1091 ആണ് പോലീസിന്റെ വനിതാ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. സംസ്ഥാനത്തിന്റെ ഏതുഭാഗത്തുനിന്നും ഈ നമ്പറിലേക്ക് വിളിക്കാമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. അതത് ജില്ലകളിലെ വനിതാ സ്റ്റേഷനുകളിലുള്ള ഉദ്യോഗസ്ഥകളാവും ഫോണെടുക്കുക. അവര്‍ ഉടനടി തുടര്‍നടപടികള്‍ കൈക്കൊള്ളും.
ഒരു വനിതാ സബ്ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നാലോ അഞ്ചോ പേരടങ്ങുന്ന സംഘമാണ് ഹെല്‍പ്പ്‌ലൈനില്‍ പ്രവര്‍ത്തിക്കുന്നത്. വനിതകളുടേതായ പ്രശ്‌നങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുമെന്ന പ്രത്യേകയുമുണ്ട്.
ഉടന്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണെങ്കില്‍ ഈ സംഘം നേരിട്ടെത്തും. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്. ഫോണ്‍ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെങ്കില്‍ 9497 900 000 എന്ന നമ്പറിലേക്ക് ഏതുതരത്തിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും എസ്.എം.എസ് ചെയ്യാമെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹൈടെക് സെല്ലിലാണ് ഇതിന്റെ ഏകോപനം. എസ്.എം.എസ് അയച്ച ആളുടെ നമ്പറോ മറ്റു വിവരങ്ങളോ ഒരുതരത്തിലും പുറത്തുവിടില്ലെന്ന് പോലീസ് ഉറപ്പുനല്‍കുന്നു.
ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും ഈ നമ്പറില്‍ എസ്.എം.എസ് ചെയ്യാം. കുട്ടികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണെങ്കില്‍ 1098 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിക്കാം.
ഹൈവേ അലര്‍ട്ട് 9846 100 100, റെയില്‍ അലര്‍ട്ട് 9846 200 100 എന്നീ മൊബൈല്‍നമ്പറുകളുടെ സേവനവും ലഭ്യമാണ്.