ദുബൈ:കൊതുകിനെ പിടികൂടാന്‍ ദുബൈ നഗരസഭ പുതിയ വഴി കണ്ടെത്തി. ലളിതവും പരിസ്ഥിതി സൗഹൃദവുമാണ് പുതിയ വഴിയെന്ന് പബ്ലിക് പാര്‍ക്സ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ എഞ്ചി. താലിബ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ വ്യക്തമാക്കി.
വേഗം ലഭ്യമാകുന്ന സാമഗ്രികളാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കൃഷിവകുപ്പ് ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഒന്നര-രണ്ട് ലിറ്ററിന്റെ ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലില്‍ പകുതിയോളം ചൂടുവെള്ളം നിറച്ച് 50 ഗ്രാം പഞ്ചസാരയും ഒരു ഗ്രാം ബ്രെഡ് യീസ്റ്റും കലക്കിവെച്ചാല്‍ കൊതുകും മറ്റും പ്രാണികളും ആകര്‍ഷിക്കപ്പെടും.
വാട്ടര്‍ ബോട്ടിലിന്റ ഭാഗം മുറിച്ചെടുക്കണം. 200 മില്ലി വെള്ളമാണ് അഭികാമ്യം. വാട്ടര്‍ ബോട്ടിലിന്റെ മുറിച്ചെടുത്ത ഭാഗം വാട്ടര്‍ ബോട്ടലില്‍ കമഴ്ത്തിവെക്കണം. കൊതുകും പ്രാണികളും ബോട്ടിലിനുള്ളില്‍ കുടുങ്ങും. നഗരസഭാ ഹോര്‍ട്ടി കള്‍ച്ചര്‍ വിഭാഗത്തിന്റെ കണ്ടുപിടുത്തം ഗ്രാമങ്ങളിലെ വീടുകളില്‍ പരീക്ഷിച്ചു. പൂര്‍ണവിജയമാണെന്ന് എഞ്ചി. താലിബ് അബ്ദുല്‍ കരീം ജുല്‍ഫര്‍ പറഞ്ഞു.
കണ്ടുപിടുത്തം നടത്തിയ ഹോര്‍ട്ടി കള്‍ച്ചര്‍ സര്‍വീസ് വിഭാഗം മേധാവി നബീല്‍ ബിന്‍ ഹൈദര്‍, സീനിയര്‍ സ്പെഷ്യലിസ്റ്റ് മുനീര്‍ ഹസന് ഗൈത്ത്, കെമിക്കല്‍ അനാലിസ്റ്റി എഞ്ചി. നസീം അബ്ദുല്‍ മാലിക് അല്‍ നാഖിബ് എന്നിവരെ നഗരസഭ ആദരിച്ചു. കേരളത്തില്‍ വിശേഷിച്ച് കൊച്ചിപോലെ കൊതുകുശല്യം ഏറെയുള്ള സ്ഥലങ്ങളില്‍ ഈ മാര്‍ഗം അവലംബിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
Courtesy: www.sirajlive.com