കോളേജിലെ (http://www.catholicatecollege.co.in/) എം എസ് സി മെറ്റീരിയൽ സയൻസ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതാണു. ഇവിടെയും ഇലക്ട്രോണിക്സ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമുണ്ട്. എറണാകുളം മഹാരാജാസിലെ (http://maharajascollege.in/) എം എസ് സി ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷൻ ഉള്ളതാണു. ഇവിടുത്തെ എം എസ് സി തിയററ്റിക്കൽ ഫിസിക്സ് പ്രത്യേകം പ്രസ്ത്യാവ്യമാണു. ഈ കോഴ്സിൽ പ്രാക്ടിക്കൽ ഇല്ലായെന്നതാണു എടുത്തു പറയേണ്ട പ്രത്യേകത. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (http://www.cusat.ac.in/) എം എസ് സി ഫിസിക്സിനു പുറമേ മറൈൻ ജിയോ ഫിസിക്സിലും എം എസ് സിയുണ്ട്. ഫിസിക്സിൽ ഗവേഷണത്തിനു തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സ്ഥാപനത്തിലൊന്നാണു സി എസ് ഐ ആറിൻറ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി (http://www.nplindia.org/).

അസ്ട്രോ ഫിസിക്സ്

ശാസ്ത്രം സാങ്കേതിക രംഗത്ത് ഇന്ന് ഏറ്റവും സാധ്യതയുള്ള ഒന്നായി അസ്ട്രോ ഫിസിക്സ് മാറിയിരിക്കുന്നു. ഈ മേഖലയിൽ നടക്കുന്ന പഠന ഗവേഷണങ്ങൾ അത്രയേറെയാണു. അസ്ട്രോ ഫിസിക്സിൽ ലോക ശ്രദ്ധ നേടിയ സ്ഥാപനമാണു ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് (http://www.iiap.res.in/). എം എസ് സി (Physics / Electronic Science / Applied Mathematics /Applied Physics) കഴിഞ്ഞവർക്കായി Integrated M.Tech- Ph.D (Tech.) ഇവിടെയുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരുടെ ഒരു നിര തന്നെ ഇവിടെ പ്രവർത്തിക്കുന്നു. Ph.D പ്രോഗ്രാമും ഇവിടെയുണ്ട്. കൊടൈക്കനാൽ, ഗൗരീ ബിദനൂർ, കവലൂർ, ലഡാക്ക് ഹൊസ ഗൊട്ടൈ ഇന്നിവിടങ്ങളിൽ പഠന കേന്ദ്രങ്ങളുമുണ്ട്.
ഇൻഡ്യയിലെ ഏറ്റവും മികച്ച ജ്യോതി ശാസ്ത്രം പഠന ഗവേഷണ കേന്ദ്രമാണു പൂനയിലെ അയൂക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇൻറ്റർ യൂണിവേഴ്സിറ്റി സെൻറ്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് (http://www.iucaa.ernet.in/). ശാസ്ത്ര പ്രചാരണത്തിനു കൂടി നേതൃത്വം നൽകുന്നയിവിടെ പി എച്ച് ഡി മാത്രമാണുള്ളത്. ക്വാണ്ടം ഗ്രാവിറ്റി, കോസ്മോളജി, ഗ്രാവിറ്റേഷൻ വേവ്സ്, സോളാർ സിസ്റ്റം ഫിസിക്സ്, ഇൻസ്ട്രുമെൻറ്റേഷൻ, വിർച്വൽ ഒബ്സ്ർവേറ്ററി തുടങ്ങി ജ്യോതി ശാസ്ത്ര – ജ്യോതിർ ഭൗതീക രംഗത്തെ ഒട്ടേറെ നൂതന മേഖലകളിൽ ഗവേഷണം നടത്തുന്നതിനുള്ള സൗകര്യം ഈ സ്ഥാപനം പ്രദാനം ചെയ്യുന്നു. അസ്ട്രോണമിയിലും റേഡിയോ അസ്ട്രോണമി ഇൻസ്ട്രുമെൻറ്റേഷനിലും ഗവേഷണത്തിനു സൗകര്യമുള്ള മറ്റൊരു പ്രധാന സ്ഥാപനമാണു പൂനയിലെ തന്നെ നാഷണൽ സെൻറ്റർ ഫോർ റേഡിയോ അസ്ട്രോ ഫിസിക്സ് (http://www.ncra.tifr.res.in/ncra). മറ്റൊരു പ്രധാന സ്ഥാപനമാണു ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസം (http://iigm.res.in/). അസ്ട്രോ ഫിസിക്സിൽ ഗവേഷണത്തിനു കൊച്ചിൻ യൂണിവേഴ്സിറ്റിയിലും സൗകര്യമുണ്ട്.

ന്യൂക്ലിയർ ഫിസിക്സ്

ഫിസിക്സ് പഠിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു സ്പെഷ്യലൈസേഷനാണു ന്യൂക്ലിയർ ഫിസിക്സ്. ആറ്റോമിക് ആൻഡ് ന്യൂക്ലിയർ ഫിസിക്സിൽ ഗവേഷണ സൗകര്യമുള്ള ഒരു പ്രമുഖ സ്ഥാപനമാണു ആറ്റോമിക് എനർജി ഡിപ്പാർട്ട്മെൻറ്റിൻറ്റെ കീഴിൽ വെസ്റ്റ് ബംഗാളിൽ സ്ഥിതി ചെയ്യുന്ന സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് (http://www.saha.ac.in/web/). കാൻപൂർ ഐ ഐ ടിയിൽ (http://www.iitk.ac.in/) ന്യൂക്ലിയർ എഞ്ചിനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ പി എച്ച് ഡി ഉണ്ട്. ന്യൂക്ലിയർ എഞ്ചിനിയറിങ്ങിൽ റിസേർച്ച് ചെയ്യാവുന്ന മറ്റൊരു പ്രമുഖ സ്ഥാപനമാണു ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (http://www.iisc.ernet.in/).

ഫോട്ടോണിക്സ്

ഫിസിക്സ് ബിരുദ ധാരികൾക്ക് തിരിയാവുന്ന മറ്റൊരു പ്രധാന മേഖലയാണു ഫോട്ടോണിക്സ്. പ്രകാശിക സാങ്കേതിക വിദ്യയെ ഇലക്ട്രോണിക്സുമായി സംയോജിപ്പിച്ച് കൊണ്ടുള്ള നൂതന സാങ്കേതിക വിദ്യയാണു ഫോട്ടോണിക്സ്. ഇപ്പോൾ ടെലികമ്യൂണിക്കേഷൻ, കമ്പ്യൂട്ടിങ്ങ് തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സാങ്കേതിക വിദ്യയായി ഫോട്ടോണിക്സ് ആണു ഉപയോഗിക്കുന്നത്. ഇതിനു പുറമേ മിലിട്ടറി ടെക്നോളജി, റോബോട്ടിക്സ്, കാർഷിക രംഗം, ബയോ ടെക്നോളജി, സ്പെക്ട്രോസ്കോപി തുടങ്ങിയ സാങ്കേതിക മേഖലകളിലും ഫോട്ടോണിക്സ് ഉപയോഗിക്കുന്നു. ജൈവ ശാസ്ത്രം, വൈദ്യ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഇത് പ്രയോജനപ്പെടുത്തുമ്പോൾ അതിനെ ബയോ ഫോട്ടോണിക്സ് എന്ന് വിളിക്കുന്നു. പുതു സാങ്കേതിക വിദ്യ ആയതിനാൽ തന്നെ ഗവേഷണ രംഗത്തെ അവസരങ്ങൾ അനുദിനം വർദ്ദിച്ച് വരുന്നു.
ബിരുദാനന്തര ബിരുദം മുതൽ ഫോട്ടോണിക്സ് പഠനത്തിനു ഇന്ത്യയിൽ അവസരമുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ കലാശാലയിലെ ഇൻറ്റർ നാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് (http://photonics.cusat.edu/) ഈ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിട്ടാണു വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ ലേസർ ലാബാണിവിടുത്തെ ആകർഷണീയ ഘടകങ്ങളിലൊന്ന്. ഫിസിക്സിൽ എം എസ് സി എടുത്തവർക്ക് എം ടെകിനു ചേരാം. സാധുവായ ഗേറ്റ് സ്കോർ ആവശ്യമാണു. ഗവേഷണത്തിനും അവസരമുണ്ട്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, തിരുച്ചിറപ്പള്ളിയിലെ പെരിയാർ എ വി ആർ കോളേജ് എന്നിവയിലും ഫോട്ടോണിക്സിൽ കോഴ്സുകൾ ലഭ്യമാണു
.
ഇൻ റ്റഗ്രേറ്റഡ് കോഴ്സുകൾ

+2 പാസായവർക്ക് നേരിട്ട് ചേരാവുന്ന 5 വർഷ എം എസ് സി കോഴ്സുകളാണു ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലാണു ഇത്തരം കോഴ്സുകളുള്ളത്. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ അഞ്ചിടങ്ങളിൽ പ്രവർത്തിക്കുന്ന ഐസർ (INDIAN INSTITUTE OF SPACE EDUCATION & RESEARCH) ഇത്തരത്തിലുള്ളതിൽ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണു. ഐ ഐ ടികളും. നൈസറും (NATIONAL INSTITUTE OF SCIENCE EDUCATION & RESEARCH), ബാംഗ്ലൂർ ഐ ഐ സി (INDIAN INSTITUTE OF SCIENCE) മെല്ലാം ഇന്ന് ഇൻറ്റഗ്രേറ്റഡ് കോഴ്സുകളുമായി രംഗത്തുണ്ട്. ഗവേഷണം കരിയറാക്കാനുദ്ദേശിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ലൊരു മാർഗ്ഗമാണു ഇത്തരം ഉന്നത പഠന കേന്ദ്രങ്ങളിലെ ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ

ജോലി സാധ്യതകൾ

ഫിസിക്സിൽ ഉന്നത പഠനം നടത്തിയവർക്ക് ഇന്ന് നിരവധി അവസരങ്ങൾ മുൻപിലുണ്ട്. പ്രധിരോധ ഗവേഷണ മേഖലയിലും മറ്റ് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലും അവസരങ്ങൾ ഏറെയാണു. അധ്യാപനമാണു തിരഞ്ഞെടുക്കാവുന്ന ഒരു രംഗം. ഹൈസ്കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ ഫിസ്ക്സ് പഠിച്ചവർക്ക് അധ്യാപന നിയമനത്തിനവസരമുണ്ട്. ഫിസിക്സ് ബിരുദ ദാരികൾക്ക് ബാർക്കിൽ സയൻറ്റിഫിക് ഓഫീസറായി നേരിട്ട് നിയമനം നേടാം. പ്രമുഖ സ്ഥാപനങ്ങളിപ്പോൾ ഗേറ്റ് ഒരു നിശ്ചിത യോഗ്യതയായി കണക്കാക്കി നേരിട്ട് ജോലിയിൽ പ്രവേശിപ്പിക്കുന്നതിനാൽ എം എസ് സി ക്ക് ശേഷം ഗേറ്റ് എഴുതി പാസാവുന്നത് ഏറെ നന്നായിരിക്കും. നെറ്റ് യോഗ്യത നേടുന്നതും ഗവേഷണോത്മുഖമായ ജോലികൾക്ക് ശ്രമിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമാണു. ഫിസിക്സ് ബിരുദ, ബിരുദാനന്തരധാരികൾക്ക് ചില തസ്തികകൾ കേരള, കേന്ദ്ര സർവീസുകളിലായിട്ടുണ്ട്.
രസതന്ത്രം

അടിസ്ഥാന ശാസ്ത്രം വിഷയങ്ങളിൽ വ്യാവസായിക മേഖലയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഒന്നാണു രസ തന്ത്രം. അതിനാൽ തന്നെ രസതന്ത്രജ്ഞർക്ക് തൊഴിൽ വിപണിയിൽ എന്നും ഡിമാൻഡുണ്ട്. വ്യാവസായിക രംഗത്ത് മാത്രമല്ല ഗവേഷണത്തിലും പ്രതിരോധ മേഖലയിലുമെല്ലാം തന്നെ ഏറെ ഉയരങ്ങളിലെത്തിക്കുവാൻ കഴിയുന്ന ഒന്നാണു ഈ ശാസ്ത്ര ശാഖയിലെ ഉപരി പഠനം.

കോഴ്സുകൾ

ഇൻഡ്യയിലെ ഒട്ടു മിക്ക സർവകലാശാലകളിലും കെമിസ്ട്രിയിൽ ബിരുദ ബിരുദാനന്തര കോഴ്സുകളുണ്ട്. കെമിസ്ട്രി മുഖ്യ വിഷയമായി +2 പഠിച്ചവർക്ക് കെമിസ്ട്രിയിൽ ബിരുദത്തിനു ചേരാം. തുടർന്ന് ബിരുദാനന്തര ബിരുദത്തിനും. ഗവേഷണത്തിലേക്ക് കടക്കണമെങ്കിൽ എം എസ് സി ക്ക് ശേഷം എം ഫി ലിനോ പി എച്ച് ഡി ക്കോ ചേരാം. കെമിസ്ട്രി മുഖ്യ വിഷയമായി +2 പഠിച്ചവർക്ക് അഞ്ച് വർഷത്തെ ഇൻറ്റഗ്രേറ്റഡ് എം എസ് സിക്കും ചേരാം. ഗവേഷണം കരിയർ ആക്കാൻ ആഗ്രഹിക്കുന്നവർ ഇൻറ്റഗ്രേറ്റഡ് എം എസ് സി തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.

രസ തന്ത്രമിന്ന് വളരെയധികം വികാസം പ്രാപിച്ച ഒന്നാണു. ബയോ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫോട്ടോ കെമിസ്ട്രി, അഗ്രോ കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, എൻവിയോണ്മെൻറ്റൽ കെമിസ്ട്രി തുടങ്ങി വ്യത്യസ്ത കൈവഴികളിലൂടെ അനുസ്യൂതം സഞ്ചരിക്കുന്ന ഒന്നായിരിക്കുന്നു ഇന്ന് കെമിസ്ട്രി.

ബയോ കെമിസ്ട്രി

ഒരു ജീവിയുടെ ശരീരത്തിനുള്ളിൽ നടക്കുന്ന രാസ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം ശാഖയാണു ബയോ കെമിസ്ട്രി. കെമിസ്ട്രി മുഖ്യ വിഷയമായി +2 പഠിച്ചവർക്ക് ബയോ കെമിസ്ട്രിയിൽ ബി എസ് സിക്ക് ചേരാം. എം എസ് സി കഴിഞ്ഞവർക്ക് ഗവേഷണ മേഖലയിലേക്ക് കടക്കാം. കേരളത്തിൽ എല്ലാ സർവകലാശാലയിലും പഠനാവസരങ്ങളുണ്ട്. ലാബുകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഭക്ഷ്യ വ്യവസായ മേഖലകളിലും മരുന്നു നിർമ്മാണത്തിലുമെല്ലാം ബയോ കെമിസ്റ്റിൻറ്റെ സേവനം അത്യന്താപേക്ഷിതമാണു.

പോളിമർ കെമിസ്ട്രി

ബി എസ് സി തലം മുതൽ എം എസ് സി, എം ഫിൽ, പി എച്ച് ഡി തുടങ്ങി എല്ലാ തലങ്ങളിലും ഇന്ന് പോളിമർ കെമിസ്ട്രിക്ക് പഠനാവസരങ്ങളുണ്ട്. കെമിസ്ട്രി മുഖ്യ വിഷയമായി ബി എസ് സി എടുത്തവർക്കും പോളിമർ കെമിസ്ട്രിയിൽ എം എസ് സിക്കു ചേരാം. ഒന്നിലേറെ തന്മാത്രകൾ ചേർന്ന് വലിയ തന്മാത്രകൾ രൂപപ്പെടുന്ന പ്രതിഭാസമാണു പോളിമർ കെമിസ്ട്രിയുടെ അടിസ്ഥാനം. നിത്യോപയോഗ സാധനങ്ങളായ പോളിത്തീൻ കവറുകൾ, പി വി സി പൈപ്പുകൾ തുടങ്ങിയവയെല്ലാം പോളിമറുകളാണു. പുതിയ പുതിയ പോളിമറുകൾ കണ്ടെത്തുകയും അവയുടെ ഗുണങ്ങൾ മനസ്സിലാക്കുകയും അവയെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുകയും ചെയ്യുന്ന ഗവേഷണങ്ങൾ ധാരാളം നടക്കുന്നുണ്ട്. കേരളത്തിൽ നിരവധി കോളേജുകളിൽ പഠനാവസരങ്ങളുണ്ടെങ്കിലും കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെൻറ്റ് ഓഫ് പോളിമർ കെമിസ്ട്രി ആൻഡ് റബ്ബർ ടെക്നോളജിയും (http://psrt.cusat.ac.in/) എം ജി യൂണിവേഴ്സിറ്റിയുടെ സ്കൂൾ കെമിക്കൽ സയൻസും (http://mgu.ac.in/) എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണു.

ഇൻഡസ്ട്രിയൽ കെമിസ്ട്രി

പേരു പോലെ തന്നെ വ്യാവസായിക രംഗത്തെ കെമിസ്ട്രിയുടെ സാധ്യതകളും ആവശ്യകതയുമാണു ഈ തൊഴിലധിഷ്ഠിത കോഴ്സിൻറ്റെ സിലബസ്. ബി എസ് സി തലം മുതൽ ഈ കോഴ്സ് ലഭ്യമാണു. കേരള ഗവ. കോളേജ് കാര്യവട്ടം, എസ് എൻ കോളേജ് ചാത്തന്നൂർ, ടി കെ എം എം കോളേജ് നങ്ങ്യാർ കുളങ്ങര (http://tkmmcollege.org), എൻ എസ് എസ് കോളേജ് ഒറ്റപ്പാലം (http://www.nsscollegeottapalam.org/), തുടങ്ങിയവയിലെല്ലാം ഈ കോഴ്സുണ്ട്.

കരിയർ അവസരങ്ങൾ

കെമിസ്ട്രിയിൽ ഉപരി പഠനം നടത്തിയ ഒരാൾക്ക് ഇന്ന് പെട്രോളിയം, ഫുഡ് പ്രൊഡക്ഷൻ, മൈനിങ്ങ് ആൻഡ് മെറ്റലർജി, ഫാർമസ്യൂട്ടിക്കൽസ്, പ്ലാസ്റ്റിക്സ്, പൾപ്പ് ആൻഡ് പേപ്പർ, ഫെർട്ടിലൈസർ തുടങ്ങി, കെമിക്കൽ പ്രോഡക്ട് മാനിഫാച്വറിങ്ങ്, ഹോസ്പിറ്റൽ, ഫിഷ് പ്രോസസിങ്ങ്, ഫുഡ് പ്രോസസ്സിങ്ങ് തുടങ്ങി വൈവിധ്യമാർന്ന വ്യാവസായിക മേഖലകളിൽ അവസരങ്ങളുണ്ട്.
ക്വാളിറ്റി കൺട്രോൾ, പ്രോസസ് കൺട്രോൾ, വാട്ടർ ട്രീറ്റ്മെൻറ്റ്, ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ, എയർ ക്വാളിൽറ്റി മാനേജ്മെൻറ്റ്, ടെക്നിക്കൽ സെയിൽസ്, അധ്യാപനം, ടെക്നിക്കൽ റൈറ്റിങ്ങ്, ഹസാർഡ്സ് വേസ്റ്റ് മാനേജ്മെൻറ്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുവാൻ കഴിയും.

ഗവേഷണ മേഖലയാണു എടുത്ത് പറയേണ്ടയൊരു കരിയർ. കൗൺസിൽ ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിൻറ്റെ (http://www.csir.res.in/) കീഴിലുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങൾ ഉയർന്ന കരിയറിൻറ്റെ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നു. ഇതിൽ പൂനയിലെ നാഷണൽ കെമിക്കൽ ലബോറട്ടറി (http://www.ncl-india.org/) പ്രത്യേകം പ്രസ്താവ്യമായ സ്ഥാപനമാണു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസേർച്ച് (http://www.tifr.res.in/index.php/en/) മറ്റൊരു പ്രധാന സ്ഥാപനമാണു. പ്രതിരോധ മേഖലയിലും കെമിസ്ട്രിയിൽ ഉന്നത പഠനം പൂർത്തിയാക്കിയവർക്ക് അവസരങ്ങളുണ്ട്.
ഗണിത ശാസ്ത്രം

വിദ്യാർഥികളിൽ മിക്കപേർക്കും തന്നെ കണക്ക് എന്നത് ഒരു കീറാമുട്ടിയായി അനുഭപ്പെടുന്നത് കാണാറുണ്ട്. എന്നാൽ വളരെ ക്രമാനുഗതമായി ഗണിത ശാസ്ത്രത്തെ സമീപിക്കുന്നവർക്ക് മുൻപിൽ അത് ഒരു കുട്ടിയായി മാറുന്നത് കാണാം. എല്ലാ ശാസ്ത്ര ശാഖകൾക്കും ആധാര ശിലയായ ഗണിതത്തിൻറ്റെ അനന്ത സാധ്യതകൾ അപാരമാണെന്നതാണു വസ്തുത. ശാസ്ത്രത്തിൽ മാത്രമല്ല സാങ്കേതിക വിദ്യയിലും മാനവിക ശാസ്ത്രം, കല എന്നിവയിലൊക്കെത്തന്നെ ഗണിതത്തിൻറ്റെ ആവശ്യകത ഒഴിച്ച് കൂടാത്തതാണു
.
ശുദ്ധ ഗണിതം (Pure Mathematics), പ്രയോഗ ഗണിതം (Applied Mathematics) എന്നിങ്ങനെ രണ്ടായി ഇതിനെ വിഭജിക്കാം. ആൾജിബ്രാ, റിയൽ അനാലിസിസ്, ന്യൂമറിക്കൽ അനാലിസിസ്, ടോപ്പോളജി, നമ്പർ തിയറി, ജ്യോമെട്രി, ട്രിഗണോമെട്രി, കാൽക്കുലസ് തുടങ്ങിയവ ശുദ്ധ ഗണിതം. സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി, മെക്കാനിക്സ്, റിലേറ്റിവിറ്റി, ക്വാണ്ടം തിയറി, അസ്ട്രോണമി, കബ്യൂട്ടർ സയൻസ്, എഞ്ചിനിയറിങ്ങ് മാത്തമാറ്റിക്സ്, ആക്ചറി, ഗെയിം തിയറി, ഓപ്പറേഷൻസ് റിസേർച്ച് തുടങ്ങിയവയാകട്ടെ പ്രയോഗ ഗണിതവും. ഇവയെല്ലാം തന്നെ പ്രത്യേകം പഠിക്കുവാൻ ഇന്ന് സൗകര്യങ്ങളുണ്ട്. ഗണിത ശാസ്ത്രത്തിൽ എം ഫിലും പി എച്ച് ഡിയും നേടുന്നവർക്ക് മുൻപിൽ ഇന്ന് നിരവധി അവസരങ്ങളുണ്ട്.

കോഴ്സുകളും പഠന സ്ഥാപനങ്ങളും

+2 വിനു ഗണിത ശാസ്ത്രം പഠിച്ചവർക്ക് ഡിഗ്രിക്ക് മാത്തമാറ്റിക്സ് മുഖ്യ വിഷയമായി പഠിക്കാം. ഇന്ത്യയിലെ ഒട്ടു മിക്ക കോളേജുകളിലും ഇതിനു അവസരമുണ്ട്. ഗണിതത്തിൽ നല്ല ഭാവി ആഗ്രഹിക്കുന്നവർ തുടർ പഠനങ്ങൾക്കായി പ്രശസ്തമായ സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നത് നന്നായിരിക്കും.

കേരളത്തിൽ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് എടുത്ത് പറയേണ്ടയൊന്നാണു. ഗണിതത്തിൽ ഡിഗ്രിയെടുത്തവർക്ക് ഇവിടെ എം എസ് സിക്ക് ചേരാം. തുടർന്ന് എം ഫിലി നോ പി എച്ച് ഡി ക്കോ ചേർന്ന് പഠനം തുടരാം. വിശദ വിവരങ്ങൾക്ക്www.keralauniversity.ac.in.

ബാഗ്ലൂരിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (www.iisc.ernet.in) ഈ രംഗത്ത് ഉന്നത പഠനം നൽകുന്ന ഒന്നാണു. ഗണിതത്തിൽ ബി എസ് സി കഴിഞ്ഞവർക്കിവിടെ എം എസ് സിയും പി എച്ച് ഡിയും ചേർന്നുള്ള അഞ്ചു വർഷ ഇൻറ്റഗ്രേറ്റഡ് പ്രോഗ്രാമിനു ചേരാം. ബി ടെക് കാരും അപേക്ഷിക്കാൻ അർഹരാണു. എം എസ് സി മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നിവ കഴിഞ്ഞവർക്കും ഇവിടെ പി എച്ച് ഡി ക്ക് ചേരാം. ഇവിടുത്തെ സെൻറ്റർ ഫോർ ഹൈ എനർജി ഫിസിക്സിൽ (http://cts.iisc.ernet.in/) ഗവേഷണ പ്രോഗ്രാമിനും എം എസ് സി മാത്തമാറ്റിക്സ് കാർക്ക് ചേരാം. മാത്തമാറ്റിക്കൽ സയൻസിൽ ഗവേഷണ ബിരുദത്തിനു വേണ്ടിയുള്ള ഇൻറ്റർ ഡിസിപ്ലിനറി പ്രോഗ്രാമിനു മാത്ത്മാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയവയിൽ എം എസ് സി ഉള്ളവർക്കും ചേരാം. GATE, JEST, UGC/CSIR NET, INSPIRE or IISc Entrance Examination ഇവയിലേതെങ്കിലും ഒന്നിലെ മാർക്കാണു പ്രവേശന യോഗ്യത. തുടർന്ന് അഭിമുഖവുമുണ്ടാവും. വിശദ വിവരങ്ങൾക്ക്http://cts.iisc.ernet.in/ ഇവിടെ നിരവധി സ്കോളർഷിപ്പുകൾ ലഭ്യമായതിനാൽ പഠനം ഒരു സാമ്പത്തിക ഭാരമാവില്ല.

കേന്ദ്ര ആണവ ഊർജ്ജ വകുപ്പ് (www.math.tifr.res.in/) സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങളാണു മുബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസേർച്ചിലെ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് (www.tifr.res.in/index.php/en/), ബാംഗ്ലൂരിലെ സെൻറ്റർ ഫോർ ആപ്ലിക്കബിൾ മാത്തമാറ്റിക്സ് (www.math.tifrbng.res.in), അലഹ ബാദിലെ ഹരീഷ് ചന്ദ്ര റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ ഫിസിക്സ് (www.hri.res.in), ഭൂവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് (www.iopb.res.in/indexphp.php), ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ് (www.imsc.res.in/) എന്നിവ. ഇവിടെയെല്ലായിടത്തും പഞ്ചവത്സര ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡിക്ക് ചേരാം. 12000 രൂപക്ക് മേൽ സ്റ്റൈപൻഡ് ലഭിക്കും. ഡി എ ഇ (Department of Atomic Energy) (http://dae.nic.in/) യുടെ നാഷണൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് (www.nbhm.dae.gov.in/) ആണു പ്രവേശന പരീക്ഷ നടത്തുന്നത്.

മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ (http://mkuniversity.org/direct/) ന്യൂമറിക്കൽ മാത്തമാറ്റിക്സ്, പൂനൈ സർവകലാശാല (www.unipune.ac.in/), നോർത്ത് മഹാരാഷ്ട്ര യൂണിവേഴ്സിറ്റി (www.nmu.ac.in/) എന്നിവിടങ്ങളിലെ ഇൻഡസ്ട്രിയൽ മാത്തമാറ്റിക്സ്, ഇൻഡോർ ദേവി അഹല്യ യൂണിവേഴ്സിറ്റിയിലെ (www.dauniv.ac.in/) മാത്തമാറ്റിക്കൽ ഇക്കണോമിക്സ് തുടങ്ങിയവയും നല്ല കരിയർ വാഗ്ദാനം നൽകുന്ന സ്പെഷ്യലൈസേഷനുകളാണു.

ചില ഐ ഐ ടി കളിൽ (ഉദാ: ഐ ഐ ടി ഖരക്പൂർ (www.iitkgp.ac.in/), ഐ ഐ ടി കാൺപൂർ (www.iitk.ac.in/) ഗണിത ശാസ്ത്രം ഉൾപ്പെടുന്ന +2 കഴിഞ്ഞവർക്ക് പഞ്ചവത്സര ഇൻറ്റഗ്രേറ്റഡ് എം എസ് സി ഡിഗ്രി പ്രോഗ്രാമുകളുണ്ട്. മറ്റൊരു പ്രമുഖ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (www.cmi.ac.in/) ബിരുദ കോഴ്സു മുതൽ പി എച്ച് ഡി വരെ ലഭ്യമാണു. ചെന്നൈയിലുള്ള രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വവാൻസ്ഡ് സ്റ്റഡീസ് ഇൻ മാത്തമാറ്റിക്സ് മറ്റൊരു പ്രധാനപ്പെട്ട സ്ഥാപനമായാണു. ഇവിടെ നിന്നു ലഭിക്കുന്ന MSc, M Phil, PhD ബിരുദങ്ങൾക്ക് നല്ല അംഗീകാരമാണുള്ളത്. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (www.isical.ac.in/) ആണു മറ്റൊരു പ്രമുഖ സ്ഥാപനം. ഇതു കൂടാതെ ഇന്ത്യയിലെ മിക്കവാറും എല്ലാ സർവകലാശാലകളിലും ഗണിത ശാസ്ത്രത്തിൽ ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്സുകളുണ്ട്.

തൊഴിൽ സാധ്യതകൾ

ഗണിത ശാസ്ത്രത്തിൽ ഉന്നത പഠനം നടത്തിയവർക്ക് അധ്യാപനത്തിനു പുറമേ പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമായി നിരവധി അവസരങ്ങളിന്നുണ്ട്. ഗണിത ശാസ്ത്രം, ഇൻഡസ്ട്രിയൽ മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസേർച്ച്, ബിസിനസ് മാത്തമാറ്റിക്സ്, ആക്ചൂറിയൽ സയൻസ്, തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സിമുലേഷൻ, അസ്ട്രോണമി തുടങ്ങി നിരവധി മേഖലകളിൽ സ്പെഷൈലൈസ് ചെയ്യാം. രാജ്യ രക്ഷാ വകുപ്പിൻറ്റേയും ബഹിരാകാശ വകുപ്പിൻറ്റേയും നിരവധി ഗവേഷണ സ്ഥാപനങ്ങൾ, മറ്റു ഉന്നത ഗവേഷണ കേന്ദ്രങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ്, സ്റ്റോക്ക് എക്സ്ചേഞ്ച്, ബഹുരാഷ്ട്ര കമ്പനികളുടെ ലാബുകൾ, കമ്പ്യൂട്ടർ കമ്പനികൾ, ഗെയിം ഡവലപിങ്ങ് സ്ഥാപനങ്ങൾ, മറ്റു വൻകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം ഗണിത ശാസ്ത്ര പ്രതിഭകളെ ആവശ്യമുണ്ട്.
ഡെമോഗ്രാഫി

ജന സംഖ്യാ ശാസ്ത്ര പഠനം

സാമൂഹ്യ ശാസ്ത്രത്തിൻറ്റെ ഒരു ഉപ വിഭാഗമായ ഡെമോഗ്രാഫി ഗവേഷണ തലം വരെയുള്ള പഠന സൗകര്യങ്ങളുള്ള ഒരു മേഖലയായി വികസിച്ചിട്ടുണ്ടിപ്പോൾ. ജനന മരണ നിരക്ക്, കുടിയേറ്റം, അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, വിവിധ ജന സമൂഹങ്ങളുടെ എണ്ണത്തിലുള്ള വ്യതിയാനങ്ങൾ, അത് ഭാവിയിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ആഴത്തിലുള്ള പഠനം നടത്തുന്നവരാണു. ഡെമോഗ്രാഫേഴ്സ്. ഒരു ക്ഷേമ രാഷ്ട്രത്തിനു അതിൻറ്റെ നയ രൂപീകരണത്തിനു ജന സംഖ്യാ പഠനം അത്യന്താപേക്ഷികമാണു. ആയതിനാൽ തന്നെ ഈ ശാസ്ത്രം ശാഖ വളരെയധികം വികാസം പ്രാപിച്ചയൊന്നാണു. ഗവേഷണോത്മുഖ പഠനത്തിനു താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന വിഷയമാണിത്.

ആന്ത്രപ്പോളജിക്കൽ ഡെമോഗ്രാഫി, ബയോ ഡെമോഗ്രാഫി, ഇക്കണോമിക് ഡെമോഗ്രാഫി, ഹിസ്റ്റോറിക്കൽ ഡെമോഗ്രാഫി, ഇൻറ്റർ നാഷണൽ ഡെമോഗ്രാഫി, മാത്തമാറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡെമോഗ്രാഫി, ഫെർട്ടിലിറ്റി ആൻഡ് ഫാമിലി പ്ലാനിങ്ങ്, ഫിസ്കൽ ഡെമോഗ്രാഫി, ഡെമോഗ്രാഫിക് മൈക്രോ സിമുലേഷൻ, ഡെമോഗ്രാഫിക് ഫോർകാസ്റ്റിങ്ങ്, ഫോർമൽ ഡെമോഗ്രാഫി, പോപുലേഷൻ ആൻഡ് ഇക്കണോമിക് ഡെവലപ്മെൻറ്റ് തുടങ്ങി സ്പെഷ്യലൈസ് ചെയ്യാവുന്ന മേഖലകൾ നിരവധി.

പഠന സൗകര്യങ്ങളും കോഴ്സുകളും

സാമൂഹിക ശാസ്ത്രത്തിലോ അനുബണ്ഡ വിഷയങ്ങളിലോ ഡിഗ്രിയെടുത്തവർക്ക് ഡെമോഗ്രാഫിയിലോ പോപ്പുലേഷൻ സ്റ്റഡീസിലോ എം എക്ക് ചേരാം. ചില സ്ഥാപനങ്ങളിൽ ഏതു വിഷയത്തിലും ഡിഗ്രിയെടുത്തവർക്കും പ്രവേശനമുണ്ട്. തുടർന്ന് എം ഫിലി നോ പി എച്ച് ഡി ക്കോ ചേരാം

ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണു കൽപ്പിത സർവകലാശാലാ പദവിയുള്ള മുംബൈയിലെ ഇൻറ്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് (IIPS). പോപ്പുലേഷൻ സയൻസിൽ ബിരുദാനന്തര ബിരുദങ്ങൾക്കും എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദങ്ങൾക്കും ഇവിടെ അവസരമുണ്ട്. ഹ്രസ്വ കാല കോഴ്സുകളുമുണ്ട്. വിദേശ വിദ്യാർഥികൾ ധാരാളം പഠിക്കുന്ന സ്ഥാപനമാണിതു. വിശദ വിവരങ്ങൾക്ക് www.iipsindia.org/about.htm. കേരളാ യൂണിവേഴ്സിറ്റിയുടെ (www.keralauniversity.ac.in) എം എസ് സി പ്രോഗ്രാമിനു ഗണിതത്തിലോ സ്റ്റാറ്റിസ്റ്റിക്സിലോ ബിരുദമെടുത്തവർക്കാണു അവസരം. ചെന്നൈയിലെ അണ്ണാമല യൂണിവേഴ്സിറ്റി (www.annamalaiuniversity.ac.in/) ഡെമോഗ്രാഫിയിൽ പി ജി ഡിപ്ലോമാ കോഴ്സ് നടത്തുന്നുണ്ട്. ഡിഗ്രി യോഗ്യതയായുള്ള ഈ കോഴ്സിൻറ്റെ കാലാവുധി ഒരു വർഷമാണു. ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ (www.b-u.ac.in) ഡിപ്പാർട്ട്മെൻറ്റ് ഓഫ് പോപ്പുലേഷൻ സ്റ്റഡീസിൽ എം എ, എം ഫിൽ, പി എച്ച് ഡി എന്നീ കോഴ്സുകളുണ്ട്. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻറ്റ് സ്റ്റഡീസിൽ പി എച്ച് ഡിക്ക് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്www.mids.ac.in/aboutus.htm. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറ്റെ കീഴിൽ 18 പോപ്പുലേഷൻ റിസേർച്ച് സെൻറ്ററുകൾ ഗവേഷണത്തിനായി രാജ്യത്തിൻറ്റെ പല ഭാഗങ്ങളിലായുണ്ട്. വിശദ വിവരങ്ങൾക്ക് www.ihs.org.in/PopulationResearch.htm. ഗവേഷണ പഠനത്തിനായി ആശ്രയിക്കാവുന്ന മറ്റൊരു പ്രശസ്ത സ്ഥാപനമാണു ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയിഞ്ച് (www.isec.ac.in/). തിരുവനന്തപുരത്തെ സെൻറ്റർ ഫോർ ഡവലപ്മെൻറ്റ് സ്റ്റഡീസും (www.cds.edu/) ഗവേഷണ പഠനങ്ങൾക്കായുള്ള പ്രശസ്തമായ സ്ഥാപനമാണു.

തൊഴിൽ സാധ്യതകൾ

ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലും ഏറെ തൊഴിൽ സാധ്യതയുള്ള വിഷയമാണു ഡെമോഗ്രാഫി. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും അവസരങ്ങളുണ്ട്. അധ്യാപനത്തിനും ഗവേഷണത്തിനുമുള്ള സാധ്യതകളും ഏറെയാണു. ഇൻഷുറൻസ് സ്ഥാപനങ്ങളിലും കേന്ദ്ര സർവീസുകളിലും ഡെമോഗ്രാഫേഴ്സിനെ ആവശ്യമുണ്ട്. വിവിധ കമ്പനികൾക്കായുള്ള മാർക്കറ്റ് സ്റ്റഡിയും അനാലിസിസും നടത്തുന്ന സ്ഥാപനങ്ങളിലും ഡെമോഗ്രാഫേഴ്സിൻറ്റെ സേവനം അത്യന്താപേക്ഷിതമാണു.
വിഷ്വൽ കമ്മ്യൂണിക്കേഷൻ

നല്ല ഭാഷാ പ്രാവീണ്യം, പൊതു ജനങ്ങളോട് ഇടപഴകാനുള്ള സാമർഥ്യം, കലകളോടുള്ള അഭിനിവേശം, അന്വേഷണ വാഞ്ച്ഛ, വിവരങ്ങൾ വളരെ വേഗം ആകർഷകമായി അവതരിപ്പിക്കാനുള്ള ഉത്സാഹം, ഊർജ്ജ സ്വലത തുടങ്ങിയവയുള്ളവരാണൊ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് ആകാശത്തോളം വളരുവാൻ കഴിയുന്ന മേഖലയാണു വിഷ്വൽ കമ്യൂണിക്കേഷൻ. വിവിധ ചാനലുകളിലും വീഡിയോ പ്രൊഡക്ഷൻ, പരസ്യ കബനികളിലുമാണു അവസരങ്ങളേറേയും.

കോഴ്സുകൾ

ഏതു വിഷയത്തിലും +2 കഴിഞ്ഞവർക്കായി ബി എ മാസ് കമ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ എന്ന കോഴ്സ് ഈ അടുത്ത കാലത്തായി ആരംഭിച്ചിട്ടുണ്ട്. ജേർണലിസത്തിലും, പബ്ലിക് റിലേഷൻ, പരസ്യകല തുടങ്ങിയവയിൽ പി ജി ഡിപ്ലോമ കോഴ്സാണു മിക്ക സ്ഥാപനങ്ങളിലുമുള്ളത്. ഏതെങ്കിലും ഡിഗ്രിയാണു പ്രവേശന യോഗ്യത. ബിരുദധാരികൾക്കായി മാസ് കമ്യൂണിക്കേഷനിൽ എം എ യും വിവിധ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.

സ്ഥാപനങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണു. ന്യൂ ഡൽഹിയിലും ഒറീസയിലെ ധങ്കനാനലിലുമാണു കാമ്പസുകൾ. കേന്ദ്ര സർക്കാരിൻറ്റെ സ്ഥാപനമാണിത്. ജേർണലിസത്തിൽ പൊതുവേയും റേഡിയോ ആൻഡ് ടെലിവിഷൻ ജേർണലിസത്തിലും, പരസ്യ കല, പബ്ലിക് റിലേഷൻസ് എന്നിവയിലും പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമകളാണു ഇവിടെയുള്ളത്. ബിരുദമാണു അടിസ്ഥാന യോഗ്യത. 26 വയസാണു പ്രായപരിധി. സംവരണത്തിനു അർഹതയുള്ളവർക്ക് 5 വർഷം വരെ ഇളവുണ്ട്. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാവും. മാർച്ച് ഏപ്രിൽ മാസങ്ങളിൽ അപേക്ഷ നൽകാം. മെയ് മാസത്തിലാണു പ്രവേശന പരീക്ഷ. ഓൺ ലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.iimc.gov.in

ചെന്നയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ഈ രംഗത്തെ മറ്റൊരു പ്രശസ്തമായ സ്ഥാപനമാണു. പി ജി ഡിപ്ലോമയാണു കോഴ്സ്. അച്ചടി, ടെലിവിഷൻ, റേഡിയോ, നവ മാധ്യമങ്ങൾ ഇവയെല്ലാം ഇവിടുത്തെ പഠന വിഷയങ്ങളാണു. ബിരുദമാണു പ്രവേശന യോഗ്യത. ഫീസ് 2 ലക്ഷത്തിനടുത്താണു. ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം, ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള അറിവ്, പൊതു വിഞ്ജ്ജാനം, ആകർഷകമായി എഴുതുവാനുള്ള കഴിവ്, അപഗ്രഥന പാടവം, പ്രശ്നപരിഹാര സാമർഥ്യം ഇവയൊക്കെ അളക്കുവാൻ ഉതകുന്നതാണു അഭിരുചി പരീക്ഷ. 3 സെമസ്റ്ററുകളടങ്ങിയ ഒരു വർഷം മാത്രമാണു കോഴ്സിൻറ്റെ ദൈർഘ്യം. ധാരാളം വിദേശ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണിതു. വിശദ വിവരങ്ങൾക്ക് www.asianmedia.org
അലിഗഡ്ഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ (www.amu.ac.in) ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വകുപ്പ്, ന്യൂ ഡൽഹിയിലെ കേന്ദ്ര സർവകലാശാലയായ ജാമിയ്യ മില്ലിയ ഇസ്ലാമിയ (http://jmi.ac.in/), മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ (www.manipal.edu/), പൂനയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (http://simc.edu/), ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാലയിലെ മീഡിയാ ആൻഡ് മാസ് കമ്യൂണിക്കേഷൻ വകുപ്പ് (www.efluniversity.ac.in/) എന്നിവ ഈ രംഗത്തെ പ്രഗത്ഭ സ്ഥാപനങ്ങളാണു.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ മാസ് കമ്യൂണിക്കേഷൻ, ജേർണലിസം എന്നീ ബിരുദ കോഴ്സുകളുണ്ട്. കേരള സർവ കലാശാല (www.keralauniversity.ac.in/), കാലിക്കറ്റ് സർവകലാശാല (http://www.universityofcalicut.info/), എം ജി സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ അതിരമ്പുഴ കോട്ടയം (www.mgu.ac.in/), ഡോൺ ബോസ്കോ കോളേജ് കണ്ണൂർ (www.donbosco.ac.in), ഫറൂക്ക് കോളേജ് ഫറൂക്ക് (www.farookcollege.ac.in/), സെൻറ്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട (http://www.stjosephs.edu.in), സെൻറ്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻ (http://sjcc.in/home/) എന്നിവിടുങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുണ്ട്. അണ്ണാമല സർവകലാശാല (http://annamalaiuniversity.ac.in/),
കോയബത്തൂരിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ (http://www.amrita.edu/school/communication), മധുര കാമരാജ് സർവകലാശാല (http://mkuniversity.org/main/) എന്നിവിടങ്ങളിൽ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ട്. കൊച്ചിയിലെ പ്രസ് അക്കാദമിയും (www.pressacademy.org/) കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നീ പ്രസ് ക്ലബുകളും ജേർണലിസം ആൻഡ് പബ്ലിക് റിലേഷനിൽ പി ജി ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്.

ഇണ്ഡിരാഗാണ്ഡി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും (www.ignou.ac.in/) വിദൂര വിദ്യാഭ്യാസം വഴി കോഴ്സുകൾ നടത്തുന്നുണ്ട്. ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, റേഡിയോ പ്രസാരൺ, ഓഡിയോ പ്രൊഡക്ഷൻ, ക്രിയേറ്റിവ് റൈറ്റിങ്ങ്, കമ്യൂണിറ്റി റേഡിയോ എന്നീ ഡിപ്ലോമ കോഴ്സുകളാണു ഇവിടെയുള്ളത്.

കോഴ്സുകൾ പഠിക്കുന്നത് പ്രശസ്ത സ്ഥാപനങ്ങളിലായാൽ തൊഴിൽ വിപണിയിൽ മൂല്യമുയരും. മാത്രവുമല്ല അതു വിദ്യാർഥികളിൽ വലിയ മാറ്റവും വരുത്തും. കമ്യൂണിക്കേഷൻ മേഖല അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് തൊഴിലവസരങ്ങൾ കൂടിക്കൊണ്ടേയിരിക്കും.
ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ

+2 വിനു ശേഷം എഞ്ചിനിയറിങ്ങും മെഡിസിനും നേഴ്സിങ്ങും മാത്രമേ ഇപ്പോഴും ബഹു ഭൂരിപക്ഷത്തിൻറ്റേയും മനസിലുള്ളുവെന്നതാണു ഒരു വർത്തമാന കാല യാഥാർത്ഥ്യം. എളുപ്പത്തിൽ ജോലി കിട്ടുക എന്നതാണു പലരുടേയും ലക്ഷ്യം. അതിനാൽ തന്നെ പ്രതിഭയുള്ള പലരും അവർ അർഹിക്കുന്ന നിലവാരത്തിലെത്തുന്നില്ലായെന്ന് കാണാം. ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ജോലി സാധ്യതയെക്കാളേറെ അഭിരുചിക്കാണു പ്രാധാന്യമെന്ന യാഥാർത്ഥ്യം പലപ്പോഴും നാം ഓർക്കാറില്ല. എന്നാൽ ഗവേഷണ ത്വരയുള്ളവർക്കു മുൻപിൽ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നവയാണു ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ. കേരളത്തിൽ അത്ര സർവ്വ സാധാരണയല്ലാത്തതിനാലാവാം നാം മലയാളികൾ ഇതിനെപ്പറ്റി വേണ്ടത്ര ശ്രദ്ധിക്കാത്തതെന്നു തോന്നുന്നു.


ഇന്നു രാജ്യത്തെ മുൻ നിര സ്ഥാപനങ്ങൾ പലതും ഇത്തരം കോഴ്സുകൾ നടത്തുന്നുണ്ടു. ഗവേഷണത്തിനു മുൻ തൂക്കം കൊടുക്കുന്നവയാണു എല്ലാം തന്നെ. അതിനാൽ തന്നെ പ്രതിഭയുള്ളവർക്ക് ഈ മേഖലയിലേക്ക് തിരിയാവുന്നതാണു. +2 കഴിഞ്ഞിട്ടുള്ളവർക്കും ബിരുദം കഴിഞ്ഞിട്ടുള്ളവർക്കുമുള്ള പ്രത്യേകം കോഴ്സുകൾ ലഭ്യമാണു.

+2 കഴിഞ്ഞുള്ള കോഴ്സുകൾ

+2 കഴിഞ്ഞവർക്കു ഇൻറ്റഗ്രേറ്റഡ് എം എസ് സി യും ഇൻറ്റഗ്രേറ്റഡ് എം എ യും ഐ ഐ ടികൾ നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളിൽ +2 കഴിഞ്ഞവർക്കു ഇൻറ്റഗ്രേറ്റഡ് എം എസ് സി ക്ക് ചേരാം. ഏതു വിഷയത്തിൽ +2 പാസായവർക്കും ഇൻറ്റഗ്രേറ്റഡ് എം എ ക്കും ചേരാം. ദേശീയ തലത്തിലാണു പ്രവേശന പരീക്ഷ.
കൂടാതെ നൈസർ (NATIONAL INSTITUTE OF SCIENCE EDUCATION AND RESEARCH), ഐസർ (INDIAN INSTITUTE OF SCIENCE EDUCATION AND RESEARCH), കൊച്ചിൻ യൂണിവേഴ്സിറ്റി തുടങ്ങിയ മുൻ നിര സ്ഥാപനങ്ങളും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഇൻറ്റഗ്രേറ്റഡ് എം എസ് സി കോഴ്സുകൾ നടത്തുന്നുണ്ട്. യോഗ്യത മേൽ പറഞ്ഞവ തന്നെ.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് +2 കഴിഞ്ഞവർക്കായി ഇൻറ്റഗ്രേറ്റഡ് എം എ നടത്തുന്നുണ്ടു.
5 വർഷമാണു എല്ലാത്തിൻറ്റേയും കാലാവധി. ഐ ഐ സി (INDIAN INSTITUTE OF SCIENCE BANGALORE) യിൽ +2 സയൻസ് കാർക്കായി 4 വർഷത്തെ ബി എസ് ഡിഗ്രി കോഴ്സുമുണ്ട്.

ഡിഗ്രി കഴിഞ്ഞുള്ള കോഴ്സുകൾ

ബി എസ് സി യോ ബി ടെകോ എം ബി ബി എസോ കഴിഞ്ഞവർക്കു ഇൻറ്റഗ്രേറ്റഡ് എം എസ് സി - പി എച്ച് ഡി പ്രോഗ്രാമുകൾക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്തവർക്കു ഇൻറ്റഗ്രേറ്റഡ് എം എ - പി എച്ച് ഡി പ്രോഗ്രാമിനും ചേരുവാൻ കഴിയും. വിവിധ ഐ ഐ ടികളും, നൈസർ, ഐസർ, ഐ ഐ സി, മണിപ്പാൽ യൂണിവേഴ്സിറ്റി, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസേർച്ച്, വിവിധ കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ മുൻ നിര സ്ഥാപനങ്ങളിൽ ഇവ നടത്തപ്പെടുന്നുണ്ട്. വ്യത്യസ്ത സ്ഥാപനങ്ങളിൽ പ്രവേശനത്തിനു മാന ദണ്ഡങ്ങളിൽ അല്പ വ്യത്യാസമുണ്ടാവാമെന്നോർക്കുക. വിവിധ സ്കോളർഷിപ്പുകളും ലഭ്യമാണു.

ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയും അഭിമുഖവും ഉണ്ടാവും. 5 വർഷമാണു കാലാവധി. ഒരു വർഷം നേരത്തെ പി എച്ച് ഡി തീർക്കാമെന്നുള്ളതാണു ഒരു ഗുണം. പഠനം മുൻ നിര സ്ഥാപനങ്ങളിലായതിനാൽ നല്ലയൊരു കരിയറിനായി അധികം കാത്തിരിക്കേണ്ടി വരില്ല.

നിങ്ങൾ അസാധാരണ ബുദ്ധി വൈഭവമുള്ളവരാണെങ്കിൽ തിരിയേണ്ടത് ഗവേഷണത്തിലേക്കാണു. അതും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ. അതു വഴി രാജ്യത്തെ പ്രശസ്തമായ ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരമാണു സംജാതമാവുക. രാജ്യത്തിൻറ്റെ ശാസ്ത്ര സാങ്കേതിക വളർച്ചയിൽ പങ്കാളിയാകുവാനും കഴിയും. രാജ്യത്തെ മുൻ നിര സ്ഥാപനങ്ങൾ പ്രതിഭയുള്ളവരെ കാത്തിരിക്കുന്നു.
ആനിമേഷൻ

തലക്കെട്ട് ഒരു അതിശയോക്തിയല്ല. അതിരുകളില്ലാത്ത ഭാവനയും അനിതര സാധാരണമായ ക്ഷമയും, അർപ്പണ മനോഭാവവും ഉള്ളവർക്ക് മാത്രം വിജയിക്കാവുന്ന രംഗം. കഥാപാത്രങ്ങൾക്കും ചിത്രങ്ങൾക്കും കംബ്യൂട്ടർ സഹായത്തോടെ ജീവൻ പകരുന്നവരാണു ആനിമേറ്റർമാർ എന്നതിനാൽ കമ്പ്യൂട്ടർ സോഫ്ട് വെയറുകൾ ഉപയോഗിക്കുന്നതിലെ വൈദഗ്ദ്യം പ്രധാനമാണു. വിദ്യാഭ്യാസ യോഗ്യതകളേക്കാളുപരി കഴിവും അഭിരുചിയുമാണിവിടെ മാനദണ്ഡം. വരക്കാനുള്ള കഴിവും ഗണിതാഭിരുചിയും പ്രധാനമാണു. ടീം വർക്കായതിനാൽ നല്ല ആശയ വിനിമയശേഷിയും പ്രധാനപ്പെട്ട സംഗതിയാണു.

കോഴ്സുകളും പഠനച്ചിലവും

സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ മുതൽ ബിരുദ, പി ജി ഡിപ്ലോമ കോഴ്സുകൾ വരെ ലഭ്യമാണു ഈ രംഗത്ത്. കെൽട്രോണും സി ഡിറ്റുമടക്കം ചില സ്ഥാപനങ്ങളെ മാറ്റി നിർത്തിയാൽ കൂടുതലും സ്വകാര്യ സ്ഥാപനങ്ങളാണു. അതത് സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളാണു മിക്കവരും നൽകുന്നതു. സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്ക് പതിനായിരങ്ങളും ബിരുദ കോഴ്സുകൾക്ക് മൂന്ന് ലക്ഷം രൂപ വരെയുമാണു ഫീസ് നിരക്കുകൾ.

പത്താം ക്ലാസ്, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയവയാണു വിവിധ കോഴ്സുകളുടെ അടിസ്ഥാന യോഗ്യതകൾ. സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് രണ്ടര മാസം മുതലും ബിരുദ കോഴ്സുകൾക്ക് മൂന്ന് വർഷവും, ബി എഫ് എ കോഴ്സിനു നാലു വർഷവുമാണു കാലാവധി. പൂനയും ബാംഗ്ലൂരും കേന്ദ്രീകരിച്ചുള്ള സ്വകാര്യ സ്ഥാപനങ്ങലാണു ഗെയിമിങ്ങ് കോഴ്സുകൾ നടത്തുന്നത്. രണ്ടര ലക്ഷം മുതലാണു ഫീസ്.

പ്രമുഖ സ്ഥാപനങ്ങൾ

1. സി ഡിറ്റ് തിരുവനന്തപുരം

പി ജി ഡിപ്ലോമ ഇൻ ആനിമേഷൻ ഫിലിം ഡിസൈൻ, പി ജി ഡിപ്ലോമ ഇൻ മൾട്ടി മീഡിയ ഡിസൈൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ. ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ്.
www.cditcourses.org

2. കെൽട്രോൺ

ഡിപ്ലോമ പ്രോഗ്രാമുകൾ: Advanced Diploma in Graphics, Web and Digital Film making, Diploma in Digital Film Making, Diploma in 3D animation with Specialization in Modeling & Texturing, Diploma in 3D animation with Specialization in Rigging & Animation, Diploma in 3D animation with Specialization in Dynamics & VFX, Keltron Certified Animation Pro Expert (KCAE)

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: Advanced Graphic Design, Advanced Web Design, Graphics and Visual Fx, Graphic Designing & Animation, Digital Graphics & Animation, Specialization in 3D Modeling & and Texturing, Specialization in Rigging & Animation, Specialization In Dynamics & VFX, Certificate Course in 2D Animation, Certificate Course in 3D Animation and Modeling, Certificate Course in Illustration and 2D Animation, Advanced Course in Visual Effects, Certificate Course in Advanced Interactive Animation, Certificate Course in Web Designing and Animation, Certificate Course in Web Designing, Beginners Course in Animation & Sound Editing, Beginners Course in Animation & Video Editing, Beginners Course in Animation & Digital Illustration, Beginners Course for Multimedia & Animation
വിശദ വിവരങ്ങൾക്ക് http://keltronanimation.org/courses.html

3. കേരള യൂണിവേഴ്സിറ്റി സെൻറ്റർ ഫോർ അഡൾട്ട് കണ്ടിന്യൂയിങ്ങ് എജ്യുക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ.

Diploma In 3d Animation Engineering, Diploma In Flash Web Technology & Animation, Diploma In 3d Game Development & Programming, Diploma In 2d & Cartoon Animation Engineering, Diploma In Computer Graphic Designing
യോഗ്യതകൾക്കും മറ്റു വിവരങ്ങൾക്കും:http://www.keralauniversity.ac.in/departments/cacee

4. ടൂൺസ് അക്കാദമി, ടെക്നോപാർക്ക് തിരുവനന്തപുരം

Advanced Certificate Programme in Animation Film Making, 3D Finishing Program, Certificate Course in Graphics & Multimedia, Certificate Course in Visual Effects for Film & Broadcast, Certificate Course in Visual Effects for Film & Broadcast (Pro)
വിശദാംശങ്ങൾക്ക്: http://www.toonzacademy.com/

5. അരീന ആനിമേഷൻ

അരീന ആനിമേഷൻ ഇൻറ്റർ നാഷണൽ പ്രോഗ്രാം, ആനിമേഷൻ ഫിലിം ഡിസൈൻ, ഗ്രാഫിക്സ്, വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ്, വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ് പ്രോഗ്രാം, മൾട്ടി മീഡിയ ഡിസൈൻ പ്രോഗ്രാം, ഡിസൈനിങ്ങ് ആൻഡ് പബ്ലിഷിങ്ങ് പ്രോഗ്രാം, ബി എ വി എഫ് എക്സ് ആൻഡ് ആനിമേഷൻ (എം ജി യൂണിവേഴ്സിറ്റി), വി എഫ് എക്സ് പ്രോ, വി എഫ് എക്സ് കോമ്പോസിറ്റിങ്ങ്, ഗെയിം ആൻഡ് ആർട് ഡിസൈൻ
കൂടുതൽ വിവരങ്ങൾക്ക്: www.arena-multimedia.com

6. ഏഷ്യൻ എൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ്ങ് ആൻഡ് ആനിമേഷൻ

ബി എഫ് എ ഇൻ ഡിജിറ്റൽ ഡിസൈൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗെയിം ആർട്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ആനിമേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ആർട്സ് ആൻഡ് ഡിസൈൻ, ഡിപ്ലോമ ഇൻ ഗെയിം പ്രോഗ്രാമിങ്ങ്.
കൂടുതൽ വിവരങ്ങൾക്ക്: www.aiga.in

7. സി എസ് കെ സുഫിൻ കോം, പൂനൈ

ഡിജിറ്റൽ ഡിസൈൻ (5 വർഷം) www.dsksic.com

8. ഐ കാറ്റ് ഡിസൈൻ ആൻഡ് മീഡിയ കോളേജ് (ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്)

ഗെയിം ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ്, ഗെയിം പ്രോഗ്രാമിങ്ങ്, ഗെയിം ആർട്ട് ആൻഡ് ഡിസൈൻ, ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, യൂസർ ഇൻറ്റർഫേസ് ഡിസന്ന് ആൻഡ് ഡവലപ്മെൻറ്റ് തുടങ്ങിയവയിൽ ബിരുദ കോഴ്സുകളും, ഗെയിം ഡിസൈൻ, ഗെയിം ഡവലപ്മെൻറ്റ്, മൾട്ടിമീഡിയ ടെക്നോളജീസ്, ത്രീ ഡി ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് തുടങ്ങിയവയിൽ പി ജി കോഴ്സുകളും നടത്തപ്പെടുന്നു.www.icat.ac.in/

9. സെൻറ്റ് ജോസഫ് കോളേജ് ചങ്ങനാശേരി (എം ജി യൂണിവേഴ്സിറ്റി)

ബി എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബി എ മൾട്ടി മീഡിയ, എം എ മൾട്ടി മീഡിയ, എം എ ആനിമേഷൻ, എം എ ഗ്രാഫിക് ഡിസൈൻ www.sjcc.in/home

10. എം ജി സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ

എം എ മൾട്ടിമീഡിയ. സെൻറ്ററുകളെക്കുറിച്ചറിയാൻwww.mguniversity.edu

11. ഡോൺ ബോസ്കോ ഐ ജി എസി ടി കൊച്ചി

ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ്ങ്, ഡിപ്ലോമ ഇൻ വെബ് ഡിസൈനിങ്ങ്
www.dbigact.com

12. കവലിയാർ ആനിമേഷൻ, തിരുവനന്തപുരം സെൻറ്റർ

ബി എഫ് എ ഇൻ ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ (മൈസൂർ യൂണിവേഴ്സിറ്റി),
ബി എസ് സി ഇൻ ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ (മൈസൂർ യൂണിവേഴ്സിറ്റി), ഡിപ്ലോമ ഇൻ അഡ്വാൻസഡ് ത്രിഡി ആനിമേഷൻ സ്പെഷ്യലൈസേഷൻ, അഡ്വാൻസഡ് ഡിപ്ലോമ ഇൻ ആനിമേഷൻ എഞ്ചിനിയറിങ്ങ്

13. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ

ബാച്ചിലർ ഓഫ് മൾട്ടിമീഡിയ. സെൻറ്ററുകൾ. ജെ ഡി റ്റി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ഒറീഗാ കോളേജ് ഓഫ് മീഡിയ സ്റ്റഡീസ്. 45 ശതമാനം മാർക്കോടെ +2 ആണു യോഗ്യത

14. ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് രാമപുരം, മലപ്പുറം
ബാച്ചിലർ ഓഫ് മൾട്ടിമീഡിയ കമ്യൂണിക്കേഷൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി)
www.gemseducation.org

15. ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, അങ്കമാലി

എം എ മൾട്ടിമീഡിയ www.depaul.edu.in

16. ഡിവൈൻ സ്കൂൾ ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് കൊച്ചി

ബി എസ് സി മൾട്ടി മീഡിയ വെബ് ഡിസൈൻ ആൻഡ് ഇൻറ്റർനെറ്റ് ടെക്നോളജി (ഭാരതി ദാസൻ യൂണിവേഴ്സിറ്റി)www.dcmscochin.com

17. ടെലി കമ്യൂണിക്കേഷൻസ് കൺസൾട്ടൻറ്റ് ഇന്ത്യ ലിമിറ്റഡ്

Advanced Diploma in Game Technology (ADGT), Diploma in Game Technology (DGT), Advanced Diploma in Animation & Post - Production (ADAP), Diploma in Multimedia & Animation (DMA), Advanced Diploma in Multimedia & Animation (ADMA), Diploma in Graphic Design (DGD)
വിശദ വിവരങ്ങൾക്ക്: www.tciliteducation.com

തൊഴിൽ സാധ്യതകൾ

ഇന്ത്യയിലെ ഐ ടി കമ്പനികളുടെ സംഘടനയായ ‘നാസ്കോം’ കഴിഞ്ഞ വർഷം പുറത്തിറക്കിയ കണക്കു പ്രകാരം ഈ മേഖലയിൽ മൂന്ന് ലക്ഷത്തോളം തൊഴിൽ അവസരങ്ങളാണുള്ളത്. വർദ്ദിക്കുന്ന ടെലിവിഷൻ ചാനലുകൾ, ഇൻറ്റനെറ്റിൻറ്റെ സാധ്യതകൾ, ഗെയിമുകളുടെ വ്യാപനം ഇവയൊക്കെയും ഇതിൻറ്റെ സാധ്യത വർദ്ദിപ്പിക്കുന്നു. സ്പെഷ്യൽ ഇഫക്ട് മേഖലയിൽ താല്പര്യമുള്ളവർക്ക് സിനിമ, സീരിയൽ, പരസ്യങ്ങൾ തുടങ്ങിയവയിൽ ഒട്ടേറെ അവസരങ്ങൾ. കൺവെർജിങ്ങ് മീഡിയ, ഓൺലൈൻ ഗെയിമിങ്ങ്, മൊബൈൽ മീഡിയ രംഗങ്ങളിലും അവസരങ്ങളുണ്ട്. എജ്യുക്കേഷൻ സി ഡികളും ഇൻറ്ററാക്ടീവ് സിഡീകളും സാധ്യത വർദ്ധിപ്പിക്കുന്നു.

ടുഡി, ത്രിഡി ആനിമേഷൻ, സിനിമകളിലും പരസ്യങ്ങളിലും മറ്റും ആനിമേറ്റഡ് വിഷ്വൽ ഇഫക്ടുകൾ കൂട്ടിക്കലർത്തുന്ന വി എഫ് എക്സ് എന്നിവയാണു ആനിമേഷൻ രംഗത്തെ പ്രധാന തൊഴിൽ മേഖലകൾ. ഗെയിമിങ്ങ്, മൾട്ടിമീഡിയ, വെബ് ഡിസൈനിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ് എന്നിവയെല്ലാം ഇതിൻറ്റെ ഉപ വിഭാഗങ്ങളാണു.

കോഴ്സിനു ശേഷം ജൂനിയർ ആനിമേറ്റർ, മൾട്ടി മീഡിയ സ്ക്രിപ്റ്റ് റൈറ്റർ, കമ്പ്യൂട്ടർ ബേസഡ് ട്രെയിനിങ്ങ് ഡിസൈനർ തുടങ്ങിയ വിഭാഗത്തിലായിരിക്കും പ്രാഥമിക നിയമനം. ക്രിയേറ്റീവ് ഡയറക്ടർ, വി എഫ് എക്സ് ഡയറക്ടർ, ലൈറ്റ്നിങ്ങ് ആർടിസ്റ്റ് തുടങ്ങി ലക്ഷങ്ങൾ വാർഷിക ശമ്പളം വാങ്ങുന്ന തസ്തികകളിലേക്ക് കഴിവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഉയർന്ന് വരാം. മോഡലർ, ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റ്, ലേ ഔട്ട് ആർട്ടിസ്റ്റ്, കാരക്ടർ ആനിമേറ്റർ, സ്പെഷ്യൽ ഇഫക്ട് ആനിമേറ്റർ, ലൈറ്റ്നിങ്ങ് ആർടിസ്റ്റ്, ഇമേജ് എഡിറ്റർ, റിഗ്ഗിങ്ങ് ആർട്ടിസ്റ്റ്, ടുഡി ആനിമേറ്റർ, ത്രിഡി ആനിമേറ്റർ തുടങ്ങിയവയാണു ഈ രംഗത്തെ പ്രധാന തസ്തികകൾ. വാൾട്ട് ഡിസ്നിയടക്കമുള്ള ആഗോള പ്രൊഡക്ഷൻ ഹൗസുകൾക്കായുള്ള ആനിമേഷൻ ജോലികൾ ചെയ്യുന്നത് ഇന്ത്യൻ സ്റ്റുഡിയോകളിലാണെന്നതും ഈ രംഗത്തെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ആനിമേഷൻ മൾട്ടി മീഡിയ രംഗങ്ങളിൽ 10000 മുതൽ 15000 വരെയാണു തുടക്കക്കരനു ശമ്പളം. കഴിവും അർപ്പണ ബോധവുമുള്ളവർക്കു മൂന്നോ നാലോ വർഷത്തിനുള്ളിൽ 25000 മുതൽ 30000 വരെ ശമ്പളത്തിലേക്കു ഉയരുവാൻ കഴിയും.

ഗെയിമിങ്ങ് മേഖലയും നിരവധി സാധ്യതകൾ തുറന്നിടുന്നു. സാങ്കേതിക വിദ്യയിൽ വാസനയും അൽപ്പം ഭാവനയുമുള്ളവർക്ക് ഗെയിമിങ്ങ് കരിയറായെടുക്കാം. കമ്പ്യൂട്ടർ മൊബൈൽ ഗെയിമുകളുടെ പ്രധാന വിപണിയാണു ഇന്ത്യയെങ്കിലും ഈ രംഗത്ത് പ്രാവിണ്യമുള്ളവർ അധികമില്ലയെന്നതാണു സത്യം. ഈ രംഗത്തെ തുടക്കക്കാർക്കും 10000 നും 15000 നുമിടയിലാണു ശമ്പളം. എന്നാൽ മൂന്നോ നാലോ വർഷം പ്രവർത്തി പരിചയമുള്ളവർക്കു മൂന്നര ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കും. ഫ്രീ ലാൻസ് ജോലിക്കാർക്കും ഈ രംഗത്ത് ധാരാളം അവസരങ്ങളുണ്ട്

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ