How I check my (Resident Identity) Iqama Renewed or not?

How I check my Iqama(ID) Validity/Renewed or not? In Kingdom of Saudi Arabia.

It is Very Easy!!
Select English
And Click
E-Services -> Public E-Services -> Passports ->
Query Iqama Expiry Service
Enter your Id number in the first box and image code in the second box.

Otherwise please click Here









Related News

Saudi Arabia: New Resident Identity Card to Replace Iqama

25 August 2015

Starting October 14, 2015, new Resident Identity Cards will replace existing residence cards, also known as Iqama. The new card, called Muqeem, will provide work and residency authorization and is expected to be valid for five years, renewable electronically every year.

Starting October 14, 2015, a new Resident Identity Card will replace the existing card, also known as Iqama, according to an announcement by the Ministry of Interior. The new card, called Muqeem, will provide work and residency authorization and is expected to be valid for five years (instead of the Iqama’s one-year validity), renewable electronically every year.

Personal data recorded on the card will include the applicant’s photograph, name, nationality, religion, occupation, work permit number and employer’s name (if applicable).

Additionally, effective immediately, company representatives no longer have to collect Iqamas in person, as original cards are now sent to a company’s PO Box. New Resident Identity Cards will be delivered to residents in the same way.

What This Means for Employers and Foreign Nationals 

Foreign nationals should benefit from the longer validity period of the Muqeem. There are no other practical differences between the two cards at this time.

Company representatives no longer have to visit the Immigration Office to obtain and renew residency permits.

Expats to get new IDs when renewing Iqamas


Related Subject inquiry.
  • Check Iqama renewal fees-Saudi Arabia (K.S.A)
  • Jawazat iqama status-Saudi Arabia (K.S.A)
  • Chak iqama new-Saudi Arabia (K.S.A)
  • Iqama renewal time- Saudi Arabia (K.S.A)
  • Iqama renewal online Saudi Arabia (K.S.A)
  • Iqama date cheek Saudi Arabia (K.S.A)
  • Iqama expiry date inquiry-Saudi Arabia (K.S.A)
  • Iqama renewal 5 years in Saudi Arabia (k.S.A)

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍ രുചികള്‍

അയല തലകറി

പാചകരീതി:

ആവോലി, അയ്ക്കൂര, സാൽമൻ ഫിഷ്‌ (എതു മീന്‍ ആയാലും ഉപ്പിട്ട് തിരുമി നാരങ്ങാ നീരില്‍ കഴുകി വെള്ളം വാര്ത്തു കളഞ്ഞു എടുക്കുക അതുമല്ലെങ്കില്‍ തോല് പൊളിച്ചു കളഞ്ഞും എടുക്കാം)

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഉലുവയും കടുകുമിട്ടു പൊട്ടിക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി കറിവേപ്പില എന്നിവ ചേര്ത്ത്് ചെറുതീയില്‍ നല്ലതു പോലെവഴറ്റുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്ക്കുചക നല്ലതുപോലെ വഴന്നു വരുബോൾ എരിവനുസരിച്ച്‌ വേണ്ടതുപോലെ മുളകുപൊടി ക്കൂടി ചേര്ക്കണം ഒന്നോ രണ്ടോ സ്പൂണ്‍ മല്ലിപൊടിയും ഒരു നുള്ള് ജീരക പൊടിച്ചും ചേര്ക്കാം ഒരിക്കലും മുളക്പ്പൊടിയെക്കാട്ടിലും കൂടുതൽ മല്ലിപൊടി ഇടരുത്ന ല്ലതുപോലെ മൂത്തുവരുമ്പോൾ ആവശ്യത്തിനു വേണ്ട പുളിയും ക്കൂടി പിഴിഞ്ഞ് ചേര്ത്തു (കുടം പുളിയെങ്കിൽ അത്) കുടം പുളി ഇതളുകൾ ആക്കി കഴുകി വെള്ളത്തിലിട്ടു വെക്കണം ,എന്നിട്ട് ചേര്ക്കുന്നതാവും ഉചിതം കഴുകി വെച്ചമീന കഷണങ്ങൾ (അതോ തല കഷണങ്ങലോ) ആവശ്യത്തിനു ഉപ്പും ക്കൂടി ചേര്ത്തു . കുറകി വെന്തു വരുബോൾ .തേങ്ങാപാൽ പാൽ ചേർത്ത് ഒന്ന് തിളച്ചത്തിനു ശേഷം വാങ്ങുക (തല വെക്കുമ്പോള്‍ മുളകുപൊടി ഉടല്‍ വെക്കുനതിനെക്കാട്ടിലും കുറച്ചു കൂടുതല്‍ ഇടുന്നത്നന്നാവും )

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍ രുചികള്‍

1. ആന്ധ്ര ഫിഷ് െെ്രഫ

മീന്‍ രണ്ട് കഷണം
എണ്ണ അര ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്പൊ‌ടി ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്സ്പൂടണ്‍
മല്ലിപ്പൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉള്ളി രണ്ട് ടേബിള്സ്പൂസണ്‍
ഗരം മസാല ഒരു നുള്ള്
കറിവേപ്പില ഒരു തണ്ട്
വിനാഗിരി ആവശ്യത്തിന്
വെളുത്ത എള്ള് ഒരു ടീസ്പൂണ്‍

മീന്‍ കഴുകി വൃത്തിയാക്കി മുകൡ പറഞ്ഞ ചേരുവകള്‍ പുരട്ടി 20 മിനുട്ട് വെയ്ക്കുക. ഇതിനു മുകളില്‍ വെളുത്ത എള്ള് വിതറുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് വഴറ്റുക. ഈ എണ്ണയിലേക്ക് നേരത്തെ ചേരുവകള്‍ പുരട്ടിവച്ച മീനിടുക.കുറഞ്ഞ തീയില്‍ 12 മിനിട്ട് വച്ച് രണ്ട് വശവും നന്നായി മൊരിച്ചെടുക്കുക.

===================
2. ഫിഷ് ടിക്ക

മീന്‍ കഷണങ്ങളാക്കിയത് 250 ഗ്രാം
കട്ട തൈര് നാല് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ 25 മില്ലി
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ഒരു ടേബിള്സ്പൂ ണ്‍
ചെറുനാരങ്ങ നീര് ഒന്നിന്റെ
പച്ചമുളക്് (അരിഞ്ഞത്) ഒരെണ്ണം
ഉലുവ ഇല ഒരു നുള്ള്
മഞ്ഞള്പൊഒടി ഒരു നുള്ള്
ബ്ലാക്ക് സാള്ട്ട് ഒരു നുള്ള്
ജീരകം ഒരു നുള്ള്
ഗരം മസാല ഒരു നുളള്
അയമോദകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്

കഴുകി വൃത്തിയാക്കിയ മീനില്‍ വെളുത്തുള്ളി-ഇഞ്ചി പേസ്റ്റും ചെറുനാരങ്ങാനീരും ഉപ്പും ചേര്ത്ത്് വയ്ക്കുക. ഇതിലേക്ക് മറ്റു ചേരുവകള്‍ കൂടി ചേര്ത്ത് അര മണിക്കൂര്‍ വയ്ക്കണം. മൈക്രോവേവ് ഓവനില്‍ 10 മിനുട്ട് വേവിച്ചെടുക്കാം.

===================
3. മീന്‍ വറുത്തരച്ച കറി


മീന്‍ കഷണങ്ങളാക്കിയത് അര കിലോ
തക്കാളി ഒന്ന്(വലുത്)
സവാള ഒന്ന്
പച്ചമുളക് നാലെണ്ണം
കറിവേപ്പില ഒരു തണ്ട്
കുതിര്ത്തല പുളി രണ്ട് ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
ചിരകിയ തേങ്ങ അര ടീസ്പൂണ്‍
മല്ലി അര ടീസ്്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു നുള്ള്
ചെറിയ ഉള്ളി മൂന്നെണ്ണം
പെരുംജീരകം അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ചിരകിയ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, കറിവേപ്പില എന്നിവ എണ്ണയില്‍ ഗോള്ഡ്ന്‍ ബ്രൗണ്‍ നിറം ആകുന്നതുവരെ വറുത്തെടുക്കുക. ഇതില്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്പൊ ടി എന്നിവ ചേര്ത്ത്ന ഇളക്കി അരച്ചെടുക്കുക. തക്കാളി, പച്ച മുളക്, എന്നിവ ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പും വെള്ളവും പുളിയും ചേര്ക്കു ക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഇട്ട് വേവിച്ചെടുക്കുക.

===================

4. മീന്‍ വറ്റിച്ചത്

വറ്റ/അയക്കൂറ 500 ഗ്രാം
മുളക്‌പൊടി മൂന്ന് ടേബിള്സ്പൂരണ്‍
മഞ്ഞള്പൊ‌ടി അര ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍
ഉലുവ അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുടംപുളി അഞ്ച് അല്ലി
വെളിച്ചെണ്ണ ഒരു ടേബിള്സ്പൂടണ്‍
ചെറിയ ഉള്ളി 15 എണ്ണം
കറിവേപ്പില രണ്ട് തണ്ട്

മുളക് പൊടി, മഞ്ഞള്പൊ ടി, ഉലുവ എന്നിവ അല്പം വെള്ളം ചേര്ത്ത്ള പേസ്റ്റ് രൂപത്തില്‍ ആക്കുക. ചെറിയ ഉള്ളി ഒഴിച്ചുള്ള മറ്റെല്ലാ ചേരുവകളും ഇതിനൊപ്പം മീന്ചവട്ടിയില്‍ ഇടുക. ആവശ്യത്തിന് വെള്ളം ചേര്ത്ത്ള ചെറിയ തീയില്‍ ചൂടാക്കുക. തിളച്ച് വരുമ്പോള്‍ കഴുകി വൃത്തിയാക്കിയ മീന്‍ ഇട്ട് വേവിക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി വറുത്തെടുത്ത് നേരത്തെ തയ്യാറാക്കിയ മീനില്‍ ചേര്ക്കു ക. മുകളില്‍ കറിവേപ്പില വിതറി ഉപയോഗിക്കുക.

===================

5. മീന്‍ മുളകുഷ്യം


മത്തി അര കിലോ
പച്ച കുരുമുളക് 70 ഗ്രാം
പച്ചമുളക് അഞ്ചെണ്ണം
വെളുത്തുള്ളി അരിഞ്ഞത് 25 ഗ്രാം
ഇഞ്ചി അരിഞ്ഞത് 25 ഗ്രാം
കറിവേപ്പില രണ്ട് തണ്ട്
ചെറിയ ഉള്ളി 100 ഗ്രാം
കടുക് അഞ്ച് ഗ്രാം
കുടംപുളി കുറച്ച്
വെളിച്ചെണ്ണ 25 മില്ലി
ഉപ്പ് ആവശ്യത്തിന്

ചെറിയ ഉള്ളി.പച്ച മുളക്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ അരച്ചെടുക്കുക. വൃത്തിയാക്കിയ മത്തിയും അരപ്പും കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേര്ത്ത് ചെറിയ തീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റി ഇത് മുളകൂഷ്യത്തിലേക്ക് ചേര്ക്കുളക.

===================

6. പട്രാണിമച്ചി


മീന്‍ കഷണങ്ങളാക്കിയത് രണ്ടെണ്ണം
വിനാഗിരി ആവശ്യത്തിന്
വാഴയില രണ്ട് എണ്ണം
ചിരകിയ നാളികേരം 00 ഗ്രാം
മല്ലിയില 50 ഗ്രാം
പച്ചമുളക് ആറെണ്ണം
വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
മുളക്‌പൊടി അര ടീസ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
മല്ലി ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര ഒരു നുള്ള്

കഴുകി വൃത്തിയാക്കിയ മീന്‍ വിനാഗിരിയും ഉപ്പും ചേര്ത്ത്ി 20 മിനുട്ട് വെക്കുക. ചിരകിയ തേങ്ങ,മല്ലിയില, പച്ചമുളക്, വെളുത്തുള്ളി, ജീരകം, മല്ലി, ചെറുനാരങ്ങാ നീര്, ഉപ്പ്, പഞ്ചസാര എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് മീനില്‍ പുരട്ടുക. വാഴയിലയില്‍ പൊതിഞ്ഞ് 30 മിനുട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക.

===================
7.ബംഗാളി ഫിഷ് കറി

മീന്‍ കഷണങ്ങളാക്കിയത് അര കിലോ
ഉരുളക്കിഴങ്ങ് ഒന്ന്
സവാള ഒന്ന്
വെളുത്തുള്ളി രണ്ട് അല്ലി
തക്കാളി ഒന്ന് (വലുത്)
ജീരകം ഒരു ടേബിള്സ്പൂ ണ്‍
മഞ്ഞള്പൊുടി ഒരു ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കടുകെണ്ണ 150 മില്ലി

കഴുകി വൃത്തിയാക്കിയ മീനില്‍ മഞ്ഞള്പൊംടിയും ഉപ്പും പുരട്ടിവെക്കുക. ഉരുളക്കിഴങ്ങ് തോല് കളഞ്ഞെടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി മീന്‍ വറുത്തെടുക്കുക. ഈ എണ്ണയില്‍ ഉരുളക്കിഴങ്ങും വറുത്തെടുക്കണം. പാത്രത്തില്‍ എണ്ണ ഒഴിച്ച്, അരിഞ്ഞ ഉള്ളി, ഉരുളക്കിഴങ്ങ്, ജീരകം, മഞ്ഞള്‍ പൊടി, പച്ചമുളക് എന്നിവ ഇട്ട് ചൂടാക്കുക. ആവശ്യത്തിന് വെള്ളവും ചേര്ത്ത് തിളച്ച് വരുമ്പോള്‍ തക്കാളിയും ഉപ്പും ചേര്ക്കുഎക. അഞ്ച് മിനുട്ട് കഴിയുമ്പോള്‍ മീന്‍ കഷ്ണങ്ങളും വെളുത്തുള്ളി അരച്ചതും ചേര്ത്ത് 10 മിനുട്ട് വേവിക്കുക. മല്ലി ഇല വിതറി അലങ്കരിക്കാം.

===================
8.ഗോവന്‍ ചെമ്മീന്‍ കറി

ചെമ്മീന്‍ 500ഗ്രാം
സവാള ചെറുതായി അരിഞ്ഞത് ഒന്ന്
പച്ചമുളക് കീറിയത് ഒന്ന്
വെളിച്ചെണ്ണ ഒരു ടേബിള്സ്പൂനണ്‍
കുതിര്ത്ത് പുളി അഞ്ച് ഗ്രാം
കാപ്‌സിക്കം ഒന്ന്
തേങ്ങാപാല്‍ ആവശ്യത്തിന്
ഗ്രൈന്ഡിലങ്
മല്ലി അര ടേബിള്‍ സ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
കുരുമുളക് ആറെണ്ണം
വെളുത്തുള്ളി ഒരു അല്ലി
മഞ്ഞള്പ്പൊളടി അര ടീസ്പൂണ്‍
ചിരകിയ നാളികേരം 30 ഗ്രാം

ചെമ്മീന്കളഴുകി വൃത്തിയാക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റിയെടുക്കുക. ഇതില്‍ ചെമ്മീന്‍ ഇട്ട് മൊരിച്ചെടുക്കുക. ചിരകിയ നാളികേരവും മസാലകളും ചേര്ക്കുാക. ആവശ്യത്തിന് വെള്ളവും പുളി,കാപ്‌സിക്കം,പച്ചമുളക്,തേങ്ങാ പാല്‍ എന്നിവയും ചേര്ത്ത്ര തിളപ്പിക്കുക.

===================
9. ഫിഷ് മോളി

അയക്കൂറ അര കിലോ
സവാള(അരിഞ്ഞത്) 50 ഗ്രാം
ഇഞ്ചി(നീളത്തില്‍ അരിഞ്ഞത്) 10 ഗ്രാം
ഉപ്പ് ആവശ്യത്തിന്
നാളികേരം ഒന്ന്
കറിവേപ്പില ഒരു തണ്ട്
വെളുത്തുള്ളി (അരിഞ്ഞത്) ആറെണ്ണം
പച്ചമുളക ് (അരിഞ്ഞത്) 10 ഗ്രാം
ചെറുനാരങ്ങാ നീര് ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം 115 മില്ലി
മഞ്ഞള്പൊ്ടി ഒരു നുള്ള്
വെളിച്ചെണ്ണ 15 മില്ലി
തക്കാളി ഒന്ന്

തേങ്ങയുടെ ഒന്നും രണ്ടും പാല്‍ എടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഒരു മിനുട്ട് നേരം വഴറ്റുക. ഇതില്‍ തേങ്ങയുടെ രണ്ടാം പാലും മഞ്ഞള്പൊ്ടിയും വെള്ളവും ചേര്ത്ത് തിളപ്പിക്കുക. ഇതിലേക്ക് മീന്‍ ഇട്ട് വീണ്ടും തിളപ്പിക്കുക. മീന്‍ വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്ത്ത് തിളപ്പിക്കുക. അടുപ്പില്‍ നിന്ന് വാങ്ങി ചെറുനാരങ്ങ നീര്, കറിവേപ്പില,വെളിച്ചെണ്ണ എന്നിവ ചേര്ക്കുകക. തക്കാളി അരിഞ്ഞത് മുകളില്‍ വിതറി അലങ്കരിക്കാം.

===================
10.ചെമ്മീന്‍ മാങ്ങാ മുളക് ചാറ്

ചെമ്മീന്‍ 250 ഗ്രാം
പച്ച മാങ്ങ കഷ്ണങ്ങള്‍ ആറെണ്ണം
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍
പച്ചമുളക് ആറ് എണ്ണം
ഉപ്പ് ആവശ്യത്തിന്

ചെമ്മീന്‍ വൃത്തിയാക്കിവെക്കുക. പച്ചമുളക്, അരിഞ്ഞ ചെറിയ ഉള്ളി, മുളകുപൊടി, മഞ്ഞള്പ്പൊതടി, കറിവേപ്പില, പച്ചമാങ്ങ എന്നിവ ആവശ്യത്തിന് വെള്ളം ചേര്ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ ചെമ്മീന്‍ ചേര്ക്കു ക. വെന്താല്‍ ഇറക്കി വെക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, കറിവേപ്പിലയും അരിഞ്ഞ ഉള്ളിയുമിട്ട് വഴറ്റി കറിയിലേക്ക് പകരുക.

11.വറുത്തരച്ച നാടന്‍ മീന്‍ കറി

മീന്‍-അരക്കിലോ (നെയ്മീന്‍, മത്തി, അയില)
നാളികേരം-കാല്കിപ്പ്
തക്കാളി-1
ചെറിയ ഉള്ളി-4
വെളുത്തുള്ളി-2
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-2
ചുവന്ന മുളക്-3
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്പ്പൊകടി-അര ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
പുളി

മീന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. ഇതില്‍ ഉപ്പ്, മഞ്ഞള്പ്പൊണടി, മുളകുപൊടി എന്നിവ പുരട്ടുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞിടണം. കറിവേപ്പിലയും ചേര്ക്കുഎക. അല്പംഞ വെളിച്ചെണ്ണ ഒഴിച്ച് ഇതെല്ലാം നല്ലപോലെ കൂട്ടിക്കലര്ത്തി 1 മണിക്കൂര്‍ നേരം വയ്ക്കണം.

പുളി ഇളംചൂടുവെള്ളത്തിലിട്ടു വച്ച് പിഴിഞ്ഞെടുക്കണം. ഈ വെള്ളം മീന്കൂണട്ടിലേക്ക ഒഴിച്ച് അടുപ്പില്‍ വച്ചു തിളപ്പിക്കുക. കുറഞ്ഞ ചൂടില്‍ തിളപ്പിക്കണം. തക്കാളിക്കഷ്ണങ്ങളും ഇടാം.

ഒരു ചീനച്ചട്ടി ചൂടാക്കി നാളികേരം വറുക്കുക. ചുവക്കനെ വറുക്കണം. ഇതില്‍ രണ്ട് ചെറിയുള്ളി, കറിവേപ്പില, ചുവന്ന മുളക്, മല്ലിപ്പൊടി എന്നിവ ചേര്ത്തിടളക്കി പാകത്തിന് വറുത്തെടുക്കുക. ഇത് ചൂടാറുമ്പോള്‍ മയത്തില്‍ മിക്‌സിയിലിട്ട് അരച്ചെടുക്കണം.

മീന്‍ ഒരുവിധം തിളച്ചു വരുമ്പോള്‍ ഈ കൂട്ട് ഇതിലേക്കു ചേര്ക്കു ക. തീ കുറച്ചു വച്ച് വേവിയ്ക്കണം. അല്പംച കറിവേപ്പിലയും ചേര്ക്കാം .

മീന്‍ വെന്ത് ചാറ് ഒരുവിധം കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതിലേക്ക് കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിയ്ക്കാം. വേണമെങ്കില്‍ ചെറിയ ഉള്ളി അരിഞ്ഞത് വെളിച്ചെണ്ണയില്‍ മൂപ്പിച്ചൊഴിക്കാം.

നല്ല കുത്തരിച്ചോറിനൊപ്പം ഈ നാടന്‍ മീന്കാറി രുചിച്ചു നോക്കൂ.

മേമ്പൊടി

പുളിക്കു പകരം കുടംപുളിയിട്ടും ഈ കറിയുണ്ടാക്കാം.
കറി മണ്ച ട്ടിയില്‍ വച്ചാല്‍ കൂടുതല്‍ രുചിയുണ്ടാകും. തണുത്ത ശേഷം മീന്കപറി കഴിയ്ക്കുന്നതാണ് കൂടുതല്‍ രുചി നല്കുനക.

===================

12.മാങ്ങയിട്ട മീന്കറി

മീന്‍ (നെയ്മീന്‍ കഷ്ണംആക്കിയത്)– 1 കിലോ
മാങ്ങ (നല്ല പുളിയുള്ളത്) – 1 വലുത് വലിയ നീളന്‍ കഷ്ണങ്ങള്‍ ആയി അരിയുക.
ഇഞ്ചി – 1 ഇഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം നെടുകെ കീറിയത്
ചെറിയ ഉള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില – 2 തണ്ട്
മഞ്ഞള്പ്പൊ ടി – 1 ടീസ്പൂണ്‍
മുളകുപൊടി – 11/2 ടേബിള്സ്പൂസണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
തേങ്ങാ – ഒരു മുറി
വെളിച്ചെണ്ണ – 1ടേബിള്സ്പൂണണ്‍
കടുക് – 1 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തേങ്ങാ അരച്ച് ഒന്നും രണ്ടും പാല്‍ ഓരോ വലിയ ഗ്ലാസ്‌ വീതം എടുക്കുക. മാങ്ങാ, ഇഞ്ചി, പച്ചമുളക്, മഞ്ഞള്പ്പൊപടി, മുളകുപൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ഒരു മണ്ചിട്ടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്ത്ത് ഇളക്കി, മീന്‍ കഷ്ണങ്ങള്‍ ഇട്ടു അടുപ്പത്തു വയ്ക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. ഉലുവയും കടുകും കറിവേപ്പിലയും അല്പം ചെറിയ ഉള്ളിയും വെളിച്ചെണ്ണയില്‍ മൂപ്പിച്ച് മുകളില്‍ ഒഴിക്കുക

===================

13. കുട്ടനാടന്‍ മീന്‍ കറി-(തൃശൂര്‍ മിക്സ് )

1) മീന്‍ ഏതെങ്കിലും – 1/2 കിലോ
2) വെളിച്ചെണ്ണ – 2 സ്പൂണ്‍
3) പച്ചമുളക് – 6 എണ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം
വേപ്പില – 1 കതിര്‍
വെള്ളുള്ളി – 1 എണ്ണം
ഉലുവ – 1/2 ടീസ്പൂണ്‍
4) മുളക് പൊടി- 1 സ്പൂണ്‍
മല്ലിപൊടി – 1 സ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
5) തക്കാളി – 1 എണ്ണം
കുടപുളി – 1 കഷ്ണം
വെള്ളം – ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു
വേപ്പില – 1 കതിര്‍
7) കട്ടിയുള്ള തേങ്ങ പാല്‍ – 1 കപ്പ്‌
8) വെളിച്ചെണ്ണ – 5 സ്പൂണ്‍
ചെറിയ ഉള്ളി – 6 എണ്ണം

തയ്യാറാക്കേണ്ട വിധം

മൂന്നാമത്തെ ചേരുവകള്‍ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്സ് യില്‍ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീന്‍ ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങള്‍ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേര്‍ത്ത് തിളപിക്കുക .അതിലേക്ക് മീന്‍ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാല്‍ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി ) അജിത്‌ നായര്‍ .റെഡ്‌ ചില്ലീ

===================

14. കുടംപുളിയിട്ട നാടന്‍ ചെമ്മീന്‍ കറി

നല്ല എരിവും പുളിയുമുള്ള ചെമ്മീന്‍ കറി, അതും കുടംപുളിയിട്ടു വച്ചത് നല്ല ചൂടുള്ള കുത്തരിച്ചോറിനൊപ്പം. ഓര്‍ക്കുമ്പോള്‍ നാക്കില്‍ വെള്ളം വരുന്നില്ലേ.

കുടംപുളി ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
കുടംപുളിയിട്ടു ചെമ്മീന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
ചെമ്മീന്‍-അരക്കിലോ
ചെറിയ ഉള്ളി അരിഞ്ഞത്-അരക്കപ്പ്
ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-1 ടീസ്പൂണ്‍
പച്ചമുളക്-4
മുളകുപൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കുടംപുളി-34
സാധാരണ പുളി-പകുതി ചെറുനാരങ്ങാ വലിപ്പത്തില്‍
തേങ്ങയുടെ രണ്ടാംപാല്‍-1 കപ്പ്
ഒന്നാം പാല്‍-ഒരു കപ്പ്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

ചെമ്മീന്‍ തോടു കളഞ്ഞു കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി അല്‍പം വെളിച്ചെണ്ണയുമൊഴിച്ചു വയ്ക്കുക. ഇത് അരമണിക്കൂര്‍ വയ്ക്കാം.

മുളകുപൊടി, മല്ലിപ്പൊടി എന്നിവ വറുത്തു ചൂടാക്കി അല്‍പം വെള്ളം ചേര്‍ത്ത് അരച്ചു പേസ്റ്റാക്കി വയ്ക്കുക.

മീന്‍ചട്ടി അടുപ്പത്തു വച്ചു ചൂടാക്കുക. ഇതില്‍ വെളിച്ചെണ്ണയൊഴിയ്ക്കണം. ഇഞ്ചി, ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ടു വഴറ്റുക.

ഇതിലേയ്ക്കു പുളി പിഴിഞ്ഞൊഴിയ്ക്കാം. കുടംപുളി വെളളത്തില്‍ കുതിര്‍ത്ത് ഇതും ചേര്‍ക്കാം.

അരച്ചു വച്ചിരിയ്ക്കുന്ന അരപ്പ് ഇതില്‍ ചേര്‍ത്തിളക്കുക. ഇത് ത്ിളച്ചു വരുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്തിളക്കുക.

അല്‍പം കഴിഞ്ഞ് നാളികേരത്തിന്റെ രണ്ടാം പാല്‍ ചേര്‍ത്തിളക്കാം. അല്‍പം കൂടി കറിവേപ്പില ചേര്‍ക്കാം.

ചെറിയ ചൂടില്‍ ചെമ്മീന്‍ വേവിയ്ക്കുക. ചെമ്മീന്‍ വെന്ത് ചാറു കുറുകിത്തുടങ്ങുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. ഇത് അല്‍പം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

ഇതിനു മുകളില്‍ വെളിച്ചെണ്ണയൊഴിച്ചു കറിവേപ്പിലയും വിതറി അടച്ചു വയ്ക്കാം.

തലേന്ന് ഇതുണ്ടാക്കി വച്ചാല്‍ കൂടുതല്‍ സ്വാദേറും.

===================
15.കരിമീന്‍ കറി

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് കരിമീന്‍ അല്ലേ… വളരെ സ്‌പെഷ്യല്‍ ആയ വിഭവം… അടിപൊളിയൊരു കരിമീന്‍ കറിയാണ് ഇന്ന് തയ്യാറാക്കുന്നത്….

ചേരുവകള്‍

കരിമീന്‍- 1/2 കിലോ
സവാള- 3 എണ്ണം
ഇഞ്ചി- 1 കഷ്ണം
പുളി- നെല്ലിക്കാ വലുപ്പത്തില്‍
മുളക്‌പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
പച്ചമുളക്- 3 എണ്ണം
കടുക്- 1 ടീസ്പൂണ്‍
ഉലുവ- 1/2 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
കറിവേപ്പില- 1 തണ്ട്

തയ്യാറാക്കുന്ന വിധം

മീന്‍ മഞ്ഞള്‍ പുരട്ടിവെയ്ക്കുക. ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. പുളി പിഴിഞ്ഞ വെള്ളവും ഉപ്പും ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തിളയ്ക്കുമ്പോള്‍ മീന്‍ കഷ്ണങ്ങളും കറിവേപ്പിലയും ചേര്‍ത്ത് ചട്ടി മൂടി വെയ്ക്കുക. മീന്‍ വെന്തുകഴിഞ്ഞാല്‍ ചൂടോടെ ഉപയോഗിക്കാം.

===================
16. ചെമ്മീൻ വരട്ടിയത്

1 കിലോ ചെമ്മീൻ തോട് പൊളിച്ചു മഞ്ഞളും നാരങ്ങാ നീരും ഉപ്പും കൂടി മിക്സ് ചെയ്തു അര മണിക്കൂർ വച്ചിട്ട് കഴുകി കളഞ്ഞു നല്ല വൃത്തിയായി എടുക്കുക.തോടുള്ള മത്സ്യങ്ങൾ ഇങ്ങനെ വൃത്തിയാക്കി എടുക്കണം എന്തെന്നാൽ തോടിനകത്തുള്ള ബാക്ടീരിയകളും ഫങ്കൽസുമൊക്കെ നശിചോളും.

തോട് കളഞ്ഞു വൃത്തിയാക്കിയ ചെമ്മീൻ : 1 കിലോ
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് : 100 ഗ്രാം
പച്ചമുളക് നീളത്തിൽ കീറിയത് : 6 എണ്ണം
ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ചത്‌ : 2 ടേബിൾ സ്പൂണ്‍
നല്ല പഴുത്ത ടൊമാറ്റോ വളരെ ചെറുതായി അരിഞ്ഞത് : 2 എണ്ണം
കറിവേപ്പില : പാകത്തിന്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍
പേരും ജീരകം : 1 ടീസ്പൂണ്‍
കുരുമുളക് പൊടി : 1 ടേബിൾ സ്പൂണ്‍
മല്ലി പൊടി : 1 ടേബിൾ സ്പൂണ്‍
കാഷ്മീർ പിരിയൻ മുളക് പൊടി : ഒന്നര ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി : 1 ടീസ്പൂണ്‍
ചിക്കാൻ മസാലയോ ഗരം മസാലയോ : 1 ടീസ്പൂണ്‍
ഉപ്പു : പാകത്തിന്

ചെമ്മീൻ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നല്ലവണ്ണം വേവിച്ചു വറ്റിച്ചു മാറ്റി വയ്ക്കുക.ചീന ചട്ടി വച്ച് അടുപ്പത്ത് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക.അതിൽ അരച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക.പച്ച മണം മാറി വരുമ്പോൾ അതിൽ കറി വേപ്പിലയും പച്ചമുളകും ഇട്ടു വഴറ്റുക.എന്നിട്ട് അതിൽ അരിഞ്ഞു വച്ചിരിക്കുന്ന ടൊമാറ്റോ ഇട്ടു നല്ല കുഴമ്പ് പരുവത്തിൽ ആകുന്നതു വരെ ഫ്രൈ ചെയ്യുക.അതിൽ മല്ലി പൊടി,കുരുമുളക് പൊടി,കാശ്മീരി മുളക് പൊടി,മസാല പൊടി എന്നിവയിട്ട് ചുവന്നുള്ളിയും ഇട്ടു വീണ്ടും തീ കുറച്ചു ഫ്രൈ ചെയ്യുക ( എണ്ണ കുറഞ്ഞു പോയി എന്ന് തോന്നുന്നുവെങ്കിൽ ഫ്രൈ ചെയ്യാൻ പാകത്തിന് എണ്ണ ചേർക്കാം ).നല്ല ഫ്രൈ ആയി വരുമ്പോൾ പാകത്തിന് ഉപ്പും പെരും ജീരകവും ചേർക്കുക.എന്നിട്ട് പുഴുങ്ങി വച്ചിരിക്കുന്ന ചെമ്മീൻ അതിനോടൊപ്പം ചേർത്ത് നല്ല ചെറുതീയിൽ ഫ്രൈ ചെയ്തു എടുക്കുക.നല്ല വരട്ടു പരുവത്തിൽ അടിയിൽ പിടിക്കാതെ ഫ്രൈ ചെയ്തു എടുക്കുക.ചെമ്മീൻ വരട്ടു റെഡി .. ഹോ ഇതിന്റെ മണം മാത്രം മതി രണ്ടു പാത്രം ചോറ് കഴിക്കാൻ .ഈ കറിയോടൊപ്പം മോരു കറി ഉപയോഗിക്കരുത്.പകരം രസം നല്ല കോമ്പിനേഷൻ ആണ് ..

===================
17. മീന്‍ കറി – തേങ്ങ അരച്ച് വെച്ചത്

ആവശ്യമുള്ള സാധങ്ങള്‍

ദശയുള്ള മീന്‍ വൃത്തിയാക്കി എടുത്ത് കഷ്ണങ്ങള്‍ ആക്കിയത് – ½ കിലോ
തേങ്ങ ചുരണ്ടിയത്- 1 തേങ്ങയുടെ
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
പച്ചമുളക് – 4 – 6 എണ്ണം
ഇഞ്ചി , വെളുത്തുള്ളി ചതച്ചത് – 1 ½ ടേബിള്‍ സ്പൂണ്‍
സവാള – 1 എണ്ണം
ചുമന്നുള്ളി – 10-12 എണ്ണം
ഉലുവ – ½ ടീസ്പൂണ്‍
2 തക്കാളി ചെറുതായി അരിഞ്ഞ് മിക്സിയില്‍ അരച്ചെടുത്തത്
ഉപ്പ്, എണ്ണ ,കറിവേപ്പില , കടുക് -ആവശ്യത്തിനു
കുടംപുളി – 5-6 ചെറിയ കഷ്ണം (വെള്ളത്തില്‍ ഇട്ടു കുതിർത്തി ചതച്ച് എടുത്ത്)


പാചക രീതി


മീന്‍ കഷണങ്ങളില്‍ , 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും, ഒരു നുള്ള് മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടി കുറച്ചു സമയം വെക്കുക.
അതിനു ശേഷം ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി , കടുക് , കറിവേപ്പില , ഉലുവ എന്നിവ താളിച്ച്‌ , പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി ചതച്ചത്, സവാള, ചുമന്നുള്ളി എന്നിവ ചേര്‍ത്തു നന്നായി വഴറ്റി എടുക്കുക.
അതിലേക്കു മിക്സിയില്‍ അരച്ച് വെച്ചിരിക്കുന്ന തക്കാളി ചേര്‍ത്തു എണ്ണ തെളിയുന്നത് വരെ വഴറ്റുക.
തേങ്ങ ചുരണ്ടിയതില്‍, ബാക്കിയിരിക്കുന്ന മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്തു നന്നായി അരച്ചെടുക്കുക.
ഈ അരപ്പ് ഫ്രയിംഗ് പാനിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. കുടം പുളി കഷണങ്ങളും ചേര്‍ക്കുക.
നന്നായി തിളച്ചു കഴിയുമ്പോള്‍ ചെറു തീയില്‍ 10 – 15 മിനുട്ട് അടച്ചു വെച്ച് വേവിക്കുക.
മീന്‍ കറി റെഡി ... ഇത് ചോറ് , പൊറോട്ട , ചപ്പാത്തി ..... എന്നിവയ്ക്കൊപ്പം കഴിക്കാം

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

നിങ്ങള്‍ പറഞ്ഞത് ആളുകള്‍ മറക്കും
നിങ്ങള്‍ ചെയ്തത് ആളുകള്‍ മറക്കും
എന്നാല്‍ നിങ്ങള്‍ ആളുകള്‍ക്ക് നല്‍കുന്ന അനുഭവം
അവര്‍ ഒരിക്കലും മറക്കില്ല.
മായ എയ്ഞ്ചലൂ (കവയിത്രി, തത്വചിന്തക)

പത്രത്തിന്റെ മുന്‍പേജിലും ടെലിവിഷനില്‍ പ്രൈം ടൈമിലും ആകര്‍ഷകമായ പരസ്യം. മുമ്പ് ആളുകള്‍ അറിയാനും വില്‍പ്പന നേടാനും ഇത് ധാരാളമായിരുന്നു. എന്നാല്‍ ഇന്നത്തെ പുതുതലമുറയിലെ പലരും പത്രം വായിക്കാറില്ല. ടി.വി കാണാന്‍ മെനക്കെടാറില്ല. ഇവര്‍ കാര്യങ്ങള്‍ അറിയുന്നത് ടാബ്‌ലറ്റും ഫോണും വഴിയാകും. പരസ്യം കണ്ടതുകൊണ്ടും ശ്രദ്ധിക്കണമെന്നില്ല. കാരണം പരസ്യങ്ങളുടെ ബഹളമാണിപ്പോള്‍. പിന്നെന്തു ചെയ്യും? ഉപഭോക്താക്കള്‍ക്ക് നല്ലൊരു അനുഭവം നല്‍കാന്‍ പരസ്യങ്ങള്‍ക്ക് കഴിയണം. കുറഞ്ഞ ചെലവില്‍ ഇതെങ്ങനെ സാധിക്കും? ചില ഉദാഹരണങ്ങള്‍.

ഒന്നാം ക്ലാസുകാരനെ സ്‌കൂളിലേക്ക് ഒരുക്കിവിടുന്നത് 'ടേണ്‍' അടിസ്ഥാനത്തിലാക്കിയിരിക്കുന്ന യുവദമ്പതികള്‍. ഇന്ന് അച്ഛനാണെങ്കില്‍ നാളെ അമ്മയാണ് കുട്ടിയെ ഒരുക്കി വിടേണ്ടത്. രാവിലത്തെ അവരുടെ വെപ്രാളം കണ്ട് വിഷമം തോന്നിയ കുട്ടി ഒരു ദിവസം മാതാപിതാക്കളറിയാതെ അലാം ഓഫ് ചെയ്യുന്നു. അവന്‍ എഴുന്നേറ്റ് പല്ലു തേക്കുന്നു, കുളിക്കുന്നു, ടൈ കെട്ടുന്നു, ബ്രഡില്‍ ബട്ടര്‍ തേച്ച് കഴിക്കുന്നു, പാലു കുടിക്കുന്നു... ഞെട്ടലോടെ ഉറക്കമെഴുന്നേറ്റ മാതാപിതാക്കള്‍ കാണുന്നത് മിടുക്കനായി സ്‌കൂളിലേക്ക് പോകുന്ന മകനെയാണ്. അമുല്‍ എന്നെഴുതിയ അവന്റെ ബാഗിനെ സൂം ചെയ്ത് വീഡിയോ അവസാനിക്കുമ്പോള്‍ മാത്രമാണ് ഇത് അമുലിന്റെ പരസ്യമാണെന്ന് മനസിലാകുന്നത്. ലക്ഷക്കണക്കിന് പേര്‍ യൂട്യൂബിലൂടെ ഇത് കണ്ടു കഴിഞ്ഞു. ഫേസ്ബുക്കില്‍ നിരവധിപ്പേര്‍ ഷെയര്‍ ചെയ്തു. മൂന്ന് മിനിറ്റിന് മുകളിലുള്ള ഈ പരസ്യം ചാനലുകളില്‍ വരുത്താന്‍ കോടിക്കണക്കിന് രൂപ ചെലവു വന്നേനെ. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യം പാറി നടക്കുന്നു.

കൊച്ചിയില്‍ നടന്ന ഒരു എക്‌സിബിഷനില്‍ അവിടെ വരുന്നവര്‍ക്ക് ഒരു എഫ്എംസിജി കമ്പനി നല്‍കിയത് സൗജന്യ വൈ-ഫൈ ഇന്റര്‍നെറ്റ് കണക്ഷനാണ്. പക്ഷെ ഒരു കണ്ടീഷന്‍! സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യണം. ഒറ്റദിവസം കൊണ്ട് പേജില്‍ ലൈക്കുകള്‍ കുതിച്ചുയര്‍ന്നു. ലൈക്കു കൊണ്ട് സ്ഥാപനത്തിനെന്ത് കാര്യം എന്നാണോ ചിന്തിക്കുന്നത്? ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്നതിലൂടെ പേജില്‍ എന്ത് പുതിയ കാര്യങ്ങള്‍ ചേര്‍ത്താലും അതെല്ലാം അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും. ഉപഭോക്താവുമായി ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനുള്ള അവസരമാണിത്. ഇതിന് വേണ്ടി വന്നത് നിസാര ചെലവും.

കഷണ്ടിക്കാരായ 20 പേര്‍ക്ക് സൗജന്യമായി സ്റ്റേജില്‍ വെച്ച് മുടി ഫിക്‌സ് ചെയ്യുന്ന ലൈവ് ഷോ ആണ് ഗേറ്റ്‌വേ എന്ന ഹെയര്‍ ഫിക്‌സിംഗ് സ്ഥാപനം നടത്തിയത്. കാഞ്ഞങ്ങാട് നടത്തിയ ഷോയില്‍ മുഖ്യാതിഥിയായി നടന്‍ സിദ്ദിഖും എത്തിയതോടെ ജനത്തിരക്കായി. മാധ്യമങ്ങളിലൂടെ കേരളം മുഴുവന്‍ ഇതിനെക്കുറിച്ച് അറിഞ്ഞു. മറ്റു പല പ്രദേശങ്ങളിലും ഇതേ പരിപാടി സംഘടിപ്പിച്ചു. ഇതിന് നിസാരമായ ചെലവേ വേണ്ടിവന്നുള്ളു എന്ന് സംഘാടകരായ ഐഡിയസ്‌പേസ് കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് ഫൈസല്‍ പറയുന്നു.

പരസ്യമാണെന്ന് തോന്നാത്ത വിധത്തില്‍ പരസ്യം അവതരിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. ഒപ്പം ഉപഭോക്താവിനെ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഫലമോ എക്കാലവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവങ്ങളായി ഇവരുടെ മാര്‍ക്കറ്റിംഗ്. ഇതില്‍ വലുപ്പച്ചെറുപ്പങ്ങള്‍ക്ക് കാര്യമില്ല. സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ക്ക് മുതല്‍ തങ്ങളുടേതായ രീതിയില്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയാം. ഇതിന് പണമല്ല, ക്രിയാത്മകമായ ആശയങ്ങളാണ് വേണ്ടതെന്ന് ഓര്‍ക്കുക. ഇതാ ചില ആശയങ്ങള്‍.

യൂ ട്യൂബ് എന്ന മാന്ത്രികവടി

സംരംഭകന്റെ കൈയിലുള്ള മാന്ത്രികവടിയാണ് യൂട്യൂബ് എന്നു പറയാം. ഇതു വായിക്കാന്‍ നിങ്ങളെടുക്കുന്ന ഒരു മിനിറ്റുകൊണ്ട് 100 മണിക്കൂറുകളുള്ള വീഡിയോകളാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഗൂഗിള്‍ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കയറുന്ന രണ്ടാമത്തെ സൈബര്‍ ഇടമാണ് യൂട്യൂബ്. ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ ഏറെയാണ്.

ഇന്റര്‍നെറ്റിനായി ജനിച്ചത് എന്ന എം.റ്റി.എസ് പരസ്യം സ്ഥിരം ചാനലുകളില്‍ വന്നിട്ടും ഒരു കോടിക്ക് മുകളില്‍ ആളുകള്‍ അത് യൂട്യൂബില്‍ കണ്ടു. എവിയന്‍ കുപ്പിവെള്ള കമ്പനിയുടെ എവിയന്‍ ബേബീസ് (Evian Babies) എന്ന രസകരമായ പരസ്യം യൂട്യൂബില്‍ കണ്ടത് 10 കോടിയോളം പേരാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട, കാണുന്നവര്‍ക്ക് താല്‍പ്പര്യം തോന്നുന്ന എന്ത് വീഡിയോയും യൂട്യൂബില്‍ സൗജന്യമായി അപ്‌ലോഡ് ചെയ്യാം. അത് പരസ്യമാകാം, സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് ഫിലിം ആകാം. യൂട്യൂബിന് മാത്രമായി നിര്‍മിക്കുന്ന പരസ്യങ്ങളും ഏറെയുണ്ട്. ടെലിവിഷനിലെ പരസ്യം കാണാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ യൂട്യൂബില്‍ ആളുകള്‍ തേടിപ്പോയി പരസ്യം കാണുന്നു. സോഷ്യല്‍ മീഡിയയിലൂടെ അനേകം പേര്‍ അത് ഷെയര്‍ ചെയ്യുന്നു. യൂട്യൂബ് പരസ്യങ്ങളുടെ പ്രത്യേകത ഇതാണ്.

യൂട്യൂബില്‍ ശ്രദ്ധിക്കേണ്ടത്:
നിങ്ങളുടെ കണ്ടന്റിന് യോജിക്കുന്ന, കൂടുതല്‍പ്പേര്‍ സേര്‍ച്ച് ചെയ്യുന്ന വാക്കുകള്‍ (കീ വേര്‍ഡ്) യൂട്യൂബ് വീഡിയോയ്ക്ക് നല്‍കുക.

യൂട്യൂബ് കമ്യൂണിറ്റിയില്‍ സജീവമാകുക.

വീഡിയോ കണ്ടവരെ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലേക്ക് വരാന്‍ പ്രേരിപ്പിക്കുക. (വീഡിയോയില്‍ വെബ്‌സൈറ്റിന്റെ ലിങ്ക് നല്‍കാം.)

ഹാസ്യത്തില്‍ പൊതിഞ്ഞതോ ആളുകളെ ഞെട്ടിപ്പിക്കുന്നതോ തീര്‍ത്തും വ്യത്യസ്തമോ ആയ വീഡിയോകളാണ് കൂടുതലായും ഇന്റര്‍നെറ്റില്‍ ശ്രദ്ധേയം (വൈറല്‍) ആകുന്നത്.

കൊടുത്താല്‍ ഫേസ് ബുക്കിലും കിട്ടും
ഫേസ്ബുക്ക് പേജില്‍ അല്‍പ്പം ഉദാരമനസ്‌കത കാണിച്ചാല്‍ ബിസിനസില്‍ അത് പ്രതിഫലിക്കും എന്നേ ഉദ്ദേശിച്ചുള്ളു. കടയുടെ ഉദ്ഘാടനം പത്രമാധ്യമങ്ങളിലൂടെ അറിയിക്കാതെ ഫേസ്ബുക്കില്‍ മാത്രം അറിയിച്ചാല്‍ എങ്ങനെയിരിക്കും? അതുപോലൊരു പരീക്ഷണമാണ് ഐഡിയസ്‌പേസ് കമ്യൂണിക്കേഷന്‍സ് തങ്ങളുടെ ലൈക്ക്ഡ് എന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് സംരംഭത്തിലൂടെ ചെയ്തത്.
ചിക്കിംഗ് എന്ന ഭക്ഷ്യശൃംഖലയുടെ ബാംഗ്ലൂരിലെ പുതിയ ശാഖയുടെ ഉദ്ഘാടന ദിവസം എത്തുന്നവര്‍ക്ക് മികച്ച ഓഫറുണ്ടെന്ന് ഇവര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഉദ്ഘാടനം ഹിറ്റ് ആയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ശിശുദിനത്തില്‍ കുട്ടികള്‍ക്ക് ഫ്രീ കിഡ്‌സ് മീല്‍, വാലന്റൈന്‍സ് ഡേ ഓഫര്‍... ഇങ്ങനെ പല ഇവന്റുകളിലും ചിക്കിംഗ് ഇതേ ശൈലി പരീക്ഷിച്ചു. ഷോപ്പിലെത്തുന്നവരുടെ ഫോട്ടോ അവരുടെ സമ്മതത്തോടെ പേജിലും കൊടുക്കുന്നുണ്ട്.
അങ്കമാലിയിലുള്ള കാര്‍ണിവല്‍ ഗ്രൂപ്പും ഇതേ തന്ത്രമാണ് നടത്തിയത്. ഫേസ്ബുക്ക് പേജിലെ പാസ്‌വേര്‍ഡ് ഫുഡ് കോര്‍ട്ടില്‍ ചെന്നുപറയുന്ന ആദ്യത്തെ 10 പേര്‍ക്ക് സൗജന്യ ഭക്ഷണം ആണ് ഇവര്‍ കൊടുത്ത ഓഫര്‍. രാവിലെ സ്ഥാപനം തുറക്കുന്നതിനു മുമ്പു തന്നെ നിരവധിപ്പേര്‍ എത്തിയെന്ന് പരസ്യം സൃഷ്ടിച്ച ഐസ് ക്രിയേറ്റീവിന്റെ സാരഥി വിജയ് എസ്.പോള്‍ പറയുന്നു. ഉപഭോക്താവുമായി ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനുള്ള അവസരമാണ് ഫേസ്ബുക്ക് സംരംഭകന് മുന്നില്‍ തുറന്നിടുന്നത്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സ്ഥാപനത്തിന്റെ പേരില്‍ ഫേസ്ബുക്ക് പേജ് ആരംഭിക്കുക.
കൂടുതല്‍പ്പേരെ പേജിലേക്ക് ആകര്‍ഷിക്കാനായി കമ്പനിയുടെ പരസ്യം, ബ്രോഷര്‍ തുടങ്ങിയവയുടെ താഴെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനും ആവശ്യപ്പെടാം.
സ്ഥാപനത്തിന്റെ വൈബ്‌സൈറ്റില്‍ നിന്ന് ഫേസ്ബുക്ക് പേജിലേക്ക് പോകാനുള്ള ലിങ്ക് ഉണ്ടായിരിക്കണം.
എപ്പോഴും സ്ഥാപനത്തിന്റെ ഗുണഗണങ്ങള്‍ മാത്രം വാഴ്ത്തിപ്പാടാതെ വായിക്കുന്നവര്‍ക്ക് താല്‍പ്പര്യം തോന്നുന്ന കാര്യങ്ങളും കൊടുക്കാം.
ഇടയ്ക്കിടക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കിക്കൊണ്ടിരിക്കുക.
നിങ്ങളുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണം. ഉപഭോക്താക്കള്‍ക്ക് സമയത്ത് മറുപടി കൊടുക്കാന്‍ ശ്രദ്ധിക്കണം.

വില്‍പ്പന ഓണ്‍ലൈന്‍ ആക്കാം
റീറ്റെയ്ല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വന്തമായ ബ്രാന്‍ഡുള്ളവര്‍ക്കും ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കാം. ഉപഭോക്താക്കള്‍ക്ക് പരിചിതമായ ബ്രാന്‍ഡാണെങ്കില്‍ മികച്ച ബിസിനസ് നേടാന്‍ കഴിഞ്ഞേക്കും.
നോള്‍ട്ട ബ്രാന്‍ഡിന്റെ ഉടമകളായ കൊട്ടാരം ട്രേഡിംഗ് ഓണ്‍ലൈനിലൂടെ മികച്ച വില്‍പ്പനയാണ് നേടുന്നത്. ''ഭാവിയില്‍ ഇതിന്റെ സാധ്യതകള്‍ വലുതായിരിക്കും എന്നതുകൊണ്ടാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് വന്നത്. പക്ഷെ ഞങ്ങളെ അല്‍ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചത്,'' കൊട്ടാരം ട്രേഡിംഗിന്റെ ഡയറക്റ്റര്‍ (മാര്‍ക്കറ്റിംഗ്) ആന്റണി തോമസ് പറയുന്നു.

കേരളത്തിലെ ഒരു ഉള്‍നാടന്‍ പട്ടണത്തിലുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനവും ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ മൊത്തം വില്‍പ്പനയുടെ 30 ശതമാനത്തിലേറെ ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നവരുടെ എണ്ണം കേരളത്തിലും വര്‍ധിച്ചുവരുന്നത് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. ഇ-ബേ, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകളെ ഏല്‍പ്പിച്ചോ സ്വന്തം വെബ്‌സൈറ്റിലൂടെയോ ഇതിനുള്ള സംവിധാനം ബ്രാന്‍ഡുടമകള്‍ക്ക് ഒരുക്കാനാകും.

വിശ്വാസം നേടിയെടുക്കാം ബ്ലോഗിലൂടെ
ബന്ധങ്ങള്‍ വളര്‍ത്താനും വിവരങ്ങള്‍ പങ്കുവെക്കാനുമൊക്കെയുള്ള ഓണ്‍ലൈന്‍ സങ്കേതമായ ബ്ലോഗ് നല്ലൊരു മാര്‍ക്കറ്റിംഗ് ഉപാധി കൂടിയാണ്. എന്തിനെക്കുറിച്ചും ഇതില്‍ എഴുതാം. ബ്ലോഗിലൂടെ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലേക്കും ആകര്‍ഷിക്കാനാകും. സംരംഭകന്റെ പേരിലോ സ്ഥാപനത്തിന്റെ പേരിലോ ബ്ലോഗ് ആരംഭിക്കാം. പക്ഷെ എപ്പോഴും സ്ഥാപനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നാല്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നില്ല. നിങ്ങളുടെ മേഖലയിലെ പുതിയ കാര്യങ്ങളെക്കുറിച്ചോ സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളോ ഒക്കെ ബ്ലോഗിലൂടെ പങ്കുവെക്കാം. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ പങ്കുവെക്കുന്ന വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിയുടെ ബ്ലോഗിന് ആരാധകര്‍ ഏറുന്നത് ഇതിന് ഉദാഹരണമാണ്.

''
വെബ്‌സൈറ്റുകളെക്കാള്‍ കൂടുതല്‍പ്പേര്‍ വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നത് ബ്ലോഗുകളാണ്. മാത്രമല്ല പുതിയ അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യുന്നവരിലേക്ക് എത്തുകയും ചെയ്യും.'' ഗ്രീന്‍ പെപ്പര്‍ കണ്‍സള്‍ട്ടിംഗിന്റെ സി.ഇ.ഒ കൃഷ്ണകുമാര്‍ പറയുന്നു. ബ്ലോഗ്.കോം, വേര്‍ഡ്പ്രസ്, ബ്ലോഗ്‌സ്‌പോട്ട് തുടങ്ങിയവയിലെല്ലാം ബ്ലോഗ് ആരംഭിക്കാം. ഒരിക്കല്‍ തുടങ്ങിയാല്‍ സ്ഥിരമായി അപ്‌ഡേഷന്‍ നടത്തിക്കൊണ്ടിരിക്കണം. മാത്രമല്ല വിവാദങ്ങള്‍ സൃഷ്ടിക്കാനിടയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

ട്വിറ്റര്‍ കിളിക്ക് ബിസിനസിലെന്ത് കാര്യം?
അടുത്ത കാലത്തായി സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെല്ലാം കാര്യമായ സ്വാധീനം ചെലുത്തുന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ട്വിറ്റര്‍. നമുക്കു ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ചും അതില്‍ നമുക്കെന്താണ് പറയാനുള്ളതെന്നുമൊക്കെ എല്ലാവരെയും അറിയിക്കാനുള്ള മാര്‍ഗമാണ് ട്വിറ്റര്‍. മൈക്രോ ബ്ലോഗിംഗ് അടിസ്ഥാനമാക്കിയുള്ള ഇതില്‍ 140 വാക്കില്‍ താഴെയുള്ള സംഭാഷണങ്ങളാണ് നടത്താവുന്നത്. ബിസിനസുകാര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്താനും അവരുമായുള്ള ബന്ധം നിലനിര്‍ത്താനും ബിസിനസിലേക്ക് അവരെ ആകര്‍ഷിക്കാനും ഈ കൊച്ചു മാധ്യമത്തിലൂടെ സാധിക്കും.

എല്‍ജി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന് വിപണി നേടാന്‍ ട്വിറ്ററിലൂടെ ട്രെഷര്‍ ഹണ്ട് നടത്തുകയാണ് ചെയ്തത്. യു.കെയില്‍ എല്‍.ജി ഒരുക്കിയ സ്റ്റാള്‍ കണ്ടെത്തി ആദ്യം ചെല്ലുന്നയാള്‍ക്ക് രണ്ട് കൂപ്പണുകള്‍ ലഭിക്കുമെന്നതായിരുന്നു മല്‍സരം. അതിനായി ഒരു മാപ്പും ഇവര്‍ നല്‍കിയിരുന്നു. 50,000 പേരാണ് ഇതില്‍ പങ്കെടുത്തത്. ഇതൊരു ഉദാഹരണം മാത്രം. ഡെല്‍, സ്റ്റാര്‍ബക്‌സ്, സാംസംഗ്, ഫോര്‍ഡ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ട്വിറ്ററില്‍ വളരെ സജീവമാണ്.

പ്രൊഫഷണല്‍ ബന്ധങ്ങള്‍ക്ക് ലിങ്ക്ഡ് ഇന്‍
അല്‍പ്പം ഗൗരവസ്വഭാവമുള്ള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ലിങ്ക്ഡ് ഇന്‍. സ്ഥാപനത്തിന്റെ സാരഥിയുടെ പേരിലുള്ള ലിങ്ക്ഡ് ഇന്‍ എക്കൗണ്ട് പരോക്ഷമായി ബിസിനസിനെയും സഹായിക്കും. നിങ്ങള്‍ ബിസിനസില്‍ ലക്ഷ്യം വെക്കുന്ന സ്ഥാപനങ്ങളുടെ സാരഥികളുമായി പ്രൊഫഷണല്‍ സൗഹൃദം നേടാനും അതുവഴി നിങ്ങളുടെ സ്ഥാപനത്തിലേക്ക് അവരെ ആകര്‍ഷിക്കാനും സാധിക്കും. ഒരു വിദേശ സ്ഥാപനത്തിന്റെ ഡയറക്റ്ററുമായി ലിങ്ക്ഡ് ഇന്‍ വഴി ചങ്ങാത്തം കൂടിയതിലൂടെ മലബാറിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ചത് ലക്ഷക്കണക്കിന് രൂപയുടെ ബിസിനസാണ്.

നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിലും എക്കൗണ്ട് തുടങ്ങാനാകും. നിങ്ങളുടെ വെബ്‌സൈറ്റിന്റെയും നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെയും അപ്‌ഡേറ്റുകള്‍ ലിങ്ക്ഡ്ഇന്നില്‍ കാണാന്‍ സാധിക്കും.

ക്യൂആര്‍ കോഡ് എന്തിന്?
കൊച്ചു ചതുരത്തില്‍ കറുപ്പും വെളുപ്പും കൊണ്ട് കോറിയിട്ട ക്യൂആര്‍ കോഡ് അത്ര നിസാരക്കാരനല്ല. ഇതിന്റെ മുഴുവന്‍ പേരു തന്നെ ക്വിക്ക് റെസ്‌പണ്‍സ് കോഡ് എന്നാണ്. സ്മാര്‍ട്ട്‌ഫോണിലൂടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പുതുതലമുറ ഏറെ താല്‍പ്പര്യം കാണിക്കാറുണ്ട്. ഈ ആപ്ലിക്കേഷന്‍ അവരെ നിങ്ങളുടെ വെബ്‌സൈറ്റിലെത്തിക്കും. നിങ്ങള്‍ കൊടുക്കുന്ന പരസ്യങ്ങളിലോ ബ്രോഷറിലോ എന്തിന് ബിസിനസ് കാര്‍ഡില്‍ വരെ ക്യൂആര്‍ കോഡ് ചേര്‍ക്കാം.

ചെലവില്ലാതെ ന്യൂസ്‌ലെറ്റര്‍
ഫേസ്ബുക്ക് പേജിലും ബ്ലോഗിലുമൊക്കെ നിങ്ങള്‍ തയാറാക്കുന്ന കാര്യങ്ങള്‍ ന്യൂസ്‌ലെറ്റര്‍ മാര്‍ക്കറ്റിംഗിലും ഉപയോഗിക്കാം. നിങ്ങളുടെ പ്രധാന ഉപഭോക്താക്കളുടെ, നേരത്തെ നിങ്ങളോട് ബിസിനസ് ചെയ്ത, നിങ്ങളോട് താല്‍പ്പര്യമുള്ള വ്യക്തികളുടെ ഒക്കെ ഇ-മെയ്ല്‍ അഡ്രസുകള്‍ ശേഖരിച്ച് വെച്ചിട്ടുണ്ടാകുമല്ലോ. (ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കോളൂ). അവര്‍ക്കെല്ലാം ന്യൂസ് ലെറ്റര്‍ രൂപത്തില്‍ ഇ-മെയ്ല്‍ അയക്കാം.

ഉദാര മനസ്‌കത കൊണ്ട് എന്തു നേടാം?
എന്തും. പുതുതായി ആരംഭിച്ച ഒരു ജിംനേഷ്യം ഉപഭോക്താക്കള്‍ക്ക് കൊടുത്ത ഓഫറിന്റെ കഥ ഇതിനൊരു വലിയ ഉദാഹരണമാണെന്ന് ബിസിനസ് സ്ട്രാറ്റജിസ്റ്റായ പോള്‍ റോബിന്‍സണ്‍ പറയുന്നു. 30 ദിവസം തുടര്‍ച്ചയായി ജിമ്മില്‍ വന്നാല്‍ ഒരു മാസത്തെ ഫീസ് മുഴുവന്‍ രൂപ തിരിച്ചു കൊടുക്കും. ഇതുകേട്ട് ഓടിക്കൂടിയ 'ജിമ്മന്‍മാര്‍' ഒറ്റ ദിവസം പോലും കളയാതെ വരാന്‍ ആഞ്ഞുശ്രമിച്ചു. പക്ഷെ മടി മനുഷ്യസഹജമാണല്ലോ. ഒന്നോ രണ്ടോ പേരൊഴിച്ച് ആര്‍ക്കും പണം തിരിച്ചുകൊടുക്കേണ്ടി വന്നില്ല ജിം അധികൃതര്‍ക്ക്. പക്ഷെ അവരുടെ ലക്ഷ്യം സാധിച്ചു. മികച്ച ബിസിനസ് നേടുകയും ചെയ്തു. സംഭവത്തിന്റെ ഗുണപാഠം മനസിലായല്ലോ?

മല്‍സരം നടത്തൂ
നിങ്ങള്‍ പുതിയൊരു ബ്രാന്‍ഡ് പുറത്തിറക്കുന്നു. അതിന് ഉചിതമായ പേര് നിര്‍ദേശിക്കാന്‍ ഉപഭോക്താവിനോട് ആവശ്യപ്പെടാം. തെരഞ്ഞെടുക്കുന്ന അഞ്ചു പേരുകള്‍ക്ക് സമ്മാനവും കൊടുക്കാം. ഉപഭോക്താക്കള്‍ നിങ്ങള്‍ക്ക് പേരു കണ്ടുപിടിക്കാന്‍ തല പുകയ്ക്കുന്നത് രസകരമല്ലേ? പരോക്ഷമായ മാര്‍ക്കറ്റിംഗ് രീതികള്‍ക്ക് ഉദാഹരണമാണിത്.

എക്‌സിബിഷന്‍ ഒഴിവാക്കല്ലേ
വീടുനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനമാണ് നിങ്ങളുടേത് എന്നിരിക്കട്ടെ. ഈ രംഗത്ത് നിരവധി എക്‌സിബിഷനുകള്‍ സംഘടിപ്പിക്കാറുണ്ട്. അവിടെ വരുന്നവരില്‍ ഭൂരിഭാഗവും പുതിയ വീട് വെക്കാനോ ഉള്ളത് മെച്ചപ്പെടുത്താനോ ഉള്ള ലക്ഷ്യമുള്ളവരായിരിക്കും. നിങ്ങള്‍ ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളെ ഒരുമിച്ചു കിട്ടുന്ന അത്തരം വേദികള്‍ ഉപയോഗപ്പെടുത്തുക. സാധാരണയില്ലാത്ത ഓഫറുകള്‍ എക്‌സിബിഷന്‍ സ്റ്റാളില്‍ പ്രഖ്യാപിക്കുക.

വാഹനം മാര്‍ക്കറ്റിംഗ് നടത്തുമോ?
തീര്‍ച്ചയായും. എല്ലാ സ്ഥാപനങ്ങള്‍ക്കും തന്നെ വിവിധതരം വാഹനങ്ങള്‍ സ്വന്തമായി ഉണ്ടാകും. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ വെച്ച് അവയെ ബ്രാന്‍ഡ് ചെയ്താല്‍ പോകുന്ന വഴിയെല്ലാം അവ നിങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മാറും.


''ഉദാരത വേണം, വിശ്വസ്തതയും''
ഉപഭോക്താവിനെ വിളിച്ച് ബിസിനസ് നേടിയിരുന്ന കാലം മാറി. ഉപഭോക്താവ് നിങ്ങളെ തേടി വരണം. അത്തരത്തില്‍ ഇന്‍ബൗണ്ട് മാര്‍ക്കറ്റിംഗിനുള്ള സാഹചര്യങ്ങളാണ് ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ ഒരുക്കേണ്ടതെന്ന് മോട്ടിവേഷണല്‍ ട്രെയ്‌നറും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ പോള്‍ റോബിന്‍സണ്‍ പറയുന്നു. കാര്യക്ഷമമായ മാര്‍ക്കറ്റിംഗിനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍.

വെര്‍ച്വല്‍ ലോകത്ത് നിങ്ങള്‍ എത്രമാത്രം സജീവമാണ് എന്നതാണ് ഇന്നത്തെ ബിസിനസിലെ പ്രധാന ചോദ്യം. ഉപഭോക്താവ് നിങ്ങളെ തേടി വരാനിത് വളരെ പ്രധാനമാണ്.

ഇത് എക്‌സ്പീരിയന്‍സ് മാര്‍ക്കറ്റിംഗിന്റെ കാലമാണ്. മികച്ച അനുഭവം ഉപഭോക്താവിന് കൊടുക്കുന്ന മാര്‍ക്കറ്റിംഗ് കാംപെയ്ന്‍ ആയിരിക്കണം നിങ്ങളുടേത്. വിപണിയില്‍ മല്‍സരം കൂടുമ്പോള്‍ നിങ്ങള്‍ ഉദാരമനസ്‌കരായേ പറ്റു. ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാനുള്ള വഴിയും അതുതന്നെ. ഉദാരമനസ്‌കത, വിശ്വസ്ത ഇതു രണ്ടും ഇന്നത്തെ മാര്‍ക്കറ്റിംഗില്‍ വളരെ പ്രധാനമാണ്. സമ്മാനങ്ങളും ഓഫറുകളെല്ലാം ആഘോഷ പൂര്‍വം ഉപഭോക്താക്കള്‍ കൊണ്ടാടും. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയ്ക്ക് ഡിമാന്റേറുന്ന കാലമായതിനാല്‍ അതിനെ അവഗണിച്ചുകൊണ്ട് വരും കാലങ്ങളില്‍ മുന്നോട്ടുപോകാന്‍ കഴിയണമെന്നില്ല. യുവാക്കളും വനിതകളുമാണ് ഇപ്പോള്‍ കൂടുതലായി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നത്.

ഉപഭോക്താക്കള്‍ രുചിച്ചു നോക്കട്ടെ

സ്‌നാക്ക് വിപണി വന്‍കിട കമ്പനികള്‍ കൈയടക്കിയിരിക്കുന്നു. എവിടെ നോക്കിയാലും അവരുടെ പരസ്യം മാത്രം. കാപ്പോ എന്ന കപ്പ ചിപ്‌സും ബനാനോ എന്ന ബനാന ചിപ്‌സും വിപണിയിലിറക്കിയ ടിയാറ ഫുഡ്‌സിന്റെ സാരഥി അല്ക്‌സ് തോമസ് പക്ഷെ തളര്‍ന്നില്ല. മികച്ച ഇവന്റുകളിലെല്ലാം തന്റെ ഉല്‍പ്പന്നത്തിന്റെ അഞ്ചു രൂപ പായ്ക്കറ്റുകള്‍ സൗജന്യമായി കൊടുക്കാന്‍ തുടങ്ങി. പരമാവധി എക്‌സിബിഷനുകളില്‍ പങ്കെടുത്ത് ഇത്തരം സാമ്പിളുകള്‍ വിതരണം ചെയ്യുന്നു. ഒരിക്കല്‍ രുചി പിടിച്ച ഉപഭോക്താക്കള്‍ വെറുതെയിരിക്കുമോ? അവര്‍ തേടിനടന്ന് ഉല്‍പ്പന്നം വാങ്ങുന്നു. മാസം 15 ലക്ഷം പായ്ക്കറ്റുകളാണ് ഇന്ന് ടിയാറ ഗ്രൂപ്പ് വിറ്റഴിക്കുന്നത്. എന്നാല്‍ ഈ സാമ്പിളിംഗ് രീതിക്ക് വലിയ ചെലവുണ്ടായോ? കാര്യമായി ചെലവു വന്നില്ലെന്ന് മാത്രമല്ല, ചെലവായതിനെക്കാള്‍ ഏറെ പ്രയോജനം ലഭിക്കുകയും ചെയ്‌തെന്ന് അലക്‌സ് തോമസ് പറയുന്നു. എഫ്.എം.സി.ജി സ്ഥാപനങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്രമാണിത്.

ടെസ്റ്റിമോണിയല്‍ ചോദിക്കാന്‍ മടിക്കേണ്ട

നിങ്ങളുടെ സേവനത്തെ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളുണ്ടാകും. അവരോട് നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറയാന്‍ ആവശ്യപ്പെടാം. ആ വാക്കുകള്‍, അവരുടെ സമ്മതത്തോടെ സോഷ്യല്‍ മീഡിയ അടക്കമുള്ള നിങ്ങളുടെ എല്ലാ മാര്‍ക്കറ്റിംഗ് ശ്രമങ്ങളിലും ഉപയോഗിക്കുക. ഇരട്ടി ഫലമുണ്ടാകും അതിന്.

ഉപഭോക്താവ് ബിസിനസ് കൊണ്ടുവരട്ടെ
ഇത് ഉട്ടോപ്യന്‍ ആശയമൊന്നും അല്ല, പല സ്ഥാപനങ്ങളും പരീക്ഷിച്ച് വിജയിച്ച മാര്‍ഗമാണ്. ചെറിയ സ്ഥാപനങ്ങള്‍ക്കും എളുപ്പത്തില്‍ സാധിക്കാവുന്നതേയുള്ളു. പുതിയ ഉപഭോക്താവിനെ കൊണ്ടു വന്നാല്‍ അടുത്ത പ്രാവശ്യം ഉല്‍പ്പന്നം വാങ്ങിയാല്‍ 50 ശതമാനം ഡിസ്‌കൗണ്ട് തരാമെന്ന് പറഞ്ഞുനോക്ക്. നിങ്ങളുടെ മാര്‍ക്കറ്റിംഗ് ടീമിനെക്കാള്‍ അഗ്രസീവായി ഉപഭോക്താവ് ബിസിനസ് കൊണ്ടുവന്നെന്നിരിക്കും. അതുപോലെ സ്ഥിരം ഉപഭോക്താക്കള്‍ക്ക് ചെറുതെങ്കിലും ഓഫറുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണം.

Courtesy : dhanammagazinonline

 

How i check my iqama expiry date?

1. How I check my Saudi Iqama expiry date check?

2. How I check my Iqama status online?

3. I want check my Iqama expiry date

 4. How to check my Iqama Validity?

For all above question Please Click Here  

 

How I register my Enginering Degree in Saudi Council of Engineers?

It is a very simple, please click the following link  and register yourself.

All Engineers who residing Saudi Arabia can Register in Saudi Council of Engineers thru online


Fill up the basic information first and upload your photograph. After your id created you can continue rest of the process logging in to your account at your convenience.

Scan the  documents preferably to (.jpg) format.(Size should not exceed 512 KB).

Documents may be needed

IQAMA and PASSPORT copies

ENGINEERING DEGREE CERTIFICATE with attestation from Saudi external affairs ministry.

Copy of the marks card of the final year. No attestation needed for this.

Shahadah Tarif i.e. The certificate from the company stating the joining date and the job title as engineer. This Certificate must be attested by the Chamber of Commerce.

After you upload all the certificates the site will give you a link to download an authorization letter. Just download it fill your name and date and sign it  and scan and upload again.

Fill or Ignore all other things and click next / Continue until you reach the page where you fill a brief description of your job.

After Complete the process of Registration the system will generate a registration number which you have to note down. Once the application is accepted, they will send a message to the mobile as well as to your E mail.

Pay the fees through the channels mentioned and take the receipt personally to the Engineering Council Office to get the letter to Jawazath for renewal of Iqama.

If your application is rejected then you can also contact them on the phone numbers mentioned in the site quoting your application number and they will give proper guidelines to correct the application.
More details please check the official website http://eservices.saudieng.sa/ar/Help/Pages/RegistrationSystem.aspx
Frequently asked questions related this subject:-

What is the Saudi council of Engineers website?

How I can Saudi Engineering council login.

What is the details of Professional Accreditation in Saudi engineering council?

How can make Saudi engineering council online registration?

How can I get/find Saudi engineering council registration form?

What is the validity of Saudi council of engineers membership?

What is the Saudi council of engineers exams details?

What is contact number of Saudi engineering council?
920020820


News related this subject

SCE exams mandatory for all engineers

 
13630
 
4
SHARE 
Mutib Al-Awad
HAIL — The Saudi Council of Engineers (SCE) stated Saudi and non-Saudi engineers are obliged to take an examination to be certified as practitioners.
A source said the council has cooperated with Qiyas National Measure and Evaluation Center to implement the exam on all engineers in the country.
“The exam will be implemented in a couple of weeks. It was devised by experts in every engineering field available in the Kingdom. People with a university degree in engineering will not be able to practice the profession until they pass the examination,” said the source.
The source also said the certification will enable practicing engineers to be promoted to associate engineers.
“The council chose Qiyas Center as it is the most qualified and accredited testing and examination center in the Kingdom. The Kingdom has 200,000 non-Saudi engineers and 35,000 Saudi engineers. The council has 125,913 non-Saudi members and 9,122 Saudi members,” said the source.
He also said there are 2,150 registered engineering offices and 1,800 private engineering offices.
“Engineers are highly valued in the Kingdom as they are the back bone of most industries. There are over 200,000 contracting offices and other establishments which offer engineering services. The council is aiming to empower the engineering resources in the Kingdom using local authorities,” said the source.
The source also said there is a  huge demand for engineers in the Saudi job market. “Most of the engineers in the Kingdom are non-Saudi. The Kingdom is trying to train and qualify more Saudi engineers by offering internal and external scholarships.,” he said.
The source said women engineers are also advancing in the field as a number of companies have taken in women engineers for training.

ബീറ്റ്റൂട്ട് ചമ്മന്തി

ബീറ്റ്റൂട്ട് : 1

പച്ച മുളക് : 1

ഇഞ്ചി: ചെറിയ കഷ്ണം

ഉപ്പ് : പാകത്തിന്

വാളന്‍ പുളി : പാകത്തിന്

മേല്‍പ്പറഞ്ഞവ ചേര്‍ത്ത് നന്നായ് അരക്കുക.

ചട്ടിയില്‍ ചൂടാക്കി, വെളിച്ചെണ്ണയില്‍ കടുക് / കറിവേപ്പില / ചെറിയ ഉള്ളി എന്നിവ മൂപ്പിച്ച് അരച്ചു വെച്ച മിശ്രിതത്തില്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക.

ഇഡ്ഡലി / ദോശ / ചോറ് ഇവക്കൊപ്പം ബഹുഉത്തമം.

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ