വിദേശ പഠനത്തിന് നിരവധി കടമ്പകളുണ്ട്. പ്രവേശന പരീക്ഷകള്‍ തിരഞ്ഞെടുക്കുന്ന കോഴ്സുകളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വിദേശ പഠനത്തിന് ബിരുദത്തിലെ നിലവാരം വിലയിരുത്തുന്ന പരീക്ഷയാണ് GRE(Graduate Record Examination). അമേരിക്കയിലെ എല്ലാ സര്‍വ്വകലാശാലകളിലും GREനിഷ്കര്‍ഷിച്ച് വരുന്നു. ഇംഗ്ലണ്ടിലേയും കാനഡയിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളും GRE നിര്‍ബന്ധമാക്കി വരുന്നു.
ആരാണ് GRE നടത്തുന്നത്
അമേരിക്കയിലെ എഡ്യൂക്കേഷന്‍ ടെസ്റ്റിങ്ങ് സര്‍വീസ് (ETS) എന്ന സ്വതന്ത്ര ഏജന്‍സിയാണ് ഈ പരീക്ഷ നടത്തുന്നത്. ETS ന് പരീക്ഷ നടത്തുവാന്‍ എല്ലാ രാജ്യങ്ങളിലും അംഗീകൃത ഏജന്‍സിയുണ്ട്. ന്യൂഡല്‍ഹിയിലെ പ്രോമെട്രിക് ഇന്ത്യയാണ് ഇന്ത്യയിലെ അംഗീകൃത ടെസ്റ്റിങ്ങ് ഏജന്‍സി. കേരളത്തില്‍ തമ്പാനൂരിലെ എസ് എസ് കോവില്‍ റോഡിലെ Prometric Testing Centre ആണ് പരീക്ഷ നടത്തുന്നത്.
ടെസ്റ്റിന്‍റെ രീതി എന്താണ്
GRE ക്ക് രണ്ട് തരം ടെസ്റ്റുകളുണ്ട്. ജി ആര്‍ ഇ ജനറല്‍, ജി ആര്‍ ഇ സ്പെഷ്യലൈസഡ് എന്നിവയാണവ. പ്രൊഫഷണല്‍ കോഴ്സുകളടക്കം മിക്കവാറും കോഴ്സുകളുടെ ഉപരി പഠനത്തിന് ജനറല്‍ ടെസ്റ്റ് മതിയാകും. കമ്പ്യൂട്ടര്‍ അധിഷ്ടിത (CDT) ടെസ്റ്റും പേപ്പര്‍ അധിഷ്ടിത ടെസ്റ്റുമുണ്ടാകും. ജനറല്‍ ടെസ്റ്റില്‍ Verbal, Quantitative, Analytical എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ടിത ടെസ്റ്റില്‍ അനലറ്റിക്കലിന് 30 മിനിട്ടാണ് സമയം. വെര്‍ബല്‍ റീസണിങ്ങിന് 30 മിനിട്ടിന്‍റെ 2 സെഷനുകളുണ്ട്. ഓരോ സെഷനും 20 മാര്‍ക്ക് വീതമാണുള്ളത്. ക്വാണ്ടിറ്റേറ്റീവ് റീസണിങ്ങിന് 35 മിനിട്ടിന്‍റെ 2 സെഷനാളുള്ളത്. ഓരോന്നിനും 20 മാര്‍ക്ക് വീതം. പേപ്പര്‍ അധിഷ്ടിത ടെസ്റ്റില്‍ അനലറ്റിക്കലിന് 30 മിനിട്ടിന്‍റെ 2 സെഷനാണുള്ളത്. വെര്‍ബല്‍ റീസണിങ്ങിന് 35 മാര്‍ക്കിന്‍റെ 2 സെഷനാണുള്ളത്. 25 മാര്‍ക്കാണ് ഓരോ സെഷനുമുള്ളത്. 40 മിനിട്ടിന്‍റെ 2 സെഷനാണ് ക്വാണ്ടിറ്റേറ്റീവ് റീസണിങ്ങിനുള്ളത്. 25 മാര്‍ക്കാണ് ഓരോന്നിനുമുള്ളത്.
സെഷ്യല്‍ ടെസ്റ്റ് ചില വിഷയങ്ങളിലെ ഉപരി പഠനത്തിനായുള്ളതാണ്. ബയോകെമിസ്ട്രി. സെല്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, കെമിസ്ട്രി, ഇംഗ്ലീഷ് സാഹിത്യം, മാത്തമാറ്റിക്സ്, ഫിസിക്സ്, സൈക്കോളജി എന്നിവയിലാണ് സ്പെഷ്യല്‍ ടെസ്റ്റുള്ളത്. സബ്ജക്ട് ടെസ്റ്റ് വര്‍ഷത്തില്‍ ഏപ്രില്‍, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് നടക്കുന്നത്. 2 മണിക്കൂര്‍ 50 മിനിട്ടാണ് ടെസ്റ്റിന്‍റെ സമയം. പരീക്ഷക്ക് അപേക്ഷിച്ചാല്‍ മാതൃകാ ചോദ്യോത്തരങ്ങളടങ്ങിയ Power Preparation Software ലഭിക്കും.
ETS എന്ന സൈറ്റില്‍ ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം. വിസാ കാര്‍ഡുപയോഗിച്ച് ഓണ്‍ ലെനായി ഫീസടക്കാം. പരീക്ഷക്ക് ഫീസടക്കുമ്പോള്‍ കുറഞ്ഞത് 3 മാസത്തിന് ശേഷമുള്ള പരീക്ഷാ തീയതി തിരഞ്ഞെടുക്കാം. പരീക്ഷാ തീയതി തീരുമാനിച്ചാല്‍ 4 ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചാല്‍ ക്യാന്‍സലാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യാം. പക്ഷേ ഇതിന് വേറെ ഫീസ് അടക്കേണ്ടതായി വരും.
സ്കോര്‍ എങ്ങനെയാണ്
വെര്‍ബല്‍ റീസണിങ്ങിനും ക്വാണ്ടിറ്റേറ്റീവ് റീസണിങ്ങിനും 130 – 170 എന്നിങ്ങനെയാണ് സ്കോര്‍ സ്കെയില്‍. അനലറ്റിക്കല്‍ റീസണിങ്ങിന് 0 – 6 എന്നാണ് സ്കോര്‍ സ്കെയില്‍. സബ്ജക്ട് ടെസ്റ്റിന് 200 – 900 എന്ന സ്കെയിലിലാണ് സ്കോറിങ്ങ്. സ്കോര്‍ ഇ മെയിലായി അറിയിക്കും. ഇ ടി എസ് അക്കൌണ്ടിലും സ്കോര്‍ അറിയുവാന്‍ സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക.
GRE
Prometric.com
ETS
Please visit http://smartsuccessway.com/
