ഒരു സര്ക്കസ് കൂടാരത്തില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നു..വളരെ ചെറിയ പ്രായം മുതല് ആ സിംഹങ്ങള്‍ വളര്‍ന്നത് ആ കൂടാരത്തിലായിരുന്നു . അവിടെനിന്നു കിട്ടുന്ന ഭക്ഷണം കഴിച്ചു കാണികളെ രസിപ്പിച്ചു കഴിഞ്ഞിരുന്ന സിംഹങ്ങള്‍ രണ്ടും പ്രായമായപ്പോള്‍ പഴയപോലെ അഭ്യാസങ്ങള്‍ കാണിക്കാന്‍ കഴിയാതെ കൂടാരത്തിന് ഒരു ഭാരമായി വന്നു .. അവര്‍ ഇവയെ കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു ...ഏതാനും ദിവസങ്ങള്ക്കു ശേഷം അവയുടെ ജഡം കാട്ടില്‍ കണ്ടെടുത്തത്രേ ..പട്ടിണി കിടന്നായിരുന്നു അവ മരണപ്പെട്ടത് ..ജീവിതം മുഴുവന്‍ സമയത്തിനു ഭക്ഷണം ലഭിച്ചു ശീലിച്ച അവയ്ക്കു ഇരകളെ പിടിച്ചു ശീലമുണ്ടായിരുന്നില്ല ..തങ്ങളേക്കാള്‍ ശക്തി കുറഞ്ഞ പല മൃഗങ്ങളുടെയും സ്വന്തം വര്‍ഗത്തില്‍ പെട്ട മറ്റു സിംഹങ്ങളുടെയും ആക്രമണത്തിനു വിധേയമായപ്പോഴും അവയെ പ്രധിരോധിക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോയി ..കാരണം അവയ്ക്ക് അതൊന്നും ശീലമുണ്ടായിരുന്നില്ല ..അല്പം അഭ്യാസങ്ങളും പിന്നെ സമയത്തിനു ഭക്ഷണവും പരിചരണവും ജീവിതം മുഴുക്കെ ലഭിച്ചു ശീലിച്ച അവയ്ക്കു ആ കാട് ഒരു പുതിയ ലോകമായിരുന്നു ..അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ പോയതിനാല്‍ പെട്ടെന്നു മരണത്തിനു കീഴടങ്ങേണ്ടി വന്നു ... ഇത് കേവലം ഒരു കഥ മാത്രമായിരിക്കാമെങ്കിലും അതില്നിന്നും നമുക്ക് ലഭിക്കുന്ന ഒരു വലിയ പാഠമുണ്ട്...
ജീവിതത്തില്‍ ഒരു പ്രയാസവും അനുഭവിക്കാത്ത കുട്ടികള്‍ ഒരു നിമിഷം അതനുഭവിക്കേണ്ടി വരുമ്പോള്‍ അവയുടെ മുമ്പില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ പോകുന്നു ചില സഹചര്യങ്ങളില്‍. ഒരു ചെറിയ കാര്യം മാതാപിതാക്കള്‍ നിഷേധിക്കുമ്പോഴേക്കു കയറെടുക്കുന്ന കുട്ടികള്‍ നാം പലപ്പോളും വായിക്കുന്നതാണ് .സമൂഹത്തിനിടയില്‍ ഇടപഴകി അവര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ മാത്രമേ പലതും പഠിക്കാന്‍ കഴിയൂ....തന്റെ സമൂഹത്തിലെ പലരുടെയും കഷ്ടപ്പാടും പട്ടിണിയും കണ്ടു വളരുന്ന കുട്ടിക്ക് ഒരു നേരം ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ അതൊരു കഷ്ടപ്പാടായി തോന്നുകയില്ല ..നാം അറിയാവുന്ന പല മാഹന്മാരും നന്നേ കഷ്ടപ്പെട്ടാണ് വളര്‍ന്നു വന്നത്. കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചു വളര്ന്നവരാണ് ജീവിതത്തില്‍ പലപ്പോളും വിജയിച്ചിട്ടുള്ളത് .
വാഹനങ്ങളൊന്നുമില്ലാത്ത നിരപ്പായ റോട്ടില് മാത്രം വണ്ടിയോടിച്ചു ശീലിച്ചവര്‍ ഒരിക്കലും ഒരു നല്ല ഡ്രൈവര്‍ ആകുന്നില്ല ..അല്പം വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള റോഡുകളിലൂടെ വാഹനം നിസ്സാരമായി ഓടിക്കുന്നവനെ മാത്രമേ നമുക്ക് ഒരു നല്ല ഡ്രൈവര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കൂ.പ്രയാസങ്ങളും കഷ്ടപ്പാടും അനുഭവിക്കുമ്പോള്‍ മാത്രമേ ജീവിതത്തിലെ ഏതു സാഹചര്യങ്ങളെയും നിസ്സാരമായി നേരിടാന്‍ സാധ്യമാകൂ.അവര്ക്കു മാത്രമേ തങ്ങളുടെ ചുറ്റുപാടുമുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിയാനും സാധിക്കൂ .
ഗ്രഹിക്കാന്‍ ഉള്ള കഴിവു് ദിവ്യാനുഗ്രഹമാണ്. തന്റെ സഹജീവികളെ വേണ്ട പോലെ അറിയാനും സഹായിക്കാന്നും, പ്രോത്സാഹിപ്പിക്കാനും ഒക്കെ കഴിയുമ്പോഴാണ് ആ അനുഗ്രഹം സാക്ഷാല്കരിക്കപ്പെടുന്നത്.ആരേയും വില കുറച്ച് കാണാതിരിക്കുക. നമ്മുടെ ഒരു ചെറു പുഞ്ചിരിയോ അഭിവാദ്യമോ പോലും അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം...
നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്ഗവും നേടാനായി നിങ്ങള് ധൃതിയില്‍ മുന്നോട്ടുവരിക. ഭക്തന്മാര്ക്കായി തയ്യാറാക്കിയതാണത്.
ധന്യതയിലും ദാരിദ്യ്രത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്ക്കര്മികളെ അല്ലാഹു സ്നേഹിക്കുന്നു.
ശുഭചിന്തയുടെ ശക്തി
ആഗ്രഹങ്ങള് കേരളകോണ്‍ഗ്രസ് പാര്ട്ടിയെപ്പോലെയായാണ് പലപ്പോഴും. വളരുന്തോറും പിളരും, പിളരുന്തോറും വളരും. ഒരു ചെയിന്‍ റിയാക്ഷന് പോലെ ഒന്നിന് പിറകെ ഒന്നായി നാം ആഗ്രഹിച്ചുകൊണ്ടേയിരിക്കും. എന്നുവച്ച് അതൊരു തെറ്റൊന്നുമല്ല. ആര്ത്തിയുടെ, ആസക്തിയുടെ അതിര് കടക്കാത്തിടത്തോളം ആഗ്രഹങ്ങള് നല്ലതാണ്. ഇന്നത്തെ കിനാവുകളാണ് നാളത്തെ യാഥാര്ത്ഥ്യം എന്ന് പറയാറില്ലേ. കിനാവുകാണാനുള്ള കഴിവ് ഒരു സമൂഹത്തിന് നഷ്ടമാവുമ്പോഴാണ് ആ സമൂഹം വന്ധ്യമായിത്തീരുന്നത്.ആകര്ഷകമായ വ്യക്തിത്വത്തിനുടമയാകണം, കുറ്റം പറച്ചില് നിറുത്തണം, കൂടുതല്‍ വായിക്കണം, പുതിയ കാര്യങ്ങള് പഠിക്കണം, കാശുണ്ടാക്കണം, എല്ലാവരോടും നന്നായി പെരുമാറണം, ശരീരവും മനസ്സും ഫിറ്റാക്കണം, പുതിയ ജോലി നേടണം, ദുശ്ശീലങ്ങള്‍ നിറുത്തണം അങ്ങനെ എത്രയെത്ര ആഗ്രഹങ്ങള് നമുക്കുമില്ലേ. പലര്ക്കും എന്തൊക്കെയോ ചെയ്യാന്‍ ആഗ്രഹവുമുണ്ട,് പക്ഷേ, ഒന്നും ചെയ്യാനാവുന്നില്ല എന്ന തോന്നലാണ് എപ്പോഴും. വേണമോ വേണ്ടയോ എന്നാലോചിച്ച് അറച്ചറച്ച് നിന്ന് 'വേണ്ടണം' എന്ന് തീരുമാനിക്കുന്ന സന്ദര്ഭങ്ങളും നിരവധി. ആത്മവിശ്വാസക്കുറവും റിസ്കെടുക്കാനുള്ള ചങ്കൂറ്റമില്ലായ്മയും നഷ്ടപ്പെടുത്തിയ അവസരങ്ങള് എത്രയെത്ര പറയാനുണ്ടാവും ഒരോരുത്തര്ക്കും. ഓരോ ദിവസവും തീരുമ്പോള്‍ ചെയ്യാനാവാതെ പോയ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് നെടുവീര്‍പ്പിട്ടും ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയോ എന്ന് ആശങ്കിച്ചും കഴിയുന്നവരാണ് നമ്മില്‍ പലരും. ടെന്ഷനടിച്ചും സങ്കടപ്പെട്ടും തിരക്കിലമര്ന്നും പാഴാക്കാനുള്ളതാണോ ഈ അസുലഭ ജീവിതാവസരം. അല്ല എന്നെല്ലാവര്ക്കുമറിയാം. പക്ഷേ എങ്ങിനെ? ഒരു കഥ പറയാം.
ഒരിക്കല്‍ ഒരു അമേരിക്കന്‍ ഷൂ കമ്പനി രണ്ട് സെയില്സ്മാന്മാരെ മറ്റൊരു രാജ്യത്തേക്ക് അയച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആ രാജ്യത്തേക്ക് കൂടി തങ്ങളുടെ വിപണി വ്യാപിപ്പിക്കുകയായിരുന്നു കമ്പനിയുടെ ഉദ്ദേശം. രണ്ടാഴ്ചക്കുള്ളില്‍ തന്നെ അതിലൊരാള്‍ നിരാശനായി മടങ്ങിയെത്തി. "ആരും ഷൂസ് ധരിക്കാത്ത ഒരു രാജ്യത്തേക്കാണോ നിങ്ങളെന്നെ അയച്ചത്്" ക്രൂദ്ധനായ അയാള്‍ കമ്പനി അധികൃതരോട് തട്ടിക്കയറി . പക്ഷേ മറ്റെയാളെക്കുറിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലായിരുന്നു. ഒടുവില് ഒരുവലിയ പാഴ്സലാണ് ഓഫീസിലെത്തിയത്. എല്ലാതരത്തിലും പെട്ട ഷൂസുകള്ക്കായുള്ള ഒരു കെട്ട് ഓര്‍ഡറുകളായിരുന്നു അത് നിറയെ. അതിനിടയില്‍ ധൃതിയില്‍ എഴുതിയതെന്ന് തോന്നിക്കുന്ന ഒരു കുറിപ്പും.ഒരു കെട്ട് ഓര്‍ഡര്‍ ഫോമുകള്‍ വേഗം അയച്ചു തരിക, ഇവിടെ ആര്ക്കും ഷൂസില്ല, എല്ലാവരും നമ്മുടെ ഭാവി ഉപഭോക്താക്കളാണ്".
കാര്യങ്ങളെ ഓരോരുത്തരും എങ്ങിനെ കാണുന്നു എന്നതിനനുസരിച്ചിരിക്കും അതിന്റെ ഫലവും എന്നാണ് ഈ കുഞ്ഞിക്കഥ വ്യക്തമാക്കുന്നത്. ജീവിതം ഒരു കൃഷിയിടം പോലെയാണ്. അവിടെ വിതക്കുന്നതേ കൊയ്യാനാവൂ. നെഗറ്റീവ് ചിന്ത വിതച്ചാല്‍ വേദനിപ്പിക്കുന്ന മുള്ച്ചെടികളാവും വിളയുന്നത്. പകരം പോസിറ്റീവ് ചിന്ത വിതച്ചാലോ കണ്ണിനും മനസ്സിനും കുളിര്മയേകുന്ന സമൃദ്ധമായ തോട്ടമാക്കി അതിനെ മാറ്റാം. ഇനി ജീവിതത്തോടുള്ള നിങ്ങളുടെ സമീപനം എന്തെന്ന് നോക്കാം. പകുതി വെള്ളം നിറഞ്ഞ ഒരു ഗ്ളാസ് നിങ്ങള്ക്ക് മുന്നില്‍ മേശപ്പുറത്തുണ്ടെന്ന് വിചാരിക്കുക. അതിനെ എങ്ങിനെയായിരിക്കും നിങ്ങള് വിശദീകരിക്കുക. പാതി ഒഴിഞ്ഞതെന്നോ, പാതി നിറഞ്ഞതെന്നോ?. രണ്ടും വസ്തുത തന്നെ. പക്ഷെ രണ്ടുത്തരങ്ങളിലെയും സമീപനം വ്യത്യസ്തമാണെന്നു മാത്രം. ഒപ്പം ആ സമീപനം നിങ്ങളിലുളവാക്കുന്ന ഫലവും. ആദ്യ ഉത്തരം നെഗറ്റീവും രണ്ടാമത്തേത് പോസിറ്റീവുമാണ്. രക്തം പോസിറ്റീവോ നെഗറ്റീവോ ആകട്ടെ. പക്ഷേ ചിന്ത പോസിറ്റീവായിരിക്കണം. അതുകൊണ്ടെന്ത് എന്നാണ് ചോദ്യമെങ്കില് കാര്യമുണ്ട്.
ശുഭചിന്ത, ശുഭജീവിതം
നിങ്ങള് ചിന്തിക്കുന്നതെന്തോ അതാണ് നിങ്ങള്. നിങ്ങളുടെ തോന്നലുകള്‍, വിശ്വാസങ്ങള്‍, അറിവ്, സാസ്ഥ്യം ഒക്കെ നിങ്ങളുടെ ആന്തരിക ചിന്തയുടെ പ്രതിഫലനമാണ്. പലപ്പോഴും രോഗങ്ങള്‍ പോലും. അത് ബോധപൂര്ണ്ണമോ, അബോധത്തിലോ ആവാം.നിങ്ങളുടെ ചിന്തയാണ് നിങ്ങളുടെ താല്പര്യങ്ങളെ രൂപപ്പെടുത്തുന്നത്. നിങ്ങളുടെ താല്പര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നിര്ണ്ണയിക്കുന്നത്. ഈ പ്രപഞ്ചത്തില്‍ നമുക്ക് പൂര്ണ്ണ നിയന്ത്രണമുള്ളത് നമ്മുടെ ചിന്തകളുടെ മേല് മാത്രമാണ്. അവിടെ മാറ്റമുണ്ടായാല്‍, അത് പോസിറ്റീവായാല്‍ ജീവിതവും പോസിറ്റീവാകും. പക്ഷേ നമ്മിലധികംപേരും നെഗറ്റീവായാണ് പലപ്പോഴും ചിന്തിക്കുന്നതെന്നതാണ് വാസ്തവം. പ്രത്യേകിച്ച് മലയാളികള്‍. ദോഷം മാത്രം കാണുകയും നല്ലത് കാണാതിരിക്കുകയും ചെയ്യുന്നതാണ് നമ്മള് അനുഭവിക്കുന്ന ബഹുഭൂരിപക്ഷം പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. ശുഭാപ്തി വിശ്വാസവും ശുഭ ചിന്തയും ജീവിതത്തില്‍ പ്രസരിപ്പ് നിറയ്ക്കും. സന്തോഷം കൊണ്ടുവരും. ചിന്തകളും സമീപനവും പോസിറ്റീവാകാന്‍ ബോധപൂര്‍ണ്ണമായ ശ്രമം നടത്തേണ്ടതുണ്ട്. അപ്പോള് നെഗറ്റീവ് ചിന്തകളെ പിടിച്ചുകെട്ടി എന്തിലും നല്ലത് കാണാനാവും. ആത്മവിശ്വാസമേറും. ആഗ്രഹങ്ങള് കൈപ്പിടിയിലൊതുങ്ങും. അതിന് ചില വഴികള്‍.
അല്പനേരം സ്വസ്ഥമായിരുന്ന് ചിന്തകളെ അലയാന്‍ വിടുക. എന്നിട്ട് അവയെ പിന്തുടരുക. ചിന്തകളുടെ പോക്ക് നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് അപ്പോഴറിയാന്‍ സാധിക്കും.
പോസിറ്റീവായി ചിന്തിക്കാന്‍ പരിശീലിക്കുക. ഓരോ തവണ നെഗറ്റിവായ ചിന്ത കടന്നു വരുമ്പോഴും അതിന്റെ മറുവശം അന്വേഷിച്ച് പോസിറ്റീവിനെ മുറുകെപിടിക്കുക.
നെഗറ്റീവ് ചിന്തയിലേക്ക് നയിക്കുന്ന അപര്യപ്തതകള്‍( ഉദാ: അറിവില്ലായ്മ, അപകര്ഷത, അസ്വാതന്ത്ര്യം, സ്വരച്ചേര്‍ച്ചയില്ലായ്മ) പരിഹരിക്കുക.
എനിക്കത് കഴിയും എന്ന മട്ടിലുള്ള പോസിറ്റീവായ ഉറപ്പിക്കലുകള്‍ നിരന്തരം നടത്തുക.
പോസിറ്റീവായി ചിന്തിക്കുന്നവരോടൊത്ത് കൂടുക. എന്തിനെയും കുറ്റപ്പെടുത്തുന്നവരുടെ കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക.
മറ്റുള്ളവര്‍ ദേഷങ്ങള്‍ മാത്രം എടുത്തുപറയുമ്പോള് ഗുണങ്ങള്‍ എടുത്ത് പറഞ്ഞ് പ്രതിരോധിക്കുക. ? എപ്പോഴും ശാരീരികമായും മാനസികമായും ഫിറ്റായിരിക്കുക. അതിന് കൃത്യമായ വ്യായാമ പദ്ധതികള്‍ നടപ്പിലാക്കുക.
വാക്കുകളല്ല, പ്രവൃത്തിയാണ് ഉറക്കെ സംസാരിക്കുക, അതുകൊണ്ട് പ്രവൃത്തിച്ചുകൊണ്ടേയിരിക്കുക.
ലക്ഷ്യം കൃത്യമായി നിര്‍ണ്ണയിച്ച് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുക.
ആഗ്രഹിക്കുന്നത് ചിന്തിക്കുക, അതിന്റെ ഒരു ചിത്രം മനസ്സില്‍ സൂക്ഷിക്കുക, അത് യാഥാര്‍ത്ഥ്യമാവുന്നത് വരെ നിരന്തരം പരിശ്രമിക്കുക.
സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള മാനസിക, വൈകാരിക സമീപനത്തെ പോസിറ്റീവായി പരിവര്ത്തിപ്പിക്കുക. എല്ലാവരുടേയും നല്ലത് മാത്രം ആഗ്രഹിക്കുക.
പുതിയ കാര്യങ്ങള് ചെയ്യുക, പഠിക്കുക
ഉയരങ്ങള്‍ ലക്ഷ്യമിടുക, നന്നായി പ്രവര്ത്തിക്കുക.
ഓരോ ചെറിയ വിജയത്തെയും നേട്ടത്തെയും ആസ്വദിക്കുക.
വെല്ലുവിളികളെയും പരാജയങ്ങളെയും അവസരങ്ങളാക്കി മാറ്റുക
സ്വന്തത്തോടും മറ്റുള്ളവരോടും സത്യസന്ധത പുലര്ത്തുക
എപ്പോഴും ധൈര്യവാനായിരിക്കുക? അടുക്കും ചിട്ടയോടും കൂടി കാര്യങ്ങള് ചെയ്തു തീര്ക്കുക.
ജീവിത വിജയം നേടിയവരുടെ കഥകള്‍ വായിക്കുക
സ്വന്തം കഴിവുകളില്‍ അഭിമാനം കൊള്ളുക, അവയെ ഫലപ്രദമായി ഉപയോഗിക്കുക
പുഞ്ചിരി ഒരു ശീലമാക്കാന്‍ മടിക്കരുത്.
ജീവിതത്തിലുണ്ടായ നല്ല കാര്യങ്ങള്‍, നല്ല സുഹൃത്തുകള്‍ എന്നിവ ഇടക്കിടെ അനുസ്മരിക്കുക.
ജീവിതം മാറ്റി മറിക്കാന്‍ 21 ദിവസങ്ങള് !
ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു 21 ദിന കര്‍മ പദ്ധതി!
ജീവിതത്തില്‍ വിജയത്തിന് വേണ്ടിയുള്ള കുതിപ്പില്‍ മുന്നിലെത്താന്‍ നാം ഓരോരുത്തരും അതിയായി ആഗ്രഹിക്കുന്നുണ്ട്, കാരണം നമ്മുടെ നിലനില്പ് തന്നെ ഏറെക്കുറെ നാം നേടിയെടുക്കുന്ന ലക്ഷ്യങ്ങളില്‍ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് പലരും എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍ പല സാഹസങ്ങളും തിരഞ്ഞെടുക്കുന്നു. പക്ഷെ, ഫലം കാണുന്നില്ല !
ജീവിതം വിജയത്തിന്റെ പാ ന്ഥാവില്‍ സ്ഥിരതയോടെ മുന്നേറണം എങ്കില് ക്രമീകൃതവും തുടര്മാനവുമായ പരിശ്രമം ഉണ്ടായേ തീരൂ. കാരണം, അപ്രതീക്ഷിതമായി എപ്പോഴെങ്കിലും വന്നുപോകുന്ന ചില വിജയ മുഹൂര്‍ത്തങ്ങള്‍ നമ്മെ എങ്ങും എത്തിക്കാന്‍ പര്യാപ്തമല്ല. ആലോലമാടുന്ന കൊച്ചു തിരകള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ തീരത്തോടടുപ്പിക്കാന്‍ ശക്തമല്ലല്ലോ.
ലക്ഷ്യം നിര്ണ്ണയിക്കുക
വിജയത്തിനായുള്ള തയാറെടുപ്പില്‍ ഒരാള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിന്റെ ലക്ഷ്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണ്. നാം വ്യക്തിപരമായി വിജയം നേടാന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ ഏതെന്നു ആദ്യം കണ്ടെത്തണം. എല്ലാവര്ക്കും എല്ലാ മേഖലകളും ഒരുപോലെ പ്രധാനപ്പെട്ടവ ആയിരിക്കില്ല. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സംഗീതവും സംഗീതജ്ഞന് ആകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് കായിക രംഗവും ഒരുപോലെ പ്രധാനപ്പെട്ടതല്ലല്ലോ. അതുപോലെ, എല്ലാ കാര്യങ്ങളും - വിജയിക്കാന് കഴിഞ്ഞേക്കും എന്ന് തോന്നിപ്പിക്കുന്നവ ആണെങ്കില്‍ - പോലും നമ്മുടെ വിജയ ലക്ഷ്യമായി നാം നിര്ണയിക്കേണ്ട കാര്യമില്ല
ലക്ഷ്യ സഹായക മേഖലകള്‍ തരം തിരിക്കാം
നിങ്ങളുടെ ജീവിതത്തിന്റെ പൊ തുവായ ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശക്തിപ്പെടുത്തേണ്ട മേഖലകള്‍ ഏതെല്ലാം എന്നും കുറിക്കുക. നിങ്ങള് ഒരു എഴുത്തുകാരനാകുവാന്‍ ലക്ഷ്യമിടുന്നുവെങ്കില്‍ അതിനായി നിങ്ങളുടെ എഴുത്തുകളുടെ പ്രസിദ്ധീകരണം എന്ന മേഖലയിലായിരിക്കും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മറ്റെല്ലാം അത് കഴിഞ്ഞു മാത്രം. അങ്ങനെ പൊതുവായ ലക്ഷ്യത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നും അത്യാവശ്യമല്ലാത്തതും അടിയന്തര പ്രാധാന്യം ഇല്ലാത്തതുമാ യ കാര്യങ്ങള് തല്‍ക്കാലത്തേക്ക് ഒഴിവാക്കുക - അവ നമുക്ക് പിന്നീട് ശ്രദ്ധിക്കാം.
അങ്ങനെ പ്രധാനപ്പെ ട്ട അഞ്ചോ ആറോ മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് എണ്ണം മാത്രം തിരഞ്ഞെടുക്കുക. വിജയത്തിനായുള്ള പരിശീലനം നിങ്ങള് ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. ആദ്യം ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത കാര്യങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിക്കാം.
ബലഹീനതകള്‍ അവഗണിക്കരുത്
ഇനി, ഈ തിരഞ്ഞെടുത്ത മൂന്നു മേഖലകളില്‍ നിങ്ങളെ വിജയം നേടുന്നതില്‍ നിന്നും തടയുന്ന ഏതാനും (ചുരുങ്ങിയത് അഞ്ചെണ്ണം എങ്കിലും) കാര്യങ്ങള് കണ്ടു പിടിക്കുക. ഉദാഹരണത്തിന്, ഒരു നല്ല എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന നിങ്ങള്ക്ക് ഭാഷാ പ്രാവീണ്യം ഇല്ലാത്തതുകൊണ്ടോ, അക്ഷര-വ്യാകരണ നിശ്ചയം ഇല്ലാത്തതുകൊണ്ടോ, എഴുതുവാന് താല്പര്യമുള്ള വിഷയങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യം കുറവായതുകൊണ്ടോ, സമയ ക്രമീകരണം പാലിക്കാന്‍ കഴിയാത്തതുകൊണ്ടോ നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ ശോഭിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ , അത്തരം ബലഹീന വശങ്ങള് ആണ് കണ്ടു പിടിക്കേണ്ടത്. എങ്കില് പിന്നെ വിജയത്തിലേക്കുള്ള പാതയില്‍ നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു! അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത് കൊണ്ടാണ് പലര്ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും സാധിക്കാതിരിക്കുന്നത്.
ബലഹീന വശങ്ങള് ശക്തിപ്പെടുത്തുക
ഇനി നിങ്ങളുടെ ബലഹീന വശങ്ങളില് ഏറ്റവും ആദ്യം വരുന്നത് ആദ്യം ശക്തിപ്പെടുത്തണം. അതായത് അച്ചടക്കമില്ലായ്മ (ക്രമീകൃതമായി എഴുതുന്നതിനുള്ള ശീലം ഇല്ലായ്മ ), വ്യാകരണതെറ്റുകള്‍ എന്നിവയാണ് നിങ്ങളുടെ പട്ടികയില്‍ ആദ്യത്തെ രണ്ടു കാര്യങ്ങള് എങ്കില് അച്ചടക്കം ക്രമീകരിക്കാന്‍ തന്നെ ഏറ്റവും ആദ്യം പരിശ്രമിക്കണം. എന്നിട്ടാകാം അടുത്തത്. അല്ലാതെ മറ്റു രണ്ടു കാര്യങ്ങളില്‍ നിങ്ങള് വിജയിക്കാന് പോകുന്നില്ല.
21 'മാന്ത്രിക' ദിവസങ്ങള്
ഇനിയാണ് പരിശീലനം ആരംഭിക്കുന്നത്. ആദ്യത്തെ പ്രശ്നം അതിജീവിക്കാന്‍ പരിശീലനത്തിനായി ആദ്യത്തെ 21 ദിവസങ്ങള് നീക്കി വയ്ക്കണം. '21 ദിവസങ്ങള്‍ ' എന്തിന് എന്നല്ലേ? പറയാം, ഒരാള്‍ ഒരു പ്രത്യേക കാര്യം 21 ദിവസങ്ങള് മുടങ്ങാതെ ചെയ്തു വന്നാല്‍ അത് അയാളുടെ ജീവിത ശൈലിയുടെയും സ്വഭാവത്തിന്റെ തന്നെയും ഒരു ഭാഗമായി മാറും എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അപ്പോള് അച്ചടക്കം ഇല്ലായ്മ എന്ന നിങ്ങളുടെ പ്രശ്നത്തെ സമീപിക്കുവാന്‍ ആദ്യത്തെ 21 ദിവസങ്ങള് 'എന്തു വന്നാലും' അര മണിക്കൂര്‍ വീതം എഴുതുന്നതിനായി നീക്കി വയ്ക്കുക. അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തി അത് വിട്ടുകളയാതെ ചെയ്യുക. എന്തു എഴുതും എന്നോ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നോ ഒന്നും ഇപ്പോള്‍ ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല, കാരണം ഈ ഘട്ടത്തില്‍ നിങ്ങള് എഴുതുവാനുള്ള അച്ചടക്കം (ചിട്ടയായി എഴുതുന്നതിനുള്ള ശീലം) നേടുവാനാണല്ലോ പരിശ്രമിക്കുന്നത്.
പരിശീലനം ആവര്ത്തിക്കപ്പെടുന്നു
ആദ്യത്തെ 21 ദിവസങ്ങള്ക്ക് ശേഷം ഒന്നാമത്തെ കാര്യത്തോട് കൂടെ രണ്ടാമത്തെ കാര്യം കൂടെ ചേര്ക്കുക. അതായത് അച്ചടക്കം വര്ദ്ധിപ്പിക്കുക എന്നതിനോടൊപ്പം വ്യാകരണപ്പിശക് മറികടക്കല്‍ എന്ന കാര്യം കൂടെ പരിശീലിക്കാന്‍ ആരംഭിക്കുക - ആദ്യത്തേത് വിട്ടു കളയരുതേ..
വിജയം കൈപ്പിടിയില്‍ !
അങ്ങനെ 42 ദിവസങ്ങള് പിന്നിടുമ്പോഴേക്കും (അതായത് ആറാഴ്ചകള്‍ ) നിങ്ങളുടെ മനോഭാവത്തിലും ജീവിത രീതികളിലും കാര്യമായ മാറ്റങ്ങള്‍ നിങ്ങള് തന്നെ കണ്ടിരിക്കും! അവിടെ നിറുത്തേണ്ട, ഇതുപോലെ തന്നെ അടുത്ത കാര്യത്തിലേക്ക് കടക്കാം. അങ്ങനെ, പടിപടിയായി മുന്നേറാം!.
'റോമാ നഗരം ഒരു രാത്രി കൊണ്ട് പണി തീര്ത്തതല്ല' എന്ന് പറയാറുണ്ടല്ലോ. അത് പോലെ തന്നെയാണ് ജീവിത വിജയവും, അത് ഒരു സുപ്രഭാതത്തില്‍ തനിയെ വന്നു ചേരുകയില്ല. നിരന്തരം പരിശ്രമിക്കുക - അതാണ് നാം ചെയ്യേണ്ടത്..!
വിജയാശംസകള്‍ !
=========================
പ്രകാശമുള്ള ചിന്തകൾ
നമ്മളിൽ ചിലരെങ്കിലും അസ്വസ്‌ഥകൾ കൊണ്ട് നിറഞ്ഞവരാണ്, ഉറക്കം നഷ്ടപെട്ടവരാണ്. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും കാണുന്ന ചില പരസ്യങ്ങൾ. തങ്ങൾ വിപണിയിൽ ഇറക്കുന്ന കിടക്കയിൽ കിടന്നാൽ 'സുഖനിദ്ര' ലഭിക്കും. യഥാർത്ഥത്തിൽ അത് സംഭവിക്കുനുണ്ടോ.
പലരെയും ജീവിതപ്രശ്നങ്ങൾ ആണ് ഉറക്കം നഷ്ടപെടുത്തുന്നതും അസ്വസ്ഥരാക്കുന്നതും. എന്നാൽ ഇതിനു കാരണം പ്രശ്നങ്ങൾ അല്ല. പ്രശ്നങ്ങളെ സമീപിക്കുന്ന രീതിയാണ്. പോസിറ്റീവ് or നെഗറ്റീവ് ചിന്തകൾ ആണ്. ഇതു നമ്മുടെ ജീവിതത്തിനെ സ്വാധിനിക്കുന്നു.
നമുക്കു നോക്കാം...
positive or negative thinking.
ഓരോ കാര്യങ്ങളെയും ഈ രണ്ടു രീതിയിൽ സമീപിക്കാം. അത് ഏതായാലും ജീവിതത്തെ വളരെ കാതലായിട്ടു ബാധിക്കുന്നതാണ്
Positive "Can"
Negative "Can't'
ജീവിതത്തെ നിർണയിക്കുന്ന രണ്ടുവാക്കുകൾ.
എന്നാൽ ഇതു തിരഞ്ഞെടുക്കുമ്പോൾ എത്തിച്ചേരുന്നത് വിവിധ മേഖലകളിൽ ആണെന് മാത്രം.
എപ്പോൾ ചിന്തിക്കുന്നുവോ "I can". അവിടെ നാം ആത്മവിശ്വാസം കൊണ്ടും മനോധൈര്യം കൊണ്ടും നിറയപ്പെടുകയാണ്. ഇന്നർ സ്ട്രെങ്ത്, കൂടുതൽ എനർജി, നല്ല ചിന്തകൾ, പോസിറ്റീവ് ഫീലിങ്ങ്സ്, പോസറ്റീവ് ആക്ഷൻസ് ഇവയൊക്കെ നമ്മെ തേടിവരുന്നു.
എന്തായിരിക്കും പോസിറ്റീവ് തിങ്കിങ്-- 'അക്‌സെപ്റ്റിങ്, വിശ്വാസം, നേടാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മനക്കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്നത്, ഡ്രീംസ്.'
ഇനി നേരെ മറിച്ചു when you say " i can't", അവിടെ നമ്മൾ മോശമായ കാര്യങ്ങൾക്കു വാതിൽ തുറന്നുകൊടുകയാണ്. അല്ലെങ്കിൽ നമുക്കു ലഭിക്കാൻ പോകുന്ന അംഗീകാരം success ഇവയ്ക്കു മുൻപിൽ നാം വാതിലടക്കപെടുകണ്. ശരീരവും മനസും ദുർബലമാകുകയാണ്. രോഗങ്ങൾക്കു അടിമപ്പെടുകയാണ്.
അതുകൊണ്ട് നമുക്കു തീരുമാനിക്കാം എന്റെ ജീവിതം എങ്ങനെ വേണം എന്ന് ഒരു ഇരുളടഞ്ഞ മുറിയിൽ അതിന്റെ വാതിലുകളും ജനലുകളും അടച്ചിടാനോ ? അതോ വാതിലുകളും ജനലുകളും തുറന്നിട്ടു അതിൽ പ്രകാശം കൊണ്ട് നിറയ്ക്കണോ എന്നു.
നാലു ചുവരുകൾക്കുള്ളിൽ അകപെട്ടുപോയാൽ എങ്ങനെ അവിടുന്നു രക്ഷപെടാം എന്നു ചിന്തിക്കാനൊരു മനസു നേടിയെടുക്കാൻ. കാര്യങ്ങൾ അകക്കണ്ണു കൊണ്ടു കാണാൻ കഴിയാൻ, ചെറിയ കാര്യമാണെങ്കിലും വല്യ കാര്യങ്ങളാണെങ്കിലും അത് നേടിയെടുക്കുന്നതിലൂടെ കിട്ടുന്ന ദൃഢതയും ധൈര്യവും അനുഭവിക്കാൻ കഴിയുന്നുവെങ്കിൽ, "It is possible, It can be done" എന്നു ചിന്തിക്കാൻ സാധിച്ചുവെങ്കിൽ, നമ്മുടെ സന്തോഷം കണ്ടു മറ്റുള്ളവർ സന്തോഷിക്കുന്നുവെങ്കിൽ, ചുറ്റും പ്രകാശം പരത്തുവാൻ കഴിയുന്നെങ്കിൽ, ഒരു പ്രശ്നങ്ങളും നമ്മെ അലട്ടില്ല. നമ്മുടെ ഉറക്കം നഷപ്പെടില്ല. കൂടുതൽ ആരോഗ്യം നേടി കുടുതൽ കരുത്തോടെ ജീവിക്കാൻ നമുക്കു കഴിയും.
================================
ഇതോടൊപ്പം ജിജോ സിറിയക്കിന്റെ ബി പോസറ്റീവ്, സി. രാധാകൃഷ്ണന്റെ ഒന്നിലും തോല്‍ക്കാതിരിക്കാന്‍, വിപിന്‍ റോള്‍ഡന്റിന്റെ ജീവിതവിജയത്തിലേക്കൊരു യുടേണ്‍, ഷെല്ലി ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനുള്ള വഴികള്‍, ഡോ. പി.എ. വര്‍ഗ്ഗീസിന്റെ ചിന്തിച്ചുവളരുക, സ്റ്റീഫന്‍ .ആര്‍. കോവി രചിച്ച ദ സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിള്‍, നെപ്പോളിയന്‍ ഹില്ലിന്റെ തിങ്ക് ആന്‍ഡ് ഗ്രോ റിച്ച്, നോര്‍മന്‍ വിന്‍സെന്റ് പീലേയുടെ ദ പവര്‍ ഓഫ് പോസിറ...
Read more at: http://www.mathrubhumi.com/thrissur/malayalam-news/thrissur-1.1489071