പായസം... പായസമഹോല്സĵവം....!!!!

മഞ്ചേരി എന്‍.ജി. സീതാരാമയ്യര്‍

 
പഴയ തലമുറയിലെ പ്രശസ്ത പരമ്പരാഗത പാചകകലാ വിദഗ്ധനാണ് മഞ്ചേരി എന്‍.ജി. സീതാരാമയ്യര്‍ . പാചകകലാവിദഗ്ധന്‍. പാചകവിധികളെക്കുറിച്ച് പുസ്തകങ്ങള്‍ രചിച്ചു. 1894-ല്‍ പാലക്കാടാണ് മഞ്ചേരി എന്‍.ജി. സീതാരാമയ്യര്‍ ജനിച്ചത്. മഞ്ചേരിയില്‍ 'കാശി വിലാസം ഹോട്ടല്‍' ആരംഭിച്ചു. മദിരാശി ഗവണ്‍മെന്റും കേരളാ ഗവണ്‍മെന്റും പുസ്തകങ്ങളെ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1970-ല്‍ അന്തരിച്ചു. ഭാര്യ: കാവേരി. വിവിധ തരം പായസങ്ങള്‍ തയ്യാറാക്കുന്ന വിധം മഞ്ചേരി എന്‍.ജി. സീതാരാമയ്യരിലൂടെ പരിചയപ്പെടാം. പതിനാറിലധികം പതിപ്പുകള്‍ വിറ്റുതീര്‍ന്ന ഭക്ഷ്യപാകവിധി എന്ന പുസ്തകത്തില്‍ നിന്ന്.

പരിപ്പു പ്രഥമന്‍
1
കിലോ ചെറുപയര്‍ ചീനച്ചട്ടിയിലിട്ടു വറുക്കുക, വറവായി എന്നറിയുന്നത് പയറ് പൊട്ടിതുടങ്ങുമ്പോഴാണ്, പൊട്ടി തുടങ്ങിയാല്‍ വാങ്ങി ചൂടാറി നിലത്തില്‍ഇട്ടു അമ്മിക്കുഴവികൊണ്ടോ തിരിക്കല്ലിലിട്ടോ പൊടിയാതെ പയറെല്ലാം ഉടച്ചു കുത്തിച്ചേറി തോല് കളഞ്ഞ് ഉണ്ടാവുന്ന പരിപ്പു കഴുകി കല്ലു കളഞ്ഞു പാത്രത്തിലിട്ടു 2 ലി വെള്ളം പകര്‍ന്നു വേവിക്കുക. വേവായാല്‍ 1കി.ഗ്രാം ശര്‍ക്കര കല്ലു കളഞ്ഞു മേല്‍പറഞ്ഞ പരിപ്പില്‍ ഇടുക. രണ്ടുംകൂടി തിളച്ച് കാല്‍ ലിറ്റര്‍ വറ്റിയ ഉടനെ വരിപഴുത്ത 3 നാളികേരം ചിരകി ഇടിച്ചു ചൂടുവെള്ളം പകര്‍ന്നു അരിച്ചു കിട്ടുന്ന പാല്‍ 1/2 ലിറ്റര്‍ സൂക്ഷിക്കുക. രണ്ടാമത് 1 ലി. ചൂടുവെള്ളം പകര്‍ന്നു തിരുമ്പി അരിച്ച പാല്‍ 1ലി, തിളക്കുന്ന പരിപ്പില്‍ പകരുക. നല്ലവണ്ണം തിളച്ചശേഷം ഒരു മാതിരി കൊഴുപ്പായി എന്നു കണ്ടാല്‍ വാങ്ങിവെച്ചു മേല്പറഞ്ഞ അര ലിറ്റര്‍ പാല്‍ എടുത്തുവെച്ചതു പകര്‍ന്നു ഏലത്തരി പൊടിച്ചിട്ടിളക്കി യോജിപ്പിക്കുക. വിളമ്പിയാല്‍ പതുക്കേയെ പരക്കാവൂ. 3ാം പാലില്‍ പരിപ്പു വേവിക്കാം, ചെറുപരിപ്പു വാങ്ങുന്നതായാല്‍ വറുക്കണം. 3 ലി ഉണ്ടാവും. (ചെറുപയര്‍ പരിപ്പ് വാങ്ങുന്നതും ഉപയോഗിക്കാം)

അടപ്രഥമന്‍
അര ലിറ്റര്‍ നാടന്‍ പച്ചരി കുതിര്‍ത്തി ഇടിച്ചു നേരിയ പൊടിയാക്കി വെള്ളം കാല്‍ ലിറ്ററോളം പകര്‍ന്നു അയവായി കുഴച്ചു ഇലയില്‍ ഓരോ ടീസ്പൂണ്‍ എടുത്ത് ഒഴിച്ചാല്‍ നല്ലവണ്ണം പരക്കത്തക്കവണ്ണം പകര്‍ന്നു മാവ് ഒലിക്കാതെ എല ചുരുട്ടുന്നതെല്ലാം തത്സമയം തന്നെ ആവിയില്‍ വെക്കുക. വേവായതെല്ലാം ഇലയോടുകൂടി പച്ചവെള്ളത്തിലിട്ടു ഇല കളഞ്ഞു അട വെള്ളത്തില്‍ കലക്കി വെള്ളം ഊറ്റിക്കളഞ്ഞു കിട്ടുന്ന അട മരപ്പാത്രത്തിലിട്ടു ഉളികൊണ്ടു കൊത്തി അരിമണിപോലെ ചെറുതാക്കി ഒരു പാത്രത്തിലാക്കി 1 കി.ഗ്രാം ശര്‍ക്കര അലിയിച്ചു കല്ലുകളഞ്ഞു മേപ്പടി പാത്രത്തില്‍ പകര്‍ന്നു 1 ലി. ചൂടുവെള്ളം പകര്‍ന്നു ഇടിച്ചു പിഴിഞ്ഞ പാല്‍ എടുത്തുവെക്കുക. രണ്ടാമതു 1 ലി വെള്ളം പകര്‍ന്നു കിട്ടുന്നതാണ് രണ്ടാം പാല്‍. ഒരുമാതിരി കൊഴുപ്പായെന്നു കണ്ടാല്‍ വാങ്ങിവെച്ച് ആദ്യത്തെ പാല്‍ അര ലിറ്റര്‍ ഇതില്‍ പകര്‍ന്നു ഇളക്കി യോജിപ്പിക്കുക. 2 ലി. ഉണ്ടാവും.

പാലട പ്രഥമന്‍
മേല്‍പ്രകാരം അട വേവിച്ചു കൊത്തിനുറുക്കിയതു പാത്രത്തിലിട്ട് 4 ലി. എരുമപ്പാലോ പശുവിന്‍പാലോ പകര്‍ന്നു 2 ലി. വറ്റിയെന്നു കണ്ടാല്‍ വാങ്ങിവെച്ചു 3/4 കി.ഗ്രാം കിഴക്കന്‍ പഞ്ചസാര ചേര്‍ത്തിളക്കി യോജിപ്പിക്കുക. 2 ലി. ഉണ്ടാവും.

മാമ്പഴ പ്രഥമന്‍
നാടന്‍ മാമ്പഴമോ, ഒളോര്‍ മാമ്പഴമോ ഏതെങ്കിലും ഒരുതരം മൂത്തു പഴുത്തത് 25 എണ്ണം തോലും അണ്ടിയും കളഞ്ഞു കുഴമ്പ് ഉരുളിയില്‍ പിഴിഞ്ഞ് അടുപ്പത്തു വെച്ചു കാല്‍ ലിറ്റര്‍ വെള്ളം പകര്‍ന്നു ഇളക്കി വേവിക്കുക. വേവായി എന്നു കണ്ടാല്‍ 1 കി.ഗ്രാം ശര്‍ക്കര വെള്ളത്തില്‍ അലിയിച്ചു അരിച്ചു കല്ലു കളഞ്ഞു മേപ്പടി ഉരുളിയില്‍ പകര്‍ന്നു ഇളക്കി ഒരുമാതിരി വറ്റി കട്ടിയായി എന്നു കണ്ടാല്‍ 2 നാളികേരം അര ലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഇടിച്ചു പിഴിഞ്ഞു അരിച്ച പാല്‍ ഉരുളിയില്‍ പകര്‍ന്നു വറ്റിയശേഷം വാങ്ങിവെച്ചു കുരുവില്ലാത്ത മുന്തിരിങ്ങ 100 ഗ്രാം ചൂടുവെള്ളത്തില്‍ കഴുകി വെള്ളം വറ്റി മേപ്പടി പ്രഥമനില്‍ ഇട്ട് ഇളക്കി യോജിപ്പിച്ചു വെക്കുക. ഇലയില്‍ വിളമ്പിയാല്‍ പതുക്കെയേ പരക്കാവൂ. ആ തോതില്‍ പാല്‍ ഒഴിക്കുന്നതിന്റെ മുമ്പായി നല്ലവണ്ണം വറ്റിക്കണം. ഒന്നര ലിറ്റര്‍ ഉണ്ടാവും.

ചക്കപ്രഥമന്‍
നല്ല മൂത്തുപഴുത്ത വരിക്കച്ചക്ക ചുള പറിച്ചു പൊടിയായി അരിഞ്ഞ കഷണം 3കി.ഗ്രാം ഉരുളിയിലിട്ടു 5 ലിറ്റര്‍ വെള്ളം പകര്‍ന്നു തീ പതുക്കെ കത്തിച്ചു ചട്ടുകം കൊണ്ടിളക്കി വെള്ളം നല്ലവണ്ണം വറ്റിച്ചു ഒരുമാതിരി കട്ടിയായെന്നു കണ്ടാല്‍ അര കിലോഗ്രാം ശര്‍ക്കര നാഴി വെള്ളത്തില്‍ അലിയിച്ചു മേപ്പടി ഉരുളിയില്‍ പകര്‍ന്നു പിന്നെയും വറ്റിക്കുക. നല്ലവണ്ണം കട്ടിയായും അടിയില്‍ പിടിക്കാതെയും ഇരിപ്പാനായി ഇടവിടാതെ ഇളക്കിക്കൊണ്ടിരിക്കണം.വാങ്ങിവെച്ചു അര കുഴിയല്‍ നെയ്യും പകര്‍ന്നു പാത്രത്തില്‍ എടുത്തുവെക്കാം. മേല്പറഞ്ഞ മാതിരി വരട്ടിയത് അര കിലോഗ്രാം എടുത്തു 1 ലിറ്റര്‍ വെള്ളത്തില്‍ കൈയില്‍കൊണ്ടു യോജിപ്പിച്ചു അടുപ്പത്തു വെച്ചു തിളപ്പിക്കുക. വരി പഴുത്ത 2 നാളികേരം കാല്‍ ലിറ്റര്‍ വെള്ളം പകര്‍ന്ന് ഇടിച്ചു പിഴിഞ്ഞ പാല്‍ കാല്‍ലിറ്റര്‍ എടുത്തുവെക്കുക. രണ്ടാമതും അര ലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഒരു മാതിരി കൊഴുപ്പായെന്നു കണ്ടാല്‍ 3/4 കി.ഗ്രാം ശര്‍ക്കര അതില്‍ ഇട്ടു ശര്‍ക്കര അലിഞ്ഞശേഷം വാങ്ങിവെച്ചു ആദ്യത്തെ പാല്‍ നാഴിയും പകര്‍ന്നു യോജിപ്പിക്കുക. അര മുറി നാളികേരം ചെറുതായി നുറുക്കി നെയ്യില്‍ ചുവക്കെ വറുത്തു പ്രഥമനില്‍ ഇടുക. 2 ലി. ഉണ്ടാവും.

 


പഴുത്ത മത്തന്‍ പ്രഥമന്‍
മൂത്തു പഴുത്തതും നല്ല പൊടിയുള്ളതുമായ മത്തന്‍ തോലും കുടലും കളഞ്ഞു പൊടിയായി നുറുക്കിയ കഷ്ണം രണ്ടു കിലോഗ്രാം. ഉരുളിയിലിട്ടു സമം വെള്ളം പകര്‍ന്നു വേവിച്ചു ഉടച്ചുചേര്‍ത്തി കട്ടിയായി എന്നുകണ്ടാല്‍ (ശര്‍ക്കര ഒന്നേകാല്‍ കിലോഗ്രാം 1/4 ലിറ്റര്‍ വെള്ളത്തില്‍ അരിച്ചു കല്ലു കളഞ്ഞത് ചേര്‍ത്തു വരട്ടി) ഒരു കുഴിയല്‍ നെയ്യും ഒരു കുഴിയല്‍ തേനും പകര്‍ന്നു ഇളക്കി ചുവക്കെ 3 നാളികേരം ഒരുലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞ അരിച്ച പാല്‍ മേപ്പടി ഉരുളിയില്‍ പകര്‍ന്നു ഇളക്കി യോജിപ്പിച്ചു തിള വരുന്നതിനു മുമ്പായി വാങ്ങിവെച്ച് 100 ഗ്രാം കുരുവില്ലാത്ത മുന്തിരിങ്ങയും 5 ഗ്രാം ഏലത്തരി പൊടിയും ചേര്‍ത്ത് ഇളക്കിവെക്കുക. ഇലയില്‍ വിളമ്പിയാല്‍ പതുക്കെ പരക്കുപോലെ വറ്റിച്ചശേഷമേ പാലൊഴിക്കാവൂ. 1 ലിറ്റര്‍ ഉണ്ടാവും.

പഴപ്രഥമന്‍
മൂപ്പുള്ള 25 നേന്ത്രപ്പഴം തോലുകളഞ്ഞു മൂന്നായി മുറിച്ചു ഉരുളിയിലിട്ടു സമം വെള്ളം പകര്‍ന്നു വേവായി കട്ടിയാകുന്നതുവരെ, അടിയില്‍ പിടിക്കാതെ ഇളക്കി, ചുവന്നുകണ്ടാല്‍ അരലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം ശര്‍ക്കര കല്ലുകളഞ്ഞു അരിച്ചു പകര്‍ന്നു 2 നാളികേരത്തിന്‍ രണ്ടാംപാല്‍ പകര്‍ന്നു ഒരുമാതിരി ഇലയില്‍ വിളമ്പിയാല്‍ പതുക്കെ പരക്കുന്ന തോതില്‍ ആയെന്നു കണ്ട ഉടനെ വാങ്ങിവെച്ചു ആദ്യത്തെ പാല്‍ പകര്‍ന്നു അരമുറി നാളികേരം ചെറുതാക്കി നുറുക്കി അര കുഴിയല്‍ നെയ്യില്‍ വറുത്തിട്ടിളക്കുക. 4 ലിറ്ററുണ്ടാവും.

കടലപ്പരിപ്പു പ്രഥമന്‍
അര കിലോഗ്രാം കടലപ്പരിപ്പ് പാത്രത്തിലിട്ടു 2 ലിറ്റര്‍ വെള്ളം പകര്‍ന്നു വേവിക്കുക. നല്ലവണ്ണം വേവായി എന്നുകണ്ടാല്‍ ഒരു കിലോഗ്രാം ശര്‍ക്കര ഇടുക. 2 നാളികേരം നാഴി വെള്ളം ഒഴിച്ചു ഇടിച്ചുപിഴിഞ്ഞ പാല്‍ കാല്‍ ലിറ്റര്‍ എടുക്കുക. രണ്ടാമതും ഒരു ലിറ്റര്‍ ചുടുവെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞു കിട്ടിയ പാല്‍ തിളയ്ക്കുന്ന പരുപ്പില്‍ പകര്‍ന്നു വറ്റിച്ചു ഒരുമാതിരി കൊഴുപ്പായി എന്നുകണ്ടാല്‍ വാങ്ങിവെച്ചു ആദ്യത്തെ നാഴി പാല്‍ പകര്‍ന്നു ഏലത്തരിയും പൊടിച്ചിട്ടു ഇളക്കി യോജിപ്പിക്കുക. 3 ലിറ്ററുണ്ടാവും.

ഇടിച്ചുപിഴിഞ്ഞ പായസം
അര കിലോഗ്രാം നാടന്‍ ഉണങ്ങലരി കഴുകി കല്ലുകളഞ്ഞു പാത്രത്തിലിട്ടു 2 ലിറ്റര്‍ മൂന്നാംപാല്‍ പകര്‍ന്ന് അടുപ്പത്തുവെച്ചു വേവിക്കുക. വരിപഴുത്ത 4 നാളികേരം അരലിറ്റര്‍ വെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞരച്ച പാല്‍ അരലിറ്റര്‍ എടുത്തുവെക്കുക. രണ്ടാമത് ഒരു ലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞ പാലും ഒരു കിലോഗ്രാം ശര്‍ക്കരയും മേല്പറഞ്ഞ പാത്രത്തിലിട്ടു നല്ലവണ്ണം തിളപ്പിക്കുക. ഒരുമാതിരി കട്ടിയായെന്നു കണ്ടാല്‍ ആദ്യത്തെ പാല്‍ പകര്‍ന്നു ഏലത്തരിയും പൊടിച്ചിട്ടു ഇളക്കി യോജിപ്പിക്കുക. 4 ലിറ്ററുണ്ടാവും.

നെയ്പായസം
250
ഗ്രാം നാടന്‍ ഉണങ്ങലരി അരലിറ്റര്‍ വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവായി എന്നുകണ്ടാല്‍ ഒരു കിലോഗ്രാം കറുത്ത ശര്‍ക്കര ഇട്ടു വറ്റിത്തീരുമ്പോള്‍ ഒരു കുഴിയല്‍ നെയ് ചേര്‍ത്ത് വരട്ടി വാങ്ങിവെക്കുക. 20 ഗ്രാം നെയ്യും കുരുവില്ലാത്ത മുന്തിരിങ്ങ 50 ഗ്രാം, 20 ഗ്രാം കല്‍ക്കണ്ടവും അര കുഴിയല്‍ തേനും 5 ഗ്രാം ഏലത്തരിയും മേല്പറഞ്ഞതില്‍ ഇട്ടു ഇളക്കി യോജിപ്പിക്കുക. മെഴുകുപോലെ ആവണം. ഒരു ലിറ്റര്‍ ഉണ്ടാവും.

സാബുനരി പായസം
250
ഗ്രാം സാബുനരി കഴുകി പാത്രത്തിലിട്ടു ഒരു ലിറ്റര്‍ പശുവിന്‍പാലോ എരുമപ്പാലോ പകര്‍ന്നു വേവിക്കുക. അരലിറ്റര്‍ പാല്‍ വറ്റിയെന്നു കണ്ടാല്‍ വാങ്ങിവെച്ചു 40 ഗ്രാം ബദാംപരിപ്പ് നെയ്യില്‍ വറുത്തു മേല്പറഞ്ഞ പായസം വാങ്ങിവെച്ചതില്‍ ഇട്ടു ഏലത്തരിയും പൊടിച്ചുചേര്‍ത്തു 500 ഗ്രാം കിഴക്കന്‍ പഞ്ചസാരയും ചേര്‍ത്തു യോജിപ്പിക്കുക. ഒരു ലിറ്ററുണ്ടാവും.

സേമിയാപായസം
കിഴക്കന്‍ ഗോതമ്പ് നേരിയ പൊടി 500 ഗ്രാം, ഒരു ലിറ്റര്‍ തിളപ്പിച്ചതില്‍ ഇട്ടു ഇടവിടാതെ ഇളക്കിവറ്റിച്ചു ഉരുട്ടുംപോലെ ആക്കി ചൂടാറിയാല്‍ സേവ നാഴിയിലിട്ടു ഇലയില്‍ ഞെക്കിവീഴ്ത്തുക. 3 ലിറ്റര്‍ പാല്‍ തിളപ്പിച്ചു വറ്റിച്ചു ഒന്നര ലിറ്ററായാല്‍ മേപ്പടി സേവ അതിലിട്ടു വറ്റിച്ചു വാങ്ങിവെക്കുക. 3 ഗ്രാം കുങ്കുമപ്പൂ ഇട്ടു ബദാംപരിപ്പ് ചെറുതാക്കി നെയ്യില്‍ വറുത്തതും 3 ഗ്രാം ഏലത്തരിപ്പൊടിയും ചേര്‍ക്കുക. ഒരു കിലോഗ്രാം കിഴക്കന്‍ പഞ്ചസാരയും ഇട്ടു ഇളക്കിവെക്കുക. സേമിയാ പെട്ടി വാങ്ങുകയാണെങ്കില്‍ 500 ഗ്രാം കൈകൊണ്ടു പൊട്ടിച്ചു നെയ്യില്‍ വറുത്തു തിളയ്ക്കുന്ന പാലില്‍ ഇട്ടു വേവിക്കുക. ഇലയില്‍ വിളമ്പിയാല്‍ പതുക്കെ പരക്കുന്ന മാതിരി വറ്റിക്കണം. 3 ലിറ്ററുണ്ടാവും.

പാല്‍പ്പായസം
1/4
കിലോ നാടന്‍ ഉണങ്ങലരി 3 ലിറ്റര്‍ പാല്‍ പകര്‍ന്നു വേവിക്കുക. ഒരുമാതിരി വറ്റി, വിളമ്പിയാല്‍ പതുക്കെ പരക്കുന്ന മാതിരി ആയശേഷം വാങ്ങിവെച്ചു ഒരു കിലോഗ്രാം കിഴക്കന്‍ പഞ്ചസാര ഇട്ടിളക്കി യോജിപ്പിക്കുക. ഒന്നരലിറ്ററുണ്ടാവും.

 

How can I apply for a Permanent Family Visa in Saudi Arabia?

Please check new procedure for Permanent Family Visa
.


News : http://www.arabnews.com/news/702731

 At first you have to make sure that your Iqama(Residence Permit) profession is eligible for applying family visa.

If yes, then follow the below procedure. If not, first change your Iqama profession then apply.

The following document needed for applying permanent family visa.

Get your marriage certificate attested by Saudi Embassy in your country and ministry of foreign affairs of your country.

Translate your marriage certificate into Arabic (from approved translation center).

If you want to bring your children you need their birth certificates and translate to Arabic.

Copy your family member’s passport.

Relationship certificate from your country Embassy.

Get your Professional Degree/Diploma certificate attested by HRD of your country and Saudi Embassy in your country.

Translate your Degree or Diploma Certificate into Arabic.

Copy of your Iqama and Passport.

Your salary certificate from your company Minimum Salary 2500 SAR (signed and stamped my company/sponsor).

Salary certificate Stamp from chamber of commerce.

Fill the visa application form and get signed/stamped by you, sponsor and you as well. (Application form Download Here)

Visa fees 2000Sr.

Attach all the copies with the application form and visit nearest Istaqdam office and submit the all document. (Keep your original document with you for verification).

Collect the Yellow slip form the Istiqdam.

Sent Yellow slip along with your passport and Iqama copy to your family for stamping the visa. (Submit with your family passport, copy of your passport and iqama, Air line ticket, yellow slip to any authorized travel agents).
     
And Have a nice fly to Saudi Arabia.

Please Note: Family visa are not permit to work/job inside kingdom.
News
Online visit visas for expat families soon
The Interior Ministry will soon issue visas online for families of expats without the need to visit the Passport Department or the Ministry of Foreign Affairs.
A source said the move would save time and prevent overcrowding at visa offices for expatriates wanting to bring their families on visits. The new measure would also exempt expatriates from attaching several documents along with their visa applications, the source stated on Tuesday.
The move follows the ministry's successful pilot program to test the system. The ministry has determined that digitizing visit visas would improve the department's performance and save expatriates’ time and effort, the sources said.
However, applicants must enter their data correctly and exactly as it appears in the civil registry and on their residence permits. The data of their family members must also be exactly as it appears in their passports.
Applicants should also undertake to provide appropriate housing for their family members, medical insurance and ensure their departure before the expiry of the visa period. They should also undertake that their visitors follow all the laws and regulations of the Kingdom during their stay.
Applicants must also clearly specify that the purpose of the visit is to meet the family and not perform Haj or Umrah. There would be penalties for those failing to comply.
Meanwhile, the ministry will start from Sunday to allow the public to make appointments electronically for services provided by the Department of Recruitment Affairs. These services are available at www.moi.gov.sa under the recruitment icon.
.

പുരുഷന്മാ രുടെ ശ്രദ്ധക്ക്‌...

പുരുഷന്മാരുടെ ശ്രദ്ധക്ക്‌...

 

വൈകുന്നേരം.. ഓഫീസില്നിന്നുവന്ന രവി കാപ്പികുടിയൊക്കെ കഴിഞ്ഞ്ടി. വി കാണാനിരുന്നു. ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ്മാച്ച്‌. എന്തൊക്കെ സംഭവിച്ചാലും ഇനി അനങ്ങില്ല. അതറിയാമായിരുന്നിട്ടും രാധ അങ്ങോട്ടു ചെന്നു. ''രവിയേട്ടാ..ഇന്ന്അച്ഛന്വിളിച്ചിട്ടുണ്ടായിരുന്നു. രമയ്ക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടത്രേ.'' രാധ ഒരു നിമിഷം നിര്ത്തി. രവി അതൊന്നും ശ്രദ്ധിക്കുന്നേയില്ല. കളിയില്മുഴുകിയിരിക്കുകയാണ്കക്ഷി. രാധയ്ക്ക് ദേഷ്യവും സങ്കടവും വന്നു. അനിയത്തി രമയുടെ വിവാഹം നടന്നുകാണാന്പ്രാര്ത്ഥിക്കുന്നവരാണ്വീട്ടിലെല്ലാവരും. പെണ്ണിന്28 വയസുകഴിഞ്ഞു..എത്ര ആലോചനകള്വന്നു. ഒന്നും നടക്കുന്നില്ല. ചൊവ്വാദോഷം. നല്ലൊരു ആലോചന വന്നയുടന്അച്ഛന്വിളിച്ചു പറഞ്ഞതാണ്‌. താനും രവിയേട്ടനും നാളെത്തന്നെ വീട്ടിലേക്ക്ചെല്ലണമെന്ന്‌. അതിനെക്കുറിച്ച്ആലോചിക്കാനാവും. ഹാവൂ.. പരസ്യത്തിന്റെ സമയമായി. ഇനി പറയാം.' രാധ തീരുമാനിച്ചു.''ഞാന്പറഞ്ഞതു വല്ലതും കേട്ടോ? വീട്ടില്നിന്ന്അച്ഛന്വിളിച്ചിട്ടുണ്ടായിരുന്നു. നാളെ വീട്ടിലേക്ക്ചെല്ലണമെന്ന്‌.'' അവള്ഒറ്റശ്വാസത്തില്പറഞ്ഞു നിര്ത്തി..അല്പം നീരസത്തോടെ!''ങേ! എന്തിനാ ചെല്ലണമെന്നു പറഞ്ഞത്?'' രവി ടി.വിയില്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്ചോദിച്ചു.''അല്ലെങ്കിലും ഞാനെന്തു പറഞ്ഞാലും രവിയേട്ടന്ശ്രദ്ധിക്കുകയേയില്ല. എന്നിട്ട്പിന്നീട്കുറ്റപ്പെടുത്തുകയും ചെയ്യും. ഞാനൊന്നും അറിഞ്ഞില്ല. എന്നോട്പറഞ്ഞില്ലായെന്നൊക്കെ.'' രാധ കരച്ചിലിന്റെ വക്കിലെത്തി. ടി. വി. കാണുന്നത്കുറ്റമല്ല. പക്ഷേ ഭാര്യ പറയുന്നതിന്പാതി ചെവി കൊടുക്കുന്നവരാണ്മിക്ക ഭര്ത്താക്കന്മാരും. ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴാണ്ഭാര്യ വന്ന്എന്തെങ്കിലും പറയുന്നതെങ്കില്അതു കേള്ക്കില്ല. 'ങാ. ങൂ.' എന്നൊക്കെ എല്ലാം മൂളി കേള്ക്കും. യഥാര്ത്ഥത്തില്ഒന്നും കേള്ക്കുകയുമില്ല. ഇത്ഭാര്യയെ അപമാനിക്കുന്നതിനു തുല്യമാണ്‌.

സ്ത്രീകള്പുരുഷന്മാരെ വെറുക്കാറുണ്ടോ ?

ഉണ്ടെങ്കില്അവ തിരിച്ചറിഞ്ഞ്എത്രയും പെട്ടെന്ന്പരിഹാരം കണ്ടെത്തിയില്ലെങ്കില്നിങ്ങളുടെ ദാമ്പത്യവും പ്രശ്നമായേക്കാം. കൂട്ടത്തില്നിങ്ങള്ഭാര്യയില്നിന്ന്ആഗ്രഹിക്കുന്നതെന്തെന്ന്അവരോട്തുറന്നു പറയുകയും ചെയ്യാം.

മദ്യപാനം!

ഭാര്യമാര്ഏറ്റവും വെറുക്കുന്ന ഒരു ദുശ്ശീലമാണ്ഭര്ത്താക്കന്മാരുടെ മദ്യപാനം. മദ്യപിച്ച്ലക്കുകെട്ട്വന്ന്ഭാര്യയെ ഉപദ്രവിക്കുകയും അസംഭ്യം പറയുകയും വീട്ടുപകരണങ്ങള്നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാണ്മദ്യപാനികളില്ഏറിയ പങ്കും. പിറ്റേന്ന്ഉറക്കമുണര്ന്നു കഴിയുമ്പോള്തലേദിവസം കാട്ടിക്കൂട്ടിയ കോപ്രായങ്ങള് കക്ഷി ഓര്ക്കുന്നുണ്ടാവില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്ഭാര്യയായിരിക്കും കുറ്റവാളി. 'നീയാണേ സത്യം..നമ്മുടെ മക്കളാണേ സത്യം ഞാനിനി കുടിക്കില്ല.' എന്ന്ആണയിടാനും ഇവര്മടിക്കില്ല. മദ്യപാനം വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല കുടുംബബന്ധങ്ങളെയും തകര്ക്കുന്നുവെന്ന പരമാര്ത്ഥം മനസിലാക്കുക.

വിശ്വസ്തത!

പരസ്ത്രീഗമനം ഒരു ഭാര്യയ്ക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. മറ്റു സ്ത്രീകളെ തേടിപ്പോകുന്ന ഭര്ത്താവിനെ ഭാര്യ വെറുക്കുക തന്നെ ചെയ്യും. ഭാര്യാഭര്ത്താക്കന്മാര്തമ്മിലുള്ള വിശ്വാസമാണ്ഉത്തമമായ കുടുംബജീവിതത്തിന്വേണ്ട ഏറ്റവും പ്രധാന ഘടകം. ഭാര്യയുടെ ഇഷ്ടം മനസിലാക്കി സെക്സ് ആസ്വദിക്കുകയാണ്ഏറ്റവും നല്ലത്‌.

സഹായം!

കുനിഞ്ഞൊരു പ്ലാവില പോലും എടുക്കാത്ത സ്വഭാവം എന്നു കേട്ടിട്ടില്ലേ? അത്തരക്കാരാണ്മിക്ക ഭര്ത്താക്കന്മാരും. അവര്ക്ക്എന്തുകാര്യത്തിനും ഭാര്യ വേണം. സോപ്പോ ടൂത്ത്പേസ്റ്റോ മറ്റോ തീര്ന്നാല്അത്വാങ്ങി വയ്ക്കാത്തതിനാവും ശകാരം. ഭാര്യ ഓഫീസില്പോവാനുള്ള തിരക്കില്വസ്ത്രങ്ങള്മാറി കട്ടിലില്ഇട്ടിട്ട്പോയെന്നു കരുതുക . പിന്നെ കേള്ക്കാം . ഇതൊക്കെ കട്ടിലില്ത്തന്നെ ഇടാതെ മാറ്റിയിട്ടു കൂടേ.. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല എന്നൊക്കെ. പക്ഷേ അതൊന്ന്എടുത്തുമാറ്റി വയ്ക്കാന്പോലും കൂട്ടാക്കില്ല. വൈകുന്നേരം ഭാര്യ വരുംവരെ അത്അവിടെത്തന്നെ കിടക്കും.

തിടുക്കം!

ഏതെങ്കിലും പാര്ട്ടിക്കോ അല്ലെങ്കില്എവിടേക്കെങ്കിലും യാത്ര പോവുകയാണെന്നോ കരുതുക. എല്ലാവരുടെയും വസ്ത്രം ഭാര്യ ഇസ്തിരിയിടണം.അതൊക്കെ നീ തന്നെ ചെയ്താലേ ശരിയാവൂ എന്നൊരു കമന്റും! ഇസ്തിരിയിടുന്നതോ മക്കളെ ഡ്രസ്ചെയ്യിക്കുന്ന ജോലിയോ ഭര്ത്താക്കന്മാര്ചെയ്താല്ഭാര്യയ്ക്ക് അതൊരു സഹായമാവും. വേഗം ഒരുങ്ങിയിറങ്ങാന്തിടുക്കം കൂട്ടുന്നതിനാല്ഭാര്യ എങ്ങനെയെങ്കിലുമൊക്കെ വാരിവലിച്ച്ഒരുങ്ങിയിറങ്ങും. ഇതിനിടയില്ചിലത്മറന്നുപോയാലും ഭര്ത്താവിന്റെ കുറ്റപ്പെടുത്തല്ഉറപ്പ്‌!

മുഖഭാവം!

ചിലര്ഉണര്ന്നെണീറ്റ്വരുന്നതു തന്നെ ഗൗരവമായ മുഖഭാവത്തോടെയാണ്‌. ഇത്ഭാര്യമാര്ഇഷ്ടപ്പെടുന്നില്ല. പ്രസന്നമുഖം കാണുന്നതാണ്ഏവര്ക്കും സന്തോഷം. അല്പം നര്മസംഭാഷണമൊക്കെ എല്ലാ ഭാര്യമാരും ആഗ്രഹിക്കും. കുറച്ചുസമയം ഭാര്യയോടൊപ്പം ചെലവഴിച്ചാല്അവള്ക്കതു മതി സന്തോഷവതിയാവാന്‍!

അഹംഭാവം!

താനെന്തൊക്കെയോ ആണെന്നൊരു തോന്നല്മിക്ക ഭര്ത്താക്കന്മാര്ക്കുണ്ട്‌. ഭാര്യ തന്നെ ആരാധിക്കണമെന്നാണ്അവര്ആഗ്രഹിക്കുന്നത്‌. എന്നാല്ഭാര്യ ഭര്ത്താവില്നിന്ന്സംരക്ഷണമാണ്പ്രതീക്ഷിക്കുന്നത്‌. ചിലര്സദാ തങ്ങളുടെ ജോലിയെക്കുറിച്ചും സഹപ്രവര്ത്തകരെക്കുറിച്ചും ഓഫീസ്കാര്യങ്ങളെക്കുറിച്ചുമേ സംസാരിക്കൂ. ഇത്ഭാര്യയ്ക്ക് അരോചകമായി തോന്നും. ഓഫീസില്താന്വലിയ സ്ഥാനത്താണ്, താനില്ലാതെ ഒരു പേപ്പര്പോലും നീങ്ങില്ലെന്നൊക്കെ ചിലര്വീമ്പടിക്കുകയും ചെയ്യും. ഇതിന്റെ നിജസ്ഥിതി ഭാര്യ എപ്പോഴെങ്കിലും മനസിലാക്കുമ്പോള്ഭര്ത്താവ്ദേഷ്യത്തോടെ പറഞ്ഞെന്നിരിക്കും ' എന്റെ ഓഫീസ്കാര്യങ്ങളൊന്നും നീ അറിയണമെന്നില്ല.'

മേധാവിത്വം!

മേധാവിത്വം സ്ഥാപിച്ചെടുക്കാന്തെരുവില്വച്ചുപോലും നിസാരകാര്യങ്ങള്ക്ക്വഴക്കിടാന്ഭര്ത്താവ്മടിക്കാറില്ല. പക്ഷേ വിജയം അവരുടെ 'പരാജയം' ആണെന്ന സത്യം അവര്മനസിലാക്കുന്നില്ല.സ്ത്രീയും പുരുഷനും രണ്ട്വ്യക്തികളാണെന്ന കാര്യം മറക്കരുത്‌. ഒരാള്ക്ക്മറ്റൊരാള്ആവാന്പറ്റില്ല. ഭര്ത്താവ്ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും പ്രവര്ത്തിക്കാനും വാശിപിടിച്ചിട്ട്കാര്യമില്ല. ഭാര്യാഭര്തൃബന്ധത്തില്ഭര്ത്താവ്'ബോസ്' ആവാന്ശ്രമിക്കും. പക്ഷേ ഭാര്യ ഭര്ത്താവില്നിന്ന്ആഗ്രഹിക്കുന്നത്ഒരു ഫ്രണ്ടിനെയാണ്‌.

ദുര്ഗന്ധം!

വായ, പാദം, കക്ഷം തുടങ്ങിയ ഭാഗങ്ങളില്നിന്ന്ദുര്ഗന്ധം വമിക്കുന്നത്ഭാര്യയ്ക്കെന്നല്ല ആര്ക്കും ബുദ്ധിമുട്ടായി തോന്നും. അതിനാല്അങ്ങനെ ഉണ്ടാവാതിരിക്കാന്പ്രത്യേകം ശ്രദ്ധിക്കുക. സോക്സും ഷൂസുമൊക്കെ വൃത്തിയായി സൂക്ഷിക്കുക.

ഹെയര്ഡ്രസിങ്‌!

താടിയും മുടിയും നീട്ടിവളര്ത്തി പ്രാകൃതരൂപത്തില്നടക്കുന്ന ചിലരുണ്ട്‌. എന്നാല്അങ്ങനെ ആകുന്നതിനു മുമ്പേ മുടി വെട്ടണം. മുടിയില്ദുര്ഗന്ധം ഉണ്ടാവാതിരിക്കാന്ഷാംപുവോ താളിയോ ഉപയോഗിച്ച്ഇടയ്ക്കൊക്കെ കഴുകുന്നത്നന്നായിരിക്കും. കൂടാതെ മുഖമെപ്പോഴും ഷേവ്ചെയ്ത് മിനുക്കി വയ്ക്കുന്ന ഭര്ത്താക്കന്മാരെയായിരിക്കും ഭാര്യമാര്കൂടുതലിഷ്ടപ്പെടുക.

യാത്രാവേള

നിങ്ങള്കുടുംബസമേതം ഒരു യാത്ര പോവുകയാണെന്നിരിക്കട്ടെ. പരിചയമില്ലാത്ത ഏതെങ്കിലും സ്ഥലത്തേക്കാണ്യാത്ര. മണിക്കൂറുകളോളം ഡ്രൈവ്ചെയ്ത് ഏകദേശം സ്ഥലം അടുക്കാറായി എന്നു കരുതുക. കൃത്യമായി സ്ഥലം ആരോടെങ്കിലും ചോദിച്ചറിയാന്ഭര്ത്താക്കന്മാര്ശ്രമിക്കാറില്ല. എല്ലാം അറിയാം എന്നൊരു ഭാവമായിരിക്കും അവര്ക്ക്‌. ചിലപ്പോള്വഴി തെറ്റി ഒരു കിലോമീറ്റര്മുന്നോട്ട്പോകേണ്ടി വന്നാലും അതിനെ ന്യയീകരിക്കാന്ഭര്ത്താവ്ഒരു കാരണം കണ്ടെത്താനും മടിക്കില്ല.

ഭക്ഷണശേഷം!

ഭാര്യ ആഹാരം ഉണ്ടാക്കാന്വളരെ സമയം അടുക്കളയില്കഷ്ടപ്പെടുന്നു. ഇത്അറിയാമായിരുന്നിട്ടും ഭര്ത്താക്കന്മാര്ആഹാരശേഷം പാത്രങ്ങള്കഴിച്ചിടത്തുതന്നെ വച്ചിട്ട്പോകുന്നു. കുറഞ്ഞ പക്ഷം അതെടുത്ത,കഴുകുന്ന സ്ഥലത്തെങ്കിലും കൊണ്ടുപോയി വയ്ക്കാന്മടി കാണിക്കുന്നവരാണ്പലരും. താന്കഴിച്ച പാത്രം വൃത്തിയാക്കി വയ്ക്കുന്നത്ഒരു കുറച്ചിലായി കരുതുന്നവരുമുണ്ട്‌. രുചികരമായി ആഹാരം പാകം ചെയ്തു തന്ന ഭാര്യയോടുള്ള ഒരു അഭിനന്ദനപ്രകടനമായി അതിനെ കണ്ടാല്എത്ര നന്നായിരിക്കും.

ലൈംഗികസംതൃപ്തി!

സ്ത്രീകള്വികാരമൂര്ച്ഛയിലെത്തി കുറച്ചുനേരം അവസ് ആസ്വദിക്കാന്പോലും ചില ഭര്ത്താക്കന്മാര്സമ്മതിക്കാറില്ല. ഭര്ത്താക്കന്മാരെപ്പോലെ തന്നെ ഭാര്യമാരും അതാഗ്രഹിക്കുന്നു, കൊതിക്കുന്നു. ഭാര്യ നിങ്ങള്ക്ക്നല്കുന്ന സുഖാനുഭൂതി നിങ്ങളും തിരിച്ചുനല്കിയാലേ ലൈംഗികജീവിതം ആനന്ദകരമാക്കാന്സാധിക്കൂ.

സ്ത്രീകളുടെ ശ്രദ്ധക്ക്

സ്ത്രീകള്ക്ക്അഭിനന്ദനങ്ങള്ഭര്ത്താവിന്റെയും ബന്ധുക്കളുടേയും കൂട്ടുകാരുടെയുമൊക്കെ ഭാഗത്തു നിന്നു ലഭിക്കാറുണ്ട്‌. എന്നാല്ഭര്ത്താക്കന്മാര്ക്ക്അപൂര്വമായി മാത്രമേ ഇങ്ങനൊരനുഭവം ഉണ്ടാവാറുള്ളൂ. അവര്യഥാര്ത്ഥത്തില്അഭിനന്ദനം ആഗ്രഹിക്കുന്നുണ്ട്‌. കുറഞ്ഞത്ഭാര്യയുടെ ഭാഗത്തു നിന്നെങ്കിലും!

1. ഭര്ത്താവിന്റെ കഴിവുകളെ അംഗീകരിക്കുക. പ്രത്യേകിച്ചും കിടപ്പറയില്‍. അത്കേള്ക്കാന്ഏതൊരു ഭര്ത്താവാണ്ആഗ്രഹിക്കാത്തത്‌. കൂടാതെ അദ്ദേഹം ചെയ്യുന്ന പ്രവൃത്തികള്നല്ലതാണെങ്കില്തീര്ച്ചയായും അംഗീകരിക്കുക.

2. ഭര്ത്താവിന്റെ കരവലയത്തില്താന്പൂര്ണസുരക്ഷിതത്വം, സന്തോഷം, സംതൃപ്തി തുടങ്ങിയവ അനുഭവിക്കുന്നുവെന്ന്പറയുക.

3. ഭര്ത്താവ്സുന്ദരനാണെന്ന്പറയുക. അദ്ദേഹത്തിന്റെ ചിരി, കണ്ണ്, മൂക്ക്, ചെവി, മീശ, പൊക്കം, തലയെടുപ്പ്അങ്ങനെ ഏതാണ്കൂടുതല്ആകര്ഷണീയമെന്ന്എടുത്തു പറയുന്നത്അദ്ദേഹത്തിന്നിങ്ങളോടുള്ള സ്നേഹത്തിന്റെ മാറ്റ്വര്ധിപ്പിക്കും. ദേഹത്തു തൊട്ടുതലോടിയുള്ള അഭിനന്ദനം അദ്ദേഹം ഏറെ ഇഷ്ടപ്പെടും.

4. ഭര്ത്താവിനോടൊപ്പമുള്ള നിമിഷങ്ങളാണ്തനിക്കേറ്റവും ആനന്ദകരമെന്ന്അദ്ദേഹത്തെ മനസിലാക്കുക. അദ്ദേഹത്തിന്റെ പണം, മറ്റു സുഖസൗകര്യങ്ങള്എന്നിവയേക്കാളുപരി സാന്നിധ്യമാണ്താന്ആഗ്രഹിക്കുകയെന്ന്ഭര്ത്താവിനെ ഏതു രീതിയിലും ബോധ്യപ്പെടുത്തുക. ''എന്റെയെല്ലാമെല്ലാമാണ്'' എന്ന്ഭര്ത്താവിന്റെ കാതിലൊന്നു മന്ത്രിക്കൂ. അപ്പോഴുള്ള സുഖം ഒരുമിച്ചറിയൂ.

5. ഭര്ത്താവ്ഒരുങ്ങിയിറങ്ങുമ്പോള്'ങാ..നന്നായിട്ടുണ്ട്' എന്നൊരു വാക്ക്ഭാര്യയില്നിന്ന്കേള്ക്കാനായാല്അത്അദ്ദേഹത്തിന്നിര്വൃതിദായകമായിരിക്കും.

6. ഭര്ത്താവിന്റെ ബുദ്ധിശക്തി, കൃത്യനിഷ്, ജോലിയോടുള്ള ആത്മാര്ത്ഥത, നേതൃപാടവം, സഹായസന്നദ്ധത, കരുണയുള്ള മനസ്എന്നിവയൊക്കെ മനസിലാക്കുകയും താന്അതില്അഭിമാനിക്കുന്നുവെന്ന്പറഞ്ഞ്അഭിനന്ദിക്കുകയും ചെയ്യുക. മിക്ക സ്ത്രീകള്ക്കും പുരുഷന്മാരുടെ ജോലിയിലും സമ്പാദ്യത്തിലുമൊക്കെ മതിപ്പുണ്ടാവും. അത്തുറന്നു പറഞ്ഞ്അവരുടെ കഠിനാധ്വാനത്തെ താന്ഹൃദയപൂര്വം മനസിലാക്കുന്നുണ്ടെന്നു ധരിപ്പിക്കുക. അത്അവരുടെ മനസ്കുളിര്പ്പിക്കും.

7. ഭര്ത്താവിന്റെ വീട്ടുകാരെയും അദ്ദേഹത്തിന്റെ ശരിയായ സൗഹൃദങ്ങളെയും അംഗീകരിക്കുക.

8. ഭര്ത്താവിന്റെ സഹായമില്ലാതെ തനിക്കൊന്നും ചെയ്യാനാവില്ല. എന്തിനും ഏതിനും ഉപദേശം കൂടിയേ തീരൂവെന്ന്അദ്ദേഹത്തെ വിശ്വസിപ്പിക്കുക.

9. പുകഴ്ത്തല്ഇഷ്ടപ്പെടാത്തവരില്ല. ചില കാര്യങ്ങള്ചെയ്തു കൊടുക്കില്ലെന്ന്വാശിപിടിച്ചിരിക്കുന്ന ഭര്ത്താക്കന്മാരാണെങ്കില്കൂടി പുകഴ്ത്തലില്വീണു പോവുക തന്നെ ചെയ്യും. തന്നെ ഭാര്യ പുകഴ്ത്തുകയാണെന്നു മനസിലായാലും അവര്സമ്മതം മൂളിയെന്നിരിക്കും.
ഭാര്യമാര്ഇഷ്ടപ്പെടാത്ത സ്വഭാവങ്ങള്മാറ്റിയാല്നിങ്ങളുടെ കുടുംബബന്ധങ്ങള്ഏറെ ഹൃദ്യവും ആസ്വാദ്യകരവുമാക്കാം.

മഞ്ജു ജോസഫ്

Story Dated: Tuesday, November 27, 2012 08:22

 

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ