
കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്നതും കുടുംബ സംരംഭമായി മുന്നോട്ടു കൊണ്ടുപോകാവുന്നതുമായ വ്യവസായ സംരംഭമാണ് നോണ്‍വ്യൂവന്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം. പ്ലാസ്റ്റിക് കവറുകളെ അപേക്ഷിച്ച് പരിസ്ഥിതി ആഘാതം കുറവാണ് എന്നത് ഇതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ക്യാന്റീനുകള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവരെല്ലാം നോണ്‍വോവ്ന്‍ പായ്ക്കിംഗിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ആശുപത്രികളില്‍ ഓപ്പറേഷന്‍ തിയറ്ററിലെ ഗൗണ്‍, ഫെയ്‌സ് മാസ്‌ക്, ഹെയര്‍ ക്യാപ് തുടങ്ങിയവയായും സ്റ്റൈറിലൈസ് ചെയ്ത നോണ്‍വോവ്ന്‍ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നുണ്ട്.
പായ്ക്കിംഗ് കവര്‍ മുതല്‍ ബിഗ്‌ഷോപ്പര്‍ വരെയും ഒ.ടി ഗൗണ്‍ മുതല്‍ ബെഡ് കവര്‍ വരെയുള്ള നിര്‍മാണത്തിന് വിവിധ കനത്തിലുള്ള മെറ്റീരിലുകളാണ് ഉപയോഗിക്കുന്നത്. നോണ്‍വോവ്ന്‍ മെറ്റീരിയലുകളും മറ്റ് നിര്‍മാണ സാമഗ്രികളും കേരളത്തിലുടനീളം ലഭ്യമാണ്. ചെറിയ പരിശീലനം നേടിയാല്‍ ഈ സംരംഭം ആരംഭിക്കാം. ഇപ്പോള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ളവയടക്കം നിരവധി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും പുതിയ സംരംഭകര്‍ക്കും വിപണിയില്‍ ഇടം നേടാനാകും. ഇപ്പോഴുള്ള ഡിമാന്റ് ഭാവിയില്‍ വര്‍ധിക്കാനാണ് സാധ്യത.
നിര്‍മാണ രീതി
നോണ്‍വോവ്ന്‍ മെറ്റീരിയല്‍ റോളായി വാങ്ങി നിശ്ചിത അളവില്‍ മുറിച്ചെടുത്ത് വേഗതയേറിയ തയ്യല്‍ മെഷീനില്‍ തയ്ച്ചാണ് ഇവ നിര്‍മിക്കുന്നത്. ഇതിനായി പ്രത്യേകതരം നൂലുകളാണ് ഉപയോഗിക്കുന്നത്. കൂടിയ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന യൂണിറ്റുകളില്‍ പഞ്ചിംഗ് മെഷീനുകളും ഉപയോഗിക്കുന്നുണ്ട്. വന്‍തോതിലുള്ള ഉല്‍പ്പാദനവും വിപണനവും ലക്ഷ്യംവെക്കുന്നവര്‍ക്ക് ഓട്ടോമാറ്റിക് മെഷീനുകളെ ആശ്രയിക്കാവുന്നത്. പ്രധാനമായും വിപണിക്ക് ആവശ്യമുള്ള പായ്ക്കിംഗ് D കട്ട് ബാഗുകള്‍ 10ഃ14; 19ഃ12; 16ഃ20, 12ഃ16, 14ഃ19, 16ഃ21 സെന്റിമീറ്റര്‍ അളവുകളിലുള്ളതാണ്. U കട്ട് ബാഗുകള്‍ക്കും ഡിമാന്റുണ്ട്. ബാഗുകള്‍ തയ്ക്കുന്നതിന് മുമ്പ് സ്‌ക്രീന്‍ പ്രിന്റിംഗ് നടത്തുന്നത് വെയ്‌സ്റ്റേജ് കുറയ്ക്കുന്നതിന് സഹായിക്കും.
മുതല്‍ മുടക്കും ലാഭക്കണക്കും
മൂലധനം നിക്ഷേപം
1. തയ്യല്‍ മെഷീനുകള്‍ 10nos. = 1,20,000.00
2. അനുബന്ധ ഉപകരണങ്ങള്‍ = 25,000.00
3. പ്രവര്‍ത്തന മൂലധനം = 75,000.00
ആകെ = 2,20,000.00
പ്രവര്‍ത്തന വരവ് ചെലവ് കണക്ക്
ചെലവ്
(പ്രതിദിനം 50 ഗ്രാം എസ്എം മെറ്റീരിയല്‍ ഉപയോഗിച്ച് 40ഃ50 സെന്റിമീറ്റര്‍ വലുപ്പത്തില്‍ 1000 ബിഗ് ഷോപ്പറുകള്‍ നിര്‍മിക്കുന്നതിനുള്ള ചെലവ്)
1. നോണ്‍ വ്യൂവന്‍ മെറ്റീരിയല്‍ 25m x 10.00 = 2500.00
2. തയ്യല്‍ക്കൂലി 1000 x 2.00 = 2000.00
3. സ്‌ക്രീന്‍ പ്രിന്റിംഗ് 1000 x 0.60 = 600.00
4. നൂല്‍, വൈദ്യുതി 1000 x 0.10 = 100.00
5. മാര്‍ക്കറ്റിംഗ്; ട്രാന്‍സ്പോര്‍ട്ടേഷന്‍ 1000 x 0.30 = 300.00
ആകെ = 5500.00
വരവ്
(പ്രതിദിനം 1000 ബിഗ് ഷോപ്പറുകള്‍ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്നത്
1000 x 9.00 = 9000.00
ലാഭം
വരവ് = 9000.00
ചെലവ് = 5500.00
പ്രതിദിന ലാഭം = 3500.00