സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു

Published on Tue, 03/19/2013 – Madhymum online
റിയാദ്: സൗദി തൊഴില്‍നിയമത്തിലെ സുപ്രധാനമായ അനുഛേദം ഭേദഗതിചെയ്തും മറ്റൊരു അനുഛേദം ഇല്ലാതാക്കിയും തൊഴില്‍രംഗത്തെ സുപ്രധാന മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന ഫ്രീ വിസ സംവിധാനം ഇല്ലാതാക്കിക്കൊണ്ടുള്ള സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
എട്ടുവര്‍ഷമായി രാജ്യത്ത് നിലവിലുള്ള തൊഴില്‍നിയമത്തിലെ 39ാം അനുഛേദം ഭേദഗതി ചെയ്യുന്നതോടെ സ്പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നത് കടുത്ത നിയമലംഘനമായി പരിഗണിക്കും. തൊഴിലാളിയെ ജോലിക്കായി പുറത്തുവിടാന്‍ സ്പോണ്‍സര്‍ക്കോ സ്വയം പുറത്തുപോയി തൊഴിലെടുക്കാന്‍ തൊഴിലാളിക്കോ അനുവാദമില്ല. തന്‍െറ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുന്നതും അത്തരത്തില്‍ ജോലിക്ക് നില്‍ക്കുന്നതും നിയമലംഘനമായിരിക്കും. നിയമവിരുദ്ധമായി ജോലിചെയ്യുന്നവര്‍ക്ക് ഗതാഗതസൗകര്യം നല്‍കുന്നതും കുറ്റകരമായി പരിഗണിക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു.
അതുപോലെ തൊഴിലാളിയെ സ്വന്തം നിലയില്‍ ജോലിചെയ്യാന്‍ അനുവദിക്കാന്‍ സ്പോണ്‍സര്‍ക്കോ അത്തരത്തില്‍ സ്വന്തം അക്കൗണ്ടില്‍ ജോലി തെരഞ്ഞെടുക്കാന്‍ തൊഴിലാളിക്കോ അധികാരമില്ലെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് തൊഴില്‍നിയമത്തിലെ ഭേദഗതിയും തുടര്‍നടപടികളും വൈകാതെ ഉണ്ടാകും.

നിയമലംഘനം: നാലു മാസത്തിനിടെ രണ്ട് ലക്ഷം വിദേശികളെ സൗദി പുറത്താക്കി

നിയമലംഘനം: നാലു മാസത്തിനിടെ രണ്ട് ലക്ഷം വിദേശികളെ സൗദി പുറത്താക്കി
റിയാദ്: നിയമലംഘനം നടത്തിയ രണ്ട് ലക്ഷത്തോളം വിദേശികളെ രാജ്യത്തുനിന്ന് മടക്കി അയച്ചതായി സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ നാല് മാസത്തിനിടെയാണ് ഇത്രയും പേരെ നാടുകടത്തിയത്. രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്ന മുഴുവന്‍ പേരെയും കര്‍ശനമായി നേരിടാനുള്ള നീക്കങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരം കിട്ടിയതിന് പിറകെയാണ് ഇതുസംബന്ധിച്ച ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നത്. ഈ വര്‍ഷം മുഹറം ഒന്ന് മുതല്‍ റബീഉല്‍ആഖിര്‍ അവസാനം വരെയുള്ള കാലയളവില്‍ പ്രതിമാസം ശരാശരി അരലക്ഷം വിദേശികളെ മടക്കി അയച്ചതായാണ് കണക്കുകള്‍. രാജ്യത്തിന്‍െറ വിവിധ പ്രവിശ്യകളില്‍നിന്ന് പിടികൂടിയ 2,01,350 വിദേശികളെ തിരിച്ചയച്ചതായി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തിയത്്. അനധികൃത കുടിയേറ്റക്കാര്‍, താമസരേഖാ നിയമം ലംഘിച്ചവര്‍, വിസ കാലാവധി പിന്നിട്ടിട്ടും മടങ്ങിപ്പോകാത്തവര്‍ തുടങ്ങി വ്യത്യസ്ത നിയമലംഘനങ്ങള്‍ നടത്തിയവരാണ് ഇവരില്‍ അധികപേരും.
വിരലടയാളമുള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ച് റോഡ് മാര്‍ഗവും, കടല്‍, വ്യോമമാര്‍ഗങ്ങളിലൂടെയുമാണ് ഇവരെ രാജ്യത്തുനിന്ന് പുറത്താക്കിയതെന്നു പ്രാദേശിക പത്രം വ്യക്തമാക്കി. നിയമലംഘകര്‍ക്കെതിരെയുള്ള നടപടിയില്‍ പാസ്പോര്‍ട്ട് വിഭാഗത്തിനൊപ്പം മറ്റ് സുരക്ഷാവകുപ്പുകളും സഹകരിച്ചു. നിയമ ലംഘകര്‍ക്ക് ജോലിയോ വാഹന സൗകര്യം ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ നല്‍കരുതെന്ന് രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വിദേശികളും സ്വദേശികളുമുള്‍പ്പെടെയുള്ള പൊതുജനത്തിനും അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.നിയമവിരുദ്ധമായി ജോലിചെയ്യന്നവര്‍ക്ക് താമസവും ഗതാഗതസൗകര്യവും നല്‍കുന്നതും കുറ്റകരമായി പരിഗണിക്കും. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുവരെ കുറിച്ച് പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറ ടോള്‍ ഫ്രീ നമ്പറായ 992 ല്‍ വിവരം നല്‍കണമെന്നും അനധികൃത താമസക്കാരെയും നിയമലംഘകരെയും തുടച്ചുനീക്കുന്നതിനുള്ള യജ്ഞത്തില്‍ സഹകരിക്കണമെന്നും പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയില്‍ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിതാഖാത്ത് പദ്ധതി താഴെതട്ടിലുള്ള സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ നടപടി ആരംഭിച്ചതിന് പിറകെ സ്പോണ്‍സറുടെ അടുത്തല്ലാതെ തൊഴിലെടുക്കുന്നവരെ കര്‍ശനമായി നേരിടാനുള്ള തീരുമാനവും കൂടുതല്‍ വിദേശികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കും. 10ല്‍ താഴെ മാത്രം ജീവനക്കാരുള്ള സ്ഥാപനങ്ങളെ നേരത്തെ നിതാഖാത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഒരാഴ്ച മുമ്പ് ആരംഭിച്ച നിതാഖാത്തിന്‍െറ പുതിയ ഘട്ടത്തില്‍ ഇവരും ഉള്‍പ്പെടും. ഇതോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ നിയമത്തിന്‍െറ പരിപൂര്‍ണമായ പരിധിയിലെത്തിക്കാനാണ് നീക്കം.

ആദായമേകും ചെണ്ടുമല്ലി -

Check out Mathrubhumi - Agriculture - ആദായമേകും ചെണ്ടുമല്ലി -

ആദായമേകും ചെണ്ടുമല്ലി


അന്യസംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് ഓരോവര്‍ഷവും നമ്മുടെ നാട്ടില്‍ എത്തുന്നത്. മാല, ബൊക്കെ, റീത്ത് എന്നുവേണ്ട അലങ്കാരാവശ്യങ്ങള്‍ക്കെല്ലാം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബന്തിയെന്ന് വിളിക്കുന്ന ചെണ്ടുമല്ലി പൂക്കളാണ്. മഞ്ഞയും ചുവപ്പും നിറമുള്ള ചെണ്ടുമല്ലിക്ക് കിലോഗ്രാമിന് 50 മുതല്‍ 100 രൂപ വരെയാണ് ശരാശരിവില. ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും ഇത് മുന്നൂറിനുമപ്പുറത്തെത്തും.

പ്രകൃതിദത്ത നിറവും മണവുമുള്ള എണ്ണയും ചെണ്ടുമല്ലികയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാണ്. കോഴിമുട്ടയുടെ മഞ്ഞക്കരുവിന് നിറം കൂട്ടുമെന്നതിനാല്‍ കോഴിത്തീറ്റയിലെ അവിഭാജ്യഘടകമാണ് ചെണ്ടുമല്ലിക. നിമാവിരകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ ചെണ്ടുമല്ലിക്ക് അപാര കഴിവുണ്ട്. ചെണ്ടുമല്ലിയുള്ള പച്ചക്കറിതോട്ടങ്ങളില്‍ കീടബാധ കാണാറില്ല. അതുകൊണ്ടുതന്നെ പച്ചക്കറി കൃഷിയിലെ കാവലാളാകാന്‍ ചെണ്ടുമല്ലിയെ ഒപ്പം കൂട്ടാം.

നമ്മുടെ മണ്ണും കാലാവസ്ഥയും ചെണ്ടുമല്ലി കൃഷിക്ക് തീര്‍ത്തും അനുയോജ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവും വേണമെന്ന നിര്‍ബന്ധം മാത്രമേ ഇതിനുള്ളൂ. ആദ്യമായി നാലടി വീതിയും അരയടി പൊക്കവും രണ്ടടി നീളവുമുള്ള വാരങ്ങളെടുത്ത് ചെണ്ടുമല്ലി നേഴ്‌സറി തയ്യാറാക്കാം. നാലുകിലോ ചാണകപ്പൊടിയും അരക്കിലോ എല്ലുപൊടിയും നേഴ്‌സറിക്കുള്ള വളമായി ചേര്‍ക്കണം. 25 സെന്റ് സ്ഥലത്തെ ചെണ്ടുമല്ലി കൃഷിക്ക് 150 ഗ്രാം വിത്ത് മതി.

മൂന്ന് ഇഞ്ച് അകലത്തില്‍ വിത്ത് പാകി വൈക്കോലോ ഓലയോകൊണ്ട് പുതയിടണം. ദിവസവും നന നിര്‍ബന്ധം. ഒരാഴ്ചയ്ക്കുള്ളില്‍ വിത്ത് മുളയ്ക്കും. ഇനി പുത മാറ്റാം. പുത മാറ്റാന്‍ വൈകിയാല്‍ തൈകള്‍ നീണ്ട് വളഞ്ഞ് വരും. ഒരുമാസം പ്രായമായ തൈകള്‍ പറിച്ചുനടാം. പറിച്ചുനടാനുള്ള സ്ഥലം നന്നായി കിളച്ചൊരുക്കി രണ്ടടി അകലത്തില്‍ വാരങ്ങള്‍ എടുക്കണം. സെന്റൊന്നിന് 100 കിലോഗ്രാം ചാണകപ്പൊടി അടിവളമാക്കാം. ഒന്നരയടി അകലത്തില്‍ മാത്രമേ ചെണ്ടുമല്ലി തൈകള്‍ പറിച്ചുനടാവൂ. നട്ട് ഒന്നരമാസം കഴിയുമ്പോള്‍ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ പിഞ്ചിങ് ചെയ്താല്‍ വശങ്ങളില്‍നിന്ന് ധാരാളം ശാഖകള്‍ വളര്‍ന്ന് കൂടുതല്‍ പൂവുണ്ടാകും. മഴയില്ലെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ചെടി നനയ്ക്കണം.

കളകള്‍ പറിച്ചുകളയേണ്ടത് അത്യാവശ്യം. നട്ട് രണ്ടര മാസത്തിനകം ചെണ്ടുമല്ലി വിളവെടുക്കാം. തുടര്‍ച്ചായായി രണ്ടുമാസത്തോളം പൂക്കള്‍ കിട്ടും. പൂവ് നന്നായി വിരിഞ്ഞ് കഴിയുമ്പോള്‍ അല്‍പം തണ്ടോടുകൂടി വൈകുന്നേരങ്ങളില്‍ ഇറുത്തെടുക്കാം. സെന്റൊന്നിന് 50 കിലോഗ്രാം ചെണ്ടുമല്ലി വലിയ പ്രയാസമില്ലാതെ തന്നെ ഉത്പാദിപ്പിക്കാമെന്നതാണ് പ്രത്യേകത.
രണ്ടുമാസം ഇടവിട്ട് നേഴ്‌സറി ക്രമീകരിച്ചാല്‍ വര്‍ഷം മുഴുവന്‍ പൂക്കളുടെ ലഭ്യത ഉറപ്പുവരുത്താം. സെന്റൊന്നിന് ഒരുകിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും അരക്കിലോഗ്രാം പോട്ടാഷും ചേര്‍ത്താല്‍ പൂക്കളുടെ എണ്ണം കൂടും. ചെടി മറിഞ്ഞുവീഴാതിരിക്കുവാന്‍ ചുവട്ടില്‍ മണ്ണ് കൂട്ടി കൊടുക്കണം.

വലിയ മുടക്കുമുതല്‍ ഇല്ലാതെത്തന്നെ പുഷ്പകൃഷിയില്‍ മുന്നേറാമെന്നതിന് തെളിവാണ് ചെണ്ടുമല്ലി കൃഷി. കാസര്‍കോട് ചാമക്കുഴിയിലെ ജോസഫേട്ടനും കുടുംബത്തിനും വരുമാന സ്രോതസ്സെന്നതിലുപരി മനസ്സിന് ആനന്ദം പകരുന്നവളാണ് ചെണ്ടുമല്ലി. അരോമാതെറാപ്പിയിലും ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പിയിലും ചെണ്ടുമല്ലികയ്ക്ക് പ്രധാന്യമേറിവരികയാണ്.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികളില്‍ടെുത്തി പുഷ്പകൃഷിക്കുള്ള സാമ്പത്തികസഹായം കൃഷിഭവനിലൂടെ നല്‍കിവരുന്നുണ്ട്.

വിപണി മുന്‍കൂട്ടി കണ്ടെത്തി കൃഷിനടത്തിയാല്‍ ചെണ്ടുമല്ലിയോളം ലാഭകരമായ മറ്റൊരു പുഷ്പവുമില്ല.
(കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ്, ചാമക്കുഴി-9447473718).
Print
<

പാവയ്ക്കാ നീര് സിദ്ധൌഷധം

¥VÌáÆJßÈí ÉÞÕÏíA Èàøí Øßiì×Ç¢

ÜIX D ¦çoÏ d·sßÏßÜá IÞµáK ¥VÌáÆJßÈí ÉÞÕÏíA Èàøí Øßiì×ÇæÎ Kí µIJW. §LcÏßæÜÏᢠææºÈÏßæÜÏᢠÉøOøÞ·Ä ææÕÆcÖÞØídÄJßW  dÉçÎÙJßÈí ÎøáKÞÏß ÉÞÕÏíA Èàøí ©ÉçÏÞ·ßAáK ÄßæÈ ¥¿ßØíÅÞÈÎÞAß æµÞ{ùÞçÁÞ ØVÕµÜÞÖÞÜÏßæÜ  µÞXØV æØaùßW §LcX Õ¢ÖÆÈÞÏ dÉËØV øÞç¼×í ¥·VÕÞ{ßædÈ çÈÄãÄbJßW È¿K ÉÀÈJßÜÞÃí ¨ µæIJW.

¦çoÏ d·sßÏßÜáIÞµáK µÞXØV çµÞÖBZ ·ïâçAÞØßW ÈßKí ©ÉÞÉ ºÏJßÜâæ¿ ªV¼¢ ØbàµøßAáKÄí Ä¿ÏÞÈᢠ¥BæÈ ¥Äßæa ÈÞÖJßÈᢠÉÞÕÏíAÞ ÈàøßÈí µÝßÏáKÄÞÏß ·çÕ×ÃJßW µæIJß. µÞXØV çµÞÖ BZ ªV¼JßÈí dÉÇÞÈÎÞÏᢠ·ïâçAÞØßæÈÏÞÃí ¦dÖÏßAáKÄí.  Îxá ÄøJßW ªV¼¢ ©ÜíÉÞÆßMßAÞX §ÕÏíAá dÉÏÞØÎÞÃáÄÞÈá¢.  

ÎÈá×cæa ¦·íç£Ï ·sß µÞXØV çµÞÖBZ ®Üßµ{ßçÜAá ɵVKí È¿JßÏ ÉøàfÃJßW  60% µÞXØV çµÞÖBZAᢠªV¼¢ ÜÍßAáKÄá Ä¿ÏÞX ÉÞÕÏíA ÈàøßÈí µÝßÏáKÄÞÏß µIJß. ÜÞÌßæÜ æÉd¿ß Áß×áµ{ßW È¿JßÏ ÉøàfÃJßÜᢠØÎÞÈ ËÜ¢ µÞÃÞÈÞÏß. ¦Mß{ßæa Øߧ² ØíxàÕí ç¼ÞÌíØßæa ÎøÃJßÈß¿ÏÞAßÏÄí  ¦çoÏ d·sßÏßæÜ ¥VÌáÆÎÞÏßøáKá.
§LcAÞøßW ÜfJßW ²øÞZAí ¦çoÏ d·sß ¥VÌáÆ¢ ©IÞµáKáIí. ¯xÕᢠÎÞøµÎÞÏ ¥VÌáÆB{ßæÜÞKÞÃßÄí. Ïá®ØßW dÉÄßÕV×¢ 45,220 çÉVAí ¦çoÏ d·sß ¥VÌáÆ¢ ùßçMÞVGí Ä溇æM¿áKá. §ÄßW 38,460 çÉV ÎøÃJßÈá µàÝ¿BáKá. ÉÞÕÏíA Èàøßæa ÉáÄßÏ ©ÉçÏÞ·¢ ¦çoÏ d·sß ¥VÌáÆ¢ ÌÞÇß‚ÕVAí ¯æù ¦ÖbÞØ¢ ÈWµáK ÕÞVJÏÞÃí. 'µÞVØßæÈÞ¼æÈØßØí ®K ç¼ÃÜßÜÞÃí ÉÀÈ¢ dÉØßiàµøß‚ßGáUÄí.

 

പരീക്ഷ: വീട്ടുകാരെ പേടിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു

Published Madhymumonline on  13 Mar 2013

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന കുട്ടികള്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയരാകുന്നെന്ന് 'ദിശ'യുടെ കൗണ്‍സലിങ് കേന്ദ്രത്തിലേക്കെത്തുന്ന ഫോണ്‍വിളികള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ കൗണ്‍സലിങ് സംവിധാനമായ ദിശ (ഡയറക്ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത് അവയര്‍നെസ്സ്) യില്‍ 1800-ല്‍ അധികം ഫോണ്‍കോളുകളാണ് ഇപ്പോള്‍ പ്രതിദിനമെത്തുന്നത്. ഇതില്‍ അഞ്ചു ശതമാനത്തിന്റെയെങ്കിലും പ്രശ്‌നം ഗൗരവമുള്ളതാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷാപ്പേടിക്കപ്പുറം മാനസിക സംഘര്‍ഷം, പിരിമുറുക്കം, ഉറക്കമില്ലായ്മ, ഭയം തുടങ്ങിയവയ്ക്ക് പരിഹാരം തേടിയാണ് ഭൂരിഭാഗം പേരും വിളിക്കുന്നത്. പഠിച്ചതൊക്കെ എഴുതാനാകുമോ, അടുത്ത ദിവസത്തെ പരീക്ഷ എങ്ങനെയാകുമെന്ന ഉത്കണ്ഠ എന്നിവയൊക്കെ കുട്ടികളെ ബാധിക്കുന്നുണ്ട്. പരീക്ഷ പ്രയാസമായിരുന്നത് വീട്ടുകാരില്‍ നിന്ന് എങ്ങനെ മറച്ചുവെക്കാം എന്നതിനെപ്പറ്റിവരെ കുട്ടികള്‍ അന്വേഷിക്കുകയാണ്. എം.എസ്.ഡബ്ല്യു. ബിരുദവും കൗണ്‍സലിങ് പരിചയവുമുള്ള 23 പേരാണ് ഇപ്പോള്‍ 'ദിശ'യില്‍ കുട്ടികളുടെ ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ ആറ് മനശ്ശാസ്ത്രജ്ഞരും ഒപ്പമുണ്ട്. കൗണ്‍സലര്‍മാര്‍ക്ക് കൈകാര്യം ചെയ്യാനാകാത്ത കോളുകള്‍ മനശ്ശാസ്ത്രജ്ഞര്‍ക്ക് കൈമാറുകയാണ്. പ്രതിദിനം 20 മുതല്‍ 30 വരെ ഫോണ്‍കോളുകള്‍ മനശ്ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിളിക്കുന്ന കുട്ടികളില്‍ അഞ്ചുശതമാനം പേരെങ്കിലും ഗൗരവമായ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ദിശയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നേെേത്ത എസ്.എസ്.എല്‍.സി. പരീക്ഷ ഉയര്‍ന്ന രീതിയില്‍ വിജയിച്ച സഹോദരങ്ങളുള്ള കുട്ടികള്‍ മറ്റൊരു പ്രശ്‌നമാണ് നേരിടുന്നത്. സഹോദരനെയോ അല്ലെങ്കില്‍ സഹോദരിയെപ്പോലെയോ ഉയര്‍ന്ന വിജയം നേടണമെന്ന വീട്ടുകാരുടെ സമ്മര്‍ദം ഇവര്‍ക്ക് താങ്ങാനാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങളുമായും നിരവധി കോളുകള്‍ എത്തുന്നുണ്ട്. അതോടൊപ്പം പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാലുടനുള്ള ചോദ്യപേപ്പര്‍ വിശകലനത്തെ നേരിടാനാകാതെ കൗണ്‍സലിങ് സെന്ററിലേക്ക് വിളിക്കുന്ന കുട്ടികളും നിരവധിയാണ്. കഴിഞ്ഞ പരീക്ഷകളെക്കുറിച്ചുള്ള ആധിയും വിദ്യാര്‍ഥികള്‍ കൗണ്‍സലര്‍മാരോട് പങ്കുവെക്കുകയാണ്. വിളിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്കാകുന്നുണ്ടെന്നും ഡോ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മാര്‍ച്ച് എട്ടി നാണ് ദിശ ആരംഭിച്ചത്. ഒരേസമയത്ത് എട്ട് കൗണ്‍സലര്‍മാര്‍ 30 കോളുകള്‍ വരെ കൈകാര്യം ചെയ്യുന്നുണ്ട്. ഇവ അഞ്ച് മിനിറ്റ് മുതല്‍ 45 മിനിറ്റുവരെ നീണ്ടുനില്‍ക്കുന്നുമുണ്ട്. കോള്‍സെന്ററിലേക്കുള്ള 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പരായ 1056-ല്‍ രാവിലെ ഏഴിനും ഒന്‍പതിനും ഇടയ്ക്കാണ് കൂടുതല്‍ ഫോണ്‍കോളുകളും എത്തുന്നത്. പിന്നെ വൈകീട്ട് നാലുമണിക്ക് ശേഷവും. രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ അപൂര്‍വം കോളുകളേ വരുന്നുള്ളൂ. വരുന്ന കോളുകളില്‍ ഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളതാണ്. ജൂണ്‍ ആദ്യവാരം വരെ പരീക്ഷാ ഹെല്‍പ്പ്‌ലൈന്‍ ആയിത്തന്നെ 'ദിശ' പ്രവര്‍ത്തിക്കും. തുടര്‍ന്ന് ഇത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനമായി മാറും. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലാണ് കോള്‍സെന്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.



കോളുകളുടെ എണ്ണം ദിനംപ്രതി കൂടുന്നു


ദിശയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ് സംവിധാനം ആരംഭിച്ചശേഷം ഓരോ ദിവസം ചെല്ലുന്തോറും ഫോണ്‍കോളുകളുടെ എണ്ണം കൂടുകയാണ്. ഭൂരിഭാഗവും വിളിക്കുന്നത് കുട്ടികള്‍ തന്നെയാണെങ്കിലും കുട്ടികള്‍ക്കായി വിളിക്കുന്ന അമ്മമാരുടെ എണ്ണവും കൂടുന്നുണ്ട്. കൗണ്‍സലിങ് സംവിധാനം ആരംഭിച്ച മാര്‍ച്ച് എട്ടിന് 1258 കോളുകളാണ് ലഭിച്ചതെങ്കില്‍ പിറ്റേദിവസം കോളുകളുടെ എണ്ണം 1229 ആയി. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തലേന്ന് അത് 1506 ആയി ഉയര്‍ന്നു. പരീക്ഷ ആരംഭിച്ച തിങ്കളാഴ്ച 1820 പേരാണ് 'ദിശ'യിലേക്ക് വിളിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിവരെ 'ദിശ'യില്‍ ലഭിച്ചത് 1100 ഫോണ്‍കോളുകളാണ്.

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ