ഈ തുകയുടെ പലിശ ഒഴിവാക്കിയാണ് മാസത്തവണ ബാങ്ക് തയ്യാറാക്കുന്നത്. ഇതിന് പുറമേ വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മൂന്ന് ശതമാനം പലിശയിളവ് നിലവില്‍ വായ്പ എടുത്ത 1072 ഗുണഭോക്താക്കള്‍ക്ക് വായ്പ എടുക്കുന്ന തീയതി മുതല്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ നിന്നും സ്‌ക്രീനിങ് നടത്തി തെരഞ്ഞെടുക്കുന്നവര്‍ക്ക് നോര്‍ക്കയുടെ ശുപാര്‍ശ കത്ത് ഡിസംബര്‍ പത്ത് മുതല്‍ നോര്‍ക്ക റൂട്ട്‌സില്‍ നിന്നും ബാങ്കുകളിലേയ്ക്ക് അയയ്ക്കും. പുതിയ അപേക്ഷകള്‍ 2016 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. പദ്ധതി നടത്തിപ്പില്‍ മുന്‍വര്‍ഷം നേരിട്ട ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കാന്‍ പദ്ധതിയുടെ തുടര്‍ നടത്തിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ വായ്പ എടുത്ത 1072 പേര്‍ക്കും നോര്‍ക്കയില്‍ നിന്നും പതിനഞ്ച് ശതമാനം മൂലധന സബ്‌സിഡി ലഭ്യമാക്കിയിട്ടുണ്ട്.
വായ്പ എടുത്ത ഗുണഭോക്താക്കള്‍ക്ക് വായ്പ കുടിശിക ഇല്ലെങ്കിലോ, കുടിശിക തീര്‍ക്കുന്ന മുറയ്‌ക്കോ പലിശ സബ്‌സിഡി തുക ബാങ്ക് മടക്കി നല്‍കും. പുതുതായി വായ്പ എടുക്കുന്നവരിലും നിലവിലുള്ളവരിലും കൃത്യമായി മാസത്തവണ തിരിച്ചടയ്ക്കുന്നവര്‍ക്ക് ത്രൈമാസ പലിശ കണക്കാക്കിയിട്ടുള്ള തുക തിരികെ ലഭ്യമാക്കും.