ജീവകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇതിലുണ്ട്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്.
ഊര്‍ജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. അന്നജത്തിനു പുറമെ വിറ്റാമിനുകള്‍, ധാതു ലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ധാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഈന്തപ്പഴം വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ഇതിലുള്ള പോഷകാംശങ്ങള്‍ ശരീരത്തിന് എളുപ്പം ലഭ്യമാകുകയും ചെയ്യും .
കശുവണ്ടിപ്പരിപ്പില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. മാംഗനീസ്, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. കാന്‍സര്‍ രോഗമുള്ള കോശങ്ങളെ ചെറുക്കുന്ന ഫൈറ്റോ കെമിക്കലുകളും കശുവണ്ടിപരിപ്പിലുണ്ട്