How can I extend or renew my family visit visa online in Saudi Arabia?

It is very easy, no need to visit any office.

Please note the following:-
Extending visa holder should be present in Saudi Arabia, valid and alive.
Passport should be valid
Pay if any unpaid traffic violation.
Pay Sr. 100 for extension fee online.
Click Here If you have Abshir account.
Click Here for MOI Registration if you are not registered before.
Open MOI site Click E-Service-Passport and Extend Visit Visa.
Fill up and submit.
Enjoy.



How To Download and Save YouTube Videos On The Samsung Galaxy S

How To Save YouTube Videos On The Samsung Galaxy S
With the inception of sites such as YouTube, online videos have become an integral part of daily life. The wonderful thing about them is that they can be viewed from almost any location at any time. And, bonus, they don’t cost anything to view.
However, in our constantly moving world, we always find ourselves on the move. When we are traveling from place to place, it isn’t uncommon for connectivity to become limited. This can prevent you from seeing the video when and where you want to view it.
When coverage becomes an issue, it is far more convenient to have the videos that you are interested in downloaded and stored on the memory card of your phone or electronic device. If you are lucky enough to have the Samsung Galaxy S, this is certainly achievable and you can watch YouTube videos whenever you feel the urge.
The following steps will detail how you can find those videos which you wish to watch and download them directly to your handset.
Step #1
Navigate the browser of your phone to the specific video that you would like to download.
Step #2
Click on the URL of the video and utilize the Android browser to open the file rather than the application used by YouTube.
Step #3
While you are using the browser, click on Menu and then select Go to URL.
Step #4
The URL of the video should then appear in the URL field. Move your cursor until it is directly following the www of the address. Then type pwn between the www and youtube.com. After this has been done, the URL link will appear in this template form http://www.pwnyoutube.com/videocode
Step #5
After the URL looks correct, selected Enter.
Step #6
Tap the “Download High Quality MP4 Video” option that is present on the page and the file will be downloaded directly onto the SD card of the phone.
After this has been done, the video will be stored on the device so that it can be viewed whenever it is wanted, regardless of whether or not wireless coverage is available in a particular area.

നിക്ഷേപകരെ വരൂ, ഭാവി ഇവിടെയാണ്

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതോ വളര്‍ച്ചയെത്തി നില്‍ക്കുന്നതോ ആയ മേഖലകളില്‍ നിക്ഷേപിച്ച് കൈപൊള്ളിയ നിരവധി നിക്ഷേപകരെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ പുതിയ മേഖലകള്‍ തേടി നേട്ടമുണ്ടാക്കുന്നവരും ഏറെയുണ്ട്. വരാന്‍ പോകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ഭാവിയില്‍ വളര്‍ച്ചയുണ്ടാകുന്ന മേഖലകള്‍ കണ്ടെത്തുന്നവരുടെ ഒപ്പമാണ് വിജയം.

ഇതിന് തീര്‍ച്ചയായും റിസ്‌കുണ്ട്. പക്ഷെ നേരത്തെ തന്നെ ട്രെന്‍ഡ് കണ്ടെത്തി അതിലേക്ക് ഇറങ്ങുന്നവരുടെ നേട്ടം പല മടങ്ങായിരിക്കും. ഉദാഹരണമായി ഫാര്‍മസ്യൂട്ടിക്കല്‍ രംഗമെടുക്കാം. 2008ല്‍ മികച്ച ഓഹരികള്‍ നോക്കി തെരഞ്ഞെടുത്തവര്‍ ഇപ്പോള്‍ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ടാകും. അഞ്ചു വര്‍ഷം കൊണ്ട് മികച്ച നേട്ടം തരാനാകുന്ന അഞ്ച് നിക്ഷേപ മേഖലകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.


1.
ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളിലേക്കുള്ള വലിയ മാറ്റം

ഇന്ത്യയിലെ യുവ ഉപഭോക്താക്കളുടെ അഭിരുചികളില്‍ കാര്യമായ മാറ്റം വരുന്നു. തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു. ജീവിതശൈലിയിലെ ഈ മാറ്റം ഓര്‍ഗനൈസ്ഡ് ബ്രാന്‍ഡഡ് മേഖലയ്ക്ക് മികച്ച വളര്‍ച്ചയുണ്ടാക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് വാറന്‍ ബഫറ്റിന്റെ പോര്‍ട്ട് ഫോളിയോയുടെ 70 ശതമാനത്തിലധികവും കണ്‍സ്യൂമര്‍ കമ്പനികളുള്ളത്. ശക്തമായ ബ്രാന്‍ഡും ബിസിനസ് മോഡലുമുള്ള കമ്പനികളെ തെരഞ്ഞെടുക്കുകയാണ് പ്രധാനം. അസംഘടിത മേഖലയില്‍ സാന്നിദ്ധ്യമുള്ളതും എന്നാല്‍ ശക്തമായ ബ്രാന്‍ഡുള്ളതുമായ കമ്പനികളുടെ വരുമാനത്തില്‍ മികച്ച വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഉപഭോക്താക്കള്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നു എന്നതു തന്നെ കാരണം. ഇതാ ചില ഉദാഹരണങ്ങള്‍: ജുവല്‍റി രംഗത്തുള്ള ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, കുക്ക്‌വെയര്‍ രംഗത്തുള്ള ഹോക്കിന്‍സ്, റ്റിറ്റികെ പ്രസ്റ്റീജ്, സാനിറ്ററി വെയര്‍ രംഗത്തുള്ള സെറ, എച്ച്എസ്‌ഐഎല്‍.

2.
ഇന്റര്‍നെറ്റ് & ഡാറ്റ ബൂം

ഇന്ത്യയില്‍ 100 പേരില്‍ 10 പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഉയര്‍ന്നു വരുന്ന ഏഴ് സാമ്പത്തിക ശക്തികളില്‍ ഈ ശരാശരി 34 ആണ്. പക്ഷെ സ്മാര്‍ട്ട്‌ഫോണിന്റെയും ബ്രോഡ്ബാന്‍ഡിന്റെയും ഉപയോഗം അതിവേഗം കൂടുകയാണ്. 2008 സാമ്പത്തികവര്‍ഷം ഇന്ത്യയിലെ മൊബീല്‍ കണക്ഷന്‍ 26 കോടി ആയിരുന്നെങ്കില്‍ 2014ല്‍ അത് 90 കോടിയായി ഉയര്‍ന്നിരിക്കുന്നു. താങ്ങാനാകുന്ന നിരക്കിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ലഭ്യതയും ഉയര്‍ന്ന സോഷ്യല്‍ മീഡിയ ഉപയോഗവും ബ്രോഡ്ബാന്‍ഡ് കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ശ്രമങ്ങളും ചേര്‍ന്ന് ഈ രംഗത്ത് കാര്യമായ മാറ്റങ്ങളാണ് വരുന്നത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജിഡിപിയില്‍ നാല് ശതമാനം സംഭാവന ചെയ്യാന്‍ ഇന്റര്‍നെറ്റിനാകുമെന്ന് വിദഗ്ധര്‍ കരുതുന്നു. സോഷ്യല്‍ മീഡിയ, ഇ-കൊമേഴ്‌സ്, നെറ്റ്‌വര്‍ക്കിംഗ്, മൊബീല്‍, കംപ്യൂട്ടര്‍ തുടങ്ങി ഇന്റര്‍നെറ്റ്/ഡാറ്റ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മികച്ച വളര്‍ച്ചയുണ്ടാകാനിടയുണ്ട്. വീടിന്റെ വാതില്‍പ്പൂട്ടു മുതല്‍ അണിയാനാകുന്ന ഗാഡ്ജറ്റുകളിലേക്ക് വരെ നീണ്ടു കിടക്കുന്നു, നെറ്റ്‌വര്‍ക്ക്് രംഗത്തെ അവസരങ്ങള്‍.

3.
വെല്‍കം ടു ഇന്ത്യ
ടൂറിസമാണ് അടുത്ത സാധ്യതയുള്ള മേഖല. പുതിയ എന്‍ഡിഎ സര്‍ക്കാര്‍ 50 ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതിയിലാണ്. ഗുജറാത്തിനെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാക്കി മാറ്റാന്‍ നരേന്ദ്രമോദിക്ക് താന്‍ മുഖ്യമന്ത്രിയായിരുന്ന കാലം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ടൂറിസ്റ്റുകളുടെ ഒഴുക്ക് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഇവിടെ 17 ശതമാനമാണ് വര്‍ധിച്ചത്. പക്ഷെ 2013ല്‍ ഇന്ത്യയിലേക്ക് എത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 6.8 മില്യണ്‍ മാത്രമായിരുന്നു. തായ്‌ലന്റിലും മലേഷ്യയിലും ഇത് 27 മില്യണായിരുന്നു. ടര്‍ക്കിയില്‍ 38 മില്യണും ചൈനയില്‍ 55 മില്യണും. സമ്പന്നമായ ചരിത്രവും സംസ്‌കാരത്തിലും ഭൂപ്രകൃതിയിലും നാനാത്വവുമുള്ള ഇന്ത്യയ്ക്ക് ഈ രംഗത്ത് വലിയ സാധ്യതകളാണുള്ളത്. ഒപ്പം ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട് മേഖലകളിലുള്ളളവര്‍ക്കും ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഏറെ അവസരങ്ങളും.

4.
മെയ്ഡ് ഇന്‍ ഇന്ത്യ
കഴിഞ്ഞ രണ്ടു ദശകങ്ങളായി ആഗോള കയറ്റുമതി മേഖലയില്‍ അധീശത്വം സ്ഥാപിച്ചിരിക്കുന്ന രാജ്യം ചൈനയാണ്. പക്ഷെ കുറഞ്ഞ ചെലവിലുള്ള തൊഴിലാളി ലഭ്യത, കുറഞ്ഞ മൂലധനം, വില കുറഞ്ഞിരിക്കുന്ന കറന്‍സി എന്നിങ്ങനെയുള്ള ചൈനയുടെ കരുത്തിന് ഇടിവ് തട്ടുന്നു. ഇക്കാര്യങ്ങളില്‍ ഇന്ത്യ മുന്നേറുകയും ചെയ്യുന്നു. മക്കിന്‍സി റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ഉല്‍പ്പാദനം നടത്തുന്നത് പല യൂറോപ്യന്‍ രാജ്യങ്ങളെയും (യു.കെ ഉള്‍പ്പെടെ, എന്നാല്‍ ലണ്ടന്‍ അല്ല) അപേക്ഷിച്ച് ചെലവേറിയിരിക്കുകയാണത്രെ. ഇന്ത്യയാണ് ഉല്‍പ്പാദനത്തിന് ഏറ്റവും പറ്റിയ രാജ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഇന്ത്യയെക്കാള്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യം മെക്‌സിക്കോ മാത്രമാണ്. ഇതുകൂടാതെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്തുണ മൂലം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഉല്‍പ്പാദനരംഗത്ത് ഇന്ത്യക്ക് വളരാനാകും. ടെക്‌സ്റ്റൈല്‍, കെമിക്കല്‍സ്, ഓട്ടോ അനുബന്ധ ഘടകങ്ങള്‍, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ സ്വന്തം പാദമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ സ്ഥാപനങ്ങള്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മികച്ച വളര്‍ച്ച നേടും.

5.
ഫിനാന്‍സ് സ്ഥാപനങ്ങള്‍
മൂലധനമില്ലാതെ ഒരു സാമ്പത്തിക മേഖലയ്ക്കും വളരാനാകില്ല. ഇന്ത്യയെക്കുറിച്ച് പ്രതീക്ഷയുള്ള ഒരു നിക്ഷേപകനും ധനകാര്യ മേഖലയില്‍ നിന്നുള്ള ഓഹരികള്‍ അവഗണിക്കാനാകില്ല; പലിശനിരക്കുകള്‍ കൂടിനില്‍ക്കുകയും അത് എത്രയും പെട്ടെന്ന് കുറയാന്‍ സാധ്യതയും ഉള്ളപ്പോള്‍ പ്രത്യേകിച്ചും. മികച്ച സാമ്പത്തിക അടിത്തറയും ശക്തമായ മാനേജ്‌മെന്റും മികച്ച നെറ്റ്‌വര്‍ക്കുമുള്ള സ്ഥാപനം മികച്ച നിക്ഷേപ അവസരമാണ് ഒരുക്കുന്നത്. കണ്‍സ്യൂമര്‍ ഫിനാന്‍സിംഗ്, ഓട്ടോ ഫിനാന്‍സിംഗ്, ഹൗസിംഗ് ലോണ്‍, എസ്.എം.ഇ ഫിനാന്‍സിംഗ്, റൂറല്‍, മൈക്രോ ഫിനാന്‍സിംഗ് മേഖലകളിലുള്ള മികച്ച സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാം.

Courtesy: Dhanam Magazin online  

 

MAKE OR DESIGN FREE LOGOS, BANNERS,GRAPHIC IMAGES,WEB DESIGN FREELY.

Make or design Free Logos, Banners,Graphic images,web design freely.

When you are making a blog or site you  are thinking how I design a logo or banner?

The following sites are very helpful for you to make banners and logos freely.

Please check and enjoy. Design free custom logos and banners for your website.

You can make any type of logos or banners as you can without any cost.

Ready to Start

Please note:- before downloading please check disclaimer/privacy policy/Terms and condition- So, if you are going to use these free logos (downloaded from 1st party/3rd party/) in ways that could go against the copyright laws described on the logo makers websites ( such as sharing, using commercially, publishing, printing, distributing free logos could be prohibited according to the copy right laws of the producer unless otherwise stated)

 

Logo and Graphics generator

One of the top best website for designing logos, buttons and fonts at free of cost. More than 30 pre-designed logos to choose from. A very simple and easy approach for 3D text and animated logo designing. Fill in the predefined auto fields and preview your design. Once you have created the desired logo you can simply save it or download for free. Its all yours then!

 Free Logo Design
Logo Ease is a very nice, easy, and free logo maker website. First of all, free signup on Logo Ease, then start manipulating or designing your logo or banner with lots of options, such as using your own image or from the gallery of pre-designed images, modifying font or color for texts or images. Ease Logo is true one of the best website for simple logo and banner designing for you website or blog.

 
logo designs and name Generator

Flaming Text is really a cool website for designing professional looking logos and banners without requiring any technical/designing knowledge of logo making. On the home page of this banner designing website you will find many popularly good looking featured logos. You can select any featured logo to design your own logo looking same as the featured ones. After designing your logo, banner, or animated logo/texts/banner you can instantly Download here.



Free online Logo creator


'The Free Logo Makers' is one among the top best free logo designing website where you can try their free Sig Maker or free Flash Banner and logo Generator. Use the free Logo Makers services for free or paid logo designing for your personal, professional usages on blogs or websites




Create your own animated logos
Free Flash Logos is a good website to create free animated flash logos and flash header bars for your website.Use the pre-designed flash banners and easily customize them according to your choice and website needs.Follow two simple steps-fill in the logo title texts and logo slogan texts in the relevant fields of the logo designing tools and your flash logo is ready to be used. 

 



Get Free Logo & Design in Minutes

Free logo Services is a place to design,download free as well as paid logos fpr your website design. You may create beautiful logos online with four easy steps- 1-fill in the logo title texts.2-select the best design for yourself from 1000's of pre-loaded logos. 3-Modify,customize, or edit your logo as per your website's needs. 4-save and download your logo on your computer immediately. Free logo Services has made a large loyal customer base over the years offering excellent logo designing services at almost no cost.

Helping create your web image


High Power graphics lets you design many of useful image based items for your website, like logos, banners, buttons,graphics,templates,interfaces, button sets etc. It also offers you several software or web tools for free downloading.High Power Graphics is a very useful website for web designing tools and online logo making.


 

Create Free3D Text Banner

As the name suggests, 3D Text Maker is a website where you can design free online 3D animated banners for your website. No sign up or registration required to create 3D banners with animation. you can customize the animated banner in terms of light, speed, size, shadow, etc. Its a really good online tool to create simple and easy 3 D banners.


Your Ultimate Archive

Cool Archive is an online logo generator website and it offers many types of free web designing utilities, such as clip arts (good collection in many popular categories),icons, fonts,textures,animations,bullets, bars, and button makers. It also provides you with 1000's of clip arts in more than 30 categories that you can edit/customize accordingly.


           
Design Web Pages in  your Browser:
GR sites is probably the best website for downloading of professional looking cool and sleek
web tools, such as free text logos, menu items, textures, text boxes, icons, pages, etc.


നിങ്ങളുടെ പാസ്സ്‌വേര്ഡ്ക ള്‍ എങ്ങനെ സുരക്ഷിതമാക്കാം?

ഈ അടുത്തിടെ ലക്ഷകണക്കിന് ജിമെയില്‍ അക്കൌണ്ടുകള്‍ ഹാക്ക് ആയ സംഭവം എല്ലാരും വായിച്ചു കാണുമല്ലോ. മിക്കവരും ഉപയോഗിക്കുന്ന പാസ്സ്‌വേര്‍ഡ്‌ വളരെ ലളിതമായതാണ്. അവിടെയാണ് കുഴപ്പം സംഭവിക്കുന്നത്‌. മിക്കവരും സ്വന്തം ഫോണ്‍ നമ്പര്‍ അല്ലേല്‍ ആരുടെയെങ്കിലും പേര് ഒക്കെ പാസ്സ്‌വേര്‍ഡ്‌ ആക്കി വെക്കുന്നു. അതുകൊണ്ട് തന്നെ ഹാക്കെര്‍മാര്‍ക്ക് ഇത്തരം അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പവുമാണ്.ഒരല്‍പം ശ്രദ്ധിച്ചാല്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള എന്നാല്‍ സ്ട്രോങ്ങ്‌ ആയ പാസ്സ്‌വേര്‍ഡ്‌ നമുക്ക് സെറ്റ് ചെയ്യാം.

 

1, ചുരുങ്ങിയത് 8 ഡിജിട്സ് എങ്കിലും ഉള്ളതാവണം നമ്മുടെ പാസ്സ്‌വേര്‍ഡ്‌.

2, അക്ഷരങ്ങള്‍ , നമ്പരുകള്‍ , സ്പെഷ്യല്‍ അക്ഷരങ്ങള്‍ (!,@,#,$,%,^,&,*,(,) , _ )എന്നിവ പാസ്സ്‌വേര്‍ഡില്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് നിങ്ങളുടെ പാസ്സ്‌വേര്‍ഡിനെ കൂടുതല്‍ സ്ട്രോങ്ങ്‌ ആക്കുകയും ഹാക്ക് ചെയ്യാനുള്ള ചാന്‍സ് കുറക്കുകയും ചെയ്യും.. .

3, ചെറിയ അക്ഷരങ്ങള്‍, വലിയ അക്ഷരങ്ങള്‍ ഇവ ഉള്‍പ്പെടുത്തുക. (a.b.c.d A,B,C,D).

4, അക്കങ്ങളില്‍ പൂജ്യത്തിനു പകരം ഓ (O), ഒന്നിന് പകരം ഐ (I), ഒക്കെ സെറ്റ് ചെയ്യുക.

5, യൂസര്‍നേമും പാസ്സ്‌വേര്‍ഡും ഒരിക്കലും ഒരുപോലെ ആകരുത്.

6, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പാസ്സ്‌വേര്‍ഡ് ആയി ഉപയോഗിക്കാതിരിക്കുക, ഉദാഹരണത്തിന് നിങ്ങളുടെ പേര് ജനന തീയതി, വീട്ടു പേരോ, ഭാര്യയുടെയോ മക്കളുടെയോ നാടിന്‍റെയോ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴിവാക്കുക..

 

ഇനി സ്ട്രോങ്ങ്‌ പാസ്സ്‌വേര്‍ഡ് എങ്ങനെ ഉണ്ടാക്കാം?ചില ഉദാഹരങ്ങള്‍

 

1, Purachery  എന്നാണു നിങ്ങള്‍ പാസ്സ്‌വേര്‍ഡ് ആയി ഉപയോഗിക്കാന്‍ ഉധേശിക്കുന്നതെങ്കില്‍ Pur@ch3r1 എന്നോ  STRONG എന്നതാണെങ്കില്‍ $tr0n6Me എന്നൊക്കെയോ ഉപയോഗിക്കാവുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത ആര്‍ട്ടിക്കിള്‍ വായിക്കാവുന്നതാണ്.

http://www.mathrubhumi.com/technology/specials/tech-148718/

 

 

ചിക്കന്‍ ടിക്ക, പ്രോണ്‍സ് ചീസ് ഫ്രൈ, ഗോബി മഞ്ചൂരിയന്‍ തയ്യാറാക്കും വിധം




ചൈനീസ് വിഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ജനപ്രീതിയാര്‍ജിച്ചു കഴിഞ്ഞു. ഇത് വളരെ രുചികരവും പുതുമയുള്ളതുമാണ്. എണ്ണയും മസാലയും കുറഞ്ഞതോതില്‍ ഉപയോഗിക്കുന്നു. പച്ചക്കറികള്‍ ധാരാളം അടങ്ങിയിരിക്കും. കഷ്ണങ്ങളാക്കിയ പച്ചക്കറികളും കൃത്യമായ അളവിലുള്ള സോസുകളും കോണ്‍ഫ്‌ളോറും മറ്റ് ചേരുവകളും തയ്യാറായാല്‍ വളരെ വേഗം ചൈനീസ് മീല്‍ ഉണ്ടാക്കാം.

ചേരുവകള്‍ തയ്യാറായാല്‍ പാചകം എളുപ്പമായിരിക്കും. നോണ്‍വെജ് വിഭവങ്ങളില്‍ ചിക്കന്‍ കൂടുതലായി ഉപയോഗിക്കുന്നു. മേല്‍ത്തരം സോസുകളും വിനിഗറും ഉപയോഗിക്കണം. പച്ചക്കറികള്‍ പെട്ടെന്ന് ഇളക്കി വഴറ്റണം, കൂടുതല്‍ വേവ് പാടില്ല. നെയ്യ് ഒട്ടുംതന്നെ ഉപയോഗിക്കുന്നില്ല, ഓയില്‍ മാത്രം ഉപയോഗിക്കുന്നു.
ചില ചൈനീസ് വിഭവങ്ങള്‍ തയ്യാറാക്കുന്ന വിധം

ചിക്കന്‍ ടിക്ക
1. ചിക്കന്‍ (ബോണ്‍ലെസ്) - 250 ഗ്രാം,
ചതുരക്കഷ്ണങ്ങളാക്കുക
2. തൈര് - 2 ടേബിള്‍ സ്​പൂണ്‍
3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്​പൂണ്‍
4. ചെറുനാരങ്ങനീര് - ഒരു ടീസ്​പൂണ്‍
5. ജീരകപ്പൊടി - അര ടീസ്​പൂണ്‍
6. കസൂരി മേത്തി - അര ടീസ്​പൂണ്‍
7. ചാട്ട് മസാല - അര ടീസ്​പൂണ്‍
8. ബട്ടര്‍ - 50 ഗ്രാം
9. റെഡ് കളര്‍ - ഒരു നുള്ള്
10. ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചുവന്ന കളറും ചേര്‍ത്ത് യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി 10-15 മിനിറ്റ് വെക്കുക. ഓവനിലെ കമ്പിയില്‍ കോര്‍ത്ത് 10 മിനിറ്റ് ഗ്രില്‍ ചെയ്യുക. കമ്പിയില്‍നിന്ന് ഊരിയെടുത്ത് ഉരുക്കിയ ബട്ടര്‍ പുരട്ടി ചാട്ട് മസാല വിതറി. സോസോ, ചട്‌നിയോ ചേര്‍ത്ത് സര്‍വ് ചെയ്യാം.

ഫ്രൈഡ് ചിക്കന്‍ വിത്ത് സോസ്
1. ചിക്കന്‍ - 500 ഗ്രാം
2. മൈദ - കാല്‍ക്കപ്പ്
3. കോണ്‍ഫ്‌ളോര്‍ - ഒരു ടേബിള്‍ സ്​പൂണ്‍
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടേബിള്‍ സ്​പൂണ്‍
5. കുരുമുളകുപൊടി - 3 ടീസ്​പൂണ്‍
6. വിനിഗര്‍ - 2 ടേബിള്‍ സ്​പൂണ്‍
7. ഉള്ളി പൊടിയായി
അരിഞ്ഞത് - 2 ടേബിള്‍ സ്​പൂണ്‍
8. പച്ചമുളക് പൊടിയായി
അരിഞ്ഞത് - 2 എണ്ണം
9. വെളുത്തുള്ളി നുറുക്കിയത് - ഒരു ടേബിള്‍ സ്​പൂണ്‍
10. ചില്ലി സോസ് - 2 ടേബിള്‍ സ്​പൂണ്‍
11. ടൊമാറ്റോ കെച്ചപ്പ് - 2 ടേബിള്‍ സ്​പൂണ്‍
12. പഞ്ചസാര - ഒരു ടീസ്​പൂണ്‍
13. കോണ്‍ഫ്‌ളോര്‍ - ഒരു ടീസ്​പൂണ്‍
14. വിനിഗര്‍ - ഒരു ടേബിള്‍ സ്​പൂണ്‍
15. സെലറി, ഉള്ളിത്തണ്ട് - 2 ടേബിള്‍ സ്​പൂണ്‍
16. ഉപ്പ്, എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി 2 ടീസ്​പൂണ്‍ കുരുമുളകുപൊടിയും വിനിഗറും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും പുരട്ടി ഒന്നോ രണ്ടോ മണിക്കൂര്‍ വെക്കുക. മൈദയും കോണ്‍ഫ്‌ളോറും ഒരു ടീസ്​പൂണ്‍ കുരുമുളകുപൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് ഒരു ബാറ്റര്‍ തയ്യാറാക്കുക. പുരട്ടി വെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ഈ ബാറ്ററില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക.
ഒരു പാനില്‍ 2 ടേബിള്‍ സ്​പൂണ്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, പച്ചമുളക് ഇവ ചേര്‍ത്ത് മൂപ്പിക്കുക. 10 മുതല്‍ 14 വരെയുള്ള ചേരുവകള്‍ അല്പം വെള്ളവും ചേര്‍ത്ത് കലക്കി ഇതില്‍ ചേര്‍ക്കുക. തിളച്ച് കുറുകിയാല്‍ വറുത്തു വെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. സലറിയും ഉള്ളിത്തണ്ടും ചേര്‍ക്കുക. വറുത്ത എള്ള് മുകളില്‍ വിതറി ചൂടോടെ വിളമ്പുക.
ഡ്രൈ ബീഫ് ആന്‍ഡ് ചില്ലീസ്
ബീഫ് - ഒരു കിലോ, ബോണ്‍ലെസ്
പച്ചമുളക് - 10, കുരു കളഞ്ഞ് നീളത്തില്‍
നേരിയതായി മുറിക്കുക.
കുരുമുളക് - ഒരു ടീസ്​പൂണ്‍, തരുതരുപ്പായി
പൊടിച്ചത്
വെളുത്തുള്ളി - 8, നുറുക്കിയത്
പഞ്ചസാര - ഒരു ടീസ്​പൂണ്‍
മൈദ - ഒരു ടീസ്​പൂണ്‍
കോണ്‍ഫ്‌ളോര്‍ - ഒരു ടീസ്​പൂണ്‍
സോയാ സോസ് - 1ഹ ടേബിള്‍ സ്​പൂണ്‍
വിനിഗര്‍ - 2 ടേബിള്‍ സ്​പൂണ്‍
എള്ളെണ്ണ - 1ഹ ടേബിള്‍ സ്​പൂണ്‍
ചിക്കന്‍ സ്റ്റോക്ക് ക്യൂബ് - ഒരു ടേബിള്‍ സ്​പൂണ്‍,
നുറുക്കിയത്
ഉപ്പ്, എണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
ഇറച്ചി ഒന്നോ രണ്ടോ മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചതിനു ശേഷം നേരിയ സ്ലൈസായി മുറിക്കുക. എണ്ണയും പച്ചമുളകും ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഇറച്ചിക്കഷ്ണങ്ങളില്‍ മാറിനേറ്റ് ചെയ്ത് 1 മണിക്കൂര്‍ വെക്കുക.
വിളമ്പുന്നതിന് തൊട്ടുമുന്‍പ്് ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തീ കൂട്ടി വെച്ച് ഉയര്‍ന്ന ചൂടില്‍ തുടരെ ഇളക്കി ഫ്രൈ ചെയ്‌തെടുക്കുക.
മറ്റൊരു പാനില്‍ പച്ചമുളക് ഫ്രൈ ചെയ്‌തെടുക്കുക. ഇത് ഇറച്ചിയില്‍ മിക്‌സ് ചെയ്ത് മുകളില്‍ എള്ളെണ്ണ കുടഞ്ഞ് വിളമ്പുക.

പ്രോണ്‍സ് ചീസ് ഫ്രൈ
ചെമ്മീന്‍ - 20, ഇടത്തരം
സോയാ സോസ് - ഒരു ടീസ്​പൂണ്‍
കുരുമുളകുപൊടി - ഒരു ടേബിള്‍ സ്​പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - ഒരു ടീസ്​പൂണ്‍
മുട്ട അടിച്ചത് - 1 എണ്ണം
ചീസ് ചുരണ്ടിയത് - ഒരു ടേബിള്‍ സ്​പൂണ്‍
ബ്രെഡ്ഡ് ക്രംപ്‌സ് - അരക്കപ്പ്
എണ്ണ - വറുക്കാന്‍
പാകം ചെയ്യുന്ന വിധം
സോയാ സോസും കുരുമുളകുപൊടിയും ഉപ്പും ചെമ്മീനില്‍ പുരട്ടി കുറച്ചു സമയം വെക്കുക.
ബ്രെഡ്ഡ് ക്രംപ്‌സും മുളകുപൊടിയും ചീസ് ചുരണ്ടിയതും യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാന്‍ അടുപ്പില്‍ വെച്ച്, ചെമ്മീന്‍ ഓരോന്നും മുട്ടകലക്കിയതില്‍ മുക്കിയതിനു ശേഷം ബ്രെഡ്ഡ് ക്രംപ്‌സില്‍ ഉരുട്ടിയെടുത്ത് ചൂടോടെ എണ്ണയില്‍ വറുത്ത് കോരുക.

ഗോബി മഞ്ചൂരിയന്‍
1. കോളിഫ്ലവര്‍ - 3 കപ്പ്, അടര്‍ത്തിയത്
2. മുട്ട - 1
3. മൈദ - അരക്കപ്പ്
4. കോണ്‍ഫ്‌ളോര്‍ - 2 ടേബിള്‍ സ്​പൂണ്‍
5. കാപ്‌സിക്കം - ഒരു കപ്പ്, മുറിച്ചത്
6. സവാള - 1, ചതുരത്തില്‍ മുറിക്കുക.
7. ഇഞ്ചി - ഒരു കഷ്ണം, നുറുക്കിയത്
8. വെളുത്തുള്ളി - 5 അല്ലി, മുഴുവനോടെ
9. ടൊമാറ്റോ സോസ് - 2 ടേബിള്‍ സ്​പൂണ്‍
10. സോയാ സോസ് - 2 ടേബിള്‍ സ്​പൂണ്‍
11. കോണ്‍ഫ്‌ളോര്‍ - 2 ടേബിള്‍ സ്​പൂണ്‍
12. കുരുമുളകുപൊടി - ഒരു ടീസ്​പൂണ്‍
13. സ്​പ്രിങ് ഒനിയന്‍, സെലറി - ആവശ്യത്തിന്
14. ഉപ്പ്, എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മുട്ടയും മൈദയും കോണ്‍ഫ്‌ളോറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു ബാറ്റര്‍ ഉണ്ടാക്കുക. കോളിഫ്ലവര്‍ അടര്‍ത്തിയത്, ഈ ബാറ്ററില്‍ മുക്കി ഫ്രൈ ചെയ്ത് മാറ്റിവെക്കുക.
ഒരു പാനില്‍ 2 ടേബിള്‍ സ്​പൂണ്‍ എണ്ണയൊഴിച്ച് 5 മുതല്‍ 8 വരെയുള്ള ചേരുവകള്‍ വഴറ്റുക. ഇതില്‍ കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കുക. ഫ്രൈ ചെയ്ത കോളിഫ്ലവര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് അജിനോമോട്ടോ ചേര്‍ക്കാം.) ഇതില്‍ 2 ടേബിള്‍ സ്​പൂണ്‍ കോണ്‍ഫ്‌ളോര്‍ കലക്കിയത് ഒഴിക്കുക. ഇളക്കിക്കൊണ്ടിരിക്കുക. കുറുകുമ്പോള്‍ സോയാ സോസും ടൊമാറ്റോ സോസും കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി സെലറിയും സ്​പ്രിങ് ഒനിയനും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക.

(ചൈനീസ് പാചകം എന്ന പുസ്തകത്തില്‍ നിന്ന്)
റസിയ ലത്തീഫ്‌


പുസ്തകം വാങ്ങാം

കടപ്പാട്: മാതൃഭൂമി ബുക്സ് ഓണ്‍ലൈന്‍

സ്പോണ്സ ര്ഷി പ്പ് സമ്പ്രദായം നിര്ത്തും ; എക്സിറ്റ് പെര്മി റ്റ് അധികൃതര്‍ നേരിട്ട് നല്കുംസ

ദോഹ: ഖത്തറില്‍ സമഗ്ര പരിഷ്കാരങ്ങള്‍ക്ക് വിധേയമായ, പുതിയ തൊഴില്‍ നിയമം ഉടന്‍ നടപ്പില്‍വരുമെന്ന് ആഭ്യന്തര-തൊഴില്‍ മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നതും വിദേശികള്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോകാനുളള എക്സിറ്റ് അനുമതി നല്‍കാനുളള അധികാരം സ്പോണ്‍സര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്നതുമാവും പുതിയ നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായത്തിന് പകരം കരാര്‍ സമ്പ്രദായമാണ് നടപ്പിലാക്കുക. ഇതനുസരിച്ച് തൊഴിലാളിയും സ്പോണ്‍സറും തമ്മിലുളള തൊഴില്‍ കരാറില്‍ എത്ര വര്‍ഷമാണോ രേഖപ്പെടുത്തുന്നത്, അത് പൂര്‍ത്തിയായാല്‍ തൊഴിലാളികള്‍ക്ക് മറ്റ് കമ്പനിയിലേക്കോ സ്പോണ്‍സര്‍മാരുടെ കീഴിലേക്കോ ജോലി മാറാം. ഇതിന് നിലവിലുളള സ്പോണ്‍സറില്‍ നിന്ന് രേഖകളൊന്നും ആവശ്യമില്ല. തൊഴില്‍ കാലവധി വ്യക്തമാക്കാത്ത കരാറാണെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ തൊഴിലാളിക്ക് ജോലി മാറാമെന്നും പുതിയ നിയമം അനുവദിക്കുന്നു. ശൂറ കൗണ്‍സിലും ചേംബര്‍ ഓഫ് കൊമേഴ്സും കരട് രൂപം പരിശോധിച്ച ശേഷമാണ് നിയമം നടപ്പില്‍വരുത്തുക.
എക്സിറ്റ് പെര്‍മിറ്റ് നല്‍കാനുളള അധികാരം സ്പോണ്‍സര്‍മാരില്‍ നിന്ന് എടുത്തുമാറ്റുന്നതാണ് നിയമത്തിലെ ശ്രദ്ധേയമായ കാര്യം. ഇതിന് പകരം ആഭ്യന്തര മന്ത്രാലയത്തിലെ മെട്രാഷ് ടു സംവിധാനം വഴി രാജ്യത്ത് നിന്ന് പുറത്തുപോകാനുളള എക്സിറ്റ് പെര്‍മിറ്റിന് നേരിട്ട് ലഭിക്കും. അപേക്ഷകന്‍െറ പേരില്‍ കേസുകളും മറ്റും ഇല്ളെന്ന് ഉറപ്പുവരുത്തി 72 മണിക്കൂറിനകം എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ അപേക്ഷിച്ച ഉടന്‍തന്നെ എക്സിറ്റ് പെര്‍മിറ്റ് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. തൊഴിലാളികള്‍ വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതകള്‍ക്ക് തൊഴിലുടമ ഉത്തരവാദികളായിരിക്കില്ളെന്നും പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നു.
അനധികൃതമായി തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈവശം വെക്കുന്നതിനുള്ള പിഴ 10,000 റിയാലില്‍ നിന്ന് 50,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളുടെയും ശമ്പളം ബാങ്ക് വഴിയാക്കും, തമാസ സൗകര്യത്തിന് നിശ്ചിത നിലവാരം നിശ്ചയിക്കും, വൈകി ശമ്പളം നല്‍കുന്ന സ്ഥപനങ്ങള്‍ക്കെതിരെ കടുത്ത പിഴ ഉള്‍പ്പെടെയുളള ശിക്ഷ നല്‍കും തുടങ്ങിയവയും വീണ്ടും പ്രഖ്യപിച്ചു. ഇത്തരം കാര്യങ്ങള്‍ ഉറപ്പുവരുത്താനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ 300 പരിശോധകരെ നിയമിക്കും. ഇവര്‍ക്ക് ജുഡീഷ്യല്‍ അധികാരം ഉണ്ടായിരിക്കുമെന്നും ഈ വര്‍ഷം അവസാനപ്പോടെ നിയമനം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതിയ പരിഷ്കാരങ്ങള്‍ ഉള്‍ക്കൊളളുന്ന തൊഴില്‍ കരാറിന്‍െറ മാതൃക ഉടന്‍ വിതരണം ചെയ്യും.
നിലവിലുളള കരാറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലവധി കൂടി ഉണ്ടായിരിക്കുമെന്നും ഒരു വര്‍ഷം കൊണ്ട് പുതിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലുളള കരാര്‍ ന നടപ്പിലാക്കണമെന്നും കമ്പനികളോട് ആവശ്യപ്പെടും. ഗാര്‍ഹിക തൊഴിലാളികളുള്‍പ്പെടെ എല്ലാവര്‍ക്കും ഇവ ബാധ്യസ്ഥതമായിരിക്കും. രാജ്യത്ത് ട്രേഡ് യൂനിയനുകള്‍ അനുവദിക്കുതിനെ പറ്റി പഠനം നടക്കുകയാണെന്നും ചോദ്യത്തിന് മറുപടിയായി അധികൃതര്‍ വ്യക്തമാക്കി.
അതെസമയം, നിയമത്തെക്കുറിച്ച് കൂടുതല്‍ വിശദാംശംങ്ങള്‍ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യറായില്ല.
നിയമം എപ്പോള്‍ മുതല്‍ നടപ്പിലാക്കും, തൊഴില്‍ കരാറിന്‍െറ കാലവധി മുന്‍കാല പ്രാബല്യത്തോടെ പരിഗണിക്കുമോ, രാജ്യത്ത് നിന്ന് വിസ ക്യാന്‍സല്‍ ചെയ്ത് പുറത്തുപോയവര്‍ക്ക് പുതിയ പരിഷ്കാരത്തിന്‍െറ അടിസ്ഥാനത്തില്‍ ഉടന്‍ തിരിച്ച് വരുന്നത് സാധ്യമാണോ തുടങ്ങിയ അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
വരും ദിവസങ്ങളില്‍ നിയമത്തിന്‍െറ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. രാജ്യത്തെ വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമം ഇന്നലെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വന്‍ പ്രതീക്ഷയോടെ കാത്തിരുന്നവര്‍ വ്യവസ്ഥകളിലെ അവ്യക്തത കാരണം നിരാശ പ്രകടിപ്പിച്ചു.
അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ബോര്‍ഡര്‍ പാസ്പോര്‍ട്ട് ആന്‍റ് എക്സ്പാട്രിയറ്റ് അഫേഴ്സ് ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ അതീഖ്, ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ സമിതി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല സഖര്‍ അല്‍ മുഹന്നദി, ആഭ്യന്തര മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍ മാനേജര്‍ അലി അഹ്മദ് അല്‍ ഖുലൈഫി, ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ ഓഫ് ഹ്യൂമന്‍റൈറ്റ്് ഡിപ്പാര്‍ട്ട്മെന്‍റ് സാലിഹ് സഈദ് അല്‍ സഹ്വി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

കടപ്പാട്: മാധ്യമം ന്യൂസ്‌

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ