തേന്‍കൊണ്ടുള്ള ചില ചികിത്സകള്‍



Related Subject


തേൻ അപകടകാരിയാണോ?...



തേനിന്റെ ഔഷധ ഗുണം

വളരെ ഔഷധ പ്രാധാന്യമുള്ള ഒരു അല്‍ഭുത മരുന്നാണ് തേന്‍. വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളുമെന്നപോലെ നാടന്‍ ചികിത്സാ ആചാര്യന്മാര്‍വരെ ഇതിന്റെ മേന്മ വ്യക്തമാക്കിയിട്ടുണ്ട്. അനവധി രോഗങ്ങള്‍ക്കുള്ള ശമനം തേനിലുണ്ടെന്ന് ആധുനിക ശാസ്ത്രം പോലും പറയുന്നു. തേനിന്റെ ഔഷധ മൂല്യങ്ങളെ പ്രവാചകന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

”നിന്റെ നാഥന്‍ തേനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു- മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിക്കൊള്ളുക. പിന്നെ, എല്ലാത്തരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട്, നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളില്‍നിന്ന് വ്യത്യസ്ത വര്‍ണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട”് (അന്നഹ്ല്‍: 68-69).))

തേനില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ടെന്നാണ് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ പ്രവാചകരും ഇതേ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തേനിനെ ഒരു ഔഷധമായി കാണുകയും പരിചയപ്പെടുത്തുകയും ചെയ്ത പ്രവാചകന്‍ വെള്ളമൊഴിച്ച് നേര്‍പ്പിച്ച തേന്‍ വെറും വയറ്റില്‍കുടിക്കാറുണ്ടായിരുന്നു (സാദുല്‍ മആദ്). അബൂഹുറൈറയില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: എല്ലാ മാസങ്ങളിലും മൂന്നു പ്രഭാതങ്ങളില്‍ ആരെങ്കിലും തേന്‍ കുടിക്കുകയാണെങ്കില്‍ വന്‍ രോഗങ്ങള്‍ അവന് പിടിപെടുകയില്ല (ഇബ്‌നു മാജ).

മുഹമ്മദ് ബിന്‍ ബശ്ശാറില്‍നിന്നും നിവേദനം. ഒരാള്‍ പ്രവാചകരുടെ അടുത്തുവന്ന് തന്റെ സഹോദരന് വയറിളക്കം പിടിപെട്ടിട്ടുണ്ടെന്നു പറഞ്ഞു. നീ അവന് തേന്‍ കുടിപ്പിക്കുകയെന്നായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം. അയാള്‍ സഹോദരന് തേന്‍ നല്‍കി. വീണ്ടും പ്രവാചക സവിധത്തിലെത്തി. തേന്‍ നല്‍കിയിട്ടും രോഗം മാറുന്നില്ലെന്നും രോഗം വര്‍ദ്ധിക്കുകയാണെന്നും പരാധിപ്പെട്ടു. പ്രവാചകന്‍ അതേ മറുപടി തന്നെ ആവര്‍ത്തിച്ചു: ‘നീ അവന് തേന്‍ നല്‍കുക.’ അയാള്‍ പോയി തേന്‍ നല്‍കി; വീണ്ടും തിരിച്ചു വന്ന് അതേ പരാധി തന്നെ പറഞ്ഞു. ഇതു കേട്ടപ്രവാചകന്‍ പറഞ്ഞു: അല്ലാഹു സത്യവാനാണ്. നിന്റെ സഹോദരന്റെ വയറിനാണ് കുഴപ്പം. നീ അവനെ തേന്‍ കുടിപ്പിക്കുക. അങ്ങനെ അദ്ദേഹം തേന്‍ കുടിപ്പിക്കുകയും രോഗം ശമിക്കുകയും ചെയ്തു (തുര്‍മുദി).

അദ്ദേഹം തേന്‍ ദഹിക്കാനുള്ള സമയം കാത്തിരിക്കാതെ ധൃതി കാണിക്കുകയോ രോഗം ശമിക്കാന്‍ ആവശ്യമായ അളവില്‍ തേന്‍ കഴിക്കാതിരിക്കുകയോ ചെയ്തതാവാം രോഗം മാറാതിരുന്നതിന്റെ കാരണമെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. എങ്ങനെയാണെങ്കിലും ഇത് വയറിളക്കത്തിനുള്ള മരുന്നാണെന്നാണ് പ്രവാചകന്‍വ്യക്തമാക്കുന്നത്.

പ്രവാചകന്‍ മറ്റൊരിടത്ത് പറയുന്നു: നിങ്ങള്‍ തേന്‍ ഉപയോഗിക്കുക. തേന്‍ സൂക്ഷിക്കുന്ന വീട്ടുകാര്‍ക്കുവേണ്ടി മലക്കുകള്‍ പൊറുക്കലിനെ തേടും. ആയിരം രോഗമുള്ള ഒരു വ്യക്തി അതുപയോഗിച്ചാല്‍ അതത്രയും അവന് സുഖപ്പെടുന്നതാണ് (തസ്ഹീലുല്‍ മനാഫിഅ്: 22).
മുന്‍കാല പണ്ഡിതന്മാര്‍ തേനിന്റെ ഔഷധ രഹസ്യം മനസ്സിലാക്കിയവരും അത് പല രോഗങ്ങള്‍ക്കും മരുന്നായി സേവിക്കുന്നവരുമായിരുന്നു. ഔഫ് ബിന്‍ മാലികുല്‍ അശ്ജഈ ഖുര്‍ആന്‍ വാക്യമനുസരിച്ച് തേന്‍കൊണ്ട് സുറുമയിടുകയും അതിനെ പലവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗികുക്കയും ചെയ്തിരുന്നു(മുഅ്്ജിസാത്തുശ്ശിഫാഅഫാ).

തേനിന്റെ ഔഷധ മൂല്യം ആധുനിക ശാസ്ത്രവും വ്യക്തമാക്കിയിട്ടുണ്ട്. ബാക്ടീരിയയുടെ നിലനില്‍പിന്നാവശ്യമായ ഈര്‍പ്പം നശിപ്പിക്കുന്ന പൊട്ടാസ്യം തേനില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ബാക്ടീരിയകള്‍ക്ക് അതില്‍ പ്രവേശനം സാധിക്കുകയോ തേനിനെ നശിപ്പിക്കാന്‍ കഴിയുകയോ ചെയ്യുന്നില്ല. തേനില്‍ അടങ്ങിയ പഞ്ചസാരയുടെ അളവ് മറ്റു കൃത്രിമ പഞ്ചസാരകളുടെ ഇരട്ടിയാണത്രെ. ഇതിലെ ഫേക്‌ടോസ്, ഗ്ലൂക്കോസ്,സക്‌റോസ്, മാല്‍റ്റോസ് തുടങ്ങിയ പഞ്ചാസരകളുടെ ഇനങ്ങള്‍ പതിനഞ്ചിലേറെ വരും.

മനുഷ്യശരീരത്തിനാവശ്യമായ അനവധി വിറ്റാമിനുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, ബി-2, ബി-3,ബി-4, ബി-5, ബി-6, ഡി, കെ, യു, എച്ഛ്, ഫോളിക് ആസിഡ്, നിക്കോളിക്ക് ആസിഡ് തുടങ്ങിയവ അതില്‍ ചിലതാണ്. അനേകം ഭക്ഷണ സാധനങ്ങളില്‍ പരന്നു കിടക്കുന്ന വിറ്റാമിനുകള്‍ ഒരു തേന്‍തുള്ളിയില്‍നിന്നും ലഭിക്കുന്നു.കൂടാതെ, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം, അയഡിന്‍, പൊട്ടാസ്യം, സോഡിയം, ക്ലോറിന്‍, കോപ്പര്‍,ക്രോമിയം, നിക്കല്‍, ലഡ്, സിലിക്കണ്‍, മാന്‍ഗനീസ്, അലൂമിനിയം, ബോറോണ്‍, ലിഥിയം, ടിന്‍, സിങ്ക്, ടൈറ്റാനിയംതുടങ്ങിയ ലവണങ്ങളും ധാതുക്കളും തേനില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യനെ സൃഷ്ടിക്കാന്‍ അല്ലാഹു ഉപയോഗിച്ച മണ്ണിന്റെ ഘടകങ്ങളാണ് ഇവയെന്നതാണ് അല്‍ഭുതകരം.
തേനില്‍ മനുഷ്യശരീരത്തിന്റെ ജീവസ്സിനും ഉന്മേഷത്തിനും ആവശ്യമായ നിരവധി എന്‍സൈമുകളും (ഫോസ്‌ഫേറ്റ്) ആസിഡുകളും (ഫോര്‍മിക് ആസിഡ്, ലാറ്റിക് ആസിഡ്, സൈട്രിക് ആസിഡ്, താര്‍താരിക് ആസിഡ്) അടങ്ങിയിട്ടുണ്ടത്രെ. അതുപോലെ മനുഷ്യന് ശക്തിയേകുന്നതും ഉന്മേഷദായകവുമായ നിരവധി ഹോര്‍മോണുകളും കാന്‍സറിനെ പ്രതിരോധിക്കുന്ന ഡ്യുറ്റീരിയം അടക്കം നിരവധി രോഗപ്രതിരോധ ഘഠകങ്ങളും തേനിന്റെ തന്നെ പ്രത്യേകതയാണ്.

യഥാര്‍ത്ഥ തേനല്ലാത്തവ തിരിച്ചറിയാന്‍ തേന്‍ തുള്ളികള്‍ ആല്‍ക്കോഹോളുമായി ചേര്‍ത്തുനോക്കിയാല്‍ മതി. രണ്ടും കൂടിച്ചേര്‍ന്നു ഒന്നാകുന്നുവെങ്കില്‍ യഥാര്‍ത്ഥ തേനാണെന്നു മനസ്സിലാക്കാം. അല്ലാത്ത പക്ഷം വേറിട്ട് നൂലുപോലെ മേല്‍ഭാഗത്ത് കാണാന്‍ സാധിക്കും.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് തേന്‍ മരുന്നായി ഉപയോഗിക്കാന്‍ നബി തങ്ങള്‍ അരുള്‍ ചെയ്തു. ഇത്രമാത്രം രഹസ്യങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്നുകൂടി മനസ്സിലാക്കിയാല്‍ തിരുവചനത്തിന്റെ അര്‍ത്ഥസാഗരം നമുക്കു മുമ്പില്‍ തെളിഞ്ഞുവരുന്നു.

തേന്‍കൊണ്ടുള്ള ചില ചികിത്സകള്‍

സ്ത്രീസൗന്ദര്യം
മുഖത്ത് തേന്‍ പുരട്ടി പതിനഞ്ച് മിനുട്ടിനു ശേഷം ചൂടുവെള്ളംകൊണ്ട് കഴുകുക. ഉണങ്ങിയ ശേഷം അല്‍പം സൈതൂനെണ്ണ പുരട്ടുക. ഇപ്രകാരം ഒരാഴ്ച തുടരുക.

മുറിവുകള്‍
തേന്‍ പുരട്ടി കെട്ടുക. മൂന്നു ദിവസത്തിനു ശേഷമല്ലാതെ അഴിക്കരുത്.

പേന്, ഈര്
തലയില്‍ തേനിട്ട് തലയുടെ അടിഭാഗത്ത് എത്തുവോളം ഉരസുക. ഉറങ്ങുന്നതിനു മുമ്പായി തലമുടി കെട്ടുന്നത് വളരെ ഉപകാരപ്രദമാണ്. രാവിലെ ചൂടുവെള്ളത്തില്‍ കുളിച്ച് മുടി ചീകുക. ഇപ്രകാരം തുടര്‍ച്ചയായി ഒരാഴ്ച ചെയ്യുക.

ഉറക്കമില്ലായ്മ
ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് ഒരു ടീസ്പൂണ്‍ തേന്‍ ഉപയോഗിച്ച് മധുരിപ്പിച്ച ഒരു കപ്പ് പാല്‍ കുടിക്കുക.

കണ്ണുരോഗങ്ങള്‍
രാവിലെയും ഉറങ്ങുന്നതിനു മുമ്പും തേനുപയോഗിച്ച് സുറുമയിടുക. ദിനേന ഒരു ടീസ്പൂണ്‍ കുടിക്കുകയും ചെയ്യുക.

മലബന്ധം
വയറിളക്കത്തിനു തേന്‍ മരുന്നായതുപോലെ മലബന്ധത്തിനും അതുപയോഗിക്കാവുന്നതാണ്. രാവിലെയുംവൈകുന്നേരവും ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത ഒരു കപ്പ് തണുത്ത പാല്‍ ആമാശയത്തെ ശുദ്ധിയാക്കാന്‍ മതിയായതാണ്.

ഛര്‍ദ്ദി
ഗ്രാമ്പൂ നന്നായി തിളപ്പിച്ച് തേന്‍ ചേര്‍ത്ത് മധുരിപ്പിച്ചത് എല്ലാ ഭക്ഷണത്തിനും മുമ്പായി ഒരു കപ്പ് കുടിക്കുക.

നെഞ്ചുരോഗങ്ങള്‍
മധുരമുള്ളങ്കിയുടെ നീര് ഒരു ടീസ്പൂണ്‍ തേനോടു കൂടെ ഒരു കപ്പ് ചൂടുവെള്ളത്തില്‍ രാവിലെയുംവൈകുന്നേരവും കഴിക്കുക. അതുപോലെ മണിക്കുന്തിരിക്കം വെള്ളത്തില്‍ തിളപ്പിച്ചത് തേന്‍കൊണ്ട് മധുരിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശത്തിന് ശക്തിയും ഉന്മേഷവും നല്‍കുന്നു.

വായനാറ്റം
രണ്ട് സ്പൂണ്‍ വെള്ളത്തില്‍ കലക്കി പുകയുണ്ടാകുന്നതുവരെ ചൂടാക്കി പുകക്കുഴലുപയോഗിച്ച് വായ വഴി ആവി പിടിക്കുക. തേന്‍മെഴുക്ക് ചവക്കല്‍ പതിവാക്കുന്നതോടൊപ്പം ഇത് കുറച്ചു ദിവസം തുടരുക.

പകര്‍ച്ചപ്പനി
തേനും ചെറിയ ഉള്ളിത്തൊലിയുരിഞ്ഞതും വെള്ളത്തിലിട്ട് പുകയുയരുന്നതുവരെ തിളപ്പിച്ച് ആവി പിടിക്കുകയും എല്ലാ ഭക്ഷണത്തിനു ശേഷവും ഒരു സ്പൂണ്‍ വീതം തേന്‍ കുടിക്കുകയും ചെയ്യുക.

മോണവേദന
തേന്‍ സുര്‍ക്കയില്‍ കലര്‍ത്തി പ്രഭാതത്തിലും പ്രദോഷത്തിലും കുലുക്കുഴിയുക. തേന്‍കൊണ്ട് മോണ ഉരസുക. പല്ലു തേക്കാന്‍ ബ്രഷും പേസ്റ്റായി തേനും ഉപയോഗിക്കുക. ദന്തക്ഷയത്തിനും പല്ലുകള്‍ക്ക് ശക്തി ലഭിക്കാനും ഇത്സഹായകമാണ്.

ചലക്കുരു
ദിവസേന മൂന്നു പ്രാവശ്യം തേന്‍ പുരട്ടി ലോലമായി ഉരസുകയും എല്ലാ ഭക്ഷണതിനു ശേഷവും ഓരോ സ്പൂണ്‍ തേന്‍ കുടിക്കുകയും ചെയ്യുക.

ചീര്‍ക്കല്‍
തേനീച്ചയുടെ പശയുപയോഗിച്ച് ചീര്‍ത്ത ഭാഗം ബാന്റേജിടുകയും ദിനേന വൃത്തിയാക്കി ബാന്റേജ് മാറ്റുകയും ചെയ്യുക. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനു മുമ്പായി ഒരു സ്പൂണ്‍ തേന്‍ കഴിക്കുക.

ശാസകോശക്ഷയം
പനിനീര്‍ വെള്ളം തേനില്‍ കലര്‍ത്തി രാവിലെയും വൈകുന്നേരവും ഒരു കപ്പ് കഴിക്കുക. നെഞ്ചിലും പിരടിയിലും തേന്‍ ചേര്‍ത്ത സൈത്തൂനെണ്ണ പുരട്ടുക.

ഹൃദയമിടിപ്പ്
ദിവസേന ഭക്ഷണത്തിനു ശേഷം ഒരു മാസത്തോളം ഒരു സ്പൂണ്‍ തേന്‍ കുടിക്കുകയും ഒരു കപ്പ് മുള്ളങ്കി നീരോ മുളച്ചുവരുന്ന ഗോതമ്പിന്റെ നീരോ കുടിക്കുകയും ചെയ്യുക.

ചെവിവേദന
അല്‍പം ലവണം ചേര്‍ത്ത വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുമ്പായി ചെവിയില്‍ ഉറ്റിക്കുക.

വാതരോഗം
തേന്‍ ഒരു സ്പൂണ്‍ കരിഞ്ചീരകമെണ്ണയില്‍ കലര്‍ത്തി ഒരു കപ്പ് ചൂടുവെള്ളത്തില്‍ കുടിക്കുക. അതോടൊപ്പം കരിഞ്ചീരകമെണ്ണയും സൈത്തൂനെണ്ണയും കര്‍പ്പൂരത്തിന്റെ എണ്ണയും സമമായ അളവില്‍ തേനില്‍ കലര്‍ത്തി പുരട്ടുക. ഇത് ഉറങ്ങുന്നതിന് മുമ്പായി രോമത്തുണികൊണ്ട് കൂടുതല്‍ മുറുക്കം കൂടാതെ പൊതിഞ്ഞുകെട്ടുക.അതുപോലെ വാതരോഗം പൂര്‍ണമായി മാറുന്നതിന് വേദനയുള്ള സ്ഥലത്ത് തേനീച്ചയെ കുത്തിക്കുകയും കുത്തിയ സ്ഥലത്ത് തേന്‍ പുരട്ടുകയും ചെയ്യുക.

അരിമ്പാറ, പാലുണ്ണി
തേനീച്ചയുടെ പശ ചൂടാക്കി അരിമ്പാറ, പാലുണ്ണിയുടെ മേല്‍ ശക്കമായി വെച്ചു കെട്ടി, മൂന്നു ദിവസത്തിനു ശേഷം മാറ്റുക. മാറുന്നതുവരെ ഇത് തുടരുക.

വൃക്കയിലെ കല്ല്

ചീരയില വേവിച്ച് മൂന്ന് സ്പൂണ്‍ തേനും ഒരു കപ്പ് പശുവിന്‍ നെയ്യും ശരിയായി കലര്‍ത്തി വൃക്കാസ്വാസ്ഥ്യം അനുഭവപ്പെടുന്ന സമയത്ത് ഒരു കപ്പ് കുടിക്കുക. ഇപ്രകാരം ഒരാഴ്ച തുടരുക.

സ്ത്രീരോഗങ്ങളും സുഖപ്രസവവും
പ്രസവവേദനയുടെ തുടക്കത്തില്‍ സ്ത്രീ ഒരു കപ്പ് തേന്‍ കുടിക്കുന്നത് സുഖപ്രസവം സാധ്യമാക്കുന്നു. പ്രസവശേഷം നാടന്‍ ഗോതമ്പു പത്തിരിയോടുകൂടെ തേന്‍ കഴിക്കുന്നത് സ്ത്രീക്ക് ഉത്തമമാണ്. രാവിലെയും വൈകുന്നേരവും ഉലുവ നന്നനായി തിളപ്പിച്ചത് തേന്‍ മധുരിപ്പിച്ച് ഒരു കപ്പ് കുടിക്കുന്നത് ആര്‍ത്തവം സുഗമമായി പുറത്തുവരുന്നതിനും വേദനകള്‍ ഇല്ലാതാകുന്നതിനും സഹായകമാണ്.

പുനരുല്‍പാദനശേഷി
മൂന്നു ചുവന്നുള്ളി ഇടിച്ച് നീരെടുത്ത് അത്രതന്നെ തേനമായി കലര്‍ത്തി തേനിന്റെ നുരയില്ലാതാകുന്നതുവരെ ചൂടാക്കിയ ശേഷം ഗ്ലാസില്‍ സൂക്ഷിക്കുക. ദിവസേന പ്രഭാത ഭക്ഷണത്തിനു ശേഷം ഒരു സ്പൂണ്‍ സേവിക്കുക. ഇത് കരിഞ്ചീരകവുമായി ചേര്‍ത്താല്‍ വയസ്സേറിയവരായാല്‍പോലും നന്നായി ശക്തി വര്‍ദ്ധിക്കുന്നതാണ്.അതുപോലെയാണ് ഇത് തര്‍ക്കാരിക്കിഴങ്ങിന്റെ വിത്തുകളോടെ ജാം രൂപത്തില്‍ കഴിക്കുന്നതും.



ബിസിനസ് അവസരങ്ങൾ


ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് സംരംഭത്തിനും തൊഴിലിനും അവസരങ്ങളൊരുക്കി.



വിവാദങ്ങള്‍ നിര്‍ത്തി നമുക്ക് സോളാര്‍ ചാകര കൊയ്യാം.















ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് സംരംഭത്തിനും തൊഴിലിനും അവസരങ്ങളൊരുക്കി

ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് സംരംഭത്തിനും തൊഴിലിനും അവസരങ്ങളൊരുക്കി


ഏതു വിഭാഗത്തിലുള്ള ബിരുദധാരികള്‍ക്കും മികച്ച അവസരവും സാധ്യതയുമുള്ള മേഖലയാണ് ഫാര്‍മസ്യൂട്ടിക്കല്‍ രംഗം. എന്നാല്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവുകളായി കടന്നുവരുന്ന യുവാക്കളില്‍ പലരും വേണ്ടത്ര വൈദഗ്ധ്യമില്ലാതെ ഈ മേഖല ഉപേക്ഷിച്ചു പോകുന്നതും പതിവു കാഴ്ചയാണ്. ശരിയായ വിദഗ്ധ പരിശീലനത്തിലൂടെ ഇത് മറികടക്കാനാകും. ഫാര്‍മസ്യൂട്ടിക്കല്‍ പരിശീലന രംഗത്ത് രാജ്യത്ത് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ റെപ്രസെന്റേറ്റീവ് (കകങഞ). 2000ത്തില്‍ സ്ഥാപിക്കപ്പെട്ട ഇന്‍സ്റ്റിറ്റിയൂട്ട്, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ 430 ബ്ലൂചിപ് കമ്പനികളുമായി കോര്‍പ്പറേറ്റ് തലത്തിലുള്ള പങ്കാളിത്തം നേടിയിട്ടുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലെയ്‌സ്‌മെന്റ് ഉറപ്പാക്കാന്‍ സാധിക്കുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചാ സാധ്യത കണക്കിലെടുത്ത് ഐ.െഎ.എം.ആര്‍ രാജ്യമെമ്പാടും ഫ്രാഞ്ചൈസികള്‍ സ്ഥാപിക്കുകയാണ്. രാജ്യത്ത് 635 ജില്ലകളില്‍ സാന്നിധ്യമറിയിക്കാനാണ് ലക്ഷ്യമിടുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തേക്ക് കടന്നുവരുന്ന സംരം‘കര്‍ക്കും മികച്ച അവസരമാണ് ഇതുവഴി ഐ.െഎ.എം.ആര്‍ നല്‍കുന്നത്.

ഫ്രാഞ്ചൈസി ആരംഭിക്കുമ്പോള്‍
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യവസായമായ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ അതിവേഗമാണ് കമ്പനികള്‍ മുന്നേറുന്നത്. വരാനിരിക്കുന്ന വര്‍ഷത്തില്‍ 60 ബില്യണ്‍ യു.എസ് ഡോളറിലേക്കും 2017 ഓടെ 100 ബില്യണിലേക്കും ഈ മേഖലയുടെ വ്യാപ്തി കുതിച്ചുയരുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തും ചലനങ്ങളുണ്ടാകും. ഇത് പ്രയോജനപ്പെടുത്താനുള്ള മികച്ച അവസരമാണ് ഐ.െഎ.എം.ആര്‍ സംരംഭകര്‍ക്ക് നല്‍കുന്നത്. കുറഞ്ഞത് അഞ്ച് മുതല്‍ എട്ട് ലക്ഷം വരെ മുതല്‍മുടക്കില്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനാകും. നിക്ഷേപത്തിന്മേല്‍ 165 മുതല്‍ 250 ശതമാനം വരെ ഉയര്‍ന്ന തോതില്‍ വരുമാനം നേടാനാകുമെന്നാണ് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്. ''തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് പഠനത്തിലൂടെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഞങ്ങളുടെ ഫ്രാഞ്ചൈസി പങ്കാളികളാകുന്നവര്‍ക്ക് വന്‍തോതിലുള്ള ബിസിനസ് വളര്‍ച്ച കൈവരിക്കുന്നതിനും ഞങ്ങള്‍ സഹായിക്കുന്നു'', ഐ.ഐ.എം.ആര്‍ ഡയറക്റ്റര്‍ എസ്.കെ സിംഗ് പറയുന്നു.

ഫ്രാഞ്ചൈസികള്‍ക്കും അവയിലെ ജീവനക്കാര്‍ക്കും ആവശ്യമായ സമഗ്ര പരിശീലനം ഐ.െഎ.എം.ആര്‍ തന്നെ ലഭ്യമാക്കും. കൂടാതെ എല്ലാ ഘട്ടത്തിലും ഫ്രാഞ്ചൈസികള്‍ക്ക് ആവശ്യമായ ബിസിനസ് പിന്തുണയും നല്‍കും. ''സംരംഭക ത്വരയുള്ളവരും കഠിന പരിശ്രമത്തിന് തയാറുള്ളവരും സമീപനത്തില്‍ നൂതനത്വം പുലര്‍ത്തുന്നവരുമായ വ്യക്തികളെയാണ് ഐ.ഐ.എം.ആര്‍ ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസി പങ്കാളികളാകാന്‍ ക്ഷണിക്കുന്നത്. മറ്റ്് ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കും ഞങ്ങളുടെ പങ്കാളികളാകാം'', സിംഗ് കൂട്ടിച്ചേര്‍ത്തു.

വന്‍ നഗരങ്ങളിലും അര്‍ധ നഗരപ്രദേശങ്ങളിലുമൊക്കെ ഐ.ഐ.എം.ആര്‍ കേന്ദ്രങ്ങള്‍ക്ക് മികച്ച സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായി എത്തിച്ചേരാനാകുന്ന സ്ഥലമായിരിക്കണം ഫ്രാഞ്ചൈസി സ്ഥാപിക്കുന്നതിനായി തെരെഞ്ഞെടുക്കേണ്ടത്്.

വിപണി മൂല്യമുള്ള കോഴ്‌സുകള്‍
2018ഓടെ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ഇന്ത്യയില്‍ 19 ലക്ഷവും 2022ഓടെ 25 ലക്ഷവും പ്രൊഫഷണലുകളുടെ ആവശ്യമുണ്ടാകുമെന്നാണ് ആസൂത്രണ കമ്മീഷന്റെ 2012ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ അഭാവമാണ് ഇപ്പോള്‍ ഈ മേഖല നേരിടുന്നത്. ഈ രംഗത്തെ വളര്‍ന്നു വരുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് മാനേജ്‌മെന്റിലെ സ്‌പെഷലൈസ്ഡ് കോഴ്‌സുകളാണ് ഐ.ഐ.എം.ആര്‍ നല്‍കുന്നത്. ബിരുദധാരികള്‍ക്ക് വേണ്ടിയുള്ള മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാര്‍മ മാനേജ്‌മെന്റാണ് (CPM) ഒരു സുപ്രധാന കോഴ്‌സ്. ഇതില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.എം.ആര്‍ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ പ്ലെയ്‌സ്‌മെന്റ് നേടിക്കൊടുത്തിട്ടുണ്ട്.

ഐ.ഐ.എം.ആറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഡല്‍ഹിയിലുള്ള പരിശീലന കേന്ദ്രത്തിനു പുറമേ ഇപ്പോള്‍ തന്നെ നിരവധി ഫ്രാഞ്ചൈസികള്‍ രാജ്യവ്യാപകമായി ഉണ്ട്. ഫാര്‍മ ടൈംസ് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണവും ഐ.ഐ.എം.ആര്‍ പുറത്തിറക്കുന്നു.

ഇ-മെയ്ല്‍: franchise@iimrindia.in
മൊബീല്‍: 09910103088

സംരംഭകര്‍ IIMR ഫ്രാഞ്ചൈസി തെരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍
► ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഏക സ്ഥാപനവും (Monopoly) ശക്തമായ ബ്രാന്‍ഡ് പ്രതിച്ഛായയും
► ഫാര്‍മസ്യൂട്ടിക്കല്‍ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വ്യവസായത്തിന്റെ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റുന്ന ഇന്ത്യയിലെ എറ്റവും പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനം
► വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം പ്ലെയ്‌സ്‌മെന്റ് ഗാരന്റി
► ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള 430 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായുള്ള പങ്കാളിത്തം
► ഫാര്‍മസ്യൂട്ടിക്കല്‍ മേഖല കേന്ദ്രീകരിച്ച് ഫാര്‍മ ടൈംസ് എന്ന പേരില്‍ സ്വന്തം മാഗസിന്‍
► സൗജന്യ പരിശീലനത്തിനും എം.ആര്‍ ട്രെയ്‌നിംഗിനും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം


ഫ്രാഞ്ചൈസിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍
നിക്ഷേപം Rs. 8-16 ലക്ഷം
സ്ഥല സൗകര്യം 1000-1250 sq. ft. (കാര്‍പ്പറ്റ് ഏരിയ)
നിക്ഷേപത്തിന്മേലുള്ള വരുമാനം 165-250%
ലാഭവും നഷ്ടവുമില്ലാത്ത (ബ്രേക്ക്-ഈവന്‍) അവസ്ഥയിലെത്താന്‍ വേണ്ട സമയം 6-9 മാസം
- See more at: http://www.dhanamonline.com/ml/articles/details/91/2050#sthash.MLfKASK2.dpuf

പാലുണ്ണിയും അരിമ്പാറയും മാറ്റാൻ ഹോമിയോ മാർഗങ്ങൾ

പാലുണ്ണി

പാലുണ്ണി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുമെങ്കിലും മുഖത്തു സാധാരണയായി കാണാറുണ്ട്. തിളക്കമുള്ള മൃദുവായ ചെറിയ കുരുക്കൾക്ക് 2 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെ വലുപ്പം ഉണ്ടാകും. കുരുക്കൾക്കകത്തു മെഴുകുപോലുള്ള വസ്തുക്കൾ ഉണ്ടാകും. നടുഭാഗം അകത്തേക്ക് അൽപം കുഴിഞ്ഞും കാണപ്പെടും. സാധാരണ ഗതിയിൽ ചികിത്സ നൽകിയില്ലെങ്കിലും തനിയെ മാറാറുണ്ട്. ഒരിക്കൽ പാലുണ്ണി വന്നിട്ടുള്ളവർക്ക് വീണ്ടും വരാൻ സാധ്യതയുണ്ട്. കൽക്കേരിയ കാർബ്, കാർസിനോസിൻ, സൈലീഷിയ, തൂജ മുതലായ മരുന്നുകൾ ലക്ഷണങ്ങൾക്കും രോഗിയുടെ പ്രത്യേകതകൾക്കും അനുസരിച്ച് ഉപയോഗിക്കാം.

അരിമ്പാറ
വൈറസ് മൂലമുണ്ടാകുന്ന മറ്റൊരു അണുബാധയാണ് വാർട്ട് അഥവാ അരിമ്പാറ. മറ്റു ശരീരഭാഗങ്ങളിലും മുഖത്തും വരാറുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് ഇതിനു കാരണം. പലതരത്തിലുള്ള അരിമ്പാറകൾ ഉണ്ട്. ഇവയിൽ ഫ്ളാറ്റ് വാർട്ട്സ്, ഫില്ലിഫോം വാർട്ട്സ് എന്നിവയാണു സാധാരണ മുഖത്തു വരാറുള്ളത്. മറ്റു വൈറൽ അണുബാധകളെ പോലെ വാർട്ട്സും പകരുന്നതാണ്. തൂജ, നാട്രാംമോർ, ഡൽക്കാമന, കോസ്റ്റിക്കം മുതലായ മരുന്നുകൾ ഉപയോഗിക്കാം.

കുറഞ്ച്ച ചെലവിൽ തുടങ്ങാൻ പറ്റുന്ന ചെറുകിട ബിസിനസ്‌ -1

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരം ഉപയോഗിച്ച് തുടങ്ങാവുന്ന ചെറുകിട സംരഭംമാണ് ഇവിടെ പരിചയപെടുത്തുന്നത്.

  • നീരയും മറ്റു മൂല്യവര്‍ധിത ഉത്പന്ന, വിതരണ,വില്പ്പന  യൂനിറ്റുകൾ.
  • കരിക്കിൻ വെള്ളം, പാക്ക്ഡ് ഇളനീര്‍ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാണ യൂനിറ്റുകൾ.
  • വെർജിൻ കോക്കനട്ട് ഓയിൽ (ബ്രാന്‍ഡുകള്‍) യൂനിറ്റുകൾ.
  • സ്പ്രേ ഡ്രൈഡ് കോക്കനട്ട് മിൽക്ക് പൗഡർ നിർമ്മാണ യൂണിറ്റുകൾ
  • വിനാഗിരി നിർമ്മാണ യൂനിറ്റുകൾ 
  • കോക്കനട്ട് ജ്യൂസ്, കരിക്ക് സ്നോബോൾ, ഇളനീര്‍ സോഡ കോക്കനട്ട് ചങ്ക്‌സ്, നാളികേര പാല്‍ ഷെയ്ക്, നിര്മ്മാണ, വിതരണ  യൂണിറ്റുകൾ.
  • തേങ്ങാപ്പാല്‍,തേങ്ങാപ്പാല്‍പ്പൊടി, തേങ്ങാ ചിപ്‌സ്, തേങ്ങാ ചമ്മന്തിപ്പൊടി, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്  പ്രമേഹ സൗഹൃദ ബിസ്‌ക്കറ്റ് യൂണിറ്റുകൾ.
  • ഡെസിക്കേറ്റഡ് കോക്കനട്ട് യൂണിറ്റുകൾ.
  • ജൈവവളം യൂണിറ്റുകൾ, (ചകിരിച്ചോർസംസ്കരണ, മണ്ണിരവള, കമ്പോസ്റ്റ് നിർമ്മാണ, കൂൺ കൃഷി ) 
  • വിത്തുത്പാദന, പ്രദർശനതോട്ടങ്ങൾ.
  • കൊപ്രായൂണിറ്റ്
  • തെങ്ങിന്‍റെ വിടരാത്ത പൂക്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ആരോഗ്യദായകവും പ്രകൃതിദത്തവുമായ നാളികേര പഞ്ചസാര യൂണിറ്റ്.
  • തെങ്ങു കയറ്റ യന്ത്രം  വാടകക്ക് കൊടുക്കുന്ന കേന്ദ്രം.
  • ഇളനീര്‍ പ്രത്യേക മെഷീനില്‍ പുറംതൊലി ചെത്തി മാറ്റി (ഒരു മാസം വരെ കേടുകൂടാതെ വക്കാം. (ഷോപ്പിംഗ് മാളുകള്‍, ഐറ്റി പാര്‍ക്കുകള്‍, തുടങ്ങിയ ഇടങ്ങളില്‍ വന്‍ വിപണന സാധ്യത).

Related Stories

നീര: വന്‍ ബിസിനസ് അവസരം:
നീരയെ കേരകര്‍ഷകരുടെ രക്ഷകനായി ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. വന്‍ ആദായം നേടിത്തരുന്ന, നിരവധി ബിസിനസ് സാധ്യതകള്‍ തുറന്നു തരുന്ന നീര പക്ഷെ നമ്മുടെ നാട്ടില്‍ ഇപ്പോഴും നിയമക്കുരുക്കിലാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ നീരയുല്‍പ്പാദനത്തിന് അനുകൂലമായ നിര്‍ദേശം ഉണ്ടായത് പുത്തന്‍ പ്രതീക്ഷകളുണര്‍ത്തുന്നു.

കരിക്കിന്‍ വെള്ളവും വെര്‍ജിന്‍ കോക്കനട്ട് ഓയ്‌ലും സൃഷ്ടിച്ച പ്രതീക്ഷകള്‍ക്കു പിന്നാലെ 'നീര' എന്ന പാനീയത്തിന്റെ സാധ്യതകള്‍ ആഗോള കേരകൃഷി രംഗത്ത് മാറ്റത്തിന്റെ പുതിയ തരംഗങ്ങളാണ് ഉയര്‍ത്തുന്നത്.

വരുമാന സാധ്യതകള്‍
ഒരു തെങ്ങില്‍ നിന്ന് മൂന്ന് ലിറ്റര്‍ വരെ നീര ലഭിക്കാനിടയുണ്ട്. അതായത് 80 തെങ്ങുകളുള്ള കര്‍ഷകന് മൂന്ന് മാസംകൊണ്ട് 11 ലക്ഷത്തോളം രൂപ വരുമാനം. തൊഴിലാളിക്കുള്ള വിഹിതം കഴിഞ്ഞാലും എട്ട് ലക്ഷത്തോളം രൂപ അറ്റാദായം.

നീര മൂല്യവര്‍ധനയിലൂടെ ചക്കരയാക്കിയാലും ലാഭത്തില്‍ വലിയ മാറ്റമില്ല. ഒരു ലിറ്റര്‍ നീര കിട്ടുന്ന 80 തെങ്ങ് മൂന്ന് മാസം ചെത്തിയാല്‍ 1200 കിലോ ചക്കരയുണ്ടാക്കാം. കിലോയ്ക്ക് 250 രൂപ നിരക്കില്‍ വരുമാനം മൂന്ന് ലക്ഷം രൂപ. നീരയുടെ തോത് കൂട്ടുന്നതിനനുസരിച്ച് ഇത് ഒമ്പതു ലക്ഷം വരെ ഉയരാം. ഇപ്പോള്‍ സംസ്ഥാനത്തുള്ള തെങ്ങുകളുടെ വെറും ഒരു ശതമാനം നീരയുല്‍പ്പാദനത്തിനു മാറ്റിവെച്ചാല്‍ വര്‍ഷത്തില്‍ 2000 കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയും. ഒപ്പം നിരവധി തൊഴിലവസരങ്ങളും. 3000 ലിറ്റര്‍ സംസ്‌കരണ ശേഷിയുളള നീര പ്ലാന്റുണ്ടാക്കാന്‍ സ്ഥലത്തിന് ഉള്‍പ്പടെ ഒരു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നീര നിര്‍മാണ സംരംഭത്തിന് ചെലവിന്റെ 25 ശതമാനം സബ്‌സിഡിയായി നാളികേര വികസന ബോര്‍ഡ് നല്‍കും.

നാളികേര വികസന ബോര്‍ഡും മറ്റ് ബന്ധപ്പെട്ട വരും വര്‍ഷങ്ങളായി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്നാണ് നീരയുടെ ഉല്‍പ്പാദനവും വിപണനവും. എന്നാല്‍ അനന്തസാധ്യതകളുള്ള ഈ വ്യവസായം നാളിതുവരെ തുടങ്ങാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും നീരയുടെ രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എം മാണി നല്‍കിയത്. നീരയുല്‍പ്പാദനത്തിന് തടസം നില്‍ക്കുന്ന അബ്കാരി നിയമം സംസ്ഥാന സര്‍ക്കാര്‍ തിരുത്തും എന്നതിന്റെ സൂചനയാണിത്. മദ്യവ്യവസായത്തെക്കുറിച്ച് പഠിച്ച ഉദയഭാനു കമ്മീഷനും നീരയുല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനും കര്‍ഷകരെ സഹായിക്കാനും ശക്തമായ ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്.

ഇനി വൈകരുത്
കര്‍ണാടക സര്‍ക്കാര്‍ നാളികേര വികസനബോര്‍ഡിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ നീര തയാറാക്കി വില്‍പ്പന തുടങ്ങി. അവര്‍ അവിടെ നീരയുല്‍പ്പാദനം വ്യാപകമാക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വിപണിയിലുമെത്തും. കര്‍ണാടകത്തിന് പുറമെ തമിഴ്‌നാടും ആന്ധ്രയും മഹാരാഷ്ട്രയും ഒഡീഷയുമൊക്കെ വ്യാപകമായി നീര ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കുകയാണ്. കേവലം ബജറ്റ് ഉള്‍പ്പെടുത്തല്‍കൊണ്ടു മാത്രം നീരയുല്‍പ്പാദനം യാഥാര്‍ത്ഥ്യമാകില്ല. തടസം നില്‍ക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ച് അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. ഇതര സംസ്ഥാനങ്ങള്‍ക്ക് അത് കഴിയുമെങ്കില്‍ കേരളത്തില്‍ മാത്രം എന്താണ് പ്രശ്‌നം? ഇനിയും വൈകിയാല്‍ നഷ്ടപ്പെട്ടുപോയേക്കാവുന്ന മറ്റൊരു വമ്പന്‍ ബിസിനസ് അവസരമായിരിക്കും നീരയുല്‍പ്പാദനവും വിപണനവും. താമസിയാതെ അത് യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇച്ഛാശക്തിയോടെ ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

എന്താണ് നീര?
തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അത് നീരയാകും. ശുദ്ധമായ മധുരക്കള്ള് വായുവിലെ അണുജീവികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പുളിക്കുന്നതും ആല്‍ക്കഹോള്‍ അടങ്ങിയ കള്ളായി മാറുന്നതും. എന്നാല്‍ മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്ന് നീരയെ വിശേഷിപ്പിക്കാം. ഇത് മദ്യാശം തീരെയില്ലാത്തതും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്നതുമാണ്
- See more at: http://www.dhanamonline.com/ml/articles/details/91/1164#sthash.Iv0smbZ8.dpuf

Projects:-
തേങ്ങയില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍:

1. കോക്കനട്ട്‌ ക്രീം കോക്കനട്ട്‌ പൗഡര്‍

കറികള്‍, മില്‍ക്ക്‌ ഷേക്ക്‌, ശീതള പാനീയങ്ങള്‍, ഐസ്‌ കാന്‍ഡി, ഫ്രൂട്ട്‌ സാലഡ്‌ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന കോക്കനട്ട്‌ ക്രീമിന്‌ നല്ല ഡിമാന്‍ഡ്‌ ഉണ്ട്‌. പ്രത്യേകിച്ചും ആഭ്യന്തര, ഗള്‍ഫ്‌, പശ്ചിമ ഏഷ്യന്‍ വിപണികളില്‍. ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്‌, ഹോട്ടല്‍, ബേക്കറി തുടങ്ങിയവയ്‌ക്ക്‌ സപ്ലൈ ചെയ്യാം. നേരിട്ട്‌ വീടുകളില്‍ വില്‍ക്കാം.

പദ്ധതി നിര്‍ദേശം
സംസ്ഥാനത്ത്‌ നാളികേരം വന്‍ തോതില്‍ ലഭ്യമാണെന്നിരിക്കെ പ്രഥമ ദൃഷ്ട്യാതന്നെ ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന്‌ മികച്ച സാധ്യതകളാണ്‌ ഉള്ളത്‌.

പദ്ധതി ചെലവ്‌
1.
സ്ഥലം (രണ്ട്‌ ഏക്കര്‍): 25ലക്ഷം
2.
കെട്ടിടം (8000 ച:അ) : 40 ലക്ഷം
3.
പ്ലാന്റ്‌ & മെഷിനറി : 115 ലക്ഷം
4.
അദര്‍ ഫിക്‌സഡ്‌ അസറ്റ്‌സ്‌ : 20.30 ലക്ഷം
5.
പ്രീഓപ്പറേറ്റിവ്‌
എക്‌സ്‌പെന്‍സ്‌ : 21.20ലക്ഷം
6.
പ്രവര്‍ത്തന മൂലധനത്തിനുള്ള മാര്‍ജിന്‍ മണി : 35 ലക്ഷം
7.
യൂട്ടിലിറ്റീസ്‌ : 20 ലക്ഷം
8.
കണ്ടിന്‍ജെന്‍സീസ്‌ : 10 ലക്ഷം
8.
ഡിപ്പോസിറ്റ്‌ : 1.5 ലക്ഷം
10.
ആകെ : 288 ലക്ഷം
സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ :
1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 24.10 % ഉപകരണങ്ങളുടെ വിതരണക്കാര്‍
  • Data Engineering, Malaysia
  •  Bedi & Bedi (P) Ltd,Bombay 
  • Gardeners Corporation, New Delhi 
  • Kilburn Engg Ltd, Bombay
  • Package India, Madras.
==============
2. ഇളനീരിനെ പായ്‌ക്കറ്റിലാക്കാം, നേട്ടമുണ്ടാക്കാം
ശ്രീകുമാര്‍ പൊതുവാള്‍

ഇന്ത്യയുള്‍പ്പടെയുളള നിരവധി രാജ്യങ്ങളില്‍ ഏറെ ജനകീയമായ ദാഹശമനിയാണ്‌ ഇളനീര്‍. ജീവന്റെ ദ്രാവകമെന്ന്‌ വരെ അറിയപ്പെടുന്ന ഇളനീരിന്റെ വാണിജ്യ സാധ്യതകള്‍ ഏറെയാണ്‌. വഴിയോരങ്ങളില്‍ വില്‍പ്പനയ്‌ക്കുളള ഇളനീര്‍ പന്തലുകള്‍ ഇന്ന്‌ സാധാരണമാണ്‌, ഇതിന്‌ പുറമെ പായ്‌ക്കറ്റുകളിലും ബോട്ടിലുകളിലുമെല്ലാം ഇളനീര്‍ പായ്‌ക്ക്‌ ചെയ്‌ത്‌ വില്‍പ്പനക്കെത്തുന്നു. കേവലം ദാഹം ശമിപ്പിക്കുന്നതിനുളള പാനീയം എന്നതിലുപരി ആരോഗ്യപരമായി ഏറെ ഗുണങ്ങളുളള ഇളനീര്‍ മഞ്ഞപ്പിത്തം, വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്കും ഉത്തമമാണ്‌. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും സന്തുലിതമായ പാനീയമായ ഇളനീരിന്റെ 100 ഗ്രാമിന്റെ കലോറി മൂല്യം 17.4 ആണ്‌. ഈ ഘടകങ്ങളെല്ലാം തന്നെയാണ്‌ ഇളനീരിനെ ഏറ്റവുമധികം ഡിമാന്റുളള പാനീയമാക്കി തീര്‍ക്കുന്നതും. വെളളത്തിന്‌ പുറമെ ഇളനീര്‍ കാമ്പും വളരെ മൂല്യമുളളത്‌ തന്നെ.

എങ്ങനെ പായ്‌ക്ക്‌ ചെയ്യാം:-
തെങ്ങില്‍ നിന്നും വെട്ടിയിറക്കിയ കരിക്ക്‌ നേരിട്ട്‌ വില്‍പ്പനക്കെത്തുന്ന പോലെ തന്നെ ചെറിയതോതില്‍ സംസ്‌കരിച്ചും വിപണിയിലെത്തുന്നുണ്ട്‌. ചകിരി നീക്കിയ കരിക്കുകള്‍ പൊട്ടാസിയം ബൈസള്‍ഫൈറ്റ്‌
, സിട്രിക്‌ ആസിഡ്‌ എന്നിവയില്‍ ഏതാനും മിനിറ്റുകള്‍ മുക്കിയതിനു ശേഷം ഉണക്കിയ ശേഷമാണ്‌ പായ്‌ക്കിംഗിനുപയോഗിക്കുന്നത്‌. മധുരത്തിന്റെയും വിവിധ എന്‍സൈമുകളുടെയും സാന്നിധ്യം മൂലം ഇളനീര്‍ കേടുവരാനിടയുണ്ടെണ്ടങ്കിലും ഫലപ്രദമായ പായ്‌ക്കിംഗിലൂടെ ഇത്‌ പരിഹരിക്കാം.

മൈസൂരിലെ ഡിഫന്‍സ്‌ ഫുഡ്‌ റിസര്‍ച്ച്‌ ലബോറട്ടറിയുമായി ചേര്‍ന്ന്‌ നാളികേര വികസന ബോര്‍ഡ്‌ റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളിലും അലുമിനിയം കാനുകളിലും പോളിപ്രൊപിലീന്‍ ബോട്ടിലുകളിലും ഇളനീര്‍ പായ്‌ക്ക്‌ ചെയ്യുന്നതിനുളള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളില്‍ സാധാരണ അന്തരീക്ഷത്തില്‍ മൂന്ന്‌ മാസം വരെയും ശീതീകരിച്ച അന്തരീക്ഷത്തില്‍ ആറ്‌ മാസം വരെയും ഇളനീര്‍ കേട്‌ വരാതെയിരിക്കും. അലുമിനിയം കാനുകളുടെയും പോളിപ്രൊപിലീന്‍ ബോട്ടിലുകളുടെയും കാലാവധി ഒമ്പത്‌ മാസത്തോളമാണ്‌.

ഇപ്പോള്‍ കൂടുതല്‍ ഫലപ്രദമായ, കീടാണുക്കളെ തടയുന്ന അസപ്‌റ്റിക്‌ പായ്‌ക്കേജിംഗ്‌ രീതിയും പ്രചാരത്തിലുണ്ടണ്ട്‌. ഈ പായ്‌ക്കുകളില്‍ 18 മാസത്തോളം ഇളനീര്‍ കേടാവാതെയിരിക്കും. ഇത്തരത്തില്‍ ഇളനീര്‍ സംസ്‌കരണം നടത്തുന്ന ആറ്‌ യൂണിറ്റുകള്‍ രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ദിനംപ്രതി ഏകദേശം 50,000 കരിക്കുകളാണ്‌ ഇവിടങ്ങളില്‍ സംസ്‌കരണം ചെയ്യപ്പെടുന്നത്‌. പായ്‌ക്കറ്റിലുളള ഇളനീര്‍ പാനീയത്തിന്‌ ആവശ്യക്കാര്‍ ഏറുന്നതോടെ മികച്ച അവസരമാണ്‌ സംരംഭകര്‍ക്കുളളത്‌.


(
ലേഖകന്‍ നാളികേര വികസന ബോര്‍ഡില്‍ പ്രോസസിംഗ്‌ എന്‍ജിനീയറാണ്‌. ഫോണ്‍: 98958 16291).
==============
 3. കോക്കനട്ട് ഡീ ഫൈബറിംഗ്‌ യൂണിറ്റ്‌

തേങ്ങയുടെ തൊണ്ട്‌ ധാരാളം ലഭിക്കുന്ന പ്രദേശത്ത്‌ ആരംഭിക്കാന്‍ കഴിയുന്ന ഒരു ചെറു സംരംഭമാണ്‌ കയര്‍ ഡീ ഫൈബറിംഗ്‌ യൂണിറ്റ്‌. ചകിരിക്ക്‌ നല്ല ഡിമാന്റാണ്‌ ഇപ്പോഴുള്ളത്‌. തൊണ്ട്‌ കുടുംബശ്രീ, സഹകരണ സംഘങ്ങള്‍, സെല്‍ഫ്‌ ഹെല്‍പ്പ്‌ ഗ്രൂപ്പ്‌ എന്നിവ വഴി സംരംഭിക്കാം. തൊണ്ട്‌ സംഭരണത്തിന്‌ ബ്ലോക്ക്‌ തലങ്ങളില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചാല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും. തൊണ്ട്‌, ചകിരി എന്നിവ ട്രാന്‍സ്‌പോര്‍ട്ട്‌ ചെയ്യുന്നതിന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സബ്‌സിഡിയും ലഭിക്കും. സഹകരണ സംഘങ്ങള്‍ ഡീഫില്‍റ്ററിംഗ്‌ യൂണിറ്റ്‌ ആരംഭിച്ചാല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ

75
ശതമാനം-പരമാവധി 25 ലക്ഷം രൂപവരെ- ധനസഹായം നല്‍കും. മറ്റുള്ളവര്‍ക്ക്‌ സ്ഥിരം മൂലധനത്തിന്റെ 50 ശതമാനം -പരമാവധി 10 ലക്ഷം രൂപ വരെ- കേരള സര്‍ക്കാര്‍ കയര്‍ വികസന 
വകുപ്പുവഴി ഗ്രാന്‍ഡ്‌/സബ്‌സിഡിയും നല്‍കുന്നു
.
==============

4. വിപണി പിടിക്കാന്‍ കരിക്കിന്‍ വെള്ളം



കേരളത്തിന്റെ തനത് പാനീയമാണ് ഇളനീര്‍. പോഷകസമൃദ്ധവും പ്രകൃതിദത്തവുമായ ഇളനീരിന് വലിയ ഡിമാന്റാണുള്ളത്. കരസ്പര്‍ശമേല്‍ക്കാത്ത ഹെല്‍ത്ത് ഡ്രിങ്ക് എന്ന നിലയില്‍ കരിക്കിന്‍ വെള്ളത്തിന് ഏറെ സ്വീകാര്യതയുണ്ട്. ഉത്തരേന്ത്യയില്‍ അടക്കം വലിയ തോതില്‍ ആവശ്യക്കാര്‍ നിലനില്‍ക്കുമ്പോഴും ഉല്‍പ്പാദ യൂണിറ്റുകളുടെ എണ്ണം വളരെ കുറവാണ്. കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി ആകെയുള്ളത് 12ല്‍ താഴെ യൂണിറ്റുകളാണ്. ഇതില്‍തന്നെ പകുതിയിലധികവും പൂര്‍ണമായും വിദേശ വിപണിയെ ലക്ഷ്യം വെച്ചുള്ളതാണ്. 

വിപണിയില്‍ നിലവിലുള്ള ശീതളപാനീയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വില കൂടുതലായി തോന്നുമെങ്കിലും പ്രകൃതിദത്ത ഭക്ഷണ-പാനീയങ്ങളെക്കുറിച്ച് ജനങ്ങളിലുണ്ടായ തിരിച്ചറിവ് ഈ വില വര്‍ധനയെ അപ്രസക്തമാക്കുന്നു. തെങ്ങുകൃഷിയില്‍ അടുത്തകാലത്തായി രൂപപ്പെട്ടു വന്നിട്ടുള്ള സി.പി.എസ് ഫെഡറേഷന്‍ തുടങ്ങിയ കര്‍ഷക കൂട്ടായ്മകള്‍ വഴി അസംസ്‌കൃത വസ്തുവായ ഇളനീര്‍ സംഭരണം സുഗമമാണ്. കൂടാതെ പാലക്കാട്, കമ്പം, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ലോഡ് കണക്കിന് ഇളനീര്‍ എത്തിച്ചുതരുന്ന ഏജന്‍സികളും നിലവിലുണ്ട്.
മധുരമൂറും സംരംഭം

ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഏഴ് ലക്ഷം രൂപ മുതല്‍ മുടക്കില്‍ വളരെയേറെ സാധ്യതയുള്ള ഈ വ്യവസായം ആരംഭിക്കാവുന്നതാണ്. തുടക്കത്തില്‍ സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനു പകരം നാട്ടിന്‍പുറത്തുള്ള ഒരു വീട് വാടകയ്ക്ക് എടുക്കുന്നത് ചെലവ് കുറയ്ക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ പ്രതിദിനം 250 ാഹ വീതം അളവുള്ള 600 പൗച്ചുകള്‍ ലക്ഷ്യംവെച്ച് ഉല്‍പ്പാദനം ആരംഭിക്കുക. ഇതിനായി മൂന്ന് സ്ത്രീ തൊഴിലാളികള്‍ മതിയാകും. നാട്ടിന്‍പുറമാണെങ്കില്‍ ജോലിക്കാരെ ലഭിക്കാന്‍ എളുപ്പമായിരിക്കും.

പഞ്ചായത്ത് ലൈസന്‍സ്, ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍, സെയ്ല്‍സ് ടാക്‌സ് രജിസ്‌ട്രേഷന്‍, വ്യവസായ വകുപ്പില്‍ നിന്നും ലഭിക്കുന്ന ഇ.എം പാര്‍ട്ട് വണ്‍ എന്നീ അനുമതികളാണ് ആവശ്യമുള്ളത്.

എടുത്ത് മാറ്റാവുന്ന യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുന്നതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനും ബുദ്ധിമുട്ടില്ല.

വിപണി: നക്ഷത്ര ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, സിനിമ തിയേറ്ററുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ജ്യൂസ് പാര്‍ലറുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങി എല്ലായിടത്തും കരിക്കിന്‍ വെള്ളത്തിന് നല്ല ഡിമാന്റുണ്ട്. പകരം വയ്ക്കാന്‍ മറ്റ് ഉല്‍പ്പന്നങ്ങളില്ലെന്നതും സവിശേഷതയാണ്.

വിപണനം: മാര്‍ക്കറ്റിംഗിന്റെ കാര്യത്തില്‍ തുടക്കത്തില്‍ ഒരു അടിത്തറ ഉണ്ടാക്കിയെടുക്കുകയെ വേണ്ടതുള്ളൂ. വില്‍പ്പന കേന്ദ്രങ്ങളില്‍ നേരിട്ട് ചെന്ന് സാംപിള്‍ നല്‍കി ഓര്‍ഡര്‍ എടുക്കുക. പ്രിതിദിനം 15 വില്‍പ്പന കേന്ദ്രങ്ങള്‍ എന്ന തോതില്‍ ആറു ദിവസം ഇതു ചെയ്യാം. ഷോപ്പുകളിലും മറ്റും പോസ്റ്ററുകള്‍ പതിച്ച് ബ്രാന്‍ഡ് പരമാവധി ജനങ്ങളിലെത്തിക്കുക. തുടക്കത്തില്‍ മൂന്നോ നാലോ തവണ വില്‍പ്പനക്കാരുമായി നേരിട്ട് ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പിന്നീട് ആഴ്ചയില്‍ ഒറ്റത്തവണ വിതരണം മതിയാകും. കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്നതും എളുപ്പത്തില്‍ വിപണനം ചെയ്യാവുന്നതും കൂടുതല്‍ ലാഭം നേടാന്‍ കഴിയുന്നതുമായ സംരംഭമാണിത്. സ്ഥിര നിക്ഷേപത്തില്‍ 30
ശതമാനം വരെ സംസ്ഥാന വ്യവസായ വകുപ്പിന്റെ സബ്‌സിഡിയും ലഭിക്കും. കൂടാതെ കരിക്കിന്‍ തൊണ്ടില്‍ നിന്ന് ജൈവ വളം നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ലഭ്യമാണ്. ലേഖകന്റെ ഫോണ്‍: 9747150330, ഫോണ്‍: 0485 2242410  
- See more at: http://www.dhanamonline.com/ml/articles/details/91/2532#sthash.xxrQLypa.dpuf

==============

5.ചിരട്ട പൊടിച്ച് നേടാം ലാഭം

ചന്ദനത്തിരി മുതല്‍ കൊതുകുതിരി വരെ ചിരട്ട പൊടിയെ ആശ്രയിക്കുന്നുണ്ട്. അതു തന്നെയാണ് ഈ ബിസിനസ് ആശയത്തിന്റെ വിജയം ഉറപ്പാക്കുന്നത്. ചന്ദനത്തിരിയുടെയും കൊതുകുതിരിയുടെയും പുകയ്ക്കു പിന്നില്‍ ഒരു അവസരം ഒളിഞ്ഞിരുപ്പുണ്ട്. ചിരട്ട പൊടി ബിസിനസാണത്. കൊതുകുതിരി, ചന്ദനത്തിരി, പ്ലൈവുഡ്, പ്ലാസ്റ്റിക് വ്യവസായം എന്നിവയിലെല്ലാം ചിരട്ടയുടെ പൊടി അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഒട്ടനവധി വ്യാവസായിക ആവശ്യങ്ങള്‍ക്കും ചിരട്ട പൊടി ഉപയോഗിച്ചു വരുന്നു. 80 മുതല്‍ 300 വരെയുള്ള മെഷ് സൈസില്‍ ചിരട്ട പൊടി നിര്‍മിക്കാം. ഇതില്‍ തന്നെ 300 മെഷ് സൈസിലുള്ള പൊടിക്ക് രാജ്യാന്തര തലത്തില്‍ മികച്ച ഡിമാന്റാണുള്ളത്. ചിരട്ട പൊടിക്കാന്‍ തെരഞ്ഞെടുക്കുന്ന യന്ത്രങ്ങളുടെ ശേഷി അനുസരിച്ചാണ് പൊടിയുടെ ഗ്രേഡും തീരുമാനിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള, ഒപ്പം അസംസ്‌കൃത വസ്തുവായ ചിരട്ടയുടെ വേസ്റ്റേജ് പരമാവധി കുറയ്ക്കുന്ന ഗ്രേഡിലുള്ള പൊടി നിര്‍മിക്കാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്. ഓരോ ആവശ്യത്തിനുമുള്ള ചിരട്ട പൊടിയുടെ ഗ്രേഡ് വ്യത്യസ്തമാണെന്നിരിക്കെ അതിനനുസൃതമായ യന്ത്രസംവിധാനങ്ങളും സജ്ജമാക്കണം.

പ്രത്യേക ശ്രദ്ധയ്ക്ക്

ചിരട്ട പൊടി നിര്‍മാണത്തിന് നല്ല മൂത്ത, ഉണങ്ങിയ ചിരട്ട തന്നെ വേണം. ചിരട്ടയില്‍ ചകിരിയുടെ അവശിഷ്ടങ്ങള്‍ പാടില്ല. ചിരട്ടയില്‍ ജലാംശം കൂടുതലുണ്ടെങ്കില്‍ പൊടിയുടെ ഗുണമേന്മയെ അത് പ്രതികൂലമായി ബാധിക്കും.

വിപണന സാധ്യത

ചിരട്ട പൊടി പ്രധാനമായും വ്യാവസായിക ആവശ്യത്തിന് തന്നെയാണ് ഉപയോഗിക്കുന്നത്. ചെറുകിട വ്യവസായ യൂണിറ്റുകള്‍ മുതല്‍ രാജ്യാന്തര തലത്തിലെ വന്‍കിട യൂണിറ്റുകള്‍ വരെ ഇത് അസംസ്‌കൃത വസ്തുവായി വിനിയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു ഇടത്തരം കൊതുകുതിരി നിര്‍മാണ യൂണിറ്റിന് പ്രതിമാസം 500 ടണ്‍ ചിരട്ട പൊടി വേണ്ടിവരും. വന്‍കിട യൂണിറ്റാണെങ്കില്‍ ഇതിന്റെ അളവ് പ്രതിമാസം 2500 ടണ്ണാകും. ഇന്ത്യയില്‍ മാത്രം 1000ത്തോളം കൊതുകുതിരി നിര്‍മാണ യൂണിറ്റുണ്ടെന്നാണ് കണക്ക്. ചന്ദനത്തിരി നിര്‍മാണ യൂണിറ്റുകളും ആയിരക്കണക്കിനുണ്ട്. ഇത് മാത്രമല്ല ഓട്ടോമൊബീല്‍ വ്യവസായ മേഖലയിലും ചിരട്ട പൊടി ഉപയോഗിക്കുന്നുണ്ട്. പ്ലൈവുഡ് വ്യവസായ യൂണിറ്റുകള്‍ക്കും ചിരട്ട പൊടി വേണം. എന്നാല്‍ ഇന്ത്യയില്‍ ചിരട്ട പൊടി നിര്‍മാണ യൂണിറ്റുകള്‍ അത്ര വ്യാപകമല്ല. ഇതാണ് ഈ ഉല്‍പ്പന്നത്തിന് മികച്ച സാധ്യത ഉറപ്പാക്കുന്നത്.


കേര ബോര്‍ഡില്‍ പ്രോസസിംഗ് എന്‍ജിനീയറാണ് ലേഖകന്‍. ഫോണ്‍: 0484 2376265

- See more at: http://www.dhanamonline.com/ml/articles/details/91/306#sthash.b5fJV94h.dpuf

കേരളത്തില്‍ വളര്‍ന്നുവരുന്ന 10 വ്യവസായ മേഖലകള്‍


1 ഭക്ഷ്യസംസ്‌കരണം
ഏറെ സാധ്യതയും അതേസമയം റിസ്‌കുമുള്ള മേഖലയാണിത്. വൃത്തിയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാല്‍ ഭക്ഷ്യസംസ്‌കരണ രംഗത്തോളം വളര്‍ച്ച നേടാവുന്ന മറ്റ് മേഖലകള്‍ വിരളമാണെന്ന് തന്നെ പറയാം. കുടുംബ വ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ മുതല്‍ ജീവിതശൈലീ മാറ്റങ്ങള്‍ വരെ ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നുണ്ട്. ഈ രംഗത്ത് സംരംഭം തുടങ്ങാന്‍ ഏറെ ലൈസന്‍സുകള്‍ അനിവാര്യമാണ്. ഒട്ടനവധി നിബന്ധനകളുമുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ വ്യക്തമായറിഞ്ഞ ശേഷം മാത്രം ഈ രംഗത്തേക്ക് കടക്കുക.

കപ്പലണ്ടി മിഠായി, അവുലോസ് പൊടി, ഇലയട, കപ്പപുഴുക്ക്, കൂര്‍ക്ക ഉപ്പേരി എന്നുവേണ്ട മലയാളിയുടെ നാവില്‍ രുചിയുടെ മേളമുയര്‍ത്തുന്ന പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ വൃത്തിയോടെ കാലോചിതമായ പായ്ക്കിംഗില്‍ വിപണിയിലെത്തിച്ചാല്‍ സാധ്യതയേറെയാണ്. കേരളത്തില്‍ ഏറെ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിള്‍ എന്നിവയുടെ മൂല്യവര്‍ധനയുടെ സാധ്യതകള്‍ ഇപ്പോഴും പൂര്‍ണമായും സംരംഭകര്‍ മുതലെടുത്തിട്ടില്ല. ഒരു ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി 1500 രൂപ വരുമാനം നേടുന്ന വീട്ടമ്മമാര്‍ വരെ നമ്മുടെ നാട്ടിലുണ്ട്. പച്ചക്കറികള്‍ അരിഞ്ഞ് സാമ്പാര്‍, അവിയല്‍, ഓലന്‍, തോരന്‍ കൂട്ടുകളാക്കി ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന യുവസംരംഭകരും കേരളത്തില്‍ മുളപൊട്ടിക്കഴിഞ്ഞു. നൂതനമായ ആശയങ്ങള്‍ പലരും ഈ രംഗത്ത് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതിന് പരിമിതമായ തോതിലേ പ്രചാരം നേടാന്‍ സാധിച്ചിട്ടുള്ളൂ. വിപണിയില്ലാത്തതല്ല അതിന് കാരണം. കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങാന്‍ സാധിക്കാത്തത്. അതുകൊണ്ടു തന്നെ ഈ രംഗത്തെ ആശയങ്ങളില്‍ ചിലത് കോപ്പിയടിച്ചാല്‍ പോലും ഇനിയും സംരംഭകര്‍ക്ക് മികച്ച വളര്‍ച്ച നേടാം. വൃത്തിയായി കഴുകി അരിഞ്ഞ് പായ്ക്കറ്റിലാക്കിയ പച്ചക്കറികള്‍ ഓണ്‍ലൈനിലൂടെയും തിരക്കേറിയ വീട്ടമ്മമാര്‍ സ്ഥിരമായി വന്നുപോകുന്ന റെയ്ല്‍വേ സ്‌റ്റേഷന്‍ പരിസരത്തുമെല്ലാം വില്‍പ്പന നടത്തിയാല്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിക്കും. പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍, റെഡി റ്റു കുക്ക് വിഭവങ്ങള്‍, നാളികേര അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളില്‍ നിന്നുള്ള ഹാന്‍ഡ് മെയ്ഡ് വൈനുകള്‍ എന്നിവയ്ക്കും വിപണി സാധ്യതയുണ്ട്.

2 വിദ്യാഭ്യാസരംഗം
മികവുറ്റ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ഇന്ന് കേരളത്തില്‍ സാധ്യതയുണ്ട്. ഒപ്പം ചെറുകിട സംരംഭകര്‍ക്കും അവസരങ്ങളുണ്ട്.
ഫിനിഷിംഗ് സ്‌കൂളുകള്‍: വൈദഗ്ധ്യവികസനത്തിന്റെ കാലമാണിപ്പോള്‍. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത ബിരുദം നേടുന്നവരെ പോലും പ്രത്യേക പരിശീലനം നല്‍കാതെ ജോലികള്‍ക്ക് നിയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മൂന്നു മാസം വരെ നീളുന്ന കോഴ്‌സുകള്‍ സ്‌കില്‍ ഡെവലപ്‌മെന്റ് വിഭാഗത്തില്‍ ആരംഭിച്ചാല്‍ വിജയസാധ്യതയേറും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടും ഈ രംഗത്ത് സംരംഭം തുടങ്ങാം.

ഫാക്കല്‍റ്റി പരിശീലന കേന്ദ്രങ്ങള്‍: കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിവും വൈദഗ്ധ്യവുമുള്ള അധ്യാപകരെ ലഭിക്കാത്തതും ഉള്ളവരുടെ തന്നെ മികവ് വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യമില്ലാത്തതുമൊക്കെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുള്ള സംരംഭങ്ങള്‍ തുടങ്ങാം.

വൈദഗ്്ധ്യവികസനം: മുന്‍പ് പിതാവിന്റെ പാത പിന്തുടര്‍ന്ന് യുവാക്കള്‍ കടന്നുവന്നിരുന്ന കൈത്തൊഴില്‍ മേഖലയില്‍ ഇന്ന് അത്തരക്കാരില്ല. ഫര്‍ണിച്ചര്‍ നിര്‍മാണം, പ്ലംബിംഗ്, ഇലക്ട്രീഷന്‍, കല്ലാശാരി തുടങ്ങിയ രംഗങ്ങളിലെല്ലാം പുതിയ സങ്കേതങ്ങള്‍ പരിചയമുള്ള വൈദഗ്ധ്യമുള്ളവരെ വാര്‍ത്തെടുക്കാന്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കാം.

ഐ.റ്റി അധിഷ്ഠിത സേവനങ്ങള്‍: സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനുള്ള സോഫ്റ്റ് വെയറുകള്‍, പഠനം അനായാസകരവും രസകരവുമാക്കാനുള്ള ഐ.റ്റി അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം സംരംഭകര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ ജാലകമാണ് തുറക്കുന്നത്.

3. ധനകാര്യസേവന രംഗം 

നിയമാനുസൃതമായ ചിട്ടി ബിസിനസ് മുതല്‍ പെഴ്‌സണല്‍ ഫിനാന്‍ഷ്യല്‍ പ്ലാനര്‍ വരെ നീണ്ടു കിടക്കുന്ന അവസരങ്ങളാണ് ഈ രംഗത്തുള്ളത്. പങ്കാളിത്ത ബിസിനസായും തനിച്ചും ഈ രംഗത്ത് സംരംഭങ്ങള്‍ തുടങ്ങാം.

ഇന്ത്യയില്‍ രണ്ടുശതമാനത്തില്‍ താഴെയുള്ളവര്‍ക്കേ ഡീമാറ്റ് എക്കൗണ്ടുള്ളു. ഓഹരി വിപണിയില്‍ പണം നഷ്ടമായവരുടെ കഥകളാണ് കേരളീയരെയും ഈ മേഖലയില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ മികച്ച നേട്ടമുണ്ടാക്കാവുന്ന മേഖലയായി ഓഹരി വിപണിയെ അവതരിപ്പിക്കുകയും സാധാരണ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കി നല്‍കുകയും ചെയ്താല്‍ ഈ രംഗത്ത് സാധ്യതയേറെയാണ്. സ്റ്റോക്ക് ബ്രോക്കിംഗ്, ഡെബ്റ്റ് മാര്‍ക്കറ്റ് ഇന്റര്‍മീഡിയേഷന്‍ എന്നിങ്ങനെ ഈ രംഗത്ത് അവസരമേറെയാണ്. ബാങ്കിനും ഉപഭോക്താക്കള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ഇന്റര്‍മീഡിയേഷന്‍, വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കുമെല്ലാം സമ്പൂര്‍ണ ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കാനുള്ള ഇന്‍ഷുറന്‍സ് ഏജന്‍സി/ബ്രോക്കിംഗ് സ്ഥാപനങ്ങള്‍, ഓരോ വ്യക്തിയുടെയും വരവ് ചെലവുകളും സാമ്പത്തിക ലക്ഷ്യങ്ങളും വിശകലനം ചെയ്ത് വ്യക്തിഗത സേവനം ലഭ്യമാക്കുന്ന ഫിനാന്‍ഷ്യല്‍ പ്ലാനര്‍ തുടങ്ങിയവയെല്ലാം ഈ രംഗത്തെ ബിസിനസ് സാധ്യതകളാണ്.

4. വെല്‍നസ്, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ 
ഒരു വ്യക്തിയുടെ എല്ലാവിധ ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന് ഉതകുന്നതെല്ലാം കേരളീയ ആയുര്‍വേദത്തിന്റെ അതിവിശാലമായ അറിവുകളുടെ ശേഖരത്തിലുണ്ട്. ഒരു കാലത്ത് ഇവയെ വിട്ട് വഴിമാറി നടന്നവരുടെ പിന്‍തലമുറ ഇപ്പോള്‍ അതിന്റെയെല്ലാം മഹത്വം തിരിച്ചറിഞ്ഞ് ആയുര്‍വേദത്തിലേക്കും അധിഷ്ഠിത ഉല്‍പ്പന്നങ്ങളിലേക്കും തിരിച്ചുവരുന്നുണ്ട്. പൊള്ളയായ അവകാശവാദങ്ങള്‍ നടത്താതെ ഫലസിദ്ധിയുള്ള ഔഷധങ്ങളും ഔഷധകൂട്ടുകളും കാലോചിതമായി അവതരിപ്പിച്ചാല്‍ ഈ രംഗത്ത് അവസരമേറെയാണ്. ഫലസിദ്ധിയുള്ള കഷായകൂട്ടുകള്‍ പായ്ക്കറ്റുകളിലാക്കി സമാനമായി ഗുണവും മണവും ഫലവും നഷ്ടമാകാതെ വിപണിയിലെത്തിക്കാം.
ആയുര്‍വേദം അധിഷ്ഠിതമായുള്ള സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും വരും നാളുകളില്‍ മികച്ച വിപണിയായിരിക്കും. തെറ്റായ വിപണന തന്ത്രങ്ങള്‍ സ്വീകരിക്കാതെ ഉപഭോക്താവിന്റെ വിശ്വാസം ആര്‍ജിക്കുകയാണ് പ്രധാനം.

5. ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഫാര്‍മ

രക്തം, ബി.പി എന്നിവയൊക്കെ സ്ഥിരമായി പലര്‍ക്കും പരിശോധിക്കണം. മെഡിക്കല്‍ ടെസ്റ്റുകളും മെഡിക്കല്‍ സേവനങ്ങളുമായി വീട്ടുപടിക്കലെത്തിയാല്‍ അവ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഉപഭോക്താക്കളുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ക്ലിനിക്കുകള്‍, ഡേ കെയര്‍ സംവിധാനമുള്ള ഹൈടെക് ക്ലിനിക്കുകള്‍, സമഗ്ര ഹെല്‍ത്ത് ചെക്കപ്പുകള്‍ നല്‍കുന്ന ലബോറട്ടറികള്‍ എന്നിവയ്‌ക്കെല്ലാം ഇനിയും സാധ്യതയേറെയാണ്.

ഫാര്‍മ പാര്‍ക്കുകളുണ്ടാക്കി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കുകയാണെങ്കില്‍ ഒട്ടേറെ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ കേരളത്തില്‍ തന്നെ നിര്‍മിക്കാം. മക്കള്‍ അരികെയില്ലാത്ത വൃദ്ധജനസംഖ്യ കേരളത്തില്‍ ഏറി വരുന്നതുകൊണ്ട് ഈ രംഗത്തും സാധ്യതയുണ്ട്.

6. ടൂറിസം
ലോകത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട നാടായി കേരളത്തെ ലോകം വാഴ്ത്തുമ്പോഴും ഈ രംഗത്തെ ബിസിനസ് സാധ്യതകള്‍ വേണ്ട രീതിയില്‍ മുതലെടുക്കാന്‍ നമുക്ക് ആയിട്ടില്ല. നിലവിലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളിലെ പോലും മുഴുവന്‍ സാധ്യതകളും നാം മുതലെടുത്തിട്ടില്ല. ആലപ്പുഴ, മൂന്നാര്‍, ബേക്കല്‍, വയനാട് എന്നുവേണ്ട ഇതിനകം പ്രശസ്തി നേടിയ ഡെസ്റ്റിനേഷനുകളോടെല്ലാം അനുബന്ധിച്ച് തനത് ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങള്‍, ഹ്രസ്വനേരത്തേക്കുള്ള സ്റ്റേയും അനുബന്ധ സൗകര്യങ്ങളും നല്‍കുന്ന കേന്ദ്രങ്ങള്‍, എന്തിന് മികച്ച കുളിമുറിയും ശൗചാലയവും ഒരുക്കല്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ ബിസിനസ് സാധ്യതകളുണ്ട്. ഇതോടൊപ്പം പുറം ലോകം കുറച്ചുമാത്രം അറിയുന്ന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാക്കേജ് ടൂര്‍ പോലുള്ളവയ്ക്കും സാധ്യതയുണ്ട്. യാത്രകളെ സ്‌നേഹിക്കുന്നവര്‍ നാട്ടിലേറി വരുന്നതും അതിനായി പണം ചെലവിടാന്‍ മടികാണിക്കാത്തതും ഈ മേഖലയെ മുന്നോട്ടുനയിക്കുന്ന ഘടകങ്ങളാണ്. യുവാക്കളുടെ ഉല്ലാസയാത്രകള്‍, സ്‌കൂള്‍ കുട്ടികളുടെ പഠനയാത്രകള്‍, മുതിര്‍ന്ന പൗരന്മാരുടെ തീര്‍ത്ഥയാത്രകള്‍ എന്നുവേണ്ട എല്ലാ മികച്ച ഉല്‍പ്പന്നങ്ങളാക്കാന്‍ സാധിച്ചാല്‍ സംരംഭകര്‍ക്കിന്ന് സാധ്യതയേറെയാണ്.

7. ഹൈടെക് ഫാമിംഗ് 
വിഷം ഭക്ഷിക്കാതിരിക്കാന്‍ മലയാളി കരുതല്‍ തുടങ്ങിയതോടെ പച്ചക്കറി കൃഷി രംഗത്ത് ഒരു ഉണര്‍വുണ്ട്. ഇന്ന് സംസ്ഥാനത്ത് 1500 ഓളം ഗ്രീന്‍ഹൗസുകളുണ്ടെന്നാണ് കണക്ക്. ഈ രംഗത്തെ വിജയകഥകള്‍ക്ക് പ്രചാരം ഏറെ ലഭിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുമുണ്ട്. ഇവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തയും ഗ്രീന്‍ഹൗസിലെ കൃഷിയില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ വിദഗ്ധരെ കിട്ടാത്തതുമൊക്കെയാകും വരും കാലത്ത് ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍. ഇവ ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങാം. ഗ്രീന്‍ഹൗസുകള്‍ വ്യാപകമാകുന്നതോടെ വിളവ് വര്‍ധിക്കും. ഇവ കേടാകാതെ സൂക്ഷിക്കാനും വിപണിയിലെത്തിക്കാനുമുള്ള കോള്‍ഡ് സ്‌റ്റോറേജുകള്‍, അത്തരം സൗകര്യമുള്ള വാഹനങ്ങള്‍ എന്നിവ വേണ്ടി വരും.

യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് പച്ചക്കറി ഉല്‍പ്പാദനം നടത്താന്‍ സാധിച്ചാല്‍ ഹൈടെക് ഫാമിംഗിനും ഗ്രീന്‍ ഹൗസ് ഫാമിംഗിനുമെല്ലാം സാധ്യത അപാരമായിരിക്കും.

8. പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനം
വൈദ്യുതി ഉല്‍പ്പാദനം വ്യവസായമായി അംഗീകരിച്ചുകൊണ്ടുള്ള ചട്ടം നടപ്പില്‍ വന്നതോടെ നിരവധി സംരംഭകര്‍ക്ക് ഈ രംഗത്ത് കടന്നുവരാനുള്ള അവസരം കൂടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം എന്നിവയ്ക്ക് കേരളത്തില്‍ സാധ്യതയുണ്ട്. രാമക്കല്‍മേട്, കുട്ടിക്കാനം, പാലക്കാട് എന്നിവിടങ്ങളില്‍ വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കാം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് വര്‍ഷത്തെ നികുതിയിളവും ഊര്‍ജോല്‍പ്പാദനത്തിനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ഈ മേഖലയിലെ സംരംഭകര്‍ക്ക് പിന്തുണയാകും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത വിന്‍ഡ് മില്ലുകള്‍ മഴ പെയ്യുന്നത് വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് മതിയായ ബോധവല്‍ക്കരണം സമൂഹത്തില്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചാല്‍ ഈ രംഗത്ത് കേരളത്തിലെ സംരംഭകര്‍ക്ക് അവസരമേറെയാണ്.

സോളാര്‍ വൈദ്യുതി ഉപകരണങ്ങളുടെ ഉല്‍പ്പാദനത്തിലും സാധ്യതയുണ്ട്.

9. ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്‌സ് 

സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുതകുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിശാലമായ വിപണിയാണുള്ളത്. മികവുള്ള മനുഷ്യവിഭവശേഷിയുള്ള കേരളത്തില്‍ ലൈറ്റ് എന്‍ജിനീയറിംഗ് സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഏറ്റവും പുതിയ മേഖലയായ ത്രീ ഡി പ്രിന്റിംഗിലും കേരളത്തിലെ സംരംഭകര്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ലോകം തന്നെ മാറ്റി മറിക്കുന്ന ഒന്നാകും ഇത്.

10. ഐ.റ്റി
മൊബീല്‍ സെക്റ്ററില്‍ അടുത്ത മൂന്നു മുതല്‍ ആറു വര്‍ഷം വരെ വലിയ ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഐ.റ്റി മേഖലയുടെ ചുവടു പിടിച്ചാണ് മൊബീല്‍ ആപ്ലിക്കേഷനും വളരുന്നത്. എങ്കിലും സ്മാര്‍ട്ട് ഹെല്‍ത്ത് ഗാഡ്ജറ്റുകള്‍ക്ക് ആകും കൂടുതല്‍ ഡിമാന്‍ഡ്. ബിഗ് ഡാറ്റ, ഐ ഒ റ്റി സ്‌പെയ്‌സ്, ഹാര്‍ഡ്‌വെയര്‍ ബേസ്ഡ് സംരംഭങ്ങള്‍ക്കും സാധ്യതയേറും. അല്‍ഗോരിതം ബേസ്ഡ് ഡാറ്റ സ്‌റ്റോറെജ് ജോലികള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ഉയരും. ഫെയ്‌സ്ബുക്ക് പോലെ ഒരേ സമയം ഒന്നിലധികം പേരുടെ ഡാറ്റ സംയോജിപ്പിച്ച് ഇന്റര്‍നെറ്റില്‍ സൂക്ഷിക്കാനും മറ്റുമുള്ള ബിഗ് ഡാറ്റയില്‍ ഇന്ന് സംരഭകര്‍ കുറവാണ് കേരളത്തില്‍. അതുപോലെ തന്നെ ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ആപ്ലിക്കേഷനുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും സാധ്യതയേറെയുണ്ട്.

ഐ.റ്റി സര്‍വീസും ഉല്‍പ്പന്നങ്ങളും നല്‍കുന്ന കമ്പനികള്‍ക്ക് വളരാന്‍ ധാരാളം സാധ്യതകളാണുള്ളത്. കോര്‍ ബാങ്കിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി നിരവധി സംരംഭക അവസരങ്ങളാണ് ഐ.റ്റി മേഖലയില്‍ കേരളത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.
- See more at: http://www.dhanamonline.com/ml/articles/details/91/2224#sthash.U7nH5qAC.dpuf

വിവാദങ്ങള്‍ നിര്‍ത്തി നമുക്ക് സോളാര്‍ ചാകര കൊയ്യാം!

വിവാദങ്ങള്‍ നിര്‍ത്തി നമുക്ക് സോളാര്‍ ചാകര കൊയ്യാം!

സോളാര്‍ രശ്മികളേറ്റാല്‍ ആര്‍ക്കും പൊള്ളും. സോളാര്‍ എന്ന വാക്കു കേട്ടാല്‍ പൊള്ളുന്നവര്‍ ഒരുവശത്ത്, തുള്ളുന്നവര്‍ മറുവശത്ത്- ഇതാണ് കേരളത്തിലെ സ്ഥിതി. പരിസ്ഥിതി സൗഹാര്‍ദപരമായ സോളാര്‍ വൈദ്യുതി ലോകമാകെ ഊര്‍ജമേഖലയെ കൈയടക്കുകയാണ്. പക്ഷെ, കേരളമിനി ആര് ഭരിച്ചാലും സോളാര്‍ എന്നുകേട്ടാല്‍ പേടിച്ചോടുമെന്ന് ശങ്കിക്കുന്നവര്‍ ധാരാളം.

എന്നാല്‍ സോളാറിനോട് പുറംതിരിഞ്ഞു നില്‍ക്കാനിനി ആര്‍ക്കുമാവില്ല. ഈയിടെ രാജസ്ഥാനിലും ആന്ധ്രയിലും ഒപ്പുവെച്ച കരാറുകള്‍ പ്രകാരം സോളാര്‍ വൈദ്യുതിയുടെ വില യൂണിറ്റിന് അഞ്ച് രൂപയില്‍ താഴെയായി. ഇത് താപോര്‍ജ വൈദ്യുതിയേക്കാള്‍ ലാഭകരമാണ്. മലിനീകരണമുണ്ടാക്കാത്ത സൗരോര്‍ജ്ജത്തിലെ വില പുതു സാങ്കേതികവിദ്യകളുടെ വരവോടെ ഇനിയും കുറയാനാണ് സാധ്യത. പരിസ്ഥിതി സംരക്ഷണത്തെ പ്രോല്‍സാഹിപ്പിക്കാന്‍ 'കാര്‍ബണ്‍ പ്രൈസിംഗും, 'കോള്‍ ടാക്‌സും', ഏര്‍പ്പെടുത്തുന്നതോടെ തെര്‍മല്‍ വൈദ്യുതിയുടെ വില ഇനിയും കൂടുകയും ചെയ്യും.

വില ഇനിയും കുറയും


ലോകത്തിനാവശ്യമുള്ള ഊര്‍ജ്ജത്തിന്റെ 20,000 ഇരട്ടിയാണ് സൂര്യന്‍ തന്റെ രശ്മികളിലൂടെ ഭൂമിയിലെത്തിക്കുന്നത്. ഏഴര ലക്ഷം മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് ഇന്ത്യയില്‍ നിര്‍മിക്കാവുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇത് നിലവിലുള്ളതിന്റെ 25 ഇരട്ടിയാണ്. 30 ശതമാനം സബ്‌സിഡിക്കായി 5000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കാനാണ് ഉദ്ദേശ്യം. കേരളത്തിന്റെ ലക്ഷ്യങ്ങള്‍ ഇതൊക്കെയായി താരതമ്യപ്പെടുത്തുമ്പോള്‍ തുച്ഛമാണ്.

ഇന്നത്തെ സാങ്കേതിക വിദ്യകള്‍ വഴി സൗരോര്‍ജത്തിന്റെ 20 ശതമാനംപോലും വൈദ്യുതിയാക്കി മാറ്റപ്പെടുന്നില്ല. ഇത് വര്‍ധിപ്പിക്കാനുള്ള ധാരാളം ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. സിലിക്കണ്‍ വേപ്പറുകള്‍ക്കു പകരം സെലിനിയം ഉപയോഗിക്കുക, കോപ്പര്‍ ഇന്‍ഡിയം ഡൈ സെലനൈഡ്, തിന്‍ ഫിലിം സോളാര്‍ സെല്‍, നാനോമെറ്റീരിയല്‍സ് തുടങ്ങിയവയുപയോഗിച്ച് പുതിയ നിര്‍മാണ രീതികള്‍ വികസിപ്പിക്കുക; നാനോകണികകളെ സോളാര്‍ സെല്ലുകളായി പ്രവര്‍ത്തിപ്പിക്കുക - എന്നിങ്ങനെയുള്ള ഉദ്യമങ്ങള്‍ വിജയിക്കുന്നതോടെ കൂടുതല്‍ ശതമാനം ഊര്‍ജം വൈദ്യുതിയാക്കപ്പെടും. അതോടെ വില വീണ്ടും കുറയും.

സാധ്യതകള്‍ ഏറെ

നാനോകണികകളെ പ്രത്യേക രീതിയില്‍ വിന്യസിച്ചാല്‍ പുരപ്പുറത്ത് അടിക്കുന്ന പെയ്ന്റ് നാനോസോളാര്‍ സെല്ലുകളായി പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയ ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. ക്രമേണ ഇത്തരം വിദ്യകള്‍ വഴി കര്‍ട്ടനുകളിലും ജനല്‍ ചില്ലുകളിലുമെല്ലാം സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടും.

രാത്രിയിലെയും മഴദിനങ്ങളിലെയും സോളാര്‍വൈദ്യുതി ശേഖരിച്ചുവെക്കാനുള്ള ബാറ്ററി സംവിധാനങ്ങളും വിപണിയിലെത്തുന്നുണ്ട്. ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ സ്ഥാപിക്കപ്പെടുന്ന 750 മെഗാവാട്ട് സോളാര്‍പാര്‍ക്കില്‍ 100 മെഗാവാട്ട് സ്റ്റോറേജ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സോളാര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ മേഖലയാണ് മറ്റൊരവസരം. ഇപ്പോള്‍ ഭൂരിഭാഗം സോളാര്‍ ഘടകങ്ങളും ചൈനയില്‍ നിന്നാണെത്തുന്നത്. വെറും ആയിരം മെഗാവാട്ടിനുള്ള ഉല്‍പ്പാദനശേഷിയേ ഇന്ത്യയിലിന്നുള്ളൂ. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലുമെല്ലാം ഇത്തരം കമ്പനികള്‍ തുടങ്ങുകയാണ്.

സൂര്യപ്രകാശം സൗജന്യമായി കിട്ടുന്നതിനാല്‍ സോളാര്‍ പദ്ധതികള്‍ക്ക് നടത്തിപ്പ് ചെലവ് വളരെ കുറവാണ്. മൂലധനമാണ് പ്രധാന ചെലവിനം. ഇത് കുറയ്ക്കണമെങ്കില്‍ സോ
ളാര്‍ ഘടകങ്ങള്‍ നാട്ടില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടേതുണ്ട്.

സോളാര്‍ പ്രചരിക്കുമ്പോള്‍ ഓരോ ഗ്രാമത്തിലും സോളാര്‍ ടെക്‌നീഷ്യന്മാരുണ്ടാകണം. ഭീമമായ ഈ തൊഴിലവസരം മറുനാട്ടുകാര്‍ക്ക് വിട്ടുകൊടുക്കരുത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനായി സ്‌കില്ലിംഗ് പരിശീലനം നല്‍കുന്നുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികള്‍ വഴി ഇത് നടപ്പിലാക്കാവുന്നതാണ്.

കംപ്യൂട്ടര്‍ വിരുദ്ധ സമരങ്ങള്‍
ഇങ്ങനെ അവസരങ്ങളുടെ അക്ഷയഖനിയായി മാറിക്കൊണ്ടിരിക്കുന്ന സോളാര്‍ പദ്ധതികള്‍ക്ക് വിവാദപ്പഴുതുകള്‍ ധാരാളമുണ്ടാകും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. പുതിയ ടെക്‌നോളജികളെപ്പറ്റി ഏറ്റവും പുതിയ അറിവുകള്‍ ഇതിനാവശ്യമാണ്. അതിനായി വിദഗ്‌ധോപദേശം തേടി അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കാലഹരണപ്പെട്ട, ചെലവു കൂടിയ പദ്ധതികള്‍ നടപ്പിലാക്കി എന്നൊക്കെയുള്ള ആക്ഷേപങ്ങളൊഴിവാക്കാം. യഥാസമയം കംപ്യൂട്ടറിനെപ്പറ്റി ശരിയായ വിവരങ്ങള്‍ കിട്ടിയിരുന്നങ്കില്‍ മനുഷ്യസ്‌നേഹികളായിരുന്ന ഇംഎംഎസോ, നായനാരോ കംപ്യൂട്ടര്‍ വിരുദ്ധസമരങ്ങള്‍ക്ക് പച്ചക്കൊടി കാട്ടുമായിരുന്നുവെന്നു തോന്നുന്നില്ല.

വികാരങ്ങള്‍ക്കതീതമായി വസ്തുതകളുടെ പിന്‍ബലത്തോടെ തീരുമാനങ്ങളെടുത്താല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സോളാര്‍ ചാകര- അതു നമുക്കുമാകാം അല്ലേ..
www.pattimattom.8m.com വര്‍ക്കി പട്ടിമറ്റം
MD, HAL, Pune



- See more at: http://www.dhanamonline.com/ml/articles/details/142/2662#sthash.RMH3w6EQ.dpuf

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ